നാടിനെ നടുക്കിയ ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുണ്ടക്കൈയിലെയും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു .പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. ഈ പദ്ധതിയില്‍ സ്വകാര്യ മേഖലയെയും സഹകരിപ്പിക്കാമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഗാലാന്‍ഡ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ഉടന്‍ ചേരുമെന്നും റോഡുകളുടെ പുനര്‍നിര്‍മ്മാണം അടക്കമുള്ള അക്കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു.
ചൂരല്‍മല- മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ….? തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍
മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി
ആലപ്പുഴ. മെഡിക്കൽ കോളേജിൽ റാബിസ് വാക്സിൻ എടുത്ത രോഗി ഗുരുതരാവസ്ഥയിലായതായി പരാതി. ആലപ്പുഴ തകഴി സ്വദേശീ ശന്തമ്മയാണ് കുത്തിവെപ്പ് എടുത്തത്തിനെ തുടർന്ന് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടത്.
ടെസ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്ന് കുടുംബം പറയുന്നു. അതേസമയം വാക്സിനെടുത്താലുണ്ടാകുന്ന പാർശ്വഫലമാകാമെന്ന് മെഡിക്കൽ കോളേജിൻ്റെ വിശദീകരണം.
എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ശാന്തമ്മയുടെ ബന്ധുക്കള്‍ആരോപിക്കുന്നു.
കഴിഞ്ഞ 21 നാണ് മുയൽ കടിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭർത്താവ് സോമനുമൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തി വാക്സിനടുത്തത്.
ടെസ്റ് ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായിട്ടും സ്വഭാവികം ആണെന്ന് പറഞ്ഞ് ശേഷം വാക്സിൻ എടുക്കുകയായിരുന്നു എന്ന് കുടുംബം പറയുന്നു. എന്നാല് വാക്സിൻ എടുത്ത ശേഷം കുഴഞ്ഞു വീണ രോഗി 7 ദിവസം വെൻ്റിലേറ്ററിലും നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. ശാന്തമ്മയുടെ ദുരന്ത വാർത്ത വാർത്തയായതോടെ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി രംഗത്തെത്തി. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാം എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മിറിയം വർക്കി. ടെസ്റ്റ് ഡോസ്സിൽ അലർജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നൽകിയിരുന്നു. എന്നാൽ വാക്സിൻ എടുത്തപ്പോൾ ഗുരുതരാവസ്ഥയിലായി. അപൂർവ്വം ആളുകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ കോളേജ്.
ശാന്തമ്മയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും തുടർച്ചകൾ സയ്ക്കുമായി ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് ചേരും
ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാന്‍റെ കസേര കത്തുന്നു
കരുനാഗപ്പള്ളി.ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിന്‍റെ കസേരക്ക് തീപിടിച്ചു .
നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.ഭർത്താവിൻ്റെ ചികിത്സ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി.
വാർത്തയ്ക്ക് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. ഇത് സിപിഎമ്മിലെ രാഷ്ട്രീയ ചേരിപ്പോരെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ വെട്ടിലായിരിക്കയാണ്
ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. സഹായിക്കാമെന്ന നഗരസഭ ചെയർമാൻ പിന്നീട് മോശമായും ലൈംഗികച്ചുവയോടെയും സംസാരിച്ചെന്നാണ് പരാതി.
ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമാണെന്ന് ഇവര്‍ പറയുന്നു.
സി പി എം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കും സി പി ഐ എം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നഗരസഭ ചെയർമാന് എതിരെ കേസ് എടുത്തു.ഗതികേടുകൊണ്ടാണ് ഭാര്യ ധനസമാഹരണത്തിന് സഹായം അഭ്യർത്ഥിച്ച് ചെയർമാനെ സമീപിച്ചതെന്ന് യുവതിയുടെ ഭർത്താവ് 24 ചാനലിനോട് പറഞ്ഞു.
പരാതി തമാശയാണെന്നും അത് സിപിഎമ്മിലെ മറുചേരിയുടെ രാൽ്ട്രീയനീക്കമാണെന്നുമുള്ള പ്രചരണമാണ് സിപിഎം നേതൃത്വത്തിന്‍റേത്. 24 ചാനലിന് അഭിമുഖം നല്‍കിയതോടെ സംഭവം കത്തിപ്പടരുന്ന നിലയാണ്.
അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പ്രതികരിച്ചു.ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകൾ ചെയർമാൻ്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നു.
മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം… സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും പങ്കെടുത്തിരുന്നു. നടന്‍ ജയറാം, കാളിദാസ്, പാര്‍വതി, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
നിരവധി ആരാധകര്‍ വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. നേരത്തെ, ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് സുഷിന്‍ തന്റെ പങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു.
അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗെന്‍വില്ലയാണ് സുഷിന്‍ അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന്‍ അറിയിച്ചിരുന്നു. 2024ല്‍ സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഓഫീസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവ വേണ്ട
തിരുവനന്തപുരം.ഓഫീസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പെടെയുള്ളവ വേണ്ടെന്ന്
സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നു.
സർക്കാർ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമല്ലാത്ത കൂട്ടായ്മകൾ ഒഴിവാക്കാൻ കർശന നിർദേശം നൽകി.ഈ വിഷയത്തിൽ മേലധികാരികൾ പ്രത്യേകം ശ്രദ്ധ പുലർത്തണം എന്നും സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി…യുവാവ് മരിച്ചു
ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ഊര്‍ക്കടവിലാണ് ഇന്ന് രാവിലെയാണ് സംഭവം. എളാടത്ത് സ്വദേശി റഷീദ് ആണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് സംശയം. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.
ഈ കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയില്‍ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടിയിറക്കൽ , മുനമ്പം തീരദേശ ജനതയുടെ റിലേ നിരാഹാര സമര വേദിയില്‍ സുരേഷ് ഗോപി
മുനമ്പം. കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം തീരദേശ ജനതയുടെ റിലേ നിരാഹാര സമരം 18 ദിവസത്തിലേക്ക്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
600 അധികം കുടുംബങ്ങളാണ് കുടിയിരിറക്കൽ ഭീഷണി നേരിടുന്നത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കാമാണ് കാരണം.
മുനമ്പത്തെ ജനതയെ കുടിയിറക്കില്ലെന്നും
ബിജെപിയുടെ പിന്തുണ ഉണ്ടാകുമെന്നും സമരപ്പന്തൽ സന്ദർശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സമരപ്പന്തൽ സന്ദർശിക്കാത്ത
LDF UDF നേതാക്കൾക്കും രൂക്ഷ വിമർശനം.
30 വർഷം മുൻപ് പണം നൽകി വാങ്ങിയ ഭൂമിയിൽ നിന്നും എങ്ങോട്ടും പോകില്ലെന്ന് സമരക്കാർ വ്യക്തമാക്കി. പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.
വിഷയം ലോക്സഭയിൽ ഉന്നയിക്കുംമെന്ന ഉറപ്പ് നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.
അടുത്തദിവസം പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് തീരുമാനിച്ചിട്ടുണ്ട്.
വിലങ്ങറ സ്‌കന്ദ ഷഷ്ടി 7ന്: വെള്ളി പാല്‍ക്കുടം ഏറ്റുവാങ്ങി
കൊട്ടാരക്കര: വിലങ്ങറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ടി ഉത്സവത്തിന് ഒരുക്കങ്ങളായി. നവംബര്‍ 1-നാണ് സ്‌കന്ദ ഷഷ്ടി വ്രതം ആരംഭിക്കുന്നത് ക്ഷേത്രത്തില്‍
പ്രസിദ്ധമായ പാല്‍ക്കുടം എഴുന്നള്ളത്തിനുള്ള വെള്ളികുടം ആചാരനുഷ്ടാനങ്ങളോടെ സ്ത്രീകള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ നടന്ന ചടങ്ങില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പൂജിച്ചുകൊണ്ടു വന്ന വെള്ളികുടം ഭക്തയ്ക്ക് കൈമാറുകയായിരുന്നു. ഷഷ്ടി ദിവസം ഇതിലാണ് പാല്‍ കൊണ്ടു വരുന്നത്. അകമ്പടിയായി നൂറോളം സ്ത്രീകള്‍ മറ്റ് കുടങ്ങളില്‍ പാല്‍ നിറച്ചു എത്തും.
ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ നിന്ന് പകല്‍ 11-ഓടെയാണ് പാല്‍ക്കുടം എഴുന്നള്ളത്ത് ആരംഭിക്കുന്നത്. വിലങ്ങറ ക്ഷേത്രത്തില്‍ ഇത് അഭിഷേകം നടത്തും. തുടര്‍ന്ന് ദേവരഥ എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1-നാണ് ഷഷ്ടി പൂജയും ദീപാരാധനയും. രാത്രി 7ന് നടക്കുന്ന പുഷ്പാഭിഷേകവും ഭസ്മാഭിഷേകത്തോടെയുമാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്.
ഷഷ്ടിയുടെ ഭാഗമായി ഒരു ലക്ഷത്തോളം പടച്ചോറാണ് ദേവന് സമര്‍പ്പിക്കുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളായി. ഇരുപതോളം പൂജാരിമാരുടെ നേതൃത്വത്തിലാണ് പടച്ചോര്‍ ഒരുക്കുന്നത്. വ്യാഴാഴ്ച രാവിലെ 7 മുതല്‍ ഇത് ഭക്തര്‍ക്ക് വിതരണം ചെയ്യും. തിരക്ക് കുറയ്ക്കാനായി ഒന്നിലധികം കൗണ്ടറുകള്‍ വിതരണത്തിനായി ദേവസ്വം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ നടക്കുന്ന പഞ്ചാമൃത അഭിഷേകത്തോടെയാണ് പൂജാ ചടങ്ങുകള്‍ തുടങ്ങുന്നത്. സ്‌കന്ദ പുരാണ പാരായണം, അഖണ്ഡ നാമ ജപം, ഐശ്വര്യ പൂജ എന്നിവയും ഉണ്ട്.
110 ലിറ്റര്‍ വ്യാജമദ്യം പിടികൂടി
കരുനാഗപ്പള്ളി: വള്ളികുന്നം, കാപ്പില്‍, തെങ്ങമം, ശൂരനാട് തുടങ്ങിയ സ്ഥലങ്ങളില്‍ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ലതീഷ്. എസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന 110 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാപ്പില്‍ കിഴക്ക് മുറിയില്‍ മരങ്ങാട്ട് വടക്കതില്‍ ഹാരി ജോണ്‍, കാപ്പില്‍ മേക്ക് ചന്ദ്രാലയം വീട്ടില്‍ അമിതാബ് ചന്ദ്രന്‍ എന്നിവര്‍ പിടിയിലായി.
ഹാരി ജോണ്‍ ആലപ്പുഴ കൊല്ലം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. വ്യാജമദ്യ മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തിയതിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഹാരി ജോണ്‍. വ്യാജമദ്യം കടത്താനുപയോഗിച്ച വാഹനവും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കൊല്ലം ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള; അഞ്ചല്‍ ഉപജില്ല മുന്നില്‍
കൊല്ലം: കൊല്ലം ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയുടെ ആദ്യദിവസത്തെ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ റവന്യു ജില്ലാ ശാസ്ത്രമേളയില്‍ 235 പോയിന്റുമായി അഞ്ചല്‍ ഉപജില്ല മുന്നില്‍. 209 പോയിന്റുമായി ചടയമംഗലം ഉപജില്ല രണ്ടാമതും. 204 പോയിന്റുമായി കൊട്ടാരക്കര ഉപജില്ല മൂന്നാമതുമാണ്. 202 പോയിന്റുമായി ആതിഥേയരായ കൊല്ലം ഉപജില്ല നാലാം സ്ഥാനത്താണ്. മറ്റ് ഉപജില്ലകളുടെ പോയിന്റ് നില: പുനലൂര്‍ (199), വെളിയം(196), കരുനാഗപ്പള്ളി (195), കുളക്കട (193), ചാത്തന്നൂര്‍ (187), ചവറ (178), ശാസ്താംകോട്ട (165), കുണ്ടറ(161).
സ്‌കൂളുകളില്‍ 92 പോയിന്റുമായി അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്എസ്എസ് ആണ് ഒന്നാമത്. അയ്യന്‍കോയിക്കല്‍ ജിഎച്ച്എസ്എസ് 71 പോയിന്റുമായി രണ്ടാമതും 68 പോയിന്റുമായി കുറ്റിക്കാട് സിപിഎച്ച്എസ്എസ് മൂന്നാമതുമാണ്. യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിലായി 153 മത്സരങ്ങളാണ് ഇന്നലെ നടന്നത്. പ്രവൃത്തി പരിചയമേളയിലായിരുന്നു കൂടുതല്‍ മത്സരങ്ങള്‍ നടന്നത്. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 34 ഇനങ്ങളില്‍ വീതം മത്സരം നടന്നു.




































