ഓയൂര്‍: ചെറിയ വെളിനല്ലൂര്‍, റോഡുവിളയില്‍ ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു മക്കളില്‍ അവശേഷിച്ച പെണ്‍കുട്ടിയും മരിച്ചു. കൃഷ്ണവിലാസത്തില്‍ വിനോദ് കുമാറിന്റെ മകള്‍ വിസ്മയ (13) ആണ് ബുധനാഴ്ച രാത്രി 11 മണിയോടെ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വിനോദ് കുമാര്‍ ഉറങ്ങിക്കിടന്ന സമയത്ത് മക്കളുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീവെയ്ക്കുകയും പിന്നീട് സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയും ചെയ്തത്. വിനോദ് കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ മിഥുനെയും, വിസ്മയയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മിഥുന്‍ മരിച്ചിരുന്നു.
ചെറിയ വെളിനല്ലൂര്‍ റോഡുവിള ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വിസ്മയ. പൂയപ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിസ്മയയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
വിനോദിന്റെ ഭാര്യ സിനി കുമാരി രോഗബാധിതയായി എട്ട്മാസം മുന്‍പ് മരണപ്പെട്ടിരുന്നു. ആഴ്ചകള്‍ക്കകം പിതാവും മരിച്ചതോടെ വിനോദ് മാനസിക സംഘര്‍ഷത്തിലാവുകയും ചെയ്തു. രോഗബാധിതനായതോടെ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടികളുടെ ഭാവി എങ്ങനെയാകുമെന്ന മനോവിഷമത്തിലാണ് ഇദ്ദേഹം മക്കളെ കൊന്നശേഷം സ്വയം ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഓയൂരിൽ ഗൃഹനാഥന്‍ തീ കൊളുത്തി മരിച്ച സംഭവം… വിസ്മയയും വിടവാങ്ങി
പാർട്ടി ഓഫീസിൽ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമമെന്ന പരാതി
ആലപ്പുഴ. പാർട്ടി ഓഫീസിൽ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമമെന്ന പരാതി. ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ നീക്കി. പുന്നമട എല്‍സി സെക്രട്ടറി എസ്.എം. ഇക്ബാലിനെതിരെയാണ് നടപടി. ഡി സലീം കുമാറിന് സെക്രട്ടറിയുടെ ചുമതല
എം വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൻ്റെ നിർദേശ പ്രകാരമാണ് നടപടി.കഴിഞ്ഞ ദിവസമാണ് എല്‍ സി സെക്രട്ടറിയായി ഇക്ബാലിനെ വീണ്ടും തിരഞ്ഞെടുത്തത്.പാർട്ടി കമ്മീഷൻ ഇയാളെ കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് യുവതി പൊലിസിൽ പരാതി നൽകി.ആലപ്പുഴ നോർത്ത് പൊലിസ് LC സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS സി പി എം അടിയന്തിര സെക്രട്ടറിയറ്റ് നാളെ
2024 ഒക്ടോബർ 25 വെള്ളി 10.15 PM
?സി പി എം അടിയന്തര സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നാളെ തൃശൂരിൽ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളും പങ്കെടുക്കും.പി പി ദിവ്യയ്ക്കെതിരായ നടപടികൾ ആലോചിക്കും
?തൃശൂർ ചാലക്കുടി പത്തടിപ്പാലത്ത് തെയില കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം,
?ഐ എസ് എല്ലിൽ ബെംഗ്ലൂരു എഫ് സിക്കെതിരെ കേരള ബ്ലാസ് റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി.
? പാർട്ടി സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രി കോഴ വിവാദത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദൻ
?പാലക്കാട്ട് കോൺഗ്രസ് വിമതൻ
ഷാനിബ് ഇടത് സ്ഥാനാർത്ഥി പി സരിന് പിന്തുണ നൽകി.
? എഡിഎം നവീൻ ബാബുവിൻ്റെ മരണം, ഗൂഢാലോചന, ബെനാമി ഇടപാട് എന്നിവ അന്വേഷിക്കാൻ കണ്ണൂർ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 6 അംഗ സംഘം.
ഫാ. പോൾക്രൂസ് അനുസ്മരണം
കൊല്ലം രൂപതാ വൈദികനും ജില്ലയിലെ സാംസ്‌കാരിക സാമൂഹിക മേഖലയിൽ സജീവ സാന്നിധ്യവുമായിരുന്ന പോൾക്രൂസച്ചൻ നിത്യതയിൽ 5 ആണ്ടുകൾ പിന്നിടുമ്പോൾ സാംസ്‌കാരിക, സാമൂഹിക, സാഹിത്യ മേഖലയിൽ അദ്ദേഹത്തിന്റെ കരുതലേറ്റു വാങ്ങിയ കൊല്ലത്തെ സാംസ്‌കാരിക പ്രവർത്തകർ ഒത്തുകൂടുന്നു.ഫാ.പോൾക്രൂസ് അനുസ്മരണ സമിതി ഒക്ടോബർ 27 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കൊല്ലം പ്രസ്സ് ക്ലബിൽ ഫാ.പോൾക്രൂസ് അനുസ്മരണം സംഘടിപ്പിക്കുന്നു. അനുസ്മരണ സമ്മേളനം എം. നൗഷാദ് എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ സജീവ് പരിശവിളയും കോ-ഓർഡിനേറ്റർ മിനീഷ്യസ് ബെർണാർഡും കൺവീനർ റോണറിബേറയും അറിയിച്ചു.
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കുന്നത്തൂർ: ഐവർകാല പുത്തനമ്പലം ഒ.എൻ. വി ഗ്രാമീണ ഗ്രന്ഥശാലയും കടമ്പനാട് സ്റ്റാർമെഡ് ഹോസ്പിറ്റലും ചേർന്ന് സൗജന്യ ശ്വാസ കോശ രോഗ നിർണയ ക്യാമ്പും ജീവിത ശൈലി രോഗ നിർണയ ക്യാമ്പും വായനശാലയിൽ ഒക്ടോബർ 27 ന് രാവിലെ 9.00 മുതൽ 1 വരെ സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടുക : 9633647342
രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; അൻവറിന്‍റെ ഡിഎംകെയില്‍ പൊട്ടിത്തെറി
പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ പിൻവലിച്ചതില്‍ പി.വി.അൻവറിന്‍റെ ഡിഎംകെയില്‍ പൊട്ടിത്തെറി.
അൻവറിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ സെക്രട്ടറി ബി.ഷമീര്‍ സ്ഥാനം രാജിവച്ചു.
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നല്‍കി. അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.
തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടുമെന്നും ബി.ഷമീര്‍ പറഞ്ഞു. അതേസമയം ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്ന് പി.വി.അൻവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥി മിന്‍ഹാജിനെ പിന്‍വലിച്ച് അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്.
അറിയാം പൈനാപ്പിള്‍ പതിവാക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ലൊരു ഉറവിടമാണ് പൈനാപ്പിൾ. കൂടാതെ ഇവയ്ക്ക് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍.
വിറ്റാമിന്‍ സിയുടെ കലവറയായ പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. ‘ബ്രോംലൈന്‍’ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മലബന്ധത്തെ തടയാനും ഇവ ഗുണം ചെയ്യും. പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ്, കാത്സ്യം തുടങ്ങിയവ പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാനും പൈനാപ്പിള്‍ സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ കൊളാജന്‍ വര്‍ധിപ്പിക്കാനും സഹായിക്കും. പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പൈനാപ്പിള്‍ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെള്ളവും ഫൈബറും അടങ്ങിയ പൈനാപ്പിള്‍ വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.
കോവൂർ കുഞ്ഞുമോൻ എംഎൽഎ യെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം,ആർഎസ്പി (ലെനിനിസ്റ്റ്)
ശാസ്താംകോട്ട:ഇടതുമുന്നണിയിൽ അടിയുറച്ചു നിൽക്കുന്ന കോവൂർ കുഞ്ഞുമോൻ എംഎൽഎ.യെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തൽ എന്നും യാതൊരു പങ്കുമില്ലാത്ത വിഷയത്തിൽ എംഎൽഎയെ കൂടി ഉൾപ്പെടുത്തുന്നതിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും ആർഎസ്പി ലെനിനിസ്റ്റ് സംസ്ഥാന അസി.സെക്രട്ടറി പോരുവഴി ശ്രീകുമാർ ആരോപിച്ചു.ഇടതു മുന്നണിയുടെ ശക്തനായ വക്താവായ കോവൂർ കുഞ്ഞുമോൻ പ്രലോഭനത്തിൽ നിലപാട് മാറ്റാനും വിലയ്ക്കെടുക്കാനും കഴിയാത്ത നേതാവാണ്.ആർഎസ്പി ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫ് മുന്നണിയിൽ ചേർന്നപ്പോൾ ലഭിച്ച ഡെപ്യൂട്ടി സ്പീക്കർ പദവി രാഷ്ട്രീയ മര്യാദയുടെ പേരിൽ ഉപേക്ഷിച്ച് ഇടതുമുന്നണിക്കൊപ്പം നിന്ന കോവൂർ കുഞ്ഞുമോനെതിരെ ഇപ്പോഴുള്ള വെളിപ്പെടുത്തൽ ദുരുദ്ദേശപരവും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന ഹർജി വാരാണസി ജില്ലാ കോടതി തള്ളി
ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആർക്കിയോളജി സർവേ നടത്തണമെന്നായിരുന്നു ആവശ്യം. അംഗശുദ്ധി വരുത്തുന്നയിടത്ത്,ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്തിനെ തുടർന്ന് ഈ ഭാഗം സുപ്രീംകോടതി സീൽ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഹർജിക്കാരൻ സോഹൻ ലാൽ ആര്യ.
കോഴയാരോപണത്തിന് പിന്നിൽ ആന്റണി രാജു, തോമസ് കെ തോമസ്
ആലപ്പുഴ. കോഴയാരോപണത്തിന് പിന്നിൽ ആന്റണി രാജുവും തല്പരകക്ഷികളുമെന്ന് ആവർത്തിച്ചു കുട്ടനാട് എംഎല്‍എ തോമസ്.കെ.തോമസ്. ഗൂഢാലോചനയ്ക്ക് പിന്നിൽ കുട്ടനാട് സീറ്റ് സ്വന്തമാക്കാനുള്ള ആന്റണി രാജുവിന്റെ നീക്കം. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രിയെ തനിക്ക് പരിപൂർണ്ണ വിശ്വാസമാണെന്നും ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും തോമസ് തോമസ്. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്
ആരോപണങ്ങളിൽ ആലപ്പുഴയിൽ വാർത്ത സമ്മേളനം വിളിച്ചു ചേർത്തായിരുന്നു തോമസ് കെ തോമസിന്റെ മറുപടി. വാർത്തയും ആരോപണവും അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച തോമസ് കെ തോമസ്, പിന്നിൽ ആന്റണി രാജുവിന്റെ ഗൂഢാലോചന ആണെന്നും ആരോപണമുന്നയിച്ചു.
തന്റെ സഹോദരൻ തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോഴും ചാനൽ ചർച്ചകളിലൂടെ ഏറ്റവും കൂടുതൽ ആക്രമിച്ച ആളാണ് ആന്റണി രാജുവെന്നും തോമസ് കെ തോമസ് തുറന്നടിച്ചു
ഇരുവരെയും 100 കോടി രൂപ കൊടുത്തു വാങ്ങിച്ചാൽ വെറുതെ ഷോക്കേസിൽ വയ്ക്കാൻ മാത്രം കൊള്ളാമെന്നും തോമസ് കെ തോമസിന്റെ പരിഹാസം. എപ്പോഴും ശരത് പവാർ പക്ഷത്തിനൊപ്പം ആണെന്നും. പാർട്ടി വിട്ടതിനുശേഷം അജിത് പവാറുമായി യാതൊരു ബന്ധവുമില്ലെന്നും തോമസ് കെ തോമസ്.
MLAമാർക്കെതിരായ കോഴ ആരോപണം എൻസിപി അജിത്ത് പവാർ വിഭാഗം ദേശീയ വക്താവ് ബ്രിജ് മോഹൻ ശ്രീവാസ്തവ് നിഷേധിച്ചു
ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും മുഖ്യമന്ത്രിയെ തനിക്ക് പൂർണ്ണ വിശ്വാസമാണെന്നും എ കെ ശശീന്ദ്രൻ മികച്ച മന്ത്രിയാണെന്നും തോമസ് കെ തോമസ്.
ആരോപണത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ കത്തു നൽകി. എന്നാൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. തനിക്കെതിരായ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സമഗ്ര അന്വേഷണം വേണമെന്ന് തോമസ് കെ തോമസ്. ഒപ്പം തന്റെ മന്ത്രിസ്ഥാനത്തിൽ ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനം ഉണ്ടാകുമെന്നും തോമസ് തോമസ് ആലപ്പുഴയിൽ വ്യക്തമാക്കി





































