പടിഞ്ഞാറേ കല്ലട.കല്ലടയിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ കല്ലട പ്രവാസി കൂട്ടായ്മയുടെ അഞ്ചാം വാർഷികം നടന്നു. ഓഫീസ് അങ്കണത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഗ്രന്ഥകർത്താവ് ഡോ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം സമദാനീയ അക്കാഡമി ചെയർമാൻ കാരാളി ഇ.കെ.സുലൈമാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.അനിൽകുമാർ വിളന്തറ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തോമസ് വേഴാമല, രവീന്ദ്രൻ കല്ലട, ഡോ. രമ്യ.കെ.രമണൻ, പി.ശിവപ്രസാദ്, ഡി.എസ്.ദത്തൻ, ഫാ.വി.റ്റി.യേശുദാസ് ,കെ .ആർ .സുനിൽകുമാർ, മുഹമ്മദ് കുഞ്ഞ് തനിമ, കലാധരൻ പിള്ള, ജെ.സി. പിള്ള, ഉമ്മൻ രാജു, പ്രീതാ ഉണ്ണി, റിയ മറിയം പ്രിൻസ് എന്നിവർ സംസാരിച്ചു.തുടർന്ന് മെറിറ്റ് അവാർഡ് വിതരണം നടന്നു തുടർന്ന് നാടൻപാട്ട്, ഹാസ്യ സംഗീത വിസ്മയം എന്നിവ നടന്നു.
കോണ്‍ഗ്രസ് നേതാവ് തൊടിയൂർ ഇടക്കുളങ്ങര താച്ചയിൽ ബാലകൃഷ്ണൻ നിര്യാതനായി
കരുനാഗപ്പള്ളി . തൊടിയൂർ മുഴങ്ങോടി ഇടക്കുളങ്ങര താച്ചയിൽ ബാലകൃഷ്ണൻ (84)നിര്യാതനായി. കോൺഗ്രസ് നേതാവും
തൊടിയൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്‌ടർ. ഇടക്കുളങ്ങര ക്ഷീര സഹകരണസംഘം മുൻ പ്രസ്സിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു ട്ടുണ്ട്. ഇന്ന് രാവിലെ 11മണിക്ക് പരേതന്റെ വസതിയിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ മണിയമ്മ.
മക്കൾ :ബീന,രാജീവ്
മരുമക്കൾ :മോഹൻദാസ്. കൊച്ചിൻ പോർട്ട്. മരുമകൾ. അഡ്വ :ആശാലത
സഞ്ചയനം.. തിങ്കൾ. 4/11/2024).
ന്യൂസ് അറ്റ് നെറ്റ് BlGBREAKING നീലേശ്വരം വെടിക്കെട്ട് ദുരന്തം;154 പേർക്ക് പരിക്ക്
2004 ഒക്ടോബർ 29 ചൊവ്വ 7.50 am
? കാസർകോട് നീലേശ്വരത്ത് വെടിക്കെട്ടപകടം 154 പേർക്ക് പരിക്ക്
?അഞ്ഞൂറ്റമ്പലം വീരർ കാവിൽ പടക്കശാലക്ക് തീപിടിക്കുകയായിരുന്നു
?വെടിക്കെട്ട് നടത്തിയത് പോലീസ് അനുമതിയില്ലാതെ
?ക്ഷേത്രം പ്രസിഡൻറിനേയും സെക്രട്ടറിയേയും അറസ്റ്റ് ചെയ്തു.
?ഇന്നലെ രാത്രി 12.20നുണ്ടായ അപകടത്തിൽ 8 പേരുടെ നില ഗുരുതരം
?പോലീസ് സംഘം സ്ഥലത്ത് ഉണ്ടായിരുന്നപ്പോഴായിരുന്നു അപകടം
?പരിക്കേറ്റവരെ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
?പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും, പോലീസ് സ്ഥലത്തുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം എളുപ്പമാക്കി
കാസർകോട് വെടിക്കെട്ടപകടം, 154 പേര്‍ക്ക് പരിക്ക്
കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്.
അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്ബശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്.
80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ പരിയാര മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.
കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10പേരും ഐശാല്‍ ആശുപത്രിയില്‍ 17 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 18പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരില്‍ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും ദീപ ആശുപത്രിയില്‍ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജില്‍ 18പേരുമാണ് ചികിത്സയിലുള്ളത്.
അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തില്‍ കേസെടുത്ത പൊലീസ് അഞ്ചൂറ്റമ്ബലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.
അപകടം നടന്നസ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്ബശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റർ വേണമെന്നാണ് നിയമം.
രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്‍റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്ബിളുകള്‍ ശേഖരിച്ചുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. തെയ്യം മഹോത്സവത്തിനായി പൊട്ടിക്കുന്നതിനായി കൊണ്ടുവന്ന ഓലപടക്കങ്ങളും മറ്റു പടക്കങ്ങളും ബോക്സുകളിലായി സൂക്ഷിച്ചുവെച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള കലവറയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇതിലേക്ക് പടക്കം പൊട്ടിയിലുള്ള തീപ്പൊരി വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പരിക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റിയിട്ടുണ്ട്. 1500ലധികം പേര്‍ തെയ്യംകെട്ട് മഹോത്സവത്തിന് എത്തിയിരുന്നു.
പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍
കൊല്ലം: അഞ്ച്‌വയസ്സുകാരനേയും 2 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസിന്റെ പിടിയിലായി. തഴവ സ്വദേശിനി അശ്വതി (25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
അശ്വതിയുടെ കാമുകനായ പുനലൂര്‍, പിറവന്തൂര്‍ സ്വദേശി കണ്ണനേയും
പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ മാസം 13-നാണ് യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന് കളഞ്ഞത്. മകളെ കാണാനില്ല എന്ന് കാണിച്ച് മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ യുവതിയേയും കാമുകനേയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയായ യുവതി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയതിന് ജെ.ജെ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ മരിച്ചു
മലപ്പുറം: കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയില്‍ നിന്ന് ഞായറാഴ്ച ബാംഗ്ലൂരിലേക്ക് പോയ സൂപ്പര്‍ ഡീലക്‌സ് ബസ് കര്‍ണാടകയിലെ നഞ്ചന്‍കോടിന് സമീപം മധൂരില്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു. മലപ്പുറം താനാളൂര്‍ പകര ചക്കിയത്തില്‍ ഹസീബ് (47) ആണ് മരിച്ചത്. മലപ്പുറം ഡിപ്പോയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് പുലര്‍ച്ചെ നാലോടെ നഞ്ചന്‍കോടിന് സമീപം മധൂരില്‍ അപകടത്തില്‍പെട്ടത്.
മുമ്പില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. സീറ്റില്‍ നിന്ന് തെറിച്ച ഹസീബ് ബസിന്റെ മുന്‍വശത്തെ ഗ്ലാസിലടിച്ച് തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്കുണ്ടായതാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അച്ഛന്‍: സിദ്ദീഖ്. അമ്മ: ഇയ്യാത്തുട്ടി. ഭാര്യ: ബദറുന്നിസ. മക്കള്‍: ഹനാന്‍, അല്‍ഫ. സഹോദരങ്ങള്‍: ബാസീം, ഹഫീദ്, സക്കീന.
കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് തീപ്പിടിച്ചു
കൊച്ചി: എംജി റോഡില്‍ ഇയ്യാട്ടുമുക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. നഗരമധ്യത്തിലെ ഏറെ തിരക്കേറിയ പാതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30യോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. 30 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ പിന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്.
ഓട്ടത്തിനിടെ ഫയര്‍ അലാം ലഭിച്ചതിനാല്‍ ഡ്രൈവര്‍ റോഡ് വശത്തേക്ക് വാഹനം ഒതുക്കാന്‍ ശ്രമിച്ചു. ഇതിനിടെ ബസിന്റെ പിന്‍ഭാഗത്ത് തീ പടരുകയായിരുന്നു. തീപിടിച്ചതോടെ പിന്നിലെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വലിയ രീതിയില്‍ തീ പടരുന്നതിന് മുന്‍പ് യാത്രക്കാരെ പുറത്തിറക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. ഗാന്ധിനഗര്‍, ക്ലബ് റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് അഗ്നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ബസിന് തീപ്പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴി ഏറെനേരം ഗതാഗതം തടസപ്പെട്ടു. പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർത്തൃമാതാവ് മരിച്ചു
നാഗർകോവില്‍. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർത്തൃമാതാവ് മരിച്ചു. ചെമ്പകവല്ലിയുടെ മരണം ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
ഭർത്തൃമാതാവിന്റെ പീഡനം കാരണം ജീവനൊടുക്കുന്നതായി ആയിരുന്നു ശ്രുതിയുടെ അവസാന സന്ദേശം.
മുതുപിലാക്കാട് ശ്രീരംഗത്ത് ആര്‍മി റിട്ട. സുബേദാര്‍ എ. സുധാകരൻ പിള്ള നിര്യാതനായി
ശാസ്താംകോട്ട . മുതുപിലാക്കാട് ശ്രീരംഗത്ത് റിട്ട.ആര്‍മി സുബേദാര്‍ എ. സുധാകരൻ പിള്ള ( 85 )നിര്യാതനായി,
ഭാര്യ: പി. ഭാസുരാമ്മ( റിട്ടയേഡ് ടീച്ചർ, വി ജി എസ് എസ് എ എച്ച് എസ് , നേടിയവിള)
മക്കൾ: ഹരീഷ്. എസ്, സുധീഷ് . എസ്
മരുമക്കൾ : ദർശന. ഐ, രജനി. ആർ
സഞ്ചയനം 31-ന്
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS മുഖ്യമന്ത്രിയുടെ അകമ്പടി വാഹങ്ങൾ കൂട്ടിയിടിച്ചു
2024 ഒക്ടോബർ 28 തിങ്കൾ 9.15 PM
?തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രികയെ ഇടിയ്ക്കാതിരിക്കാൻ പൈലറ്റ് വാഹനം പെട്ടന്ന് നിർത്തിയതാണ് കാരണം.
?കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മുഖ്യമന്ത്രിയും സംഘവും വൈകിട്ട് 5.40നാണ് അപകടത്തിൽപ്പെട്ടത്.6 അകമ്പടി വാഹനങ്ങൾ തമ്മിലിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
?പാമ്പാടി ഉപജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് ചാണ്ടി ഉമ്മൻ എം എൽ എ ഒഴിവാക്കിയതിൽ പ്രതിഷേധം.
? മുഖ്യമന്ത്രിയെ നേരിട്ട് പരാതി അറിയിച്ചു. സ്പീക്കർക്ക് കത്ത് നൽകുമെന്നും ചാണ്ടി ഉമ്മൻ
?തൃശൂർ പൂരം കലങ്ങിയില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് .വെടിക്കെട്ട് തുടങ്ങാൻ വൈകുക മാത്രമാണ് ഉണ്ടായതെന്നും വിശദീകരണം, കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും.
? തൃശൂർ പൂര വിവാദം.ജൂഡീഷ്യൽ അന്വേഷണത്തിന് വെല്ലുവിളിച്ച് കെ.മുരളീധരൻ
?പാലക്കാട് കത്ത് വിവാദം: സംഘടനാപരമായ വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് നില്ക്കാൻ കോൺഗ്രസ് തീരുമാനം.
?പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി.ദിവ്യയ്ക്കെതിരെ ഇന്നും വ്യാപക പ്രതിഷേധം.





































