21.5 C
Kollam
Saturday 20th December, 2025 | 06:25:23 AM
Home Blog Page 1983

ഭാര്യയുടെ  സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവ്  അറസ്റ്റിൽ

തിരുവനന്തപുരം.ഭാര്യയുടെ  സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവ്  അറസ്റ്റിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു വാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ  പണയം വച്ച്  പണം കൈക്കലാക്കി എന്നാണ് പരാതി

വർക്കല പനയറ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. 2021 ആഗസ്റ്റിലായിരുന്നു യുവതിയും ഫിസിയോതെറാപിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവന്റെ സ്വർണാഭരണങ്ങൾ നിർബന്ധിപ്പിച്ച് പണയം വെച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. വധുവിന്റെ കുടുംബ വീടും വസ്തുവും തന്റെ പേരിൽ പ്രമാണം ചെയ്തു കിട്ടണമെന്നും പുതിയ കാർ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ആണ് അനന്തു കിട്ടിയ പണവുമായി മുങ്ങിയത്. കേരളത്തിൽ പലയിടങ്ങളിലായും ബംഗളൂരുവിലും മാറിമാറി ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നാണ് ഇയാളെ വർക്കല പൊലീസ് പിടികൂടിയത്.

ചൈനീസ് ഉത്‌പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ്…. 26 ലക്ഷം രൂപ തട്ടിയെടുത്ത യുവാവും യുവതിയും അറസ്റ്റിൽ

യുവാവിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ ആരീക്കൽ ഹൗസിൽ അസർ മുഹമ്മദ് (29), കൊയിലാണ്ടി കോതമംഗലം വരണ്ട സ്വദേശി അക്ഷയ (28) എന്നിവരാണ് അറസ്റ്റിലായത്.
കുളത്തൂർ സ്വദേശിയായ ഷൈൻ ആണ് തട്ടിപ്പിന് ഇരയായത്. ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഫൈവ്സ്റ്റാർ റേറ്റിങ് നൽകിയാൽ പണം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ചൈനീസ് ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഓൺലൈനിൽ ഫൈവ്സ്റ്റാർ റേറ്റിങ് നൽകുന്ന ജോലിയുടെ പരസ്യം ഇൻസ്റ്റഗ്രാമിൽ കണ്ടാണ് ഷൈൻ തട്ടിപ്പു സംഘത്തെ സമീപിച്ചത്. ഓരോഘട്ടം കഴിയുമ്പോഴും പണം അക്കൗണ്ടിൽ വരുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആദ്യഘട്ടത്തിൽ പതിനായിരം രൂപ അവർ പറഞ്ഞ അക്കൗണ്ടിൽ നിക്ഷേപിച്ചതിനു പിന്നാലെ തട്ടിപ്പുസംഘം 999 രൂപ ഷൈനിന്റെ അക്കൗണ്ടിലേക്കു നൽകി. ഇത്തരത്തിൽ ഷൈനിന്റെ വിശ്വാസം പിടിച്ചുപറ്റിയ സംഘം പല തവണയായി 26 ലക്ഷത്തോളം രൂപ ഇയാളിൽനിന്നു തട്ടിയെടുത്തു. ഓരോ തവണയും ലഭിക്കേണ്ട പണം ആവശ്യപ്പെടുമ്പോൾ സാങ്കേതികത്തകരാറാണെന്നും നിങ്ങളുടെ പണം അക്കൗണ്ടിൽ സുരക്ഷിതമാണെന്നും ഇവർ ഷൈനിനെ വിശ്വസിപ്പിച്ചു. പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കാതായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടർന്ന് പൊഴിയൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇത്തരത്തിൽ ഇവർ നിരവധിപ്പേരെ തട്ടിപ്പിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊഴിയൂർ പോലീസ് അറിയിച്ചു.

തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കും.
2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം തികയുന്നതിനു മുൻപാണ് ഹരിതയുടെ ബന്ധുക്കൾ അനീഷിനെ വെട്ടി കൊലപ്പെടുത്തിയത്. കേസില്‍ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്.

മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്‌തെന്ന കാരണത്താല്‍ അമ്മാവനും അച്ഛനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറി. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സിൽക്കും സ്വകാര്യ കമ്പനിയും തമ്മിൽ ദിവ്യബന്ധം

കണ്ണൂർ. ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികൾ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സിൽക്കും
സ്വകാര്യ കമ്പനിയും തമ്മിൽ നടത്തിയ കരാർ ഇടപാടുകളിൽ ദുരൂഹത. ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാർ നൽകിയത് സ്വകാര്യ കമ്പനിക്ക്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനുശേഷമായിരുന്നു ഇടപാടുകൾ.


ധർമ്മശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
2021 ജൂലൈ രണ്ടിന് കമ്പനിയുടെ രൂപീകരണം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പൊതുമേഖല സ്ഥാപനമായ സിൽക്കിൽ നിന്ന് ഈ കമ്പനി നേടിയെടുത്തത് കോടികളുടെ ഉപകരാർ. കണ്ണൂർ ജില്ലാ പഞ്ചായത്ത് സിൽക്കിന് നൽകിയ 12 കോടി 81 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ പൂർണ്ണമായും ഉപകരാർ നൽകിയത് ഈ കമ്പനിക്കാണ്. കരാർ പ്രവർത്തികളിൽ സിൽക്കിന് ഇതുവരെ ലഭിച്ചതാവട്ടെ 40 ലക്ഷത്തിൽ താഴെ മാത്രം. ബാക്കിയുള്ള 12 കോടി 44 ലക്ഷം രൂപ കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ ഐ സി ഐ സി ബാങ്ക് തളിപ്പറമ്പ് ശാഖായിലേക്ക് നൽകിയതായി വിവരാവകാശ രേഖകൾ പറയുന്നു. കാസർകോട്,വയനാട് ജില്ലാ പഞ്ചായത്തുകളുടെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കോടിക്കണക്കിന് രൂപയുടെ പ്രവർത്തികളും ഈ കമ്പനി ഉപകരാർ എടുത്തിട്ടുണ്ട്. കമ്പനി എം ഡി സിപിഐഎം പ്രവർത്തകനായ മുഹമ്മദ്‌ ആസിഫ് എന്നയാളാണ്.
2020 ഡിസംബർ ഇരുപതിനാണ് പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. പിന്നാലെയാണ് ഈ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം ജില്ലാ പഞ്ചായത്ത് നിർമാണ പ്രവർത്തികൾക്കായി നൽകിയ മുഴുവൻ കരാറുകളിലും ഉപകരാർ ഏറ്റെടുത്തത് ഈ കമ്പനിയാണ്‌. കമ്പനിക്ക് പിന്നിൽ സിപിഐഎം നേതാക്കളാണെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉയർത്തിയിട്ടുണ്ട്

പുഴയിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം. പറവൂർ മട്ടുമ്മൽ പുഴയിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.പറവൂർ മാട്ടുമ്മൽ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞാണ് മരിച്ചത്. 73 വയസായിരുന്നു

സ്കൂബ ഡൈവേഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

സമൂഹമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനകൊല,ഇന്ന് ശിക്ഷ വിധിക്കും

പാലക്കാട് .സമൂഹമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനകൊലയില്‍ പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും,ഇന്നലെ പാലക്കാട് ജില്ലാ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു,2020ലാണ് സംഭവം,ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛന്‍ പിതാവ് പ്രഭുകുമാര്‍,അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡിസംബര്‍ 25ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു,ഇന്ന് 11 മണിക്ക് കോടതി പ്രതികള്‍ക്കുളള ശിക്ഷ വിധിക്കും,

നിരന്തരം ക്രിമിനല്‍കേസ്, ശാസ്താംകോട്ടയില്‍ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി

ശാസ്താംകോട്ട. തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ പൊലീസ് കാപ്പ നിയമപ്രകാരം നാടുകടത്തി. ശാ സ്‌താംകോട്ട പള്ളിശേരിക്കൽ ചാവരിക്കൽ വീട്ടിൽ നസറുള്ള (22)യ്ക്കെതിരെയാണ് നടപടി. പൊലീസ് നൽകിയ റിപ്പോർട്ടി ന്റെ അടിസ്‌ഥാനത്തിൽ ഡിഐ ജിയാണ് ഉത്തരവിട്ടത്.

ഒട്ടേറെ ക്രിമിനൽ കേസുക ളിൽ ഉൾപ്പെട്ട പ്രതികൾക്കായി നിരീക്ഷണം ശക്തമാക്കിയെന്നും കാപ്പ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും റൂറൽ എസ്‌പി കെ.ബി.സാബു മാത്യു, ശാസ്താംകോട്ട ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, എസ്എച്ച്ഒ കെ.ബി.മനോജ്‌കുമാർ എന്നിവർ അറിയിച്ചു.

മുസ്ലിം ലീഗ് പാക്കിസ്ഥാന് വേണ്ടി വാദിച്ചു എന്ന് പി ജയരാജന്റെ പുസ്തകത്തിൽ പരാമർശം

കണ്ണൂര്‍.മുസ്ലിം ലീഗ് പാക്കിസ്ഥാന് വേണ്ടി വാദിച്ചു എന്ന് പി ജയരാജന്റെ പുസ്തകത്തിൽ പരാമർശം, മാവോയിസ്റ്റുകളുമായി സഹകരിക്കുന്നതിൽ ഇസ്ലാമിസ്റ്റുകൾക്ക് പ്രശ്നമില്ല എന്നും പി ജയരാജൻ


ലീഗ് നേതാവായിരുന്ന സീതി സാഹിബ് പാക്കിസ്ഥാന് വേണ്ടി ഘോരഘോരം വാദിച്ചു എന്ന് ആശംസാലേഖനത്തില്‍ പാലോളി മുഹമ്മദ് കുട്ടി പറയുന്നു. പാക്കിസ്ഥാന്വേണ്ടി ലീഡ്നേതാവ് ഘോരഘോരം വാദിക്കുന്നത് തന്‍റെ ചെറുപ്പത്തില്‍ കണ്ടതായാണ് പരാമര്‍ശം,മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം ഒളിച്ചുകിടക്കുന്നത് ലീഗിൻറെ രീതി എന്നും പാലോളി പുസ്തകത്തിലെ ആശംസ ലേഖനത്തിൽ പറയുന്നു.
മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മിൽ കൂട്ടുകച്ചവടം എന്ന് പി ജയരാജൻ ചൂണ്ടിക്കാട്ടുന്നു. നിലമ്പൂർ വെടിവെപ്പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ ജമാഅത്തെ ഇസ്ലാമി പ്രചരണം നടത്തി.
മുൻ നക്സലേറ്റ് ഗ്രോ വാസു   എസ്ഡിപിഐ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയതും ഇതിനു ഉദാഹരണം

ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും തമ്മിൽ ബന്ധം.മാവോയിസ്റ്റുകളും നക്സലൈസ്റ്റുകളും പോപ്പുലർ ഫ്രണ്ടും തമ്മിൽ ബന്ധമെന്നും പി ജയരാജൻ.
വയൽ കിളി സമരത്തിൽ മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒന്നിച്ചു. ഇന്ന് പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് പരാമർശങ്ങൾ ഉള്ളത്.

ഇരുമുടിക്കെട്ടിൽ നാളികേരം ആകാം, കേന്ദ്ര ഉത്തരവ്

ന്യൂഡെല്‍ഹി. ഇരുമുടിക്കെട്ടിൽ നാളികേരം ആകാം. ശബരിമല തീർത്ഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ടിൽ തേങ്ങ കൊണ്ടുപോകാൻ അനുമതി . വ്യോമയാന മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവിറക്കി

മണ്ഡല – മകരവിളക്ക് കഴിയുന്ന ജനുവരി 20 വരെ തേങ്ങ കൊണ്ടുപോകുന്നതിന് വിലക്കുണ്ടാകില്ല

യുഎസ് പ്രസിഡന്റ് തെരഞ്ഞെ‌ടുപ്പ്: ‌ട്രംപും കമലയും ഒപ്പത്തിനൊപ്പം; കമലയ്ക്കുവേണ്ടി ഒബാമ പ്രചാരണത്തിന്

വാഷിങ്ടൻ: സ്ഥാനാർഥികളുടെ ജനപിന്തുണ മാറി മറിയുന്നു; നവംബർ അഞ്ചിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സർവേ ഫലം. ന്യൂയോർക്ക് ടൈംസ് – സിയെന കോളജ് അവസാന ഘട്ട ദേശീയ സർവേ ഫലത്തിലാണ് കമലയും ട്രംപും ഒരുപോലെ 48% പിന്തുണ നേടി ഒപ്പത്തിനൊപ്പമുള്ളത്.

ഹിസ്പാനിക് വിഭാഗക്കാരായ വോട്ടർമാർക്കിടയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനു പിന്തുണ വർധിച്ചതായാണ് പുതിയ റോയിട്ടേഴ്സ്– ഇപ്സോസ് സർവേഫലം. ഈ വിഭാഗക്കാർക്കിടയിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമലയ്ക്കുണ്ടായിരുന്ന മുൻതൂക്കം കുറഞ്ഞു; ട്രംപ് ഇപ്പോൾ വെറും രണ്ട് പോയിന്റിനു മാത്രമാണു പിന്നിൽ (46%–44%).

കറുത്തവർഗക്കാർക്കിടയിലും ട്രംപിനു പിന്തുണയേറി. എന്നാൽ, വെള്ളക്കാരായ വനിതാ വോട്ടർമാർക്കിടയിൽ കമലയ്ക്കു തന്നെയാണു മുൻതൂക്കം. മുൻ പ്രസിഡന്റ് ബറാക് ഒബാമ കമലയ്ക്കുവേണ്ടി പ്രചാരണത്തിൽ സജീവമായി.

ഇതിനിടെ, അരിസോനയിലെ ഫീനിക്സിൽ തപാൽ ബാലറ്റുകൾ നിക്ഷേപിക്കാനുള്ള പെട്ടി തീവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം ബാലറ്റുകൾ കത്തിനശിച്ചതായാണു വിവരം. തെരഞ്ഞെടുപ്പു വിജയിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിർണായക സംസ്ഥാനങ്ങളിലൊന്നാണ് അരിസോന.