Home Blog Page 1953

നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും അറിയാമോ

ന്യൂഡെല്‍ഹി.രാജ്യത്തെ പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യുപിഐ ലൈറ്റിൻ്റെ ഒറ്റ ഇടപാട് പരിധി വർദ്ധിപ്പിച്ചത് മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനുള്ള നിലവിലെ സമയപരിധി കുറയ്ക്കുന്ന തീരുമാനവും ഇന്ന് മുതൽ. നടപ്പിലാകും. സ്പാമും തട്ടിപ്പും തടയുന്നതിനുള്ള ട്രായുടെ പുതിയ നിയന്ത്രണങ്ങളും ഇന്നുമുതൽ നടപ്പിലാക്കും.

ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യം വച്ചുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ,ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ നിയമം ഇന്ന് മുതൽ നടപ്പിലാകും. യുപിഐ ലൈറ്റിൻ്റെ ഒറ്റ ഇടപാട് പരിധി 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയരും.

യുപിഐ ലൈറ്റ് വാലറ്റ് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപ യായി വർദ്ധിക്കും.

മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനുള്ള സമയപരിധി 120 ദിവസത്തിൽ നിന്നും 60 ആയി കുറച്ചു കൊണ്ടുള്ള റെയിൽവേ യുടെ തീരുമാനം ഇന്ന് മുതൽ നടപ്പിലാകും.ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഇത് ബാധിക്കില്ല.

സ്പാമും തട്ടിപ്പും തടയുന്നതിനുള്ള ട്രായുടെ നിയന്ത്രണങ്ങളുടെ ഭാഗമായി ടെലികോം കമ്പനികൾ മെസേജ് ട്രേസബിലിറ്റി ഇന്ന് മുതൽ നടപ്പിലാക്കും.ട്രാൻസാക്ഷൻ, പ്രൊമോഷണൽ സന്ദേശങ്ങൾ നിരീക്ഷണത്തിനും ട്രാക്കിങ്ങിനും വിധേയമാകും.

എസ്ബിഐ ക്രെഡിറ്റ് കാർഡ് മാറ്റങ്ങളും ഇന്ന് മുതൽ പ്രാഭല്യത്തിൽ വരും.പെട്രോളിയം കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ പുതുക്കിയ നിരക്കും ഇന്ന് പ്രഖ്യാപിക്കും.

ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ തുലാവർഷക്കാറ്റ് പതിയെ സജീവമാകുന്നതാണ് സംസ്ഥാനത്തെ മഴയ്ക്ക് കാരണം. വളരെ കുറഞ്ഞ സമയത്ത് പെട്ടെന്നുള്ള ശക്തമായ മഴ ഉച്ചക്ക് ശേഷം / വൈകുന്നേരവും / രാത്രികാലങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ട്.

പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ. എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതൊഴിച്ചാൽ കേസിൽ വിശദവാദം ഇന്ന് നടക്കില്ല. നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷി ചേർന്ന് ജാമ്യാപേക്ഷയെ എതിർക്കും. പി പി ദിവ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകാനാണ് തീരുമാനം.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ ഗുരുതരനിലയില്‍

തൃശൂർ. പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വെട്ടേറ്റ് തലക്കും ശരീരത്തിലും ഗുരുതര പരിക്കേറ്റ ഭാര്യയെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിങ്ങോട്ടുകര കണക്കൻ വീട്ടിൽ സിനോജ് ആണ് ഭാര്യ സനീന (38) യെ വെട്ടിപ്പരിക്കേൽപ്പിച്ചത്.പ്രതിയെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. വെട്ടിപ്പരിക്കേൽപ്പിക്കാനുള്ള സാഹചര്യം വ്യക്തമല്ല. തലയിലും ശരീരത്തിലും അടക്കം 3 വെട്ടുകളാണ് സനീനക്കുള്ളത്

സീരിയൽ നടിക്ക് എംഡിഎംഎ വിറ്റ കടയ്ക്കൽ സ്വദേശി അറസ്റ്റിൽ

പരവൂര്‍. കടയ്ക്കൽ ഐരക്കുഴി സ്വദേശി ( കൊട്ടച്ചി) എന്ന് അറിയപ്പെടുന്ന നവാസ് (35) ആണു കടയ്ക്കലിൽ വച്ച് പരവൂർ പൊലീസിന്റെ പിടിയിലായത്.

പരവൂർ ചിറക്കരയിൽ സീരി യൽ നടിയിൽ നിന്ന് എംഡി എംഎ പിടികൂടിയ സംഭവത്തിൽ അവർക്ക് ലഹരി മരുന്ന് വിറ്റ യാളാണ് പിടിയിലായത്.കഴിഞ്ഞ 18നാണ് ഒഴുകു പാറയിലെ നടിയുടെ വീട്ടിൽ നിന്ന് പരവൂർ പൊലീസ് എംഡി എംഎ പിടികൂടിയത്.നടിയെ ചോദ്യം ചെയ്തതിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകിയത് നവാസ് ആണെന്നു മനസ്സിലാക്കിയ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിൽ കാപ്പ പ്രതിയുമായ നവാസിന് വാമനപുരം, ചടയമംഗലം
കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫിസുകളിൽ പ്രതിയാണ്. പ്രതിയുമായി ഇടപാടു നടത്തുന്നവരെ കു
റിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പരവൂർ എസ്എച്ച്ഒ : ഡി.ദീപുവിൻ്റെ നേതൃത്വത്തിൽ എസ്ഐ വിഷ്ണു സജീവ്, സി പിഒമാരായ നെൽസൺ, സലാ : ഹുദ്ദീൻ, വിഷ്ണു എന്നിവരട ങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശാസ്താംകോട്ട തടാകത്തില്‍ മലമ്പാമ്പിനെ കണ്ടെത്തി

ശാസ്താംകോട്ട. തടാകത്തില്‍ മലമ്പാമ്പിനെ കണ്ടെത്തി. തടാകത്തില്‍ കണ്ണമ്പള്ളിക്കാവിന് കിഴക്ക് കടവിലാണ് വലിയ മലമ്പാമ്പിനെ മീന്‍ വലയില്‍ കുരുങ്ങി ചത്ത നിലയില്‍ കണ്ടെത്തിത്തിയത്. രാവിലെ കുളിക്കാനെത്തിയവരാണ് പാമ്പിനെ കണ്ടത്. പൊതു പ്രവര്‍ത്തകന്‍ ദിലീപ് കുമാര്‍ വനംവകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. അവര്‍ എത്തി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മീന്‍ വലയില്‍ കുരുങ്ങിയാണ് ചത്തതെന്നു കരുതുന്നു. തടാകത്തില്‍ മലമ്പാമ്പിനെ കണ്ടതായി പഴയ ആള്‍ക്കാര്‍ പറയുന്നെങ്കിലും സമീപ കാലത്തൊന്നും ഇത്തരം പാമ്പിനെ കണ്ടിട്ടില്ല

CMD യില്‍ കാള്‍ സെന്റെര്‍ സ്റ്റാഫ്‌

 കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ അവസരം. സെന്റർ ഫോർ മാനേജ്‌മന്റ് ഡവലപ്‌മെന്റ് ഇപ്പോള്‍ കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് തസ്തികയിലായി മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 24 മുതല്‍ 2024 നവംബര്‍ 4 വരെ അപേക്ഷിക്കാം.

CMD Customer Relation Assistant Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെന്റർ ഫോർ മാനേജ്‌മന്റ് ഡവലപ്‌മെന്റ്
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoNO: CRA/01/2024
തസ്തികയുടെ പേര്കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം20
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.20,000 – 25,000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഒക്ടോബര്‍ 24
അപേക്ഷിക്കേണ്ട അവസാന തിയതി2024 നവംബര്‍ 4
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cmd.kerala.gov.in/

യൂണിയന്‍ ബാങ്കില്‍ ജോലി

അടുത്തുള്ള യൂണിയന്‍ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. യൂണിയന്‍ ബാങ്ക് ഇപ്പോള്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ യൂണിയന്‍ ബാങ്കുകളില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയില്‍ മൊത്തം 1500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 24 മുതല്‍ 2024 നവംബര്‍ 13 വരെ അപേക്ഷിക്കാം.

Union Bank of India Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്യൂണിയന്‍ ബാങ്ക്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്ലോക്കല്‍ ബാങ്ക് ഓഫീസര്‍
ഒഴിവുകളുടെ എണ്ണം1500
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.48,480 – 85,920
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഒക്ടോബര്‍ 24
അപേക്ഷിക്കേണ്ട അവസാന തിയതി2024 നവംബര്‍ 13
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.unionbankofindia.co.in/

നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 24 മുതല്‍ 2024 നവംബര്‍ 11 വരെ അപേക്ഷിക്കാം.

NICL Assistant Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്നാഷണൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്അസിസ്റ്റന്റ്‌
ഒഴിവുകളുടെ എണ്ണം500
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.39,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഒക്ടോബര്‍ 24
അപേക്ഷിക്കേണ്ട അവസാന തിയതി2024 നവംബര്‍ 11
ഒഫീഷ്യല്‍ വെബ്സൈറ്റ്https://nationalinsurance.nic.co.in/

ഹാന്‍ഡക്‌സില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റക്‌സ്) ഇപ്പോള്‍ Salesman Grade II / Saleswoman Grade II തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് സെയില്‍സ് മാന്‍ പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാൻ്റക്സ്)
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 328/2024
തസ്തികയുടെ പേര്Salesman Grade II / Saleswoman Grade II
ഒഴിവുകളുടെ എണ്ണം3
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.4,630-7,000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 സെപ്റ്റംബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഒക്ടോബര്‍ 30
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/