ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശവും കണക്കിലെടുത്താണ് നടപടി. ഹരിത പടക്കങ്ങള്‍ (110 ഡെസിബെല്‍ ശബ്ദം) മാത്രമേ സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ഉത്തരവില്‍ പറഞ്ഞു.
ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്
നഗരസഭ ചെയർമാൻ കരുനാഗപ്പള്ളിക്ക് അപമാനം : റിയാസ് ചിതറ
കരുനാഗപ്പള്ളി : നഗരസഭയിലെ താത്കാലിക ജീവനക്കാരിയുടെ പീഡന പരാതിയിൽ കരുനാഗപ്പള്ളിയിൽ കനത്ത പ്രതിഷേധം.നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെയുള്ള പീഡന പരാതിയിന്മേൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ നഗരസഭ മാർച്ച് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ ഉത്ഘാടനം നിർവഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ആർ എസ് കിരൺ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ എൻ നൗഫൽ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ ഇർഷാദ് ബഷീർ,ഷഹനാസ് എ സലാം,അസ്ലം ആദിനാട് കോൺഗ്രസ് നേതാക്കളായ എം അൻസാർ,ആർ രാജശേഖരൻ,ബിന്ദു ജയൻ,അഡ്വ കെ എ ജവാദ്,ഷിബു എസ് തൊടിയൂർ,മായ സുരേഷ്, സുനിത സലിം കുമാർ,മാരിയത്ത് ടീച്ചർ നഗരസഭാ കൗൺസിലർമാരായ ടി പി സലിം കുമാർ,എം എസ് ഷിബു,സിംലാൽ ജില്ലാ ഭാരവാഹികളായ നീതു പാവുമ്പ,സുബിൻഷാ , അഫ്സൽ, ബിപിൻ, സുമയ്യ,അലി മണ്ണേൽ, മണ്ഡലം പ്രസിഡന്റ്റുമാരായ അൽത്താഫ് ഹുസൈൻ,അൻഷാദ്,കലൂർ വിഷ്‌ണു,നാദിർഷാ യൂത്ത്കോൺഗ്രസ് കെ.എസ്.യു നേതാക്കളായ ഷെഫീഖ് കാട്ടയ്യം,എസ് അനൂപ് വരുൺ ആലപ്പാട്,ബിലാൽ കോളാട്ട്,ആഷിഖ്, ജെയ്സൺ തഴവ, നിഷാദ് കല്ലേലിഭാഗം എന്നിവർ നേതൃത്വം നൽകി.
ചേലക്കരയിൽ പ്രചരണം രണ്ടാംഘട്ടം,ആത്മ വിശ്വാസത്തില്‍ മൂന്നുമുന്നണികളും
ചേലക്കര.ചേലക്കരയിൽ പ്രചരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ മൂന്നുമുന്നണികളും ആത്മവിശ്വാസത്തിലാണ്.
സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങളിലാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രദ്ധ.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രമ്യാ ഹരിദാസിന് വേണ്ടി നാളെ മണ്ഡലത്തിൽ എത്തും. മത്സരം കടുത്തതോടെ എൽഡിഎഫ് ക്യാമ്പ് അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത മേഖല യോഗങ്ങൾ ഇന്നലെ അവസാനിച്ചു. ചേലക്കരയിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് എംവി ഗോവിന്ദന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. പൂരം വിവാദത്തിൽ മുന്നണിക്കുള്ളിൽ ഉണ്ടായ അഭിപ്രായ ഭിന്നത മറികടക്കുക എന്നതും എൽഡിഎഫിന് വെല്ലുവിളിയാണ്. എൻ ഡി എ നടത്തുന്ന പൊതുയോഗങ്ങളിൽ പ്രധാന ചർച്ചാവിഷയവും പൂരം കലക്കലാണ്. തൃശ്ശൂർ പൂര വിവാദത്തിനൊപ്പം അന്തിമഹാകാളൻകാവ് വെടിക്കെട്ട് വിവാദവും എൻഡിഎ സജീവ ചർച്ചയാക്കുന്നുണ്ട്. പ്രധാന നാല് സ്ഥാനാർത്ഥികളുടെയും മണ്ഡലപര്യടനവും പുരോഗമിക്കുകയാണ്
ആര്‍എസ്എസ് നേതാവിനെ എന്‍ഡിഎഫ് വധിച്ച കേസ്,വിധി ഇന്ന്
തലശ്ശേരി. ആര്‍എസ്എസ് നേതാവും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, പ്രഗതി കോളേജ് അധ്യാപകനുമായിരുന്ന ഇരിട്ടി പുന്നാട് സ്വദേശി അശ്വനികുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് കേസിൽ വിധി പറയുക.
എൻ.ഡി.എഫ്. പ്രവർത്തകരായ 14 പേരാണ് പ്രതികൾ. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിനുള്ളിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. 2005 മാർച്ച് പത്തിനായിരുന്നു കൊലപാതകം. 2020ലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്.
പാർട്ടിക്കുള്ളിലെ വിവാദങ്ങളോട് മുഖം തിരിക്കാൻ കോൺഗ്രസ്
പാലക്കാട്.പാലക്കാട്ട് പാർട്ടിക്കുള്ളിലെ വിവാദങ്ങളോട് മുഖം തിരിക്കാൻ കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംഘടനാപരമായ വിവാദങ്ങളിൽ പരസ്യ പ്രതികരണം വേണ്ടെന്ന് ധാരണ. ഇടതുപക്ഷത്തെ ഭരണപരാജയം അടക്കമുള്ള വീഴ്ചകള്‍ മറയ്ക്കാന്‍ മാധ്യമങ്ങള്‍ അടക്കം നടക്കുന്ന കൂട്ടായ പരിശ്രമമാണ് കോണ്‍ഗ്രസിലെ പതിവായ ചില്ലറ പ്രശ്നങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി സ്ക്രീന്‍ർ നിറയ്ക്കുന്നത്. ഇത് തിരിച്ചറിയണമെന്ന് ആണ് വിലയിരുത്തല്‍.
പ്രാദേശിക വിഷയങ്ങളും സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും ഉയർത്തിക്കാട്ടും. എഡിഎമ്മിന്റെ ആത്മഹത്യ മുഖ്യ പ്രചാരണ വിഷയമാക്കും. ഭരണ വിരുദ്ധ വികാരം ഉയർത്താനായില്ലെങ്കിൽ തിരിച്ചടിയാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. പാർട്ടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിവാദ വിഷയങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് ഇന്നലെ ഒഴിഞ്ഞു മാറിയത്.
പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്
കണ്ണൂർ .എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ വിധി പറയും. ജാമ്യമില്ലാക്കുറ്റം ചുമത്തി പതിമൂന്ന് ദിവസമാകുമ്പോഴും പി പി ഒളിവിൽ തുടരുകയാണ്. അഴിമതിക്കെതിരായ സന്ദേശം നൽകാനാണ് ശ്രമിച്ചതെന്നായിരുന്നു പി പി ദിവ്യയുടെ പ്രധാനവാദം.
ആസൂത്രിതമായ വ്യക്തിഹത്യ മരണകാരണമായെന്ന് പ്രോസിക്യൂഷനും വാദിച്ചു. നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷി ചേർന്നിരുന്നു. വിധിയെതിരായാൽ കോടതിയിലോ അന്വേഷണ സംഘത്തിന് മുന്നിലോ പി പി ദിവ്യ കീഴടങ്ങിയേക്കുമെന്നാണ് സൂചന. വിധിക്കായി ഇതുവരെ കാത്തിരുന്ന അന്വേഷണ സംഘത്തിന്റെ തുടർ നീക്കങ്ങളും ശ്രദ്ധേയം.
കല്ലട പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷികാഘോഷം നടന്നു
പടിഞ്ഞാറേ കല്ലട.കല്ലടയിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ കല്ലട പ്രവാസി കൂട്ടായ്മയുടെ അഞ്ചാം വാർഷികം നടന്നു. ഓഫീസ് അങ്കണത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഗ്രന്ഥകർത്താവ് ഡോ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം സമദാനീയ അക്കാഡമി ചെയർമാൻ കാരാളി ഇ.കെ.സുലൈമാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.അനിൽകുമാർ വിളന്തറ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തോമസ് വേഴാമല, രവീന്ദ്രൻ കല്ലട, ഡോ. രമ്യ.കെ.രമണൻ, പി.ശിവപ്രസാദ്, ഡി.എസ്.ദത്തൻ, ഫാ.വി.റ്റി.യേശുദാസ് ,കെ .ആർ .സുനിൽകുമാർ, മുഹമ്മദ് കുഞ്ഞ് തനിമ, കലാധരൻ പിള്ള, ജെ.സി. പിള്ള, ഉമ്മൻ രാജു, പ്രീതാ ഉണ്ണി, റിയ മറിയം പ്രിൻസ് എന്നിവർ സംസാരിച്ചു.തുടർന്ന് മെറിറ്റ് അവാർഡ് വിതരണം നടന്നു തുടർന്ന് നാടൻപാട്ട്, ഹാസ്യ സംഗീത വിസ്മയം എന്നിവ നടന്നു.
കോണ്‍ഗ്രസ് നേതാവ് തൊടിയൂർ ഇടക്കുളങ്ങര താച്ചയിൽ ബാലകൃഷ്ണൻ നിര്യാതനായി
കരുനാഗപ്പള്ളി . തൊടിയൂർ മുഴങ്ങോടി ഇടക്കുളങ്ങര താച്ചയിൽ ബാലകൃഷ്ണൻ (84)നിര്യാതനായി. കോൺഗ്രസ് നേതാവും
തൊടിയൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്‌ടർ. ഇടക്കുളങ്ങര ക്ഷീര സഹകരണസംഘം മുൻ പ്രസ്സിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു ട്ടുണ്ട്. ഇന്ന് രാവിലെ 11മണിക്ക് പരേതന്റെ വസതിയിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ മണിയമ്മ.
മക്കൾ :ബീന,രാജീവ്
മരുമക്കൾ :മോഹൻദാസ്. കൊച്ചിൻ പോർട്ട്. മരുമകൾ. അഡ്വ :ആശാലത
സഞ്ചയനം.. തിങ്കൾ. 4/11/2024).





































