ശാസ്താംകോട്ട. കേരളാ യൂത്ത് ഫ്രണ്ട് (എം)കുന്നത്തൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴികാടൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം കെ സജീർ അധ്യക്ഷത വഹിച്ചു . ട്രാക്കോ കേബിൾസ് ലിമിറ്റഡ് ചെയർ മാനായി സർക്കാർ നിയമിച്ച കേരളാ കോണ്‍ഗ്രസ് (എം)ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രനെ യോഗം അനുമോദിച്ചു.പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇഞ്ചക്കാട് രാജൻ , ജോസ്മത്തായി യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ശ്രീരാഗ് കൃഷ്ണൻ , ഷെയ്ഖ് അംബ്ദുള്ള,വാറുവിൽ ബഷീർ ,ഷെഫിൻ എസ്, ജോബിൻ എലിക്കാട്ടൂർ,ഷിനു ശാസ്താംകോട്ട , സിന്ധു എസ് , ഷീജാ ബീഗം , നാസർ പോരുവഴി , ബിനീഷ് മാറനാട് തുടങ്ങിയവർ സംസാരിച്ചു
ബുള്ളറ്റ് മതിലിൽ ഇടിച്ചു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം. പള്ളത്ത് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം.തിരുവനന്തപുരം സ്വദേശ മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്.നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചായായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തലയിടിച്ചു വീണു.തല്ക്ഷണം മരണം സംഭവിച്ചതായി നാട്ടുകാർ പറയുന്നു.
അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാർ പുലര്‍ച്ചെ നിയന്ത്രണം വിട്ട് വീട്ടിലേക്കു ഇടിച്ചു കയറി
ചടയമംഗലം. കർണ്ണാടക സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീട്ടിലേക്കു ഇടിച്ചു കയറി.ഇന്ന് പുലർച്ചെ 3മണിയ്ക്കാണ് അപകടം.ഗുരുതര പരിക്കേറ്റ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന ബസ് ഇടിക്കാതിരിക്കാൻ വേണ്ടി വാഹനം മാറ്റിയ പോയപ്പോഴാണ് അപകടം ഉണ്ടായതെന്നു ഡ്രൈവർ.ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് അപകടം.
അദ്ധ്വാന വർഗ്ഗ സിദ്ധാന്തത്തിലൂടെ കെഎം മാണി കേരളാ കോൺഗ്രസിനെ കേരളീയ മനസ്സിൽ പ്രതിഷ്ഠിച്ചു,ഉഷാലയം ശിവരാജൻ
കരുനാഗപ്പള്ളി . അദ്ധ്വാന വർഗ്ഗ സിദ്ധാന്തത്തിലൂടെ കെഎം മാണി കേരളാ കോൺഗ്രസിനെ കേരളീയ മനസ്സിൽ പ്രതിഷ്ഠിച്ചുവെന്ന് സംസ്ഥാന സ്റ്റീയറിങ്ങ് കമ്മിറ്റി അംഗവും, കേരളാ വാട്ടർ അതോറിറ്റി മെമ്പറുമായ ഉഷാലയം ശിവരാജൻ പറഞ്ഞു. ആലുവ സാമ്പത്തികപ്രമേയത്തിലൂടെയും, 12 ബഡ്ജറ്റിലൂടെ കർഷക തൊഴിലാളി പെൻഷൻ തുടങ്ങി കർഷക പെൻഷൻ, കാരുണ്യ ബെനവലന്റ് ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളിലും, വെള്ളം, വെളിച്ചം, റവന്യൂ പരിപാടികളിലൂടെയും കർഷകരുടെയും, സാധാരണ ക്കാരുടെയും പ്രശനങ്ങളിൽ ഇടപെട്ടും വികസനത്തിനും, കരുതലും മുഖമുദ്രയാക്കി കേരളീയ മനസ്സിൽ കേരളാ കോൺഗ്രസിനെ പ്രതിഷ്ഠിച്ചത് കെ. എം. മാണി സാർ ആണെന്നും ഉഷാലയം പറഞ്ഞു . കരുനാഗപ്പള്ളി, തൊടിയൂർ മണ്ഡലം. കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കേരളാകോൺഗ്രസ്
(എം)വജ്രജൂബിലി സമ്മേളനം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമ്മേളനത്തിൽ വച്ച് കർഷകരെയും, ആദ്യകാല നേതാക്കളെയും, വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിച്ച വരെയും ആദരിച്ചു. വിദ്യാഭ്യാസ അവാർഡും, ചികിത്സാ സഹായവും, കെ എം.മാണിസാറിന്റെ ആത്മകഥാ ബുക്കുകൾ ലൈബ്രറികൾക്ക് വിതരണവും നടന്നു.
മണ്ഡലം പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷതവഹിച്ചു.
മുനിസിപ്പൽ കൗൺസിലർ പടിപ്പുരലത്തീഫ്, ഷാജഹാൻ രാജധാനി, നാസർപോച്ചയിൽ, ഹരിരാധാകൃഷ്ണ, സുമൻജിത് മിശ, പാർട്ടി നേതാക്കളായ ബിജുമാരാരിതോട്ടം, നൗഷാദ്കൊല്ലശ്ശേരിൽ, ജയകുമാർ, നദീറസുബൈർ, ഷെഹീർ, സലീം, സന്ധ്യപ്രദീപ്, പ്രദീപ്കുമാർ. കെ, ശശികൊമ്പിശ്ശേരി, നവാസ് കൊല്ലശ്ശേരി, ആദർശ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികൾ നടന്നു.
കോഴിയെ പോലെ വസ്ത്രം ധരിച്ച പിഞ്ചുകുഞ്ഞിനെ ‘കടിച്ചു’; ജോ ബൈഡന് വിമർശനം
ന്യൂയോർക്ക്: വൈറ്റ് ഹൗസ് ഹാലോവീൻ ആഘോഷം വിവാദത്തിൽ. ചിക്കനെ പോലെ വസ്ത്രം ധരിച്ച ഒരു കുഞ്ഞിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തമാശ രൂപേണ കടിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ മറ്റൊരു കുട്ടിയുടെ കാലിലും ബൈഡൻ കടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇതോടെ ബുധനാഴ്ച വൈകുന്നേരം സൗത്ത് ലോണിൽ നടന്ന വൈറ്റ് ഹൗസ് ഹാലോവീൻ പരിപാടി വിവാദത്തിലാകുകയായിരുന്നു.
കോഴിയിറച്ചി കഴിക്കുന്നത് അനുകരിക്കാനുള്ള ജോ ബൈഡന്റെ ശ്രമമാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ബൈഡനെ നോക്കി കുഞ്ഞ് നിഷ്കളങ്കമായി ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് ശേഷം കുഞ്ഞിന്റെ അമ്മയുമായി ജോ ബൈഡൻ അൽപ്പ നേരം സംസാരിക്കുകയും ചെയ്തു.
ചിത്രങ്ങൾ വൈറലായതോടെ ജോ ബൈഡനെതിരെ വിമർശനവുമായി നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. വൈറ്റ് ഹൗസ് ഹാലോവീൻ ആഘോഷത്തിനിടെ ജോ ബൈഡൻ ഒരു കുഞ്ഞിനെ കടിച്ചെന്നും ഇനി എന്ത് സംഭവിക്കുമെന്ന് തനിക്ക് അറിയില്ല എന്നുമായിരുന്നു ഒരാളുടെ കമന്റ്. അവിശ്വസനീയം എന്നായിരുന്നു മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്. മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ ജോ ബൈഡന്റെ അടുത്തേയ്ക്ക് കൊണ്ടുപോകരുത് എന്നായിരുന്നു മറ്റൊരു എക്സ് (മുമ്പ് ട്വിറ്റർ) ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
ചികിത്സക്കെത്തിയ യുവതിക്ക് ഒരു ഇഞ്ചക്‌ഷനെടുത്തു, ബോധം കെടുത്തി പീഡിപ്പിച്ച് വീഡിയോ പകർത്തി; ഡോക്ടർ അറസ്റ്റിൽ
കൊൽക്കത്ത: കൊൽക്കത്തയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം പീഡിപ്പിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് ക്രൂര പീഡനം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ബരുൻഹട്ട് ഏരിയയിലെ ക്ലിനിക്കിൽ നിന്നും നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഞ്ചക്‌ഷൻ നൽകി മയക്കി കിടത്തിയ ശേഷം ഡോക്ടർ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ യുവതിയോട് ഒരു കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞു. എന്തിനാണ് കുത്തിവെപ്പെന്ന് ചോദിച്ചെങ്കിലും ഡോക്ടർ കൃത്യമായ ഉത്തരം കൊടുത്തില്ല. പക്ഷേ ഡോക്ടർ യുവതിയെ കുത്തിവയ്‌പ്പെടുക്കാൻ നിർബന്ധിച്ചു- യുവതി പരാതിയിൽ പറയുന്നു. ആദ്യം കുത്തിവയ്പ്പ് എടുക്കാൻ യുവതി തയാറായില്ല. ഒടുവിൽ ഡോക്ടറുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ യുവതി കുത്തിവെപ്പെടുത്തു. ഇതിന് പിന്നാലെ യുവതി ബോധരഹിതയായി.
പിന്നാലെ ഡോക്ടർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാൽസംഗത്തിന് ഇരയായെന്ന് യുവതിക്ക് മനസിലായത്. ചോദ്യം ചെയ്തതോടെ പീഡന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തന്‍റെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടർ മൊബൈലിൽ പകർത്തിയത് ഭീഷണിപ്പെടുത്തുമ്പോഴാണ് കണ്ടതെന്നും യുവതി പറഞ്ഞു.
നാല് ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. തനിക്ക് നേരിട്ട ദുരനുഭവം യുവതി ഭർത്താവിനെ അറിയിച്ചു. തുടന്ന് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഡോക്ടർ ബ്ലാക്ക‌്‌മെയിൽ ചെയ്തതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് ഭർത്താവ് പറഞ്ഞു.
ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച അഞ്ചു മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
എറണാകുളത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്.
സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ വാടക തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമസ്ത -ലീഗ് തർക്കം,ഉമര്‍ ഫൈസി പോണം വിട്ടുവീഴ്ചയില്ലാതെ ലീഗ്
മലപ്പുറം.സമസ്ത -ലീഗ് തർക്കം, സാദിഖ് അലി തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ വിമർശനത്തിൽ വിട്ടു വീഴ്ച്ച വേണ്ടെന്ന നിലപാടിലുറച്ചു മുസ്ലിം ലീഗ്. വിവാദ പ്രസ്താവനകൾ നടത്തി പിന്നീട് നേതൃത്വം തള്ളിപ്പറയുന്ന രീതി ഇനിയും അംഗീകരിക്കാനാകില്ല. ഉമർ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യം
വിവാദങ്ങൾക്കിടെ മലപ്പുറം അരിമ്പ്ര മനങ്ങറ്റ മഹല്ല് ഖാസിയായി സാദിഖ് അലി തങ്ങൾ നാളെ സ്ഥാനാരോഹണം നടത്തും. സമസ്തയിലും ഭിന്നത രൂക്ഷം.സമസ്തയിലെ ഒരു വിഭാഗം ഉമർ ഫൈസിക്ക് ഇന്ന് പരസ്യമായി മറുപടി പറയും.മലപ്പുറം എടവണ്ണപ്പാറയിലും കോഴിക്കോടുമാണ് ഇന്ന് ആദർശ സമ്മേളനങ്ങൾ നടക്കുന്നത്.ഇന്നലെ ഒരു വിഭാഗം മുശാവറ നേതാക്കൾ ഉമർ ഫൈസിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു
കോവൂരില്‍ സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് ഇന്ന്
പോരുവഴി: എസ്. എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ ശ്രീനാരായണ എംപ്ലോയിസ്ഫോറത്തിന്റെയും ശാ സ്താംകോട്ട എം.ടി. എം. എം മിഷൻ ഹോസ്പിറ്റലിന്റെയും നേ ത്രത്വത്തിൽ-ഇന്ന് രാവിലെ 9മുതൽ1 മണിവരെ-കോവൂർബോ യ്സ്ഹൈസ്കൂളിൽ വച്ച്സൗജന്യനേത്രചികിത്സക്യാമ്പ് ടത്തുന്നു.മൈനാഗപ്പള്ളിഗ്രാമപഞ്ചായത്ത്പ്രസിഡന്റ്വർഗീസ്തരകൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ മുഖ്യപ്രഭാ ഷണം നടത്തും. എസ്.എൻ.ഇ.എഫ്‌സംസ്ഥാനപ്രസിഡന്റ് അജുലാൽസംഘടനാ സന്ദേശം നൽകും. എസ്.എൻ.ഇ.എ ഫയൂണിയൻ പ്രസിഡന്റ്യു.അനിൽകുമാർ അദ്ധ്യക്ഷനാകും. സെക്രട്ടി എൽ.ലിന സ്വാഗതം പറയും. യൂണിയൻസെക്രട്ടറി റാം മനോജ്,യോഗം ഡയറക്ടർ ബോർഡുമെമ്പർ വി. ബേബി കുമാർ എന്നിവർ പങ്കെടുക്കും




































