25.4 C
Kollam
Thursday 18th September, 2025 | 11:40:34 PM
Home Blog Page 1963

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ്

.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ 26 അടിയിലധികം വർദ്ധനവ്. 2357.36 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കാലവർഷം കനിഞ്ഞതാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരാൻ കാരണം.


ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയുടെ 52%ത്തിലധികം വെള്ളം ഇപ്പോഴുണ്ട്. കാലവർഷം തുടങ്ങിയപ്പോൾ ജലനിരപ്പ് 2332.28 അടിയായിരുന്നു. എന്നാൽ മഴ ശക്തമായ ജൂൺ 14 മുതൽ 898 മില്ലീമീറ്റർ മഴയാണ് വൃഷ്ടി പ്രദേശത്ത് പെയ്തത്. ഇതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. രണ്ടുമാസം കൊണ്ട് 25 അടി ജലനിരപ്പ് ഉയർന്നു. വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷം ശക്തമാകുമെന്ന പ്രവചനം കണക്കിലെടുത്ത് അണക്കെട്ടിലെ വൈദ്യുത്പാദനത്തിന്റെ തോത് കൂട്ടിയിരുന്നു. മെയ് അവസാനവാരത്തിൽ ദിവസേന 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിച്ചു. കാലവർഷം കനത്താൽ ഷട്ടർ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാൻ കൂടിയായിരുന്നു അത്. പിന്നീട് മഴ ശക്തമായതോടെ ചെറുകിട പദ്ധതികളിലെ ഉൽപാദനം കൂട്ടുകയും മൂലമറ്റത്തെ ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ വർഷം ഇതേ സമയം 2330 അടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2379 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. ഏഴു ദശലക്ഷത്തോളം വൈദ്യുതിയാണിപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും കഴിഞ്ഞ വർഷത്തേക്കാൾ ഏഴടി കൂടുതലാണ്. 128 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചവരില്‍ മലയാളി യുവാവും

ന്യൂഡെല്‍ഹി. സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചവരില്‍ മലയാളി യുവാവും. മരിച്ച 3 പേരിൽ എറണാകുളം സ്വദേശി നെവിൻ ഡാൽവിമുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ അനിശ്ചിതത്വത്തിലെന്ന് മരിച്ചവരുടെ ബന്ധുക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്.സംഭാവത്തിൽ പ്രതിഷേധിച്ചു കരോൾ ബാഗിൽ റോഡ് ഉപരോധിച്ച വിദ്യാർത്ഥി കളെ പോലീസ് ബലം പ്രയോഗിച്ചു നീക്കി.

ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന,റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിലാണ് ദാരുണ സംഭവം.ശക്തമായ മഴയിൽ ഓടയിലെ വെള്ളം ഗേറ്റ് തകർത്ത് ബേസ് മെന്റിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിറഞ്ഞു.

എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ,യു.പി. സ്വദേശി ശ്രേയ യാദവ്, തെലങ്കാന സ്വദേശി തന്യ സോണി എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ RML ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മൃതദേഹങ്ങളുടെ പോസ്റ്റ്‌ മോർട്ടം നടപടികൾ അകാരണമായി വൈകുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ ഒമ്പതിന ആവശ്യങ്ങൾ ഉന്നയിച്ച വിദ്യാർത്ഥികൾ കരോൾബാഗിൽ ഒരു മണിക്കൂറിലേറെ റോഡ് ഉപരോധിച്ചു.
ഡിസിപിഎം ഹർഷവർദ്ധൻ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.തുടർന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി.

സ്ഥാപന ഉടമ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതയും, വിദ്യാർത്ഥി കളുടെ ആവശ്യങ്ങൾ അധികൃതരുടെ മുന്നിൽ വക്കുമെന്നും പോലീസ് അറിയിച്ചു.

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയുമായി സ്‌കൂബ ഡൈവർ പോലിസിന്റെ പിടിയിൽ

തൃശ്ശൂർ. ഇരിഞ്ഞാലക്കുട തേലപ്പിള്ളിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം ഡി എം എയുമായി സ്‌കൂബ ഡൈവർ പോലിസിന്റെ പിടിയിൽ. പെരുമ്പിള്ളിശേരി സ്വദേശി 24 വയസ്സുള്ള ശ്യാം ആണ് പിടിയിലാത്..

20 ഗ്രാം എംഡി എം എയുമായി മോട്ടോർസൈക്കിളിൽ വരുന്നതിനിടയാണ് ഇയാൾ പിടിയിലായത്
തൃശൂർ മേഖലയിൽ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് പിടിയിലായ ശ്യാം എന്ന് പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുടയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് ഇയാൾ എംഡി എം എ കൊണ്ടുവന്നത്.
തൃശ്ശൂർ റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. ബംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു സംഭവം.
കുമാരസ്വാമിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബിജെപി-ജെഡിഎസ് ഏകോപന സമിതി യോഗത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പദയാത്ര നടത്താനും അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും തീരുമാനിച്ചിരുന്നു.
ഇക്കാര്യം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മന്ത്രിയുടെ മൂക്കില്‍ നിന്ന് രക്തം വരുകയായിരുന്നു. ദൃശ്യങ്ങളില്‍ കുമാരസ്വാമിയുടെ ഷര്‍ട്ടില്‍ രക്തം വീണതും കാണാമായിരുന്നു. കുമാരസ്വാമിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു

തിരുവനന്തപുരം. പ്ലാമൂട് കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചു.മുട്ടട സ്വദേശി നാൽപ്പത്തിയഞ്ച് വയസ്സുള്ള ബിജുവാണ് മരിച്ചത്.ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. ബിജു വാഹനവുമായി പ്ലാമൂട് പട്ടം റോഡിൽ നിന്ന് കിടങ്ങാനൂർക്ക് തിരിയുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇയാളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എസ് എഫ് ഐ ക്കെതിരെ സീറോ മലബാർ സഭ,പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം

കൊച്ചി. എസ് എഫ് ഐ ക്കെതിരെ സീറോ മലബാർ സഭ. മൂവാറ്റുപുഴ നിർമ്മല കോളേജിൽ MSF ഉന്നയിച്ച ആവശ്യം അംഗീകരിക്കാൻ ആകാത്തത്. കോളേജിൽ നിസ്കാരമുറി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം എംഎസ്എഫ് സമരം നടത്തിയിരുന്നു

അതിനെ എസ്എഫ്ഐ പിന്തുണച്ചു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിലപാട് എന്ന് സഭ. ഇത്തരം ആവശ്യങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. പ്രിൻസിപ്പലിന് സർക്കാർ സംരക്ഷണം നൽകണമെന്നും സീറോ മലബാർ സഭ. ബിഷപ്പ് തോമസ് തറയിലാണ് സഭയുടെ നിലപാട് വ്യക്തമാക്കിയത്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.ഇന്ന് എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
പ്രഖ്യാപിച്ചു.കോട്ടയം എറണാകുളം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്
ഉണ്ട്. വടക്കൻ കേരളത്തിൽ അടുത്ത് മൂന്ന് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ
മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്തയൂട്യൂബ് ചാനലിനെതിരെ കേസ്

കോഴിക്കോട്. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത
യൂട്യൂബ് ചാനലിനെതിരെ കേസ്. മഴവിൽ കേരളം എക്സ്ക്ലൂസീവ് എന്ന ചാനലിനെതിരെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശം നൽകി. യൂട്യൂബ് ചാനൽ ഉടമയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നാളെ നോട്ടീസ് നൽകും

വെള്ളനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ്, കൊട്ടിക്കലാശത്തിനിടെ സംഘർഷം

തിരുവനന്തപുരം. വെള്ളനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ തെരഞ്ഞെടുപ്പ്. കൊട്ടിക്കലാശത്തിനിടെ സംഘർഷം. മൂന്നു മുന്നണികളും തമ്മിൽ വാക്കേറ്റം. കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റു എന്ന് ആരോപിച്ച കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിലും സംഘർഷം.സംഭവസ്ഥലത്ത് പോലീസെത്തി. പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. സംഘർഷത്തിനിടയിൽ ൽ പാർട്ടി പ്രവർത്തകർക്ക് നിസ്സാരപരിക്ക്.

ഓച്ചിറയില്‍ ആംബുലന്‍സ് വൈദ്യുതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്

ഓച്ചിറയില്‍ ആംബുലന്‍സ് വൈദ്യുതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം വടിമുക്ക് ജങ്ഷന് പടിഞ്ഞാറെ വശത്തുവച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റില്‍ തട്ടി മൂന്ന് തവണ കരണം മറിഞ്ഞ ശേഷം റോഡരികിലെ മാവില്‍ തട്ടി നില്‍ക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ല. ആംബുലന്‍സ് ഡ്രൈവറുടെ സുഹൃത്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഡ്രൈവറെ ഉള്‍പ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ഇവരുടെ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നതുള്‍പ്പടെ മനസിലാക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ മൂന്ന് പേരെ കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരുടെയും നില ഗുരുതരമല്ല.