ന്യൂഡെല്‍ഹി. മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. കേസ് കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ കേസിലെ വസ്തുകളെ കുറിച്ച് ബോധ്യമുണ്ടെന്നു വിശദമായ വാദം മറ്റൊരു ദിവസം കേൾക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസിൽ ആൻ്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതപരമായ പിഴവുണ്ടെന്നും തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ വാദിച്ചപ്പോളായിരുന്നു കോടതിയുടെ വിമർശനം.
നേരത്തെ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു കൃത്യമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്‍റണി രാജു സമര്‍പ്പിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ്മൂലം സർക്കാർ വൈകിപ്പിക്കുന്നതിന് എതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉയർത്തിയതിന് പിന്നാലെയാണ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ ആന്റണി രാജുവിനായി അഭിഭാഷകൻ ദീപക് പ്രകാശ് ഹാജരാകും. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരാകുക.
അടിവസ്ത്രത്തില്‍ കൃത്രിമം,മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് ഇന്ന്
പാവറട്ടിയിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി
തൃശ്ശൂർ.മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. പാവറട്ടിയിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. സെൻറ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്നുപേരെയാണ് കാണാതായത്. കാണാതായത് അഗ്നിവേഷ്, അഗ്നിദേവ്, രാഹുൽ കെ മുരളീധരൻ എന്നിവരെ. രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ ക്ലാസിൽ കയറിയില്ലെന്ന് സ്കൂൾ അധികൃതർ. കുട്ടികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം:
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരവസ്ഥ,കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ തറവാട്,ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് ഹേമ കമ്മിറ്റി
കൊച്ചി. മുൻ നിര താരങ്ങൾ അനുഭവിച്ചതിനേക്കാൾ ക്രൂരമായ ദുരനുഭവങ്ങളാണ് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സിനിമാ സെറ്റുകളിൽ നേരിടേണ്ടി വന്നതെന്നാണ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ കണ്ടെത്തൽ.. സിനിമാ മേഖല ഏറ്റവും മനുഷ്യത്വരഹിതമായി പെരുമാറുന്നത് ജൂനിയർ ആർട്ടിസ്റ്റുകളോടാണെന്നും റിപ്പോർട്ടിലുണ്ട്…ആവശ്യത്തിന് വെള്ളവും ഭക്ഷണവുമില്ല, പെൺ കുട്ടികളായ ആർട്ടിസ്റ്റുകൾക്ക് ലൈംഗിക ചൂഷണവും നേരിടേണ്ടി വരുന്നെന്നും റിപ്പോർട്ടിൽ പരാമർശം..
ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള പല പരാമർശങ്ങളും ഞെട്ടിക്കുന്നതാണ്..കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ തറവാടാണ് മലയാള സിനിമയെന്ന് റിപ്പോർട്ടിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഭാഗം പരാമർശിക്കുന്ന നൂറ്റി അൻപത്തിമൂന്നാം പേജുമുതൽ പറയുന്നുണ്ട്. അമ്മ എന്ന താര സംഘടന ജൂനിയർ ആർട്ടിസ്റ്റുകളെ അഭിനേതാക്കളായി പോലും പരിഗണിക്കാറില്ല. ജൂനിയർ ടെക്നീഷ്യന്മാരെ ടെക്നീഷ്യന്മാരായും പരിഗണിക്കുന്നില്ല. സിനിമ ചെയ്യാൻ ഇവർ ആവശ്യമാണെങ്കിലും കടുത്ത വിവേചനം നേരിടേണ്ടി വരുന്നുണ്ട് ജൂനിയർ അഭിനേതാക്കൾക്ക്.. ജോലി നഷ്ടപ്പെടുമെന്ന ഭയംകൊണ്ട് കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകാൻ പോലും പലരും വി സമ്മതിച്ചു. തുറന്നു പറഞ്ഞവരാകെട്ടെ വെളിപ്പെടുത്തിയത് നടുക്കുന്ന സംഭവങ്ങൾ.. അടിമകളെക്കാൾ മോശം രീതിയിലാണ് താരങ്ങളും സംവിധായകരും പെരുമാറുന്നത്.. 19 മണിക്കൂറോളം സെറ്റിൽ ജോലി ചെയ്യേണ്ടിവരുന്നുണ്ട്… എന്നാൽ അതിനു തക്ക പ്രതിഫലം ലഭിക്കുന്നില്ല. ശുചി മുറി സൗകര്യമില്ല.. പ്രാഥമിക സൗകര്യങ്ങൾക്ക് സ്ത്രീകൾ ഉൾപ്പെടെ പൊന്തക്കാടുകൾ തേടേണ്ടി വരുന്ന അവസ്ഥ. ഷൂട്ടില്ലാത്ത സമയത്ത് ഇരിക്കാൻ സൗകര്യമില്ല..ഇതെല്ലാം സഹിച്ചു ജോലി ചെയ്താലും ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിക്കാറില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ വെളിപ്പെടുത്തിയതായി ഹേമ കമ്മറ്റി റിപ്പോർട്ട്.. ഷൂട്ടിംഗ് തീർന്നാൽ പിറകെ നടന്ന് യാചിച്ചാലും ശമ്പളമില്ല… 1800 രൂപ മുതൽ ശമ്പളമുണ്ടെങ്കിലും ഇടനിലക്കാരൻ ആർട്ടിസ്റ്റുകൾക്ക് നൽകുന്നത് വെറും 500 രൂപ.. ബാക്കിപണം ഇടനിലക്കാരുടെ പോക്കറ്റിൽ.. ഭക്ഷണം, വെള്ളം, യാത്രചെലവ് ഒന്നുമില്ല.. അതുകൊണ്ടുതന്നെ ജോലി ചെയ്തു തിരിച്ചു പോകുമ്പോൾ പലരുടെയും കീശ കാലി…ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും പതിവാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.. സമാനതകളില്ലാത്ത ചൂഷണമാണ് ചലച്ചിത്ര മേഖലയിൽ നടക്കുന്നതെന്നാണ് ഹേമ കമ്മിറ്റി വിരൽ ചൂണ്ടുന്നത്.
26 കിലോ സ്വർണ്ണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: 26 കിലോ സ്വര്‍ണവുമായി മുങ്ങിയ മുന്‍ ബാങ്ക് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 5.30നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുന്‍ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറിനെ കഴിഞ്ഞ ദിവസം
തെലങ്കാനയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.
3 വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പാലാരിവട്ടത്ത് ജോയിന്‍ ചെയ്യാതെ മുങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന 17 കോടി രൂപ വില വരുന്ന സ്വര്‍ണവുമായാണ് ഇയാള്‍ കടന്നു കളഞ്ഞതെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വര്‍ണത്തിന് പകരം ഇയാള്‍ ബാങ്ക് ലോക്കറില്‍ മുക്കുപണ്ടം സൂക്ഷിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.
26 കിലോ സ്വർണ്ണവുമായി മുങ്ങിയ മുൻ ബാങ്ക് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: 26 കിലോ സ്വര്‍ണവുമായി മുങ്ങിയ മുന്‍ ബാങ്ക് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 5.30നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുന്‍ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറിനെ കഴിഞ്ഞ ദിവസം
തെലങ്കാനയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.
3 വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പാലാരിവട്ടത്ത് ജോയിന്‍ ചെയ്യാതെ മുങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന 17 കോടി രൂപ വില വരുന്ന സ്വര്‍ണവുമായാണ് ഇയാള്‍ കടന്നു കളഞ്ഞതെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വര്‍ണത്തിന് പകരം ഇയാള്‍ ബാങ്ക് ലോക്കറില്‍ മുക്കുപണ്ടം സൂക്ഷിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.
ജെസ്ന തിരോധാനം:സിബിഐ സംഘം ഇന്ന് മുണ്ടക്കയത്ത്
കോട്ടയം:ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിയായ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സി ബി ഐ ഇന്ന് രേഖപ്പെടുത്തും. ജസ്നയെ കണ്ടെന്ന വെളിപെടുത്തിലിൻ്റെ വസ്തുത പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
കാണാതാവുന്നതിന് മുൻപ് ജസ്നയുമായി രൂപസാദൃശമുള്ള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശി വെളിപ്പെടുത്തിയത്. ഇതിൽ വസ്തുത ഉണ്ടൊയെന്ന് പരിശോധിക്കുകയാണ് സി ബി ഐ അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. മുണ്ടക്കയം സ്വദേശിയായ സ്ത്രീയെ അന്വേഷണ സംഘം ഫോണിൽ ബന്ധപ്പെട്ടു. വിശദമായ മൊഴി ഇന്ന് എടുത്തേക്കും. ജസ്ന ലോഡ്ജിൽ എത്തിയിട്ടില്ലാന്നായിരുന്നു ലോഡ്ജ് ഉടമയുടെ പ്രതികരണം .മുൻ ജീവനക്കാരിയായ സ്ത്രീക്ക് തന്നോടുള്ള വൈരാഗ്യമാണ് വെളിപ്പെടുത്തലിന് പിന്നിലെന്നും ലോഡ്ജ് ഉടമ ആരോപിച്ചിരുന്നു. പുതിയ വെളിപ്പെടുത്തൽ അന്വേഷണത്തെ വഴി തെറ്റിക്കാനാണെന്ന് ജസ്നയുടെ പിതാവും പ്രതികരിച്ചിരുന്നു. പുതിയ വെളിപെടുത്തൽ കൃത്യമായി പരിശോധിച്ച ശേഷം മാത്രമാകും സിബിഐയുടെ തുടർ നടപടികൾ ഉണ്ടാവുക.
പുഷ്പലതയുടെ മരണം:മകനായി ലുക്ക് ഔട്ട് നോട്ടീസ്
കുണ്ടറ: പടപ്പക്കര പുഷ്പവിലാസത്തില്‍ പുഷ്പലത(45)യുടെ കൊലപാതകത്തിന് ശേഷം കാണാതായ മകന്‍ അഖില്‍ കുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. കുണ്ടറ പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ ഒരു വിവരവും കിട്ടാതായതിനെ തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇയാളുടെ മൊബൈല്‍ സ്വിച്ച്ഓഫാണ്. ഇത് അന്വേഷണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ പുഷ്പലതയുടെ പിതാവ് ആന്റണിക്ക് ശസ്ത്രക്രിയ നടത്തിയതിനെ ചെറിയ പുരോഗതി മാത്രമാണ് കൈവരിച്ചിട്ടുള്ളത്. എന്നാലും ഇപ്പോഴും അബോധാവസ്ഥയിലാണ്. ഇതിനാല്‍ ആന്റണിയിലൂടെ വിവരങ്ങള്‍ ആരായാനുള്ള മാര്‍ഗവും ഇല്ല. പോലീസ് നാട്ടുകാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
പടപ്പക്കര സെന്റ്‌ജോസഫ് പള്ളിക്ക് സമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയെ കഴിഞ്ഞ ദിവസമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുഷ്പലതയുടെ അച്ഛനെ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു. അച്ഛന്‍ ആന്റണി (75) തലയ്ക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവരെയും അഖില്‍ ഉപദ്രവിക്കുന്നതായി വെള്ളിയാഴ്ച പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നു. പോലീസ് എത്തി അഖില്‍ കുമാറിന് താക്കീത് നല്‍കി മടങ്ങി. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പുഷ്പലതയെ കൊല്ലപ്പെട്ട നിലയിലും അച്ഛനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.

നെടുവത്തൂരിൽ ട്രെയിൻ തട്ടി നിർമ്മാണ തൊഴിലാളി മരിച്ചു
കൊട്ടാരക്കര: നെടുവത്തൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ആനക്കോട്ടൂർ സ്വദേശി ശ്രീകുമാർ (55) മരിച്ചത്. വേളാങ്കണ്ണി എക്സ്പ്രസ്സ് തട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു ശ്രീകുമാർ.
ലയൺസ് ക്ലബ് വാർഷികവും ഭാരവാഹി സ്ഥാനമേൽക്കലും
ശാസ്താംകോട്ട. ശാസ്താംകോട്ട ഹിൽടോപ്പ് ലയൺസ് ക്ലബ് വാർ ഷികവും ഭാരവാഹി സ്ഥാനമേൽ ക്കലും നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ കെ.സുരേഷ്, ജയിൻ സി.ജോബ് എന്നിവർ നേതൃത്വം നൽകി.
2024-25 വർഷത്തെ പ്രോ ജക്ടിൻ്റെ ഉദ്ഘാടനം വൈസ് ഗവർണർ അനിൽകുമാർ നിർവഹിച്ചു.
റീജണൽ ചെയർപേഴ്‌സൺ ബ്രിജേഷ് എസ്.നാഥ്, സോൺ ചെയർപേഴ്‌സൺ ഗോവിന്ദ പ്പിള്ള, ശ്രീജിത്ത്, സി.ബാബു, വിവിധ ക്ലബുകളിൽനിന്നുള്ള അംഗങ്ങൾ എന്നിവർ പങ്കെ ടുത്തു. ഭാരവാഹികൾ: ബി.സുരേ ഷ് കുമാർ (പ്രസി.), ടി.സാബു (സെക്ര.), ബി.അജയകുമാർ (ട്രഷ.)