കണ്ണൂര്‍.നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യക്കായി കസ്റ്റഡി അപേക്ഷ നൽകുന്നതിൽ അവ്യക്തത. കസ്റ്റഡി ആവശ്യം ഉന്നയിക്കുന്നതിൽ അന്വേഷണസംഘം തീരുമാനമെടുത്തില്ല. പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തിൽ ഇന്ന് തീരുമാനം എടുത്തേക്കും. അതേസമയം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി ആയുധമാക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കം കേസിൽ പുതിയ വഴിത്തിരിവാകും. കലക്ടറുടെ മൊഴി സംശയരമെന്നാണ് പ്രതിപക്ഷ വിമർശനം. തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് കുടുംബത്തിന്റെയും പരാതി. വ്യാജ പരാതി ആരോപണം നേരിടുന്ന വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തനെതിരയ നടപടികൾ വൈകുന്നതിലും നവീൻ ബാബുവിന്റെ കുടുംബം സംശയമുന്നയിക്കുന്നു. അന്വേഷണത്തിൽ അട്ടിമറി ആരോപിച്ച പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷ നീക്കം.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്, വിമത ശല്യം തീർക്കാൻ മുന്നണികളുടെ തീവ്രശ്രമം
മുംബൈ.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. വിമത ശല്യം തീർക്കാൻ മുന്നണികളുടെ തീവ്രശ്രമം.56 സീറ്റുകളിൽ വിമതർ മത്സര രംഗത്ത്. ജയപരാജയം നിർണയിക്കാൻ കഴിയുന്ന 50 ഓളം സ്വതന്ത്രരും മത്സരരംഗത്ത്. ….
മോദിയും രാഹുലും എത്തുന്നു. മഹാരാഷ്ട്രയിൽ നരേന്ദ്രമോദി പത്തു റാലികളിൽ പങ്കെടുക്കും. രാഹുൽഗാന്ധി ആറിന് മുംബൈയിൽ
മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കും. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള താര പ്രചാരകരുടെ പട്ടിക പുറത്തിറക്കി കോൺഗ്രസ് .ഹിമാചൽ മുഖ്യമന്ത്രി സുഖവീന്ദർ സിംഗ് സുഖുവിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി
നേമം സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എം നടപടി
തിരുവനന്തപുരം. നേമം സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി ഐ എം നടപടി. ഭരണസമിതിയിലെ 13 അംഗങ്ങളിൽ നിന്ന് 11 പേരെ സസ്പെൻഡ് ചെയ്തു.2 പേരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.ഭരണസമിതി അംഗങ്ങളായ എ ആർ രാജേന്ദ്രൻ, എസ് ബാലകൃഷ്ണൻ നായർ എന്നിവരെയാണ് പുറത്താക്കിയത്.ഇന്നലെ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ തീരുമാനം നടപ്പാക്കി.
സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണം തീരുന്നതുവരെയാണ് സസ്പെൻഷൻ.നിക്ഷേപക കൂട്ടായ്മ സഹരണ മന്ത്രി വി എൻ വാസവന് നിവേദനം നൽകി.
എ ഡി എം നവീൻ ബാബുവിന്റെ മരണം,കുറ്റക്കാരെ സംരക്ഷിക്കാന്‍ കലക്ടര്‍ ശ്രമിക്കുന്നു,കോണ്‍ഗ്രസ്
കണ്ണൂർ . എ ഡി എം നവീൻ ബാബുവിന്റെ മരണം, ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ കോൺഗ്രസ്. ‘ കുറ്റക്കാരെ സംരക്ഷിക്കാൻ കളക്ടർ ശ്രമിക്കുന്നു’.’കളക്ടറെ പദവിയിൽ നിന്ന് മാറ്റി സമഗ്രമായി അന്വേഷണം നടത്തണം’. നാളെ ഡിസിസിയുടെ കളക്ടറേറ്റ് മാർച്ച് പ്രഖ്യാപിച്ചു.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഉടൻ റവന്യു മന്ത്രി കെ രാജന് കൈമാറും. മൂന്ന് ദിവസം മുമ്പാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. പെട്രോൾ പമ്പിന് NOC നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാന്‍ സാധ്യതയുണ്ട്.
മകനെ കൊലപ്പെടുത്തിയ പിതാവിനെ കൊല്ലം ജില്ലാ സെഷന്‍സ് കോടതി വെറുതേവിട്ടു
കൊല്ലം. മകനെ കൊലപ്പെടുത്തിയ പിതാവിനെ ജില്ലാ സെഷന്‍സ് കോടതി വെറുതേവിട്ടു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്കുമുറി ബിജുഭവനത്തില്‍ ഇബ്രാഹിംകുട്ടി(68)യെ ആണ് കോടതി വെറുതേവിട്ടത്. ഇയാളുടെ ഇളയ മകന്‍ തൃക്കുന്നപ്പുഴ വടക്ക് കക്കാക്കുന്നില്‍ ആന്‍സില്‍ മന്‍സിലില്‍ ഷിബു(37)ആണ് കൊല്ലപ്പെട്ടത്. 2022 ഫെബ്രുവരി26ന് ആണ് കേസിനാധാരമായ സംഭവം.
പതിവു മദ്യപാനിയായ ഷിബു സ്ഥിരമായി വീട്ടില്‍ സംഘര്‍ഷമുണ്ടാക്കുമായിരുന്നു. നേരത്തേ ഇത്തരത്തില്‍ ഭാര്യയെ മദ്ദിച്ച് സംഘര്‍ഷമുണ്ടാക്കി പിതാവിനെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും അതിന്റെ പേരില്‍ പൊലീസ് പിടികൂടി ഇയാളെ ലോക്കപ്പിലാക്കുകയും ചെയ്ത സംഭവമുണ്ട്. ഇതിനു പിതാവിനൈയും ഭാര്യയേയും നിരന്തരം അസഭ്യം പറയുകയും അക്രമത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ദിവസങ്ങള്‍ മുമ്പ് ഭാര്യ മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. ആരുമില്ലാത്ത സമയം മദ്യപിച്ച് വീട്ടുവരാന്തയില്‍ ഉറങ്ങിയ ഷിബുവിനെ പിതാവ് കല്ലുകൊണ്ട് ഇടിച്ചു കൊന്നതായാണ് കേസ്.
മതിയായ തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കുറ്റവിമുക്തനായി അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജി എസ് സുഭാഷ് ആണ് വിധി പ്രസ്താവിച്ചത്.
ശൂരനാട് സബ് ഇന്‍സ്‌പെക്ടര്‍ എ അനീഷ് സിഐ മാരായഎ അനൂപ്, ജെ ഗിരീഷ് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക്‌പ്രോസിക്യൂട്ടര്‍ അഡ്വ.ജയകുമാറും പ്രതിക്കുവേണ്ടി അഡ്വ. സുധീര്‍ജേക്കബും അഡ്വ ഫെബി എസ് രാജും ഹാജരായി
തേവലക്കര സാര്‍ക് കെട്ടിട ഉദ്ഘാടനം വ്യാഴാഴ്ച
ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമാ താരം അനുജോസഫ് പ്രതിഭകളെ ആദരിക്കും
തേവലക്കര. മൊട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് നാലുപതിറ്റാണ്ടായി ശ്രദ്ധേയ സാമൂഹികസംഘടന എന്ന് പേരു നിലനിര്‍ത്തുന്ന സ്‌പോര്‍ട്‌സ് ആര്‍ട്‌സ് ആന്റ് റിക്രിയേന്‍ ക്‌ളബ് (സാര്‍ക്) പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 31ന് നടക്കും. വൈകിട്ട് 4.30ന് ഡോ സുജിത് വിജയന്‍പിള്ള ഉദ്ഘാടനം ചെയ്യും. സിനിമാ താരം അനുജോസഫ് പ്രതിഭകളെ ആദരിക്കും. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി സമ്മാനദാനം നടത്തും. പഞ്ചായത്ത്പ്രസിഡന്‌റ് എസ് സിന്ധു പഠനോപകരണ വിതരമം നടത്തും.സാര്‍ക് ഭാഗ്യധാര ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ് സോമന്‍ നിര്‍വഹിക്കും. സാര്‍ക് പ്രസിഡന്റ് എം സാബു അധ്യക്ഷത വഹിക്കും.
ആറു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം
ആറു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം. 68 കാരനായ പ്രതി വിക്രമനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. 60,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. കൂടാതെ 14 വര്‍ഷം തടവ് വേറെയുമുണ്ട്. 9 വയസ്സുള്ള ചേച്ചിയുടെ മുന്നില്‍വച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ 5ന് കോടതി വിധി പറയും.
2020-21 കാലഘട്ടത്തിലാണു കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച അമ്മൂമ്മ പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണു വാടകയ്ക്കു താമസിച്ചിരുന്നത്. അമ്മൂമ്മ പുറത്തുപോയ സമയത്താണ് വിക്രമന്‍ കുഞ്ഞുങ്ങളെ പീഡനത്തിന് ഇരയാക്കിയത്.
കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നില്‍വച്ച് പ്രതി അമ്മൂമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇരുവരെയും ഒരുമിച്ചു പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരന്തര പീഡനത്തില്‍ കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ മുറിവേറ്റു. പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണ് കുട്ടികള്‍.
എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ട എയര്‍ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനാടി കോതകുറിശ്ശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഇജാസി (26) നെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.10നാണ് പ്രതിയുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്നും എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. എയര്‍പോര്‍ട്ട് അധികൃതര്‍ കരിപ്പൂര്‍ പൊലീസിന് പരാതി നല്‍കുകയും തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം,
കുന്നത്തൂർ:കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ എടിഎമ്മിനു സമീപം നിർത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു.പുത്തൂർ ചെറുമങ്ങാട് കിരൺ ഭവനിൽ അജികുമാറിൻ്റെയും ബേബി റാണിയുടെയും മകൻ കിരൺജിത്ത് (22) ആണ് മരിച്ചത്.ബുധൻ രാത്രി 7.30 കഴിഞ്ഞാണ് അപകടം സംഭവിച്ചത്.കുന്നത്തൂർ കടക്കിലഴികത്ത് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.കാർ റോഡരികിൽ നിർത്തിയിട്ട ശേഷം സമീപത്തെ തട്ടുകടയിൽ ദമ്പതികൾ കയറിയ സമയത്താണ് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കയറിയത്.നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് ഇടയാക്കിയത് എന്ന് കരുതുന്നു.അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സഹോദരൻ:ശരൺജിത്ത്.
ഹന്നയുടെ സ്വരമാധുരി ‘മാർ ആബോ ദേവലോകക്കരയുടെ സൗഭാഗ്യം’ ശ്രദ്ധേയമായി
ഹന്നയുടെ സ്വരമാധുരിയില്‍ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി ‘മാർ ആബോ ദേവലോകക്കരയുടെ സൗഭാഗ്യം’ എന്ന സംഗീത വിഡിയോ. പി.ടി.ജോൺ വൈദ്യൻ തേവലക്കരയാണ് പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വയലിൻ ജോസ് കുണ്ടറ ഈണമൊരുക്കി. ആറാം ക്ലാസ് വിദ്യാർഥിനിയായ ഹന്ന മറിയം വിനു ഗാനം ആലപിച്ചു.
‘ആബോ പിതാവേ ആബോ പിതാവേ, തേവലക്കരയുടെ പുണ്യ താതാ, ദേവലോകക്കരയിൻ സൗഭാഗ്യമേ, നമിക്കുന്നു ഞങ്ങൾ തിരുസന്നിധിയിൽ….’
“തേവലക്കരയുടെ പുണ്യ താതാ’ എന്നു തുടങ്ങുന്ന പാട്ട് ചുരുങ്ങിയ സമയം കൊണ്ടാണു ശ്രദ്ധ നേടിയത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. വേണു അഞ്ചൽ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. വിനു തങ്കച്ചൻ മുക്കടയിൽ ആൽബം നിർമിച്ചു. ജാക്സൺ പട്ടകടവ് ഛായാഗ്രഹണവും മാർ ആബോ മീഡിയ വിങ് എഡിറ്റിങ്ങും നിർവഹിച്ചു.





































