26.5 C
Kollam
Wednesday 17th December, 2025 | 11:42:21 PM
Home Blog Page 1959

വീട്ടമ്മയേയും പേരമകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്. ചാത്തമംഗലം ഈസ്റ്റ്‌ മലയമ്മയിൽ വീട്ടമ്മയേയും പേരമകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.മുക്കം ഫയർഫോഴ്സും കുന്നമംഗലം പൊലീസും മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയിൽ സുഹാസിനി (56),ശ്രീനന്ദ (12)
എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്

REPRESENTATIONAL IMAGE

കൊച്ചി നഗരത്തില്‍ വൻ ലഹരി മരുന്നു വേട്ട, എംഡിഎംഐയുമായിട്ട് മൂന്നുപേർ പിടിയിൽ

കൊച്ചി. നഗരത്തില്‍ വൻ ലഹരി മരുന്നു വേട്ട. എംഡിഎംഐയുമായിട്ട് മൂന്നുപേർ പിടിയിൽ. കൊച്ചിയിൽ യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി കൊണ്ടുവന്നരാസ ലഹരിയാണ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. 13.17 ഗ്രാം രാസലഹരിയാണ് തോപ്പുംപടി സ്വദേശി ഡില്യൺ ഡ്യൂഡ്ഡ്ലി പള്ളുരുത്തി സ്വദേശി ഫർഹാൻ എന്നിവരിൽ നിന്ന് കണ്ടെത്തിയത്.

1.27 ഗ്രാം രാസലഹരിയുമായി തൃക്കാക്കര പോലീസ് ആലുവ സ്വദേശി അഖിൽ മോഹനനെയും പിടികൂടി.

സൗന്ദര്യം പ്ലാസ്റ്റിക് സര്‍ജറിയല്ലെന്നും ഐ ബ്രോ മേക്കപ്പിന്റെ മാജിക്കാണെന്നും നയന്‍സ്

ചെന്നൈ: തന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട് ഉയരുന്ന പഴികള്‍ക്കെല്ലാം മറുപടിയുമായി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സറ്റാര്‍ നയന്‍താര രംഗത്ത്. മുഖ സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന കാലങ്ങളായുള്ള ആരോപങ്ങളില്‍ ഉള്‍പ്പെടെ മറുപടിയുമായാണ് പ്രിയതാരം എത്തിയിരിക്കുന്നത്. മുഖത്ത് താന്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നും അവര്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
കണിശതയോടെയുള്ള ആഹാര നിയന്ത്രണമാണ് ഞാന്‍ പാലിക്കുന്നുണ്ട്. അതിനാല്‍ ഭാരത്തില്‍ ഒരുപാട് മാറ്റം സംഭവിച്ചു. എന്റെ കവിളുകളില്‍ നിങ്ങള്‍ക്ക് നുള്ളിയെടുക്കാം, ഇവിടെ പ്ലാസ്റ്റിക് ഇല്ലെന്ന് നിങ്ങള്‍ക്കറിയാനാവുമെന്നും നയന്‍താര പറഞ്ഞു. എനിക്ക് ഐ ബ്രോ മേക്കപ്പ് വളരെ ഇഷ്ടമാണ്. അത് പെര്‍ഫെക്ടാക്കാനായി കൂടുതല്‍ സമയം ചെലവിടാറുണ്ട്. കാരണമത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ വ്യത്യസ്തമായ ഐ ബ്രോ ലുക്കുകള്‍ പരീക്ഷിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ല. വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും താരം തുറന്നുപറഞ്ഞു. ഓരോ റെഡ് കാര്‍പെറ്റ് പരിപാടിക്ക് മുമ്പും തന്റെ പുരികം ഭംഗിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്ന് അവര്‍ വിശദീകരിച്ചു. നടിയുടെ മുഖത്ത് വന്ന മാറ്റങ്ങള്‍ വളരെ പ്രകടമാണ്. ചുണ്ടുകളും കവിള്‍ത്തടവും പഴയത് പോലെയല്ലെന്ന് നേരത്തെ കോസ്മെറ്റോളജിസ്റ്റുകള്‍ പലരും വീഡിയോകളില്‍ അഭിപ്രായപ്പെട്ടിരുന്നു.
നയന്‍താരയുടെ തുറന്നുപറച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഡയറ്റിംഗിലൂടെ ഇത്രയും മാറ്റം വരുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചോദ്യം. അവര്‍ പറയുന്ന ആ ഐ ബ്രോ മേക്കപ്പ് തങ്ങള്‍ക്കുകൂടി കിട്ടിയെങ്കിലെന്ന് പറയുന്നവരുമുണ്ട് കൂട്ടത്തില്‍.

പി പി ദിവ്യ റിമാൻഡിൽ; പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി, ജാമ്യാപേക്ഷ നാളെ നൽകും, റോഡ് ഉപരോധിച്ച് പ്രതിഷേധം

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.
തളിപറമ്പ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു.
നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ.വിശ്വൻ പറഞ്ഞു.
ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിലേക്ക് എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശീ പ്രതിഷേധിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇന്ന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ട് മണിക്കുറിലേറെ ചോദ്യം ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.
മാധ്യമശ്രദ്ധ ലഭിക്കാതിരിക്കാൻ പോലീസ് പരമാവധി ഒളിച്ചുകളി നടത്തിയാണ് കസ്റ്റഡിയിലെടുത്തതും ,ചോദ്യം ചെയ്യൽ നടത്തിയതും തുടർന്ന് പിൻവാതിൽ വഴി ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതും.

പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ട് മണിക്കുറിലേറെ ചോദ്യം ചെയ്ത ശേഷം ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.തുടർന്ന് തളിപറമ്പ് മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കാൻ കൊണ്ട് പോയി.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഇന്ന് മാധ്യമശ്രദ്ധ ലഭിക്കാതിരിക്കാൻ പോലീസ് പരമാവധി ഒളിച്ചുകളി നടത്തിയാണ് കസ്റ്റഡിയിലെടുത്തതും ,ചോദ്യം ചെയ്യൽ നടത്തിയതും തുടർന്ന് പിൻവാതിൽ വഴി ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചതും.
ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാ​ർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലായിരുന്നു.

കരട് വോട്ടര്‍പട്ടിക; ജില്ലയില്‍ 21,41,063 വോട്ടര്‍മാര്‍

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 21,41,063 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,18,758 പുരുഷന്മാരും 11,22,285 സ്ത്രീകളുമാണുള്ളത്. 20 ട്രാന്‍സ്ജെന്ററുമുണ്ട്. 2024 സെപ്റ്റംബര്‍ 24 വരെയുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് കരട് പട്ടിക തയ്യാറാക്കിയത്. അന്തിമ വോട്ടര്‍പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കും. കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഇആര്‍ഒമാരായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറ് വരെയുള്ള വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പ്രിന്റിംഗിന് അയച്ചു. ജൂലൈ വരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ തിരുത്തല്‍ വരുത്തുകയോ ചെയ്ത ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇലക്ഷന്‍ കമ്മിഷന്റെ വെബ്സൈറ്റ് മുഖാന്തിരവും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജയശ്രീ, സബ്കളക്ടര്‍ നിശാന്ത് സിഹാര, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പി.പി ദിവ്യ ഒളിവിൽ കഴിയവേ രഹസ്യ ചികിത്സ

പയ്യന്നൂർ.പി.പി ദിവ്യ ഒളിവിൽ കഴിയവേ രഹസ്യ ചികിത്സ നൽകിയെന്ന് പരാതി

ദിവ്യയെ ചികിത്സിച്ച ഡോക്ടർക്ക് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി പൊതു പ്രവർത്തകൻ

പൊതുപ്രവർത്തകൻ കുളത്തൂർ ജയ് സിംഗാണ് പരാതിക്കാരൻ

പയ്യന്നൂരിലെ ആശുപത്രിയിൽ ഈ മാസം 28ന് രാത്രി രഹസ്യമായി ചികിത്സ നൽകിയതായാണ് പരാതി

ശേഷം ചികിത്സ നൽകിയിട്ടില്ലെന്ന് വരുത്തുവാനുള്ള ശ്രമം നടക്കുന്നു

ജാമ്യമില്ലാ വകുപ്പില്‍ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന ആളാണെന്ന് ആശുപത്രി ജീവനക്കാർക്കും ഡോക്ടർക്കും അറിയാമായിരുന്നു

പൊലീസിനെ അറിയിക്കാൻ തയ്യാറാകാതെ രഹസ്യ ചികിത്സ നൽകിയശേഷം പ്രതിയെ പറഞ്ഞയച്ചെന്നും പരാതിയിൽ

പൊലീസിലെ ചിലരുടെ ഒത്താശ പ്രതിക്ക് ലഭിച്ചു

ആശുപത്രി രേഖകളിൽ ചികിത്സാ തെളിവുകൾ ഉണ്ടാവാതിരിക്കാൻ പേരും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയില്ലെന്നും പരാതി

കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ ഏറ്റുമുട്ടി

ഗാസിയാബാദ്. ജില്ലാ കോടതിയിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ ഏറ്റുമുട്ടി. ബാർ അസോസിയേഷനിലെ ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ജഡ്ജിയുടെ ചേമ്പർ അഭിഭാഷകർ വളഞ്ഞതോടെ പോലീസ് ലാത്തിവീശി.കോടതി മുറികളിലെ കസേരകൾ ഉപയോഗിച്ച് പോലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.സംഘർഷത്തിൽ അഞ്ച് അഭിഭാഷകർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബാര്‍ അസോസിയേഷന്‍ യോഗം വിളിച്ചു. ചേംബറില്‍ നിന്ന് പുറത്താക്കപ്പെട്ട അഭിഭാഷകര്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടനില്ല. നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം 31 തീരുമെങ്കിലും ഒരുമാസം കൂടി ഇതേനിരക്ക് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരിഫ് വര്‍ധന നീട്ടിയതെന്നാണ് സൂചന. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്നാണ് വൈദ്യുതിബോര്‍ഡിന്റെ ആവശ്യം.

പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തത് എവിടെ നിന്ന്….പോലീസിന്റെ മലക്കം മറിച്ചില്‍…

കണ്ണൂര്‍: പി.പി. ദിവ്യയുടെ കസ്റ്റഡിയില്‍ പോലീസിന്റെ മലക്കം മറിച്ചില്‍. പോലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങല്‍. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പോലീസ് പറയുന്നത് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്നാണ്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.