27.6 C
Kollam
Saturday 20th December, 2025 | 01:20:20 PM
Home Blog Page 1949

യോഗി ആദിത്യനാഥിന് വധഭീഷണി… 24 കാരിയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. പത്തു ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിനെപ്പോലെ കൊല്ലപ്പെടുമെന്നും ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ 24 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവരസാങ്കേതികവിദ്യയില്‍ ബിരുദധാരിയായ താനെ സ്വദേശിനി ഫാത്തിമ ഖാന്‍ ആണ് അറസ്റ്റിലായത്. ഫാത്തിമ ഖാന്റെ നമ്പറില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പൊലീസ് സൂചിപ്പിച്ചു.

എതിർസ്ഥാനാർത്ഥിയായി മത്സരിക്കുന്നുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ?മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ;എംബിരാജേഷ്

പാലക്കാട്:മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോയെന്ന് മന്ത്രി എം ബി രാജേഷ്. എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും. ഇന്ന് കല്യാണവീട്ടിൽ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥിയും വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണെന്ന് അദ്ദേഹം ഫേസബുക്കിൽ കുറിച്ചു പോസ്റ്റിൻറെ പൂർണ രൂപം

‘പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരിൽ നിന്നുണ്ടായത്.

എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയിൽ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. ശ്രീ. വി കെ ശ്രീകണ്ഠനോട് 2019 ൽ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാൾ അതുവഴി പോകുമ്പോൾ ശ്രീകണ്ഠൻ എന്റെ വീട്ടിൽ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയിൽ ശ്രീ. വി ടി ബൽറാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങൾ മുതിർന്നിട്ടില്ല.

എതിർ സ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് wish ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കും’

സംസ്ഥാനത്ത് തുലാവർഷം സജീവം, ഇടിമിന്നലോട് കൂടിയ മഴ സാധ്യത; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ന്യൂഡൽഹി: സംസ്ഥാനത്ത് തുലാവർഷം സജീവം. ഇടിമിന്നലോട് കൂടിയ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ഇടനാടുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 നവംബർ 03 മുതൽ 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

കടപുഴയിൽ യുവകർഷകൻ്റെ വാഴകൃഷി വെട്ടി നശിപ്പിച്ചു

ശാസ്താംകോട്ട : പടിഞ്ഞാറേക്കല്ലട കടപുഴയിൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.യുവകർഷകൻ്റെ വാഴകൃഷി വെട്ടിനശിപ്പിച്ചു.പടിഞ്ഞാറേക്കല്ലട വലിയ പാടം ചന്ദ്രവിലാസത്തിൽ അജേഷ് കുമാറിൻ്റെ 30മൂട് വാഴ ഇന്നലെ രാത്രിയിലാണ് നശിപ്പിച്ചത്. തോട്ടത്തിൽ കടവിന് സമീപം വിളവെടുപ്പിന് പാകമായി വരുന്ന ഏത്തവാഴയാണ് സാമൂഹ്യ വിരുദ്ധർ അരിഞ്ഞു തള്ളിയത്. വാഴ കൃഷി പൂർണ്ണമായി വെട്ടി നശിപ്പിച്ച അവസ്ഥയിലാണ്.
പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച യുവകർഷകനുള്ള അവാർഡ് നേടിയിട്ടുള്ള വ്യക്തിയാണ് അജേഷ്. ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.

36 ലക്ഷത്തിന്‍റെ ബാത്ത് ടബ്ബ്, 12 ലക്ഷത്തിന്‍റെ അലമാര; റുഷികൊണ്ടയുടെ ദൃശ്യം, ജഗൻ ആന്ധ്ര എസ്കോബാറെന്ന് നായിഡു

വിശാഖപട്ടണം: റുഷികൊണ്ട പാലസിന്‍റെ ആകാശ ദൃശ്യങ്ങളും അകത്തെ ദൃശ്യങ്ങളും ആന്ധ്ര സർക്കാർ പുറത്തുവിട്ടു. ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടൂറിസം പ്രോജക്ടെന്ന നിലയിൽ റുഷികൊണ്ട പാലസ് നിർമാണം തുടങ്ങുന്നത്. പിന്നീടത് ജഗൻ മോഹന്‍റെ വസതിയും പ്രമുഖർ വന്നാൽ താമസിക്കാൻ സൗകര്യമുള്ള ഇടവുമാക്കി മാറ്റി. റുഷികൊണ്ടയുടെ പേരിൽ ജഗൻമോഹൻ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചന്ദ്രബാബു നായിഡു. ജഗൻ ‘ആന്ധ്ര എസ്കോബാർ’ ആണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

450 കോടി രൂപ ചെലവിട്ട് വിശാഖപട്ടണത്ത് കടലോരത്താണ് റുഷികൊണ്ട കുന്നിൽ അത്യാഡംബര സൗധം പണി കഴിപ്പിച്ചത്. 400 കോടി രൂപയുണ്ടായിരുന്നെങ്കിൽ ഉത്തര ആന്ധ്രയിലെ കുടിവെള്ളപ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞേനേയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ബാത്ത് ടബ്ബിന് മാത്രം 36 ലക്ഷമാണ് ചെലവ്. ഒരു അലമാരയുടെ വില 12 ലക്ഷം. കൊട്ടാരം മുഴുവൻ ഇറ്റാലിയൻ മാർബിളാണ്. 200 ആഡംബര വിളക്കുകളുണ്ട്. 12 കിടപ്പുമുറികൾ, 300 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവയെല്ലാമാണ് മറ്റ് പ്രത്യേകതകൾ. വൈറ്റ് ഹൗസിലോ രാഷ്ട്രപതിഭവനിലോ പോലും ഇങ്ങനെയില്ലെന്ന് നായിഡു പറയുന്നു.

മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പമാണ് നായിഡു റുഷികൊണ്ടയിൽ എത്തിയത്. ബംഗ്ലാവിന്‍റെ നിർമാണ സമയത്ത് മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ ആർക്കും ഈ പ്രദേശത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അന്ന് തനിക്കും കാണാൻ അനുമതി കിട്ടിയില്ലെന്ന് നായിഡു പറഞ്ഞു. ജനങ്ങളുടെ പണമാണ് നിരുത്തരവാദപരമായി ചെലവഴിക്കപ്പെട്ടത്. റുഷികൊണ്ട പാലസ് ജനങ്ങൾക്കായി തുറന്ന് കൊടുക്കണോ അതോ മറ്റേതെങ്കിലും ആവശ്യത്തിനുപയോഗിക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അതിനായി വിദഗ്ധോപദേശവും നിർദേശങ്ങളും തേടുമെന്നും അദ്ദേഹം പറഞ്ഞു.

36 ലക്ഷത്തിന്‍റെ ബാത്ത് ടബ്ബ്, 12 ലക്ഷത്തിന്‍റെ അലമാര; റുഷികൊണ്ടയുടെ ദൃശ്യം, ജഗൻ ആന്ധ്ര എസ്കോബാറെന്ന് നായിഡു

വിശാഖപട്ടണം: റുഷികൊണ്ട പാലസിന്‍റെ ആകാശ ദൃശ്യങ്ങളും അകത്തെ ദൃശ്യങ്ങളും ആന്ധ്ര സർക്കാർ പുറത്തുവിട്ടു. ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടൂറിസം പ്രോജക്ടെന്ന നിലയിൽ റുഷികൊണ്ട പാലസ് നിർമാണം തുടങ്ങുന്നത്. പിന്നീടത് ജഗൻ മോഹന്‍റെ വസതിയും പ്രമുഖർ വന്നാൽ താമസിക്കാൻ സൗകര്യമുള്ള ഇടവുമാക്കി മാറ്റി. റുഷികൊണ്ടയുടെ പേരിൽ ജഗൻമോഹൻ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചന്ദ്രബാബു നായിഡു. ജഗൻ ‘ആന്ധ്ര എസ്കോബാർ’ ആണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

450 കോടി രൂപ ചെലവിട്ട് വിശാഖപട്ടണത്ത് കടലോരത്താണ് റുഷികൊണ്ട കുന്നിൽ അത്യാഡംബര സൗധം പണി കഴിപ്പിച്ചത്. 400 കോടി രൂപയുണ്ടായിരുന്നെങ്കിൽ ഉത്തര ആന്ധ്രയിലെ കുടിവെള്ളപ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞേനേയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ബാത്ത് ടബ്ബിന് മാത്രം 36 ലക്ഷമാണ് ചെലവ്. ഒരു അലമാരയുടെ വില 12 ലക്ഷം. കൊട്ടാരം മുഴുവൻ ഇറ്റാലിയൻ മാർബിളാണ്. 200 ആഡംബര വിളക്കുകളുണ്ട്. 12 കിടപ്പുമുറികൾ, 300 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവയെല്ലാമാണ് മറ്റ് പ്രത്യേകതകൾ. വൈറ്റ് ഹൗസിലോ രാഷ്ട്രപതിഭവനിലോ പോലും ഇങ്ങനെയില്ലെന്ന് നായിഡു പറയുന്നു.

മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പമാണ് നായിഡു റുഷികൊണ്ടയിൽ എത്തിയത്. ബംഗ്ലാവിന്‍റെ നിർമാണ സമയത്ത് മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ ആർക്കും ഈ പ്രദേശത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അന്ന് തനിക്കും കാണാൻ അനുമതി കിട്ടിയില്ലെന്ന് നായിഡു പറഞ്ഞു. ജനങ്ങളുടെ പണമാണ് നിരുത്തരവാദപരമായി ചെലവഴിക്കപ്പെട്ടത്. റുഷികൊണ്ട പാലസ് ജനങ്ങൾക്കായി തുറന്ന് കൊടുക്കണോ അതോ മറ്റേതെങ്കിലും ആവശ്യത്തിനുപയോഗിക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അതിനായി വിദഗ്ധോപദേശവും നിർദേശങ്ങളും തേടുമെന്നും അദ്ദേഹം പറഞ്ഞു.

കരുനാഗപ്പള്ളി മണ്ണേൽ കുടുംബാംഗം ഷിബി നിര്യാതനായി

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മണ്ണേൽ കുടുംബാംഗവും പരേതനായ കെ.പി. അസീസ് കുഞ്ഞിൻ്റെയും സഫിയയുടെയും മകൻ റെയിൽവേ സ്റ്റേഷൻ റോഡ് ആലുംമൂട് ജംഗ്ഷന് സമീപം താമസിക്കുന്ന ലൗവേഴ്സ് നെസ്റ്റ് വീട്ടിൽ ഷിബി മണ്ണേൽ (50) നിര്യാതനായി.
തൊടിയൂർ ഒന്നാം വാർഡ് മെംബർ നജീം മണ്ണേലിന്റെ സഹോദരിയുടെ മകനാണ്. ഖബറടക്കം പാലോലിക്കുളങ്ങര ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ : ഷബിന മകൻ: ആദം സഫീർ (വിദ്യാർത്ഥി)

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം രണ്ടായി

കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ 100 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ 32 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

ഇന്നലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് മരിച്ചിരുന്നു. നിലവില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ജാമ്യത്തിന് ആരുമെത്താത്തതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായിരുന്നില്ല.

പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്…മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി

ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്.  147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞശേഷം അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലഞ്ചിനുശേഷം അജാസ് പട്ടേലിന്‍റെ പന്തില്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 25 റണ്‍സകലെ അടിതെറ്റി വീണു.
57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 11 റണ്‍സെടുത്ത രോഹിത് ശര്‍മയും 12 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നവര്‍. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 57 റണ്‍സിന് ആറ് വിക്കറ്റെടുത്തു. സ്കോര്‍ ന്യൂസിലന്‍ഡ് 235, 174, ഇന്ത്യ 263, 121. ജയത്തോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 3-0ന് തൂത്തുവാരി.

സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല; ബിജെപി യോട് അതൃപ്തിയുണ്ടോ എന്ന് വെളിപ്പെടുത്താതെ സന്ദീപ് വാര്യർ

പാലക്കാട്: സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. താന്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ബിജെപി നേതാക്കള്‍ എല്ലാ ദിവസവും തന്നെ ബന്ധപ്പെടാറുണ്ടെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ പ്രചാരണത്തില്‍ ഉണ്ടായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
പാലക്കാട് പ്രചാരണത്തിന് എന്താണ് ഇറങ്ങാത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് പാലക്കാട് അല്ലേ എന്നാണ് സന്ദീപ് മറുപടി പറഞ്ഞത്. നാല് ദിവസം മുമ്പ് വരെ പ്രചാരണത്തിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നിന്ന് അതൃപ്തിയുണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടായോ എന്ന ചോദ്യത്തിന് സന്ദീപ് കൃത്യമായി മറുപടി പറഞ്ഞില്ല.

തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സന്ദീപ് വാര്യര്‍ക്ക് വേദിയില്‍ സീറ്റ് നിഷേധിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ പാലക്കാട് മണ്ഡലത്തിലെ പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് ഒഴിഞ്ഞതായാണ് വാര്‍ത്ത വന്നത്. സന്ദീപിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഫലം കണ്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിട്ടും തന്നെ അവഗണിക്കുകയായിരുന്നുവെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാര്‍ട്ടി അണികളോടൊപ്പം സദസില്‍ ഇരിക്കേണ്ടി വന്നതിന് പിന്നാലെയാണ് ചുമതലകളില്‍ നിന്ന് സന്ദീപിന്റെ പിന്മാറ്റമുണ്ടായത്.

പാര്‍ട്ടി നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി പെരുമാറിയെന്നും വിവരമുണ്ട്. കണ്‍വെന്‍ഷന്‍ കഴിഞ്ഞതിന് ശേഷം പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സന്ദീപ് സജീവമല്ലാതിരുന്നതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. സിപിഎമ്മിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. പാലക്കാട്ടെ മുതിര്‍ന്ന സിപിഎം നേതാവുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. സന്ദീപുമായി നടന്ന ചര്‍ച്ചയുടെ വിവരം മുഖ്യമന്ത്രിയുമായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായും പങ്കുവെച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, സന്ദീപ് വാര്യരെ അവഗണിച്ചിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞത്. സന്ദീപ് വാര്യരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയേ ഉള്ളൂ. കണ്‍വെന്‍ഷന്‍ ദിവസം വേദിയിലിരുന്നത് പ്രധാന ചുമതലക്കാര്‍ മാത്രമാണ്. സന്ദീപ് വാര്യര്‍ നന്നായി പ്രവര്‍ത്തിക്കുന്ന ആള്‍ തന്നെയാണ്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ആരും നോക്കേണ്ടായെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു

കോണ്‍ഗ്രസ് നേതാവ് പി. സി. വിഷ്ണുനാഥ് എംഎല്‍എയുടെ പിതാവ് അന്തരിച്ചു

കൊല്ലം: കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് എംഎല്‍എയുടെ പിതാവ് അന്തരിച്ചു. പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പാലോട്ടു വീട്ടില്‍ ചെല്ലപ്പന്‍ പിള്ള (84) ആണ് മരിച്ചത്.
വാട്ടര്‍ അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കൊട്ടാരക്കര മാവടിയിലെ വീട്ടുവളപ്പില്‍ നടക്കും.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഒരു മാസക്കാലമായി ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച്ച രാവിലെ 6 മണിയോടെ ആയിരുന്നു അന്ത്യം. ഭാര്യ : ലീല.സി.പിള്ള. മക്കൾ : പി. എൽ. വീണ റാണി ( അധ്യാപിക ജി. എൽ. പി. സ്കൂൾ പന്മന), പി. സി. വിഷ്ണുനാഥ് (എം. എൽ. എ. കുണ്ടറ നിയോജകമണ്ഡലം, എ. ഐ. സി. സി. സെക്രട്ടറി). മരുമക്കൾ : കെ. ജി. കൃഷ്ണകുമാർ ( റിട്ട്. ഹെഡ് ഡ്രാഫ്റ്റ് മാൻ സർവ്വേ വകുപ്പ് ), കനകഹാമ (കർണാടക കവിയത്രി). സംസ്കാരം തിങ്കളാഴ്ച്ച (04/11/2024) രാവിലെ 10-ന്. സഞ്ചയനം ഞായർ രാവിലെ എട്ടിന്.