നാഗർകോവില്‍. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർത്തൃമാതാവ് മരിച്ചു. ചെമ്പകവല്ലിയുടെ മരണം ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
ഭർത്തൃമാതാവിന്റെ പീഡനം കാരണം ജീവനൊടുക്കുന്നതായി ആയിരുന്നു ശ്രുതിയുടെ അവസാന സന്ദേശം.
ശാസ്താംകോട്ട . മുതുപിലാക്കാട് ശ്രീരംഗത്ത് റിട്ട.ആര്‍മി സുബേദാര്‍ എ. സുധാകരൻ പിള്ള ( 85 )നിര്യാതനായി, ഭാര്യ: പി. ഭാസുരാമ്മ( റിട്ടയേഡ് ടീച്ചർ, വി ജി എസ് എസ് എ എച്ച് എസ് , നേടിയവിള) മക്കൾ: ഹരീഷ്. എസ്, സുധീഷ് . എസ് മരുമക്കൾ : ദർശന. ഐ, രജനി. ആർ സഞ്ചയനം 31-ന്
?തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. സ്കൂട്ടർ യാത്രികയെ ഇടിയ്ക്കാതിരിക്കാൻ പൈലറ്റ് വാഹനം പെട്ടന്ന് നിർത്തിയതാണ് കാരണം.
?കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മുഖ്യമന്ത്രിയും സംഘവും വൈകിട്ട് 5.40നാണ് അപകടത്തിൽപ്പെട്ടത്.6 അകമ്പടി വാഹനങ്ങൾ തമ്മിലിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.
?പാമ്പാടി ഉപജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് ചാണ്ടി ഉമ്മൻ എം എൽ എ ഒഴിവാക്കിയതിൽ പ്രതിഷേധം.
? മുഖ്യമന്ത്രിയെ നേരിട്ട് പരാതി അറിയിച്ചു. സ്പീക്കർക്ക് കത്ത് നൽകുമെന്നും ചാണ്ടി ഉമ്മൻ
?തൃശൂർ പൂരം കലങ്ങിയില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് .വെടിക്കെട്ട് തുടങ്ങാൻ വൈകുക മാത്രമാണ് ഉണ്ടായതെന്നും വിശദീകരണം, കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും.
? തൃശൂർ പൂര വിവാദം.ജൂഡീഷ്യൽ അന്വേഷണത്തിന് വെല്ലുവിളിച്ച് കെ.മുരളീധരൻ
?പാലക്കാട് കത്ത് വിവാദം: സംഘടനാപരമായ വിവാദങ്ങളിൽ നിന്നൊഴിഞ്ഞ് നില്ക്കാൻ കോൺഗ്രസ് തീരുമാനം.
?പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി.ദിവ്യയ്ക്കെതിരെ ഇന്നും വ്യാപക പ്രതിഷേധം.
ബംഗളുരു. സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതിയിൽ ബംഗളുരു പോലീസ് കേസെടുത്തു . കോഴിക്കോട് കസബ പോലീസ് രെജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത് . പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു എയർപോർട്ട് പോലീസ് ആണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് . 2012 ൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് സ്വദേശി നൽകിയ പരാതി . ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന കേസുകൾ അന്വേഷിക്കുന്ന പ്രത്യേകസംഘം യുവാവിന്റെ മൊഴിയെടുത്തിരുന്നു.ബെംഗളൂരു എയർപോർട്ട് സ്റ്റേഷൻ പോലീസ് വൈകാതെ പരാതിക്കാരനും രഞ്ജിത്തിനും നോട്ടീസ് അയക്കും .
കൊല്ലം. പ്രശസ്ത കാഥികൻ ആർ.പി.പുത്തൂരിൻെറ സ്മരണയ്ക്കായി ആർ.പി. പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണം , കഥാപ്രസംഗ ശതാബ്ദി ആഘോഷം , മലയാള ദിനാഘോഷം എന്നിവ കൊല്ലം ശ്രീനാരായണ കോളേജ് മലയാളവിഭാഗവും ആർ. പി പുത്തൂർ ഫൗണ്ടേഷനും ചേർന്ന് 2024 നവംബർ ഒന്നിനു നടത്താൻ തീരുമാനിച്ചു. കൊല്ലം ശ്രീനാരായണ കോളേജ് സെമിനാർ ഹാളിൽ വച്ച് രാവിലെ പത്തുമണിക്ക് നടക്കുന്ന ചടങ്ങ് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണവും അയിലം ഉണ്ണികൃഷ്ണൻ സ്മൃതിപ്രഭാഷണവും നിർവഹിക്കും.
2024 ലെ ആർ.പി.പുത്തൂർ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ എഴുത്തുകാരൻ പ്രൊഫ. പി.എൻ ഉണ്ണികൃഷണൻ പോറ്റിക്കും (സാഹിത്യം) പ്രശസ്ത കാഥിക വെളിനല്ലൂർ വസന്തകുമാരിക്കും യുവപ്രതിഭാപുരസ്കാരം അനഘ (കഥാപ്രസംഗം)യ്ക്കുമാണ് നൽകുന്നത്.
കുമാരി അനഘയുടെ കഥാപ്രസംഗത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ഗസൽഗായിക ഡോ. ദേവി മേനോൻ, ഡോ. എസ്.വി.മനോജ്, ജോർജ് എഫ് .സേവ്യർ വലിയവീട്, മുളവന കിഷോർ, പെരുമൺ സഞ്ജീവ്‌കുമാർ, ലാൽജോൺസ്, അഞ്ചാലുംമൂട് രാജീവൻപിള്ള, ജെ. ആർ. എഫ്. നേടിയ ശ്രീമതി ലക്ഷ്മി സി. പിള്ള, കുമാരി അഫ് സാന ഖദീജ, പി.എച്ച്. ഡി പ്രവേശനയോഗത്യ നേടിയ കുമാരി സ്വാതി വി എന്നിവരെ ആദരിക്കും..
ചടങ്ങിൽ വച്ച് മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന കഥാലോകം (നാലാംപതിപ്പ്), നവസങ്കേതികതയും ഭാഷയും, മലയാളകവിത എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ഡോ. മുഞ്ഞിനാട് പത്മകുമാർ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തും. അഡ്വ. കെ. പി. സജിനാഥ്, ഡോ ദേവി മേനോൻ, അഡ്വ.വി.വി ജോസ് കല്ലട എന്നിവർ പങ്കെടുക്കും. മലയാള വിഭാഗം അധ്യക്ഷ ഡോ. നിത്യ പി. വിശ്വം സ്വാഗതവും ഫൗണ്ടേഷൻ ചെയർമാൻ കെ.പി.എ.സി. ലീലാകൃഷണൻ ആമുഖപ്രഭാഷണവും കോ- ഓർഡിനേറ്റർ അധീശ്. യു നന്ദിയും പറയും.
പത്രസമ്മേളനത്തിൽ ഡോ. നിത്യ പി. വിശ്വം, കെ.പി.എ.സി ലീലാകൃഷ്ണൻ,ഡോ. മുഞ്ഞിനാട് പത്മകുമാർ,അഡ്വ. വി.വി. ജോസ് കല്ലട എന്നിവര്‍ പങ്കെടുത്തു
ശ്രീനഗര്‍ . ജമ്മു കശ്മീരിലെ അഖ്നൂരിൽ 3 ഭീകര വാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ടത് പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയ ഭീകരരെന്ന് സൂചന. NSG സംഘം സ്ഥലത്തെത്തി.
ഇന്ന് രാവിലെ നിയന്ത്രണ രേഖയ്ക്ക് സമീപം അഖ്‌നൂർ സെക്ടറിലെ ജോഗ്‌വാൻ മേഖലയിൽ വച്ചാണ് വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്.വാഹന വ്യൂഹത്തിലെ ആംബുലൻസിന് നേരെ ഭീകരർ വെടിയുതിർത്തു.വെടിവെപ്പിൽ ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു.ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ ഭീകരർക്കായി സൈന്യം നടത്തിയ തെരച്ചിൽനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.ഭീകരരുടെ ഒളിത്താവളം വളഞ്ഞ സൈന്യം 3 ഭീകരരെ വധിച്ചു.
ഇവരിൽ നിന്നും തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.നിയന്ത്രണ രീതിയിൽ നിന്നും മൂന്നും കിലോമീറ്റർ മാത്രം അകലെയാണ് ഭീകരരുമായി ഏറ്റു മുട്ടൽ ഉണ്ടായ പ്രദേശം.മണിക്കൂറുകൾക്ക് മുൻപ് പാകിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയ ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭീകര സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ എൻ എസ് ജി കമാൻഡോകളും സ്ഥലത്തെത്തി.നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശത്ത് സൈന്യം വിശദമായ പരിശോധന നടത്തുകയാണ്.
കൊല്ലം: റേഷന്‍ കടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അമ്പത്തെട്ടുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റിലായി. ഓച്ചിറ, ഞക്കനാല്‍ അനന്തു ഭവനത്തില്‍ അനന്തു(28), ഓച്ചിറ, പായിക്കുഴി, രഞ്ജുഭവനത്തില്‍ അനു(27) എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്യ്തത്. ഓച്ചിറ പായിക്കുഴി സ്വദേശിയായ സുഗതനെയാണ് പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സെപ്തംബര്‍ 24ന് വൈകിട്ട് 4-ഓടെ പായിക്കുഴി തോപ്പില്‍ മുക്കിലെ റേഷന്‍ കടയില്‍ മസ്റ്ററിങ്ങിനായ് എത്തിയതാണ് സുഗതന്‍. ഈ സമയം ഇവിടെ എത്തിയ പ്രതികള്‍ അനാവശ്യമായി ബഹളം ഉണ്ടാക്കിയപ്പോള്‍ വിവരം പോലീസില്‍ അറിയിക്കാന്‍ കടയുടമയോട് സുഗതന്‍ പറഞ്ഞു. ഈ വിരോധത്തില്‍ പ്രതികള്‍ സുഗതനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചീത്ത വിളിച്ചുകൊണ്ട് കമ്പിവടി ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പിടിച്ച് മാറ്റാന്‍ ശ്രമിച്ച സുഗതന്റെ ഭാര്യയേയും ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഓച്ചിറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യ്‌തെങ്കിലും പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പ്രതികള്‍ അറസ്റ്റിലാവുകയായിരുന്നു.
തലശ്ശേരി . സി പിഐ എം പ്രവർത്തകനായിരുന്ന കണ്ണൂർ എരുവട്ടിയിലെ സി അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബി ജെ പി-ആർ എസ് എസ് പ്രവർത്തകരായ 4 പ്രതികൾക്കെതിരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി. 2011 മെയ് 19-നാണ് മത്സ്യത്തൊഴിലാളിയായ അഷറഫ് കൊല്ലപ്പെട്ടത്.
രാഷ്ട്രീയ വിരോധത്താൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ സിപിഐഎം പ്രവർത്തകനെ അസൂത്രിതമായി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2011 മെയ് 19നാണ് കേസിനാസ്പദമായ സംഭവം. മീൻ വിൽപ്പന നടത്തുകയായിരുന്ന അഷറഫിനെ കണ്ണൂർ കാപ്പുമ്മലിൽ വച്ച് ക്രൂരമായി വെട്ടിപ്പരിക്കൽപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ 21-ന് അഷറഫ് മരണത്തിന് കീഴടങ്ങി. കേസിൽ ഒന്നു മുതൽ നാല് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അഞ്ചും ആറും പ്രതികളെ വെറുതെ വിട്ടു. 2 പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ് എന്ന ഉജി (34) എന്നിവരെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവും 80,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അഷ്റഫിൻ്റെ കുടുംബത്തിന് നൽകാനും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.
കൊച്ചി. എറണാകുളം കളക്ട്രേറ്റിൽ ഭീതി പരത്തി യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് കളക്ട്രേറ്റിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
12 മണിയോടെയാണ് സംഭവം.കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. 2018 ൽ പള്ളുരുത്തിയിലെ ഒരു കെട്ടിട നിർമാണത്തിന് വേണ്ടി പ്ലാൻ വരച്ച് നൽകിയിരുന്നു. എന്നാൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കെട്ടിടത്തിൽ ക്രമക്കേട് കടത്തി. ഈ പശ്ചാത്തലത്തിലാണ് ഷീജയുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള തീരുമാനം എടുത്തത്.ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷിജ കാക്കനാട് കളക്ടറേറ്റിൽ എത്തിയത്. സാധ്യമല്ല എന്ന അധികൃതർ വ്യക്തമാക്കിയതോടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തേക്ക് ഒഴിക്കാൻ ശ്രമിച്ചു. ഷീജയുടെ ഭർത്താവാണ് തടഞ്ഞത്.
ദേഹാസ്വാസ്ഥ്യം ഉണ്ടായ ഷീജയെ കാക്കനാട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഷീജയുടെ പ്ലാൻ ലൈസൻസസ് 6 മാസത്തേക്ക് റദ്ദാക്കിയിരുന്നതായി റീജണൽ ജോയിൻ ഡയറക്ടർ അറിയിച്ചു. കെട്ടിടത്തിന് അനധികൃതമായി അനുമതി നൽകിയവർക്കെതിരെയാണ് നടപടി വേണ്ടത് എന്നാണ് ഷീജയുടെ വാദം.
മലപ്പുറം. സമസ്ത നേതാവ് ഉമർ ഫൈസി മുക്കതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സാദിഖലി തങ്ങളെ അപമാനിച്ചാൽ നോക്കി നിൽക്കില്ലെന്ന് മുസ്ലിം ലീഗ്. പാണക്കാട് തങ്ങളെ ഉമർ ഫൈസി ചോദ്യം ചെയ്തത് ശരിയായില്ലെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ.സാദിഖ് അലി തങ്ങൾക്ക് ഖാസി ആകാൻ യോഗ്യത ഇല്ലെന്നായിരുന്നു ഉമർ ഫൈസി മുക്കം പറഞ്ഞത്
ഒരു ഇടവേളക്ക് ശേഷം സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തമ്മിലുള്ള ഏറ്റുമുട്ടൽ ഉടലെടുത്തിരിക്കുകയാണ്.സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം തൊടുത്തുവിട്ടതാകട്ടെ സമസ്തയിൽ നിന്ന് പാണക്കാട്ടെ ഒരു തങ്ങളും അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള വിമർശനം.
മുസ്ലിം ലീഗ് അതിരുവിടുന്നെന്നും വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ തുറന്ന് പറയുമെന്നും ഉമർ ഫൈസി.കടുത്ത ഭാഷയിലാണ് പിഎംഎ സലാമിന്റെ പ്രതികരണം.ഉമർ ഫൈസി മുക്കം സമസ്തയിലെ കള്ള നാണയം എന്ന് ലീഗ് നേതൃത്വം
പാണക്കാട് തങ്ങളെ ഉമർ ഫൈസി ചോദ്യം ചെയ്തത് ശരിയായില്ലെന്ന് SYS നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ.സമസ്ത ജോയിന്റ് സെക്രട്ടറി, സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും അബ്ദു സമദ് പൂക്കോട്ടൂർ.
മുസ്ലിം ലീഗ് നേതൃത്വത്തിന് പുറമെ സമസ്തയിലേ ലീഗ് അനുകൂല വിഭാഗവും സാദിഖ് അലി തങ്ങളെ സംരക്ഷിക്കാൻ രംഗത്തുണ്ട്