28.8 C
Kollam
Wednesday 17th December, 2025 | 06:57:32 PM
Home Blog Page 1966

രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി,പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി

മലപ്പുറം.പാണക്കാട് സാദിഖലി തങ്ങൾക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. സാദിഖലി തങ്ങൾക്ക് ഖാസി ആവാൻ യോഗ്യത ഇല്ല. തനിക്ക് ഖാസി ആവണം എന്ന് ചിലർ ,രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാനും ചിലർ ,ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണ നൽകുന്നു.

ഖാസിആകാൻ ഇസ്ലാമിക നിയമങ്ങൾ ഉണ്ട്. അത് പാലിക്കാതെ ഖാസി ആകുന്നു.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ജനങ്ങളോട് ചിലത് തുറന്ന് പറയും.ആരെയും പേടിചിട്ടല്ല ,ജനങ്ങൾക്ക് ഇടയിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്.സമസ്തക്ക് എതിരെ പലതും ആഘോഷിക്കുന്നു

സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത് ലീഗ് അംഗീകരിക്കുന്നില്ല. സമസ്തയെ വെല്ലുവിളിച്ചു പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നു.ലീഗ് അതിരുവിട്ടു പോകുന്നുണ്ട് ,കരുതി ഇരുന്നോളൂ തങ്ങൾ ആയുധങ്ങൾ പുറത്തെടുക്കും.ഖാസി ഫൗണ്ടേഷൻ എന്ന് ഇതിന് മുന്നെ കേട്ടിട്ട് ഉണ്ടോ.സഹകരിച്ചു പോകുന്നത് രാഷ്ട്രീയപാർട്ടിക്കാർക്ക് നല്ലതാണ്

മലപ്പുറം എടവണ്ണപ്പാറയിൽ സമസ്താ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി

നവാസിനെ കൊന്നത് സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയപ്പോൾ

കൊല്ലം. യുവാവിനെ കുത്തിക്കൊന്നത് സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയപ്പോൾ

കൊല്ലം കണ്ണനല്ലൂർ വെളിച്ചിക്കലയിൽ മുട്ടയ്ക്കാവ് സ്വദേശി   നവാസ്  (35) ആണ് മരിച്ചത് .
വാക്ക് തർക്കത്തെ തുടർന്ന് ആണ് അക്രമം ഉണ്ടായത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയതായിരുന്നു നവാസ്

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS           വാക്ക് തർക്കം:കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു        

2024 ഒക്ടോബർ 28 തിങ്കൾ, 7.00 am

കൊല്ലം വെളിച്ചിക്കാലയിൽ കണ്ണനല്ലൂരിൽ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35 )എന്ന യുവാവ് കുത്തേറ്റ് മരിച്ചു.സഹോദരനെ മർദ്ദിക്കുന്നത് ചോദിക്കാനെത്തിയതായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വാക്ക് തർക്കത്തെ തുടർന്നായിരുന്നു

?കംബോയിയയിലെ തൊഴിൽ തട്ടിൽ അകപ്പെട്ട ഏഴ് മലയാളി യുവാക്കൾ നാട്ടിൽ തിരിച്ചെത്തി.

?പി പി ദിവ്യയെ കണ്ണൂർ സർവ്വകലാശാല സെനറ്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

?ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

?തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഇന്ന്

?പ്രീയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ.ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കും.

?പൂരംകലക്കലിൽ പോലീസ് കേസ്സെടുത്തു.തൃശൂർ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.

?പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം കേസ്സെടുത്തത് പ്രത്യക അന്വേഷണ സംഘത്തിൻ്റെ പരാതിയിലാണ് .

?തിരുവനന്തപുരം
വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്കു കുത്തേറ്റു.

?ചെറുകുന്നം സ്വദേശി അജ്മലിനെ കുത്തിയത് ചികിത്സക്കെത്തിയ മൂന്നംഗ സംഘമാണ്. ഇന്നലെ രാത്രി 10.30തോടെയായിരുന്നു സംഭവം.

?ഉമേഷ്, സജീഷ് എന്നി ഡ്രൈവർമാർക്കും സംഘർഷത്തിൽ പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

?കൊല്ലത്ത് പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച കേസിൽ കിളികൊല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അററ്റിൽ

?പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന ഡിസിസിയുടെ കത്ത് പുറത്തായ സംഭവം അന്വേഷിക്കുമെന്ന് കെ.സുധാകരൻ

വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

തിരുവനന്തപുരം:
വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്കു കുത്തേറ്റു.
ചെറുകുന്നം സ്വദേശി അജ്മലിനെ കുത്തിയത് ചികിത്സക്കെത്തിയ മൂന്നംഗ സംഘമാണ്. രാത്രി 10.30തോടെയായിരുന്നു സംഭവം.ഉമേഷ്, സജീഷ് എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റു.മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ കയറി സ്ഥലം വിട്ടു. ഇവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

മതേതര മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച മഹാനായ മനുഷ്യ സ്നേഹിയായിരുന്നു പോൾ ക്രൂസ് അച്ചൻ, എം നൗഷാദ് എം എൽ എ

കൊല്ലം:- കൊല്ലം ജില്ലയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന പോൾ ക്രൂസ് അച്ചൻ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിച്ച മഹാനായ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് എം. നൗഷാദ് എം.എൽ.എ. പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച പോൾ ക്രൂസ് അച്ചൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.
സജീവ് പരിശവിള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പോൾ ക്രൂസ് അച്ചൻ സ്മാരക സാഹിത്യ പുരസ്കാരം വി.ടി. കുരീപ്പുഴയ്ക്കും, ജീവകാരുണ്യ പുരസ്കാരം എൻ. ഉത്തമൻ ഫൗണ്ടേഷനും സമ്മാനിച്ചു. ഫാ. റൊമാൻസ് ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. മനീഷ്യസ് ബർണാഡ്, പ്രകാശൻ പിള്ള, കണ്ണനല്ലൂർ നിസാം, റോണാ റെബേറോ, രാജു ലോറൻസ് ,അനിൽ ജോൺ,ലെസ്റ്റർ കാർഡോസ്, എഫ് ആന്റണി, അൽഫോൻസ് ഫിലിപ്പ്, വത്സല ജോയി, വിൻസി ബൈജു,ഷാജി തങ്കച്ചൻ , സാജൻ ജോൺ , എന്നിവർ പ്രസംഗിച്ചു.
സാമൂഹിക, സാഹിത്യ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾക്ക് ഗണേഷ്, മനാഫ് തുപ്പാശ്ശേരിൽ, എഡ്വേഡ് നസ്രത്ത്, മേഴ്‌സി ടീച്ചർ,മെൽബിൻ നാന്തിരിക്കൽ,ജോസഫൈൻ ജോർജ്, കോളിൻ നേറ്റാർ, അഡ്വ. സോനാമോൾ, റീത്തദാസ് എന്നിവരെ ആദരിച്ചു.

തേവലക്കര വില്ലേജ് – ഡിജിറ്റല്‍ റീസര്‍വ്വേ റിക്കാര്‍ഡ് പ്രദര്‍ശനവുംപരാതി പരിഹാരവും

തേവലക്കര. വില്ലേജില്‍ നടന്നുവന്ന ഡിജിറ്റല്‍ റീസര്‍വ്വേ, സര്‍വ്വേ ടീം പൂര്‍ത്തീകരിച്ചുവരുന്നു. തേവലക്കര വില്ലേജില്‍ ഭൂവുടമകളായ 29380 ആളുകളുടെ പേരിലുളള 23107 കൈവശഭൂമികളുടെ രേഖകളാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ക്രമീകരിച്ചിട്ടുളളത്. ഡിജിറ്റല്‍ രേഖകള്‍ ഇതുവരെ പരിശോധിച്ച് പിശകുകളില്ലെന്ന് ഉറപ്പുവരുത്തുകയോ തെറ്റുകള്‍ പരിശോധിക്കുകയോ ചെയ്തിട്ടുളളത് 7282 ഭൂവുടമകള്‍ മാത്രമാണ്.
ബാക്കിയുളളവര്‍ക്കുകൂടി പരിശോധനയ്ക്ക് അവസരം ഒരുക്കുവാന്‍ വേണ്ടി ഒക്ടോബര്‍ 29 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ തേവലക്കര പടപ്പനാല്‍ ജംഗ്ഷനിലുളള ഡിജിറ്റല്‍ റീസര്‍വ്വേ ക്യാമ്പ് ഓഫീസില്‍ വച്ച് റിക്കാര്‍ഡ് പ്രദര്‍ശനവും പരാതി പരിഹരിക്കലും സംഘടിപ്പിച്ചിരിക്കുന്നു.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി അവരവരുടെ ഭൂമിയെ സംബന്ധിച്ച എല്ലാവിവരങ്ങളും പരിശോധിച്ച് തെറ്റുകള്‍ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഈ അവസരം വിനിയോഗിക്കാതെപോയാല്‍ സെക്ഷന്‍ 13 പ്രകാരമുളള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്നതോടെ റിക്കാര്‍ഡുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകും.
ഡിജിറ്റല്‍സര്‍വ്വേ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ എല്ലാ ഭൂരേഖകളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സ്കെച്ച്, പ്ലാന്‍, ലൊക്കേഷന്‍മാപ്പ്, തണ്ടപ്പേര്‍ രേഖകള്‍ തുടങ്ങിയവ ഫോണില്‍ ലഭ്യമാകും.
ആയതിനാല്‍ രേഖകള്‍ പരിശോധിക്കാനുളള സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

ട്രെയിനിന് നേരെ കല്ലേറ്

വര്‍ക്കല.ട്രെയിനിന് നേരെ കല്ലേറ്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും അകത്തുമുറി റെയിൽവേ സ്റ്റേഷനും ഇടയില്‍ ഇന്ന് വൈകുന്നേരം 5.15 നാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ ഗുരുദേവ് എസ്. എഫ് എക്സ്പ്രസ്സ്‌ ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ട്രെയിനിന്റെ സ്ലീപ്പർ കോച്ച് 7 ലാണ് പാറക്കല്ലുകൾ വന്ന് വീണത്.ആർക്കും പരിക്ക് ഇല്ല.

.

ചൈനീസ് ഉത്പന്നങ്ങള്‍ പടിക്ക് പുറത്ത്; ദീപാവലി തിളങ്ങും സ്വദേശി വര്‍ണങ്ങളില്‍

ദീപാവലി ആഘോഷിക്കാന്‍ നാടൊരുങ്ങുമ്പോള്‍ വിപണി നിറയുന്നത് സ്വദേശി ഉത്പന്നങ്ങള്‍. മധുരപലഹാരങ്ങളുടെയും ഉപഹാരങ്ങളുടെയും മണ്‍ചെരാതുകളുടെയും വലിയ നിരയാണ് വടക്കന്‍ സംസ്ഥാനങ്ങളിലെ നിരത്തുകളില്‍. ലോക്കല്‍ ഫോര്‍ വോക്കല്‍ ആശയങ്ങളുടെ പ്രേരണയിലാണ് ഗ്രാമീണ സംരംഭകര്‍ ദീപാവലി വിപണിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. പടക്കങ്ങളും കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും അടക്കം എല്ലാ മേഖലയിലും ചൈനീസ് ഉത്പന്നങ്ങളെ പുറത്ത് നിര്‍ത്തിയാണ് ഇക്കുറി ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നത്.
വിദേശി ഉത്പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഇല്ലാതായിട്ടുണ്ട്. ക്ഷേത്രങ്ങളും വീടുകളും തദ്ദേശീയമായി തയാറാക്കിയ അലങ്കാര വസ്തുക്കള്‍കൊണ്ട് മോടി പിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമീണ സംരംഭകര്‍ പറയുന്നു. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രമടക്കം അലങ്കരിക്കുന്നതിനുള്ള തോരണങ്ങളും കൊടികളും മറ്റും ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് വനിതാ സംരംഭകര്‍ എത്തിക്കും. നൂല്‍ നൂറ്റ് അതുകൊണ്ട് നിര്‍മ്മിക്കുന്ന മാലകളാകും ക്ഷേത്രത്തെ മനോഹരമാക്കുക.
എല്ലാ വീടുകളിലും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ചെരാതുകള്‍ ഉപയോഗിക്കണമെന്ന ആഹ്വാനവുമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ സ്വദേശി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളെക്കാള്‍ വില കുറഞ്ഞതും നിലവാരമുള്ളതുമായ ചെരാതുകളും നിലവിളക്കുകളും എല്‍ഇഡി ബള്‍ബുകളും ഒരുക്കിയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും എത്തുന്നത്.
മാലകളും കരകൗശലവസ്തുക്കളും നെയ്യുന്നതിനുള്ള ചരടുകള്‍ ഈ കാലയളവിലാണ് കൂടുതല്‍ വിറ്റഴിയുന്നത്. നേരത്തെ ചൈനീസ് കമ്പനികളുടെ ചരടുകളാണ് വിപണികളിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പൂര്‍ണമായും ഇല്ലാതായി. ഹരിയാനയിലെ ഗ്രാമങ്ങളിലെ നൂറ് പേരടങ്ങുന്ന വനിതാസംരംഭങ്ങള്‍ നൂ
ല്‍ നെയ്ത് പിന്നി ചരടുണ്ടാക്കുന്ന പ്രവര്‍ത്തനം തുടര്‍ച്ചയായി ചെയ്യുന്നു. നൂല്‍ നെയ്ത് പിന്നി ചരടാക്കി ചായം മുക്കിയാണ് ഇത് വിപണിയിലെത്തിക്കുന്നത്. ഓരോ യൂണിറ്റും 25000 വര്‍ണച്ചരടുകള്‍ ഇങ്ങനെ നിര്‍മിച്ച് കച്ചവടസ്ഥാപനങ്ങളിലെത്തിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വലിയ തോതില്‍ എത്തിക്കാറുണ്ടെന്ന് സംരംഭകര്‍ പറയുന്നു.

കെ മുരളീധരനെ സ്ഥാനാർഥിയായി നിർദ്ദേശിച്ചുള്ള ഡിസിസി യുടെ കത്ത് പുറത്തു വന്നത് അന്വേഷിക്കും,കെ സുധാകരൻ,കത്തിനു പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചന, രാഹുൽ

പാലക്കാട്‌. ഉപതിരഞ്ഞെടുപ്പിന് കെ.മുരളീധരനെ സ്ഥാനാർഥിയായി നിർദ്ദേശിച്ചുള്ള ഡിസിസി യുടെ കത്ത് പുറത്തു വന്നത് അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കെ.സുധാകരൻ വ്യക്തമാക്കി.കത്തിനു പിന്നിൽ സിപിഐഎം-ബിജെപി ഗൂഢാലോചനയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് അയച്ച കത്തിനു പ്രസക്തിയില്ലെന്നായിരുന്നു മറ്റു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
അതേ സമയം വിവാദമായ കത്തിന്റെ നേതാക്കൾ ഒപ്പിട്ട ബാക്കി ഭാഗവും ഇന്ന് പുറത്തു വന്നു.

പാലക്കാട്‌ തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ വിട്ടൊഴിയാത്ത കോൺഗ്രസിന് പുതിയ തലവേദനയായിരുന്നു ഡിസിസിയുടെ കത്ത്.സ്ഥാനാർഥികളെ നിർദ്ദേശിച്ചു കത്തയക്കുന്നത് സ്വാഭാവിക രീതിയാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ്
എ തങ്കപ്പന്റെ പ്രതികരണം.

ഒരു മുഴം മുൻപേ രാഹുൽ മാങ്കൂത്തിലുമെറിഞ്ഞു.ഇപ്പോൾ കത്ത് പുറത്തു വന്നതിനു പിന്നിൽ സിപിഐഎം-ബിജെപി നെക്സസ്
എന്നു രാഹുൽ മാങ്കൂട്ടത്തിൽ അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്നു പറഞ്ഞു നേതാക്കളും ഒഴിഞ്ഞു.

എന്നാൽ കെപിസിസി അധ്യക്ഷൻ പുതിയ വിവാദം ഗൗരവത്തിലെടുത്തു.സ്ഥാനാർഥിയുടെ കാര്യത്തിൽ തർക്കം വേണ്ടെന്നു പറഞ്ഞ കെ.സുധാകരൻ കത്ത് പുറത്തു വന്നത് അന്വേഷിക്കുമെന്ന് പ്രതികരിച്ചു ഇടതു മൂന്നണി കത്ത് വിവാദം പ്രചാരണ ആയുധമാക്കിയിട്ടുണ്ട്

കത്തിന്റെ ബാക്കി ഭാഗം പുറത്തു വന്നതും കോൺഗ്രസിന് തലവേദനയാണ്.കത്തിൽ ഒന്നാമത് ഒപ്പിട്ടിരിക്കുന്നത് .തങ്കപ്പൻ,രണ്ടാമത് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ,മൂന്നാമത് മുൻ എംപി വി എസ് വിജയരാഘവൻ എന്നിവരാണ്.
കത്ത് വിവാദത്തിനു പിന്നാലെ കോൺഗ്രസ്സ് വിട്ട എ.കെ ഷാനിബ് എ വി ഗോപിനാഥിനെ വീട്ടിലെത്തി കണ്ടു.പി.സരിന് വേണ്ടി വീടുകൾ കയറി വോട്ടുറപ്പാക്കുമെന്ന് എ.കെ ഷാനിബ് വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്താണ് കേസിന് ആസ്പദമായ സംഭവം.

മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിവാഹ ആവശ്യം യുവതി ഉന്നയിച്ചതോടെയാണ് വിവാഹം ഉറപ്പിച്ച വിവരം അറിയിച്ചത്. തുടർന്ന് ജോലി ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് സി. ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ദേവിക, സുഭാഷ്, വിനു, ലവൻ, സുജിത് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.