ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ: കെ.പി.അജിത്ത്കുമാർ (പ്രസി.), രാധാകൃഷ്ണപിള്ള (വൈസ് പ്രസി.), കേരള ശശികുമാർ (സെക്ര.). അംഗങ്ങൾ: സുരേന്ദ്രൻ പിള്ള, സജീവ്കുമാർ, പി.ആർ.ബിജു, വി.ബി.ഉണ്ണിത്താൻ, എസ്.ഷിബി, ശ്രീകുമാർ, ശിവശങ്കരൻ, തുളസീധരൻ പിള്ള, രാജേന്ദ്രൻ പിള്ള, സുരേഷ്കുമാർ.
പി പി ദിവ്യയുടെ അറസ്റ്റ്, ഒളിച്ചുകളി തുടന്ന് പോലീസ്
തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയെ എവിടെ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിൽ പോലീസ് ഒളിച്ചുകളി തുടരുന്നു.
ഇപ്പോൾ പ്രതി എവിടെയെന്ന് വെളിപ്പെടുത്താൻ ആദ്യ ഘട്ടത്തിൽ സിറ്റി പോലീസ് കമ്മീഷണർ തയ്യാറായില്ല. കീഴടങ്ങാൻ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തതായും അവർ നീരീക്ഷണത്തിലായിരുന്നുവെന്നും ഇതൊരു സെൻസിറ്റീവ് കേസ്സാണണും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്.ദിവ്യയുടെ അറസ്റ്റ് വൈകിയതിൽ വീഴ്ചയില്ലെന്നും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് കമ്മീഷണറുടെ വാർത്താ സമ്മേളനം നടക്കുമ്പോൾ തന്നെ ഒരു പോലീസ് ജീപ്പിൽ പിപി ദിവ്യയെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ട് വരികയായിരുന്നു. എവിടെ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിൽ പോലീസ് ഇപ്പോഴും രഹസ്യ സ്വഭാവം സൂക്ഷിക്കുകയാണ്. ഇതിനിടെ ജാമ്യത്തിനായി ഇവർ ഹൈക്കോടതിയെ സമീപീക്കാനും തയ്യാറെടുക്കുന്നതായും വിവരമുണ്ട്.
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.
പോലീസിൽ വിശ്വാസമുണ്ടെന്നും, ശരീയായ രീതിയിൽ അന്വേഷണം നടക്കുമെന്നും വിശ്വസിക്കുന്നതായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
പി പി ദിവ്യ കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ
തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ കസ്റ്റഡിയിൽ ആയി.
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.
ഇപ്പോൾ പ്രതി എവിടെയെന്ന് വെളിപ്പെടുത്താൻ സിറ്റി പോലീസ് കമ്മീഷണർ തയ്യാറായില്ല. കീഴടങ്ങാൻ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്തതായും അവർ നീരീക്ഷണത്തിലായിരുന്നുവെന്നും ഇതൊരു സെൻസിറ്റീവ് കേസ്സാണണും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു.ഉടൻ തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിക്കുമെന്നും ചോദ്യം ചെയ്യൽ അല്പസമയത്തിനകം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു
പത്തനംതിട്ട. പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി. കോടതി വിധി സ്വാഗതം ചെയ്യുന്നു. അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്തം
പൊതു പ്രവർത്തകയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടി ആണ് ഉണ്ടായത്. അറസ്റ്റ് ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യത്തോട് ഒപ്പം നിൽക്കുന്നു,
കെസി വേണുഗോപാൽ കേരളത്തിൽ പൊലീസിന് രണ്ട് നീതിയാണെന്നും സിപിഐഎം ക്രിമിനലുകൾക്ക് പൂർണ്ണ സംരക്ഷണം നല്‍കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു.
ദിവ്യയുടെ ജാമ്യാപേക്ഷ തള്ളും എന്ന് നിയമം അറിയാവുന്ന എല്ലാവര്ക്കും അറിയാം. നഗ്നമായ നിയമ ലംഘനം ആണ് ഉണ്ടായത്.മുഖ്യമന്ത്രി പ്രതികരിച്ചത് തന്നെ ഒരാഴ്ചക്ക് ശേഷം. സിപിഐഎം കുടുംബം ആയിട്ട് കൂടി ഇതാണ് അവസ്ഥ.പൊലീസ് അന്വേഷിച്ചാൽ ഒരു നടപടി ക്രമത്തിലേക്കും പോകില്ല. ദിവ്യക്ക് ഉള്ള വിഹിതം കിട്ടാത്തതാണ് ദിവ്യയുടെ വിഷയം. ഏത് അറ്റം വരെയും കോൺഗ്രസ് മുന്നോട്ട് പോകുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
പതാരം എസ്.എം.എച്ച്.എസ്.എസ്സിന് അഭിമാനമായി നവമിയും അഞ്ജലി കൃഷ്ണയും
ശാസ്താംകോട്ട : കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ചവറ മെംബർ നാരായണ പിള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ടെക്നോളജിയിൽ നടന്ന ഹയർ സെക്കൻ്ററി ,വൊക്കേഷണൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികളുടെ മത്സരങ്ങളിലാണ് ഇരുവരും മികവ് കാട്ടിയത്. കേരള പിറവി പ്രസംഗ മത്സരത്തിലാണ് നവമി.എസ്.രവീന്ദ്രൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.സ്വത സിദ്ധമായ ശൈലിയിലൂടെയുള്ള പ്രസംഗം ഏറെ ശ്രദ്ധ നേടി.പദ്യം ചൊല്ലൽ മത്സരത്തിലാണ് അഞ്ജലി കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.മലയാള കവിതകൾ മനോഹരമായി അവതരിപ്പിക്കാനുള്ള കഴിവാണ് അഞ്ജലിയെ വ്യത്യസ്ഥയാക്കുന്നത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ നവമി പ്രസംഗ മത്സരത്തിൽ എ ഗ്രേഡും അഞ്ജലി കഥകളി, വഞ്ചിപ്പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
കളിയാട്ടത്തിനിടെ ദുരന്തം, ഞെട്ടലില്‍ നാട്
കാസർഗോഡ് .അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കാസർഗോഡ് നീലേശ്വരത്തെ ജനങ്ങൾ. അഞ്ഞൂറ്റമ്പലം വീരർകാവിൽ തെയ്യത്തിന് മുന്നോടിയായുള്ള തോറ്റം നടക്കുമ്പോഴായിരുന്നു പടക്കപുരയ്ക്ക് തീപിടിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ മേലേക്ക് തീപടർന്നതിന്റെ ഭീതി ഇനിയും ക്ഷേത്രത്തിലെത്തിയവരുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല….
ഭക്തിനിർഭരമായ അന്തരീക്ഷത്തിലേക്ക് പൊടുന്നനെയാണ് അഗ്നിഗോളം പറന്നുയർന്നത്. സെക്കന്റുകൾ നീണ്ടു നിന്ന പൊട്ടിത്തെറി… എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആളുകൾ ചിതറി ഓടി… ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് കളിയാട്ടത്തിനെത്തിയവര്‍ പറഞ്ഞു.
കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവര്‍ കണ്ടത് ഭീകരമായ കാഴ്ച. രക്ഷാപ്രവർത്തനത്തിന് വാഹനങ്ങൾ പോലും വൈകി. ജില്ലയിലെ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയും പ്രതിസന്ധിയിലാക്കി. അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിന് ശേഷം ജില്ലയിലുടനീളം തെയ്യക്കാലമാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.
യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ.യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും വെള്ളാപ്പള്ളി വഴങ്ങിയില്ല. താൻ വഴിയമ്പലമല്ലെന്നും ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാൽ കാണാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പള്ളിയെ കാണാൻ പോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിലും വ്യക്‌തമാക്കി..
ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിൽ എത്തി വെള്ളാപ്പള്ളി നടേശനെ കാണാനും ശേഷം പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജി സുകുമാരൻ നായരെയും കണ്ട ശേഷം ഉച്ചയോടെ പാലക്കാട്ടേക്ക് മടങ്ങാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ ഇന്നു വെള്ളാപ്പള്ളി നടേശനുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും സന്ദർശനത്തിന് സൗകര്യപ്രദം അല്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
രാവിലെ തന്നെ
വെള്ളാപ്പള്ളി നടേശൻ കണിച്ചു കുളങ്ങരയിലെ വീട്ടിൽ നിന്നും കൊല്ലത്ത് യോഗ പരിപാടിയിൽ പങ്കെടുക്കാൻ പോയി. സന്ദർശനത്തിന് തന്റെ സൗകര്യം കൂടി നോക്കണമെന്ന് വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശൻ അനുമതി നിഷേധിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കണിച്ചുകുളങ്ങരയിൽ ഇല്ലെന്ന് പറഞ്ഞതിനാലാണ് കാണാതിരുന്നത്.
വെള്ളാപ്പള്ളിയേ കാണാൻ പോകുമെന്നും രാഹുൽ
പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ കഴിഞ്ഞ ദിവസമാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവും പരിഹാസവും ആണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. കോൺഗ്രസ് ചത്ത കുതിര ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. അതെ ദിവസം തന്നെ വെള്ളാപ്പള്ളിയെ കാണാൻ എത്തുമെന്നറിയിച്ച രമ്യ ഹരിദാസിനോടും വെള്ളാപ്പള്ളി അസൗകര്യം അറിയിച്ചിരുന്നു
പി.പി. ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതോടെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഎം നേതൃത്വവും ഇക്കാര്യം അവരെ അറിയിച്ചതായാണ് സൂചന. കണ്ണൂരില്‍ തന്നെ ദിവ്യ ഉണ്ടെന്നാണ് വിവരം. അതിനിടെ ദിവ്യ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പി പി ദിവ്യ ഉടൻ കീഴടങ്ങിയേക്കും
തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ ഉടൻ കീഴടങ്ങിയേക്കും. ദിവ്യ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും കീഴടങ്ങുക.
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലാണ്.
അതേസമയം, രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പി.പി ദിവ്യ ചികിത്സ തേടിയെന്ന് വിവരമുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ചികിത്സ തേടിയത്. എന്നാൽ, ഇക്കാര്യം ഇതുവരെ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അര മണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നെന്നും സമീപം പൊലീസുകാർ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏതു ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.





































