25.5 C
Kollam
Tuesday 23rd September, 2025 | 01:38:12 AM
Home Blog Page 1971

ആമയിഴഞ്ചാൻ തോടിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങൾക്ക് സെന്റ് തെരേസാസിന്റെ ആദരം

തിരുവനന്തപുരം ആമയിഴഞ്ചാൻ തോടിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങൾക്ക് സെന്റ് തെരേസസിന്റെ ആദരം. ISSD യുമായി
സഹകരിച്ചാണ് സെന്റ് തെരേസാസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്.
ടീമിൽ പെട്ട 15 അംഗ സ്കൂബാ ഡ്രൈവമാർക്ക് ISSD CEO എം വി തോമസ് ആദരം കൈമാറി. കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചൻ തോടിൽ ഫയർഫോഴ്സ് നടത്തിയതെന്ന്
അദ്ദേഹം പറഞ്ഞു. കോളേജ് വിദ്യാർത്ഥികളും , എറണാകുളത്തെ സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (ജൂലൈ 31) കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

വയനാട്,കണ്ണൂര്‍,കാസര്‍കോഡ്,പാലക്കാട്,മലപ്പുറം,തൃശൂര്‍,കോഴിക്കോട്,എറണാകുളം,ഇടുക്കി, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്

പാർലമെന്റിൽ ഇന്നും വയനാട് ദുരന്തം ഇന്ത്യ മുന്നണി പാർട്ടികൾ ഉന്നയിക്കും

ന്യൂഡെല്‍ഹി. പാർലമെന്റിൽ ഇന്നും വയനാട് ദുരന്തം ഇന്ത്യ മുന്നണി പാർട്ടികൾ ഉന്നയിക്കും. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. സമയബന്ധിതമായ രക്ഷാപ്രവർത്തനം, ദുരന്തത്തിന്റെ ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം, മേഖലയിലെ പുനർനിർമാണത്തിന് ധനസഹായം തുടങ്ങിയ ആവശ്യങ്ങളാകും അടിയന്തര പ്രമേയം വഴി സഭയിൽ ഉന്നയിക്കുക. അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും എന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു .

വയനാട് ദുരന്തം, അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേരുക.മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും.തുടർന്ന് മുഖ്യമന്ത്രി വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തും.സ്ഥിതി ഗതികൾ വിലയിരുത്താൻ നാളെ യോടെ മുഖ്യമന്ത്രി വയനാട്ടിൽ എത്തും.

രണ്ടരമാസം മുമ്പ് മുണ്ടക്കൈയിലേക്ക് വധുവായി പോയി, ഇന്ന് കണ്ണീര്‍മടക്കം

കോഴിക്കോട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച കോഴിക്കോട് നന്മണ്ട സ്വദേശിനി പ്രിയങ്ക (25)യുടെ സംസ്കാരം ഇന്ന് നടക്കും. പൊതുദർശനം നന്മണ്ടയിലെ വീട്ടിൽ തുടരുന്നു. ഇന്ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഹെർമൻ ഗുണ്ടർട്ട് പള്ളി സെമിത്തേരിയിൽ ആണ് സംസകാരം.

കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് താമസിക്കുന്ന കോഴിക്കോട് കണ്ണഞ്ചേരി പുതുക്കോട്ടുമ്മൽ ജോസിന്‍റെ മകളാണ് പ്രിയങ്ക. രണ്ടര മാസം മുൻപാണ് മേപ്പാടി സ്വദേശിയായ ജിനു രാജനെ പ്രിയങ്ക വിവാഹം കഴിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പ്രിയങ്ക നന്മണ്ടയിൽ നിന്ന് വയനാട്ടിലേക്ക് പോയത്.

മന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു,മന്ത്രി ആശുപത്രിയിൽ

മഞ്ചേരി: വയനാട്ടിലെക്ക് പോയ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനവും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചു. മന്ത്രിയേയും പരിക്കേറ്റവരേയും മഞ്ചേരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 7.30തോടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.

കോഴിക്കോട് മലയോരത്ത് ആശങ്ക

കോഴിക്കോട്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. ജില്ലയിൽ 56 ക്യാമ്പുകളിലായി 2869 പേരെ മാറ്റിപ്പാർപ്പിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ മാത്യുവിനായി തിരച്ചിൽ ആരംഭിച്ചു.ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിൽ 13 വീടുകളാണ് ഒലിച്ചു പോയത്. ഇരുവഞ്ഞിപുഴയും ചെറുപുഴയും കരകവിഞ്ഞ് ഒഴുകുന്നു

മുണ്ടക്കൈയിലും ചൂരൽമലയിലും തിരച്ചിൽ തുടങ്ങി, മരണ സംഖ്യ ഉയരാൻ സാധ്യത

വയനാട്: കേരളത്തെ പിടിച്ചുലച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മലവിടങ്ങളിൽ ജീവനെ തേടി തിരച്ചിൽ ആരംഭിച്ചു. മണ്ണ് മൂടിയ ഇടങ്ങളിൽ രക്ഷാദൗത്യം പുലർച്ചെ തുടങ്ങി. ചൂരൽമലയും മുണ്ടക്കൈയും തുടച്ചു നീക്കി ചാലിയാറിലേക്ക് ഒഴുകിയ മണ്ണിനും കല്ലിനുമിടയിൽ വളരെ പ്രതിസന്ധികൾ തരണം ചെയ്താണ് രക്ഷാപ്രവർത്തനങ്ങൾ. പട്ടാളം താല്ക്കാലിക പാലം നിർമിച്ച്ത് രക്ഷാപ്രർത്തകർക്ക് സംഭവസ്ഥലത്ത് എത്താൻ സഹായിച്ചു.നാല് സംഘമായി തിരിഞ്ഞാണ് തിരച്ചിൽ ആരംഭിച്ചത്. മരണ സംഖ്യ ഉയരാനാണ് സാധ്യത.

വയനാട് മരണം 147ആയി,91പേര്‍ കാണാമറയത്ത്

കല്‍പ്പറ്റ.വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 147ആയി. മേപ്പാടി സിഎച്ച്സിയിൽ 77 മൃതദേഹങ്ങൾ എത്തി. അതില്‍ 67 പേരെ തിരിച്ചറിഞ്ഞു, ശരീരഭാഗങ്ങൾ – 4. 191 പേര്‍ ചികില്‍സയിലുണ്ട്.

നിലമ്പൂരിൽ 54 മൃതദേഹം ,വിംസിൽ 11 മൃതദേഹം, ബത്തേരി ആശുപത്രിയിൽ 1
വൈത്തിരി ആശുപത്രിയിൽ 1.മേപ്പാടി കമ്മൂണിറ്റി ഹാളിൽ ആകെ എത്തിച്ചത് 94 മൃതദേഹങ്ങൾ

52 എണ്ണം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇനിയും തിരിച്ചറിയാൻ ഉള്ളത് 11 മൃതദേഹങ്ങൾ.ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന 54 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹങ്ങളും മൃതദേഹവശിഷ്ടങ്ങളും ആണ് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. രണ്ടു മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്

അതിനിടെ രണ്ടാംദിന രക്ഷാപ്രവര്‍ത്തനം തുടങ്ങി. 4 സംഘമായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് തിരിച്ചു. 85അടി നീളമുള്ള താല്‍ക്കാലിക പാലം വൈകാതെ നിര്‍മ്മിക്കും. ചെറിയ മണ്ണുമാന്തിവരെ കടത്തിവിടാനാകും.സൈന്യവും എന്‍ഡിആര്‍എഫും ആരോഗ്യപ്രവര്‍ത്തകരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തടസമാകാതെ നാട്ടുകാരെ തടയുന്നു. വയനാട്ടുകാരും തദ്ദേശീയര്‍ക്കും തിരിച്ചറിയല്‍കാര്‍ഡു മുഖേനയാണ് പ്രവേശനം.

ഇന്ന്  ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്ന്  ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ  മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കും. ഇന്ന് അഞ്ചു ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവസ്ഥ വകുപ്പ് നാല് ജില്ലകളിൽ  യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് ഇന്ന് അവധി.സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ്.അടുത്ത നാല് ദിവസം കൂടി  മഴ കനക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.