26.5 C
Kollam
Thursday 18th December, 2025 | 01:26:42 AM
Home Blog Page 1958

പി പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും

കണ്ണൂര്‍.എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തി റിമാൻഡ് ചെയ്ത പി പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് ജാമ്യ ഹർജി നൽകുക. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. നിലവിൽ ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും.അതിനിടെ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.

മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ്നെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി.മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ്നെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പനമ്പിള്ളി നഗറിലെ ഫ്ളാറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയില്‍ എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ഫ്ളാറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പമ്പള്ളിനഗറില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികായിരുന്നു അദ്ദേഹം.

നിരവധി മലയാള സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സമകാലിക മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്ര സംയോജകന്‍മാരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം.നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. സൗദി വെള്ളയ്ക്ക, ഉണ്ട പോലുള്ള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയുടെ എഡിറ്റിംഗ് ഇദ്ദേഹമാണ് നിര്‍വഹിച്ചത്.

ചാണ്ടി ഉമ്മന്‍ അവകാശലംഘന പരാതി നൽകി

തിരുവനന്തപുരം. ചാണ്ടി ഉമ്മൻ സ്പീക്കർക്ക് അവകാശലംഘന പരാതി നൽകി. പൊതുപരിപാടികളിൽ നിന്നും എംഎൽഎ ഒഴിവാക്കുന്നുവെന്ന് കാട്ടിയാണ് പരാതി. സർക്കാർ പരിപാടികളിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കുന്നതായി ചാണ്ടി ഉമ്മൻ. കഴിഞ്ഞദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎ സംഘാടകർ ക്ഷണിച്ചില്ല. മണ്ഡലത്തിലെ മറ്റു പരിപാടികളിലും അവഗണന നേരിട്ടുവെന്ന് പരാതിയുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി ചാണ്ടി നൽകിയിട്ടുണ്ട്

നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം, ഒളിവിൽപോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കായി അന്വേഷണം ഊർജിതമാക്കി

കാസര്‍ഗോഡ്. നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒളിവിൽപോയ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ അറസ്റ്റിലായ കമ്മിറ്റി പ്രസിഡന്റ്‌ ഭരതൻ സെക്രട്ടറി ചന്ദ്രശേഖരൻ പടക്കങ്ങൾ പൊട്ടിച്ച രാജേഷ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അപകടത്തിൽ പരുക്കേറ്റവരുടെ മൊഴി അന്വേഷണ സംഘം ഇന്ന് മുതൽ രേഖപ്പെടുത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെയും മംഗളൂരുവിലെയും ആശുപത്രികളിലായി 102 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നീലേശ്വരം സ്വദേശി സന്ദീപിന്റെ ആരോഗ്യനില ഗുരുതരമാണ്.

ശ്രീനാഥ്ഭാസിയെ ഡ്രൈവിംങ് നിയമം പഠിപ്പിക്കാന്‍ എന്തു ചെയ്യും

കൊച്ചി. ശ്രീനാഥ് ഭാസി നിയമമനുസരിക്കാൻ തയ്യാറാകുന്നില്ല എന്ന് ആർടിഒ. ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെഷൻ തുടരും. സിനിമ താരത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെന്റ് ചെയ്തിരിക്കയാണ്. ശ്രീനാഥ് ഭാസി റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുത്തിട്ടില്ലെന്ന് ആർ.ടി ഓ. റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് സസ്‌പെൻഷൻ പിൻവലിക്കു എന്നും ആർ.ടി ഓ.

തൊഴിലാളികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാനക്കൂട്ടം,തൂക്കുപാലത്തില്‍കയറി ജീവന്‍രക്ഷിച്ച് തൊഴിലാളികള്‍

തൃശ്ശൂർ.തൊഴിലാളികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങരയിൽ തൊഴിലാളികൾക്ക് നേരെ പാഞ്ഞെടുത്ത കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന തൊഴിലാളികളെ ഓടിച്ചത്. ഹാരിസൺ മലയാളം പ്ലാന്റേഷനിലെ വാച്ചറും തൊഴിലാളികളുമാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കാട്ടാന ഓടിച്ചതോടെ ഓടി തൂക്കുപാലത്തിൽ കയറുകയായിരുന്നു. അപകടത്തിൽ പെടാതിരുന്നത് പോടി തൂക്കുപാലത്തിൽ കയറിയതിനാൽ

ദീപാവലി സീസണിലെ തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ടെയിനുകൾ അനുവദിച്ചു

ചെന്നെ.ദീപാവലി സീസണിലെ തിരക്ക് കുറയ്ക്കാൻ സ്പെഷ്യൽ ടെയിനുകൾ അനുവദിച്ച് സതേൺ റയിൽവേ.48 സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. 258 സർവ്വീസുകളുണ്ടാകും. സതേൺ റയിൽവേയുടെ കീഴിൽ വരുന്ന 20 പ്രധാനപ്പെട്ടെ സ്റ്റേഷനുകൾ ലക്ഷ്യമാക്കിയാണ് സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്. മറ്റു ട്രെയിൻ സർവീസുകളെ ബാധിക്കാതിരിക്കാൻ സ്പെഷ്യൽ ട്രയിനിന്റെ സമയ ക്ലിപ്തത ഉപ്പാക്കുമെന്നും റയിൽവേ അറിയിച്ചു.

മലയാളസിനിമ തൊഴില്‍ അന്തരീക്ഷം മാറണം,നിര്‍ദ്ദേശങ്ങളുമായി ഡബ്ളിയു സിസി

കൊച്ചി. നാൽപ്പതിലധികം നിർദേശങ്ങളാണ് സിനിമാ നയ രൂപീകരണത്തിനായി wcc മുന്നോട്ടുവച്ചിട്ടുള്ളത്. സിനിമ മേഖലയിൽ നിലവിലുള്ള പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗങ്ങളും എന്ന രീതിയിലാണ് നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

പെരുമാറ്റ രീതി,അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങൾ, ലിംഗപരമായ വിവേചനം, പവർ ഗ്രൂപ്പ് തുടങ്ങിയ വിഷയങ്ങളും അതിന്റെ പരിഹാര മാർഗങ്ങളും നിർദ്ദേശങ്ങളിലുണ്ട്. മലയാള സിനിമയിലെ നിലവിലുള്ള തൊഴിൽ അന്തരീക്ഷം മാറ്റണമെന്ന് wcc യുടെ നിർദേശം. സിനിമ കോഡ് ഓഫ് കണ്ടക്ട് എന്ന രീതിയിലാണ് നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. ഷൂട്ടിംഗ് സൈറ്റുകളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ നേരിടാനുള്ള മാർഗമായി ‘സീറോ ടോളറൻസ് പോളിസി’ ആവശ്യമെന്ന് WCC

സിനിമ നയ രൂപീകരണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര വികസന കോർപ്പറേഷൻ നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് WCC മാർഗനിർദേശങ്ങൾ അവതരിപ്പിച്ചത്.പുരോഗമനപരമായ ജോലിസ്ഥലവും വ്യവസായവും സൃഷ്ടിക്കുക. എല്ലാ ജീവനക്കാർക്കും ജോലിസ്ഥലത്തെ അവകാശങ്ങൾ നൽകുക. സ്ത്രീയുടെ സുരക്ഷയും ജോലിസ്ഥലത്തെ അവകാശങ്ങളും ഉറപ്പാക്കുക. സീറോ ടോളറൻസ് നയം നടപ്പിലാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

തൃശൂര്‍ .തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്.

ഇന്ന് പകല്‍ മൂന്നിനായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് വിവരം. ദമ്പതികള്‍ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നതായണ് സമീപവാസികള്‍ പറയുന്നത്. ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

പുത്തൂരില്‍ അമ്മായിഅമ്മയെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവം; മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്

കൊല്ലം: പൂത്തൂര്‍ പൊങ്ങന്‍പാറയില്‍ ആമ്പാടിയില്‍ വീട്ടില്‍ രമണിയമ്മയെ (69) പാറക്കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ മരുമകള്‍ ഗിരിതകുമാരി (45) യെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു കൊണ്ട് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് ഉത്തരവായി.
രമണിയമ്മയുടെ മൂന്ന് ആണ്‍ മക്കളില്‍ ഇളയ മകനായ വിമല്‍ കുമാറിന്റെ ഭാര്യയാണ് ഗിരിത കുമാരി. അയല്‍വാസിയായ യുവാവുമായുള്ള ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്നുള്ള വിരോധത്തെ തുടര്‍ന്നാണ് കൊലപാതകംനടത്തിയത്. 2019 ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 1.30ന് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഉറങ്ങി കിടന്ന രമണിയമ്മയെ മുറ്റത്ത് നിന്ന് പാറക്കല്ല് ബിഗ്‌ഷോപ്പറിലാക്കി കൊണ്ടു വന്ന് തലയ്ക്കും മുഖത്തും ഇടിക്കുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ബോധരഹിതയായ രമണിയമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വച്ച് മരണം നടക്കുകയാണ് ഉണ്ടായത്. 1-00 സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുന്‍പ് മരിച്ചു പോയിരുന്നു. സാഹചര്യതെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍, ശൈലേഷ് കുമാര്‍, എസ്.ഐ രതീഷ്‌കുമാര്‍ എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായി സിപിഒ ദീപ്തി ആയിരുന്നു.