തേവലക്കര. വില്ലേജില്‍ നടന്നുവന്ന ഡിജിറ്റല്‍ റീസര്‍വ്വേ, സര്‍വ്വേ ടീം പൂര്‍ത്തീകരിച്ചുവരുന്നു. തേവലക്കര വില്ലേജില്‍ ഭൂവുടമകളായ 29380 ആളുകളുടെ പേരിലുളള 23107 കൈവശഭൂമികളുടെ രേഖകളാണ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ക്രമീകരിച്ചിട്ടുളളത്. ഡിജിറ്റല്‍ രേഖകള്‍ ഇതുവരെ പരിശോധിച്ച് പിശകുകളില്ലെന്ന് ഉറപ്പുവരുത്തുകയോ തെറ്റുകള്‍ പരിശോധിക്കുകയോ ചെയ്തിട്ടുളളത് 7282 ഭൂവുടമകള്‍ മാത്രമാണ്.
ബാക്കിയുളളവര്‍ക്കുകൂടി പരിശോധനയ്ക്ക് അവസരം ഒരുക്കുവാന്‍ വേണ്ടി ഒക്ടോബര്‍ 29 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ തേവലക്കര പടപ്പനാല്‍ ജംഗ്ഷനിലുളള ഡിജിറ്റല്‍ റീസര്‍വ്വേ ക്യാമ്പ് ഓഫീസില്‍ വച്ച് റിക്കാര്‍ഡ് പ്രദര്‍ശനവും പരാതി പരിഹരിക്കലും സംഘടിപ്പിച്ചിരിക്കുന്നു.
ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി അവരവരുടെ ഭൂമിയെ സംബന്ധിച്ച എല്ലാവിവരങ്ങളും പരിശോധിച്ച് തെറ്റുകള്‍ കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഈ അവസരം വിനിയോഗിക്കാതെപോയാല്‍ സെക്ഷന്‍ 13 പ്രകാരമുളള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്നതോടെ റിക്കാര്‍ഡുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകും.
ഡിജിറ്റല്‍സര്‍വ്വേ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ എല്ലാ ഭൂരേഖകളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സ്കെച്ച്, പ്ലാന്‍, ലൊക്കേഷന്‍മാപ്പ്, തണ്ടപ്പേര്‍ രേഖകള്‍ തുടങ്ങിയവ ഫോണില്‍ ലഭ്യമാകും.
ആയതിനാല്‍ രേഖകള്‍ പരിശോധിക്കാനുളള സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.
തേവലക്കര വില്ലേജ് – ഡിജിറ്റല്‍ റീസര്‍വ്വേ റിക്കാര്‍ഡ് പ്രദര്‍ശനവുംപരാതി പരിഹാരവും
ട്രെയിനിന് നേരെ കല്ലേറ്
വര്‍ക്കല.ട്രെയിനിന് നേരെ കല്ലേറ്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും അകത്തുമുറി റെയിൽവേ സ്റ്റേഷനും ഇടയില്‍ ഇന്ന് വൈകുന്നേരം 5.15 നാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ ഗുരുദേവ് എസ്. എഫ് എക്സ്പ്രസ്സ് ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ട്രെയിനിന്റെ സ്ലീപ്പർ കോച്ച് 7 ലാണ് പാറക്കല്ലുകൾ വന്ന് വീണത്.ആർക്കും പരിക്ക് ഇല്ല.
.
ചൈനീസ് ഉത്പന്നങ്ങള്‍ പടിക്ക് പുറത്ത്; ദീപാവലി തിളങ്ങും സ്വദേശി വര്‍ണങ്ങളില്‍
ദീപാവലി ആഘോഷിക്കാന്‍ നാടൊരുങ്ങുമ്പോള്‍ വിപണി നിറയുന്നത് സ്വദേശി ഉത്പന്നങ്ങള്‍. മധുരപലഹാരങ്ങളുടെയും ഉപഹാരങ്ങളുടെയും മണ്‍ചെരാതുകളുടെയും വലിയ നിരയാണ് വടക്കന്‍ സംസ്ഥാനങ്ങളിലെ നിരത്തുകളില്‍. ലോക്കല്‍ ഫോര്‍ വോക്കല്‍ ആശയങ്ങളുടെ പ്രേരണയിലാണ് ഗ്രാമീണ സംരംഭകര്‍ ദീപാവലി വിപണിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. പടക്കങ്ങളും കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും അടക്കം എല്ലാ മേഖലയിലും ചൈനീസ് ഉത്പന്നങ്ങളെ പുറത്ത് നിര്‍ത്തിയാണ് ഇക്കുറി ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നത്.
വിദേശി ഉത്പന്നങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഇല്ലാതായിട്ടുണ്ട്. ക്ഷേത്രങ്ങളും വീടുകളും തദ്ദേശീയമായി തയാറാക്കിയ അലങ്കാര വസ്തുക്കള്‍കൊണ്ട് മോടി പിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമീണ സംരംഭകര്‍ പറയുന്നു. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രമടക്കം അലങ്കരിക്കുന്നതിനുള്ള തോരണങ്ങളും കൊടികളും മറ്റും ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് വനിതാ സംരംഭകര്‍ എത്തിക്കും. നൂല്‍ നൂറ്റ് അതുകൊണ്ട് നിര്‍മ്മിക്കുന്ന മാലകളാകും ക്ഷേത്രത്തെ മനോഹരമാക്കുക.
എല്ലാ വീടുകളിലും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ചെരാതുകള്‍ ഉപയോഗിക്കണമെന്ന ആഹ്വാനവുമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ സ്വദേശി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളെക്കാള്‍ വില കുറഞ്ഞതും നിലവാരമുള്ളതുമായ ചെരാതുകളും നിലവിളക്കുകളും എല്‍ഇഡി ബള്‍ബുകളും ഒരുക്കിയാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും എത്തുന്നത്.
മാലകളും കരകൗശലവസ്തുക്കളും നെയ്യുന്നതിനുള്ള ചരടുകള്‍ ഈ കാലയളവിലാണ് കൂടുതല്‍ വിറ്റഴിയുന്നത്. നേരത്തെ ചൈനീസ് കമ്പനികളുടെ ചരടുകളാണ് വിപണികളിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പൂര്‍ണമായും ഇല്ലാതായി. ഹരിയാനയിലെ ഗ്രാമങ്ങളിലെ നൂറ് പേരടങ്ങുന്ന വനിതാസംരംഭങ്ങള്‍ നൂ
ല്‍ നെയ്ത് പിന്നി ചരടുണ്ടാക്കുന്ന പ്രവര്‍ത്തനം തുടര്‍ച്ചയായി ചെയ്യുന്നു. നൂല്‍ നെയ്ത് പിന്നി ചരടാക്കി ചായം മുക്കിയാണ് ഇത് വിപണിയിലെത്തിക്കുന്നത്. ഓരോ യൂണിറ്റും 25000 വര്‍ണച്ചരടുകള്‍ ഇങ്ങനെ നിര്‍മിച്ച് കച്ചവടസ്ഥാപനങ്ങളിലെത്തിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വലിയ തോതില്‍ എത്തിക്കാറുണ്ടെന്ന് സംരംഭകര്‍ പറയുന്നു.
കെ മുരളീധരനെ സ്ഥാനാർഥിയായി നിർദ്ദേശിച്ചുള്ള ഡിസിസി യുടെ കത്ത് പുറത്തു വന്നത് അന്വേഷിക്കും,കെ സുധാകരൻ,കത്തിനു പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചന, രാഹുൽ
പാലക്കാട്. ഉപതിരഞ്ഞെടുപ്പിന് കെ.മുരളീധരനെ സ്ഥാനാർഥിയായി നിർദ്ദേശിച്ചുള്ള ഡിസിസി യുടെ കത്ത് പുറത്തു വന്നത് അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.വിഷയത്തെ ഗൗരവമായി കാണുന്നുവെന്നും കെ.സുധാകരൻ വ്യക്തമാക്കി.കത്തിനു പിന്നിൽ സിപിഐഎം-ബിജെപി ഗൂഢാലോചനയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് അയച്ച കത്തിനു പ്രസക്തിയില്ലെന്നായിരുന്നു മറ്റു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
അതേ സമയം വിവാദമായ കത്തിന്റെ നേതാക്കൾ ഒപ്പിട്ട ബാക്കി ഭാഗവും ഇന്ന് പുറത്തു വന്നു.
പാലക്കാട് തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ വിട്ടൊഴിയാത്ത കോൺഗ്രസിന് പുതിയ തലവേദനയായിരുന്നു ഡിസിസിയുടെ കത്ത്.സ്ഥാനാർഥികളെ നിർദ്ദേശിച്ചു കത്തയക്കുന്നത് സ്വാഭാവിക രീതിയാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ്
എ തങ്കപ്പന്റെ പ്രതികരണം.
ഒരു മുഴം മുൻപേ രാഹുൽ മാങ്കൂത്തിലുമെറിഞ്ഞു.ഇപ്പോൾ കത്ത് പുറത്തു വന്നതിനു പിന്നിൽ സിപിഐഎം-ബിജെപി നെക്സസ്
എന്നു രാഹുൽ മാങ്കൂട്ടത്തിൽ അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്നു പറഞ്ഞു നേതാക്കളും ഒഴിഞ്ഞു.
എന്നാൽ കെപിസിസി അധ്യക്ഷൻ പുതിയ വിവാദം ഗൗരവത്തിലെടുത്തു.സ്ഥാനാർഥിയുടെ കാര്യത്തിൽ തർക്കം വേണ്ടെന്നു പറഞ്ഞ കെ.സുധാകരൻ കത്ത് പുറത്തു വന്നത് അന്വേഷിക്കുമെന്ന് പ്രതികരിച്ചു ഇടതു മൂന്നണി കത്ത് വിവാദം പ്രചാരണ ആയുധമാക്കിയിട്ടുണ്ട്
കത്തിന്റെ ബാക്കി ഭാഗം പുറത്തു വന്നതും കോൺഗ്രസിന് തലവേദനയാണ്.കത്തിൽ ഒന്നാമത് ഒപ്പിട്ടിരിക്കുന്നത് .തങ്കപ്പൻ,രണ്ടാമത് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ,മൂന്നാമത് മുൻ എംപി വി എസ് വിജയരാഘവൻ എന്നിവരാണ്.
കത്ത് വിവാദത്തിനു പിന്നാലെ കോൺഗ്രസ്സ് വിട്ട എ.കെ ഷാനിബ് എ വി ഗോപിനാഥിനെ വീട്ടിലെത്തി കണ്ടു.പി.സരിന് വേണ്ടി വീടുകൾ കയറി വോട്ടുറപ്പാക്കുമെന്ന് എ.കെ ഷാനിബ് വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ് രമണനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്താണ് കേസിന് ആസ്പദമായ സംഭവം.
മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന വിവരം മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വിവാഹ ആവശ്യം യുവതി ഉന്നയിച്ചതോടെയാണ് വിവാഹം ഉറപ്പിച്ച വിവരം അറിയിച്ചത്. തുടർന്ന് ജോലി ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് സി. ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ദേവിക, സുഭാഷ്, വിനു, ലവൻ, സുജിത് എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ആഡംബര ജീവിതം നയിക്കാന്‍ മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍
അഞ്ചല്‍: ചിതറയില്‍ ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്ന് പതിനേഴ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന ഇന്‍സ്റ്റഗ്രാം താരം ചിതറ പോലീസിന്റെ പിടിയിലായി. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 30ന് മുബീനയുടെ ഭര്‍തൃ സഹോദരിയായ മുനീറയുടെ താലിമാല, വളകള്‍, കൈ ചെയിനുകള്‍, കമ്മലുകള്‍ തുടങ്ങിയവ മോഷണം പോയിരുന്നു. ഒക്ടോബര്‍ 10നാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിയുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുബീന ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ന് രാവിലെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. അതുവരെ ഈ വീട്ടില്‍ മറ്റാരും വന്നിട്ടുമില്ല. വീടിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്ന സ്ഥലം മുബീനക്ക് അറിയാമായിരുന്നു. മോഷണത്തെ തുടര്‍ന്ന് മുനീറ ചിതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സമാനമായ മറ്റൊരു സ്വര്‍ണ്ണ മോഷണ പരാതി ജനുവരി മാസം ചിതറ സ്റ്റേഷനില്‍ മുബീനയുടെ സുഹൃത്തായ അമാനിയും നല്കിയിരുന്നു. ആ പരാതിയിലും മുബീനയെയാണ് സംശയം എന്ന് പറഞ്ഞിരുന്നു. അമാനിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നത്. തുടര്‍ന്ന് മുബീനയെ കേന്ദ്രീകരിച്ച് ചിതറ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മുബീനയുടെ ഭര്‍ത്താവ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അടുത്തിടെയാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആഡംബര ജീവിതം നയിച്ചിരുന്ന മുബീനയ്ക്ക് അതിനുളള സാമ്പത്തിക ശേഷി ഇല്ലെന്ന് പോലീസ് മനസിലാക്കി. ഇന്‍സ്റ്റഗ്രാം താരമായിരുന്ന മുബീന ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് ഉപയോഗിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മോഷണം സമ്മതിക്കാന്‍ ആദ്യം മുബീന തയ്യാറായില്ല. തുടര്‍ന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യചെയ്യലില്‍ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിക്കുകയായിരുന്നു.
ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. മോഷ്ടിച്ച സ്വര്‍ണംവിറ്റ പണം കുറച്ച് സ്വര്‍ണാഭരണങ്ങളും പോലീസ് മുബീനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനകള്‍ക്ക് ശേഷം മുബീനയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുബീനയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സ്വര്‍ണം വിറ്റ ജ്വല്ലറികളില്‍ പോലീസ് തെളിവെടുപ്പ് നടത്തും.
ശിലാനാഗ വിളക്ക് ഇളക്കിയെടുത്ത് ചാലിൽ തള്ളി; നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ 3പേർ അറസ്റ്റിൽ
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനം കവാടത്തോട് ചേർന്നുണ്ടായിരുന്ന ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാനും നിലവിലെ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനുമായ ചെങ്ങന്നൂർ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ രാജൻ കണ്ണാട്ട് എന്നുവിളിക്കുന്ന തോമസ് വർഗീസ് (66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് എന്നു വിളിക്കുന്ന ശെൽവൻ (54), പാണ്ടനാട് കീഴ്വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്കു കൂടുതൽ വഴി സൗകര്യം ഉണ്ടാക്കാനായാണ് ശിലാനാഗവിളക്ക് വെള്ളിയാഴ്ച രാത്രി രഹസ്യമായി നീക്കം ചെയ്തത്. രാജൻ കണ്ണാട്ട് പറഞ്ഞതനുസരിച്ചാണ് ശെൽവനും കുഞ്ഞുമോനും ഇതുചെയ്തത്. ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രന്റെ നിർദേശപ്രകാരം രാത്രി തന്നെ പ്രതികളെയും നാഗവിളക്കും കണ്ടെത്തിയത്.
തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി രാത്രി തന്നെ നാഗവിളക്ക് ക്ഷേത്ര ഭരണ സമിതിക്കു വിട്ടുകൊടുത്തു. ശനിയാഴ്ച പുലർച്ചെയോടെ യഥാസ്ഥാനത്ത് പുനസ്ഥാപിക്കുകയുംചെയ്തു. പ്രതികൾക്കെതിരേ മതസ്പർധയുണ്ടാകത്തക്ക വിധം ആരാധനാലയങ്ങൾക്കു നേരേയുള്ള കൈയേറ്റങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 298 വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു. വണ്ടിമല ദേവസ്ഥാനം ഭരണസമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് പ്രതിഷേധ യോഗം നടത്തി.
ഓട്ടോ മറ്റൊരു വഴിയിലൂടെ പോയി, നിർത്താൻ പറഞ്ഞിട്ടും കേട്ടില്ല, പുറത്തേക്ക് ചാടിയ പെൺകുട്ടിക്ക് പരിക്ക്,സംഭവം കൊല്ലം ചെമ്മാൻ മുക്കിൽ
കൊല്ലം: കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം. വഴി മാറി ഓടിയ ഓട്ടോ നിർത്താൻ ആവശ്യപെട്ടിട്ടും ഡ്രൈവർ കേട്ടില്ല. പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കരിക്കോട് സ്വദേശി നവാസ് (52) ആണ് പിടിയിലായത്. ഡ്രൈവർ മോശമായി പെരുമാറിയെന്നും പരിക്കേറ്റ വിദ്യാർത്ഥിനി പറഞ്ഞു. പ്രധാന റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് രണ്ട് വിദ്യാർത്ഥിനികളും കയറുകയായിരുന്നു.
ഇതിനിടയിൽ പുറത്തുണ്ടായിരുന്ന മറ്റൊരാളുമായി ഓട്ടോ ഡ്രൈവർ വാക്കേറ്റം നടത്തിയിരുന്നു. ഇതിനുപിന്നാലെ വളരെ ദേഷ്യത്തോടെ വേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. തങ്ങൾ പറഞ്ഞ വഴി പോകാതെ മറ്റൊരു വഴിയിലൂടെ ഓട്ടോ പോകാൻ തുടങ്ങിയതോടെ നിർത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു. എന്നാൽ, ഓട്ടോ നിർത്തിയില്ല. ഇതോടെ പേടിച്ചുപോയെന്നും പുറത്തേക്ക് ചാടുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു.
പിന്നീട് ഏറെ ദൂരം മുന്നോട്ട് പോയശേഷമാണ് ഓട്ടോയിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയെ ഇറക്കിവിട്ടതെന്നും 40വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന ഓട്ടോ ഡ്രൈവറെ മുമ്പ് കണ്ടിട്ടില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.. സംഭവത്തിൽ ഈസ്റ്റ് പൊലീസാണ് അന്വേഷണം നടത്തി ഓട്ടോ ഡ്രൈവറെ പിടികൂടിയത്.
ജിം ട്രെയിനറുമായി ബന്ധം, വേറെ വിവാഹമുറപ്പിച്ചത് എതിർത്ത് ഭർതൃമതി; ‘ദൃശ്യം’ മോഡലിൽ കൊലപാതകം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൻപുരിൽനിന്ന് നാലു മാസം മുൻപ് കാണാതായ യുവതിയെ ജിം പരിശീലകൻ കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്. മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതർ താമസിക്കുന്ന മേഖലയിൽ. ജിം പരിശീലകനായ വിമൽ സോണിയാണ് ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയെ (32) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഫോൺ രേഖകളിൽനിന്ന് ലഭിച്ച തെളിവുകളാണ് അറസ്റ്റിലേക്ക് നയിച്ചത്. വിഐപി മേഖലയിൽ ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും അതിശയിപ്പിച്ചു.
യുവതിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ ജൂൺ 24 മുതൽ അന്വേഷണം നടക്കുകയായിരുന്നു. ജിം പരിശീലകനായ വിമൽ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്. വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. തർക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ വിമലിനെ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടതായി പൊലീസ് പറഞ്ഞു. പൊലീസ് പിടിക്കാതിരിക്കാനാണ് വിഐപി മേഖലയിൽ മൃതദേഹം കുഴിച്ചിട്ടതെന്നു വിമൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വിഐപികൾ താമസിക്കുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും ഞെട്ടിച്ചു. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥനും സിസിടിവി ക്യാമറകളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എല്ലാവരുടെയും കണ്ണു വെട്ടിച്ചാണ് കാറിൽ ഇവിടെയെത്തി അഞ്ചു മണിക്കൂറോളം സമയമെടുത്ത് വിമൽ മൃതദേഹം കുഴിച്ചിട്ടത്. സുരക്ഷാ വീഴ്ചയെ തുടർന്ന് പൊലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്. മലയാള സിനിമയായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പും വലിയ വിജയമായിരുന്നു.
ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു; ദ്രാവിഡ മോഡൽ പറഞ്ഞ് പറ്റിക്കുന്നു: ആഞ്ഞടിച്ച് വിജയ്
ചെന്നൈ: രാഷ്ട്രീയത്തിൽ വരവറിയിച്ച് തമിഴ് സൂപ്പർതാരം വിജയ്. പതിനായിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ തുടങ്ങി.
പതിവ് ശാന്തത വിട്ട് വീറോടെ പ്രസംഗിച്ച വിജയ്‌യുടെ ഓരോ വാചകത്തെയും പ്രവർത്തകരും ആരാധകരും കയ്യടികളോടെയാണു വരവേറ്റത്. തമിഴ് സിനിമയിലെ പോലെ മാസ് ചേരുവകളോടെയാണു ടിവികെയുടെ സമ്മേളനവും വിജയ്‌യുടെ പ്രസംഗവും രൂപപ്പെടുത്തിയത്. രാഷ്ട്രീയത്തിൽ ഞാനെരു കുട്ടിയാണെന്നും ഭയമില്ലാതെയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു.
ഗവർണർ പദവിക്കെതിരെ ടിവികെ പ്രമേയം പാസാക്കി. കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കർഷകരുടെ വിളകൾക്കു മികച്ച വില ഉറപ്പാക്കും എന്നതടക്കമുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി. അച്ഛനിൽനിന്നും അമ്മയിൽനിന്നും വിജയ് അനുഗ്രഹം വാങ്ങി. ഭഗവദ് ഗീതയ്‌ക്കൊപ്പം ഖുർആനും ബൈബിളും പ്രവർത്തകർ വിജയ്ക്കു സമർപ്പിച്ചു. ആരാധകർ നൽകിയ ‘വീരവാൾ’ സമ്മേളനവേദിയിൽ വിജയ് ഉയർത്തിക്കാട്ടിയപ്പോൾ പതിനായിരങ്ങൾ ആരവമുയർത്തി. ടിവികെ സമ്മേളനവേദിയിൽ ചേര, ചോഴ, പാണ്ഡ്യ രാജാക്കന്മാരുടെ കൂറ്റൻ കട്ടൗട്ടുകൾക്കൊപ്പം വിജയുടെ കട്ടൗട്ടും ഉയർത്തിയിട്ടുണ്ട്. സമ്മേളനത്തിന്റെ തിരക്കിനിടെ നൂറിലേറെപ്പേർ കുഴഞ്ഞുവീണു. 350ലേറെ ഡോക്ടർമാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
വിജയ്‌യുടെ പ്രസംഗത്തിൽനിന്ന്: ‘‘ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോൾ അമ്മയ്ക്ക് എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്കു മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും, എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം, ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണു നിങ്ങളുടെ അവസരം. പാമ്പായാലും രാഷ്ട്രീയമായാലും അതിനെ കയ്യിലെടുത്തു കളിക്കാൻ ആരംഭിച്ചാൽ പിന്നെ കളി മാറും. എതിരാളികളെ എതിരിടണം, ശ്രദ്ധയോടെ കളിക്കണം. സദസ്സിൽ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളിൽ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം. രാഷ്ട്രീയം മാറണം അല്ലെങ്കിൽ മാറ്റും. കാഷ് അല്ല കോസ് ആണ് (പണമല്ല, പൊതുനന്മയാണ്) പാർട്ടിയുടെ നയം. ഇവിടത്തെ രാഷ്ട്രീയക്കാരെ പറ്റി പ്രസംഗിച്ച് സമയം കളയുന്നില്ല, എന്നുവച്ച് കണ്ണ് മൂടിയിരിക്കാനും ഉദ്ദേശിക്കുന്നില്ല. നൻപാ, തോഴാ, തോഴി നമ്മൾക്ക് ഇനി വിശ്രമമില്ലാത്ത നാളുകൾ. എന്നെ വിശ്വസിക്കുന്നവർക്കു നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ല’’.





































