Home Blog Page 1944

വർഗീയത കളിക്കുന്നയാളാണ് ഷാഫി പറമ്പിൽ, ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തു: പത്മജ വേണുഗോപാൽ

തൃശൂർ: ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിൽ എന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. വർഗീയത കളിക്കുന്ന ആളാണ് ഷാഫി. ഒരേ സമയം ഉമ്മൻ ചാണ്ടിയുടെയും മറുപക്ഷത്തിന്റെയും ആളായിരുന്നു ഷാഫി. തന്നെ ഒതുക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിൽ കാര്യമില്ല. കോൺഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ കൊടകര കുഴൽപ്പണ കേസ് ബാധിക്കില്ല. കെ മുരളീധരൻ കോൺഗ്രസിൽ നിരാശനാണ്. വടകരയിൽ നിർത്തിയിരുന്നുവെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു എന്നും പത്മജ പറഞ്ഞു

അന്ന് ഞാൻ അദ്ദേഹത്തിനെ വിളിച്ച് പറഞ്ഞതാണ് തൃശ്ശൂരിലേക്ക് വരരുതെന്ന്. ഇപ്പോ യുഡിഎഫ് വരും, ഇപ്പോ മന്ത്രിയാകും എന്ന് കരുതിയിരിക്കുന്ന ആളാണ് ഷാഫി. വർഗീയത നന്നായി കളിക്കുന്നത് കൊണ്ട് തന്നെ ഷാഫി വടകരയിൽ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും പത്മജ പറഞ്ഞു.

അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി നാളെ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിങ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി നാളെ രാവിലെ ആറിന് അടൂര്‍ സബ് ഡിവിഷനിലെ കൊടുമണ്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. നവംബര്‍ 13ന് റാലി അവസാനിക്കും. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള അഗ്‌നിവീര്‍ വിഭാഗവും കേരള, കര്‍ണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള റെഗുലര്‍ വിഭാഗത്തില്‍ യോഗ്യത നേടിയ പുരുഷ അപേക്ഷകര്‍ക്കുമായാണ് റാലി.
അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ക്ലര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, ട്രേഡ്‌സ്‌മെന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളും, കേരള, കര്‍ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ്/നേഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാര്‍മ, ആര്‍ടി ജെസിഒ (റിലീജിയസ് ടീച്ചേഴ്‌സ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍), ഹവില്‍ദാര്‍ സര്‍വേയര്‍ ഓട്ടോ കാര്‍ട്ടോ എന്നീ വിഭാഗങ്ങളിലെ ഉദേ്യാഗാര്‍ത്ഥികളുമാണ് പങ്കെടുക്കുന്നത്.

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നു

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീചാത്തന്‍കുളങ്ങര ദേവീ ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ്‌ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ക്കുളം, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഉണ്ടാവും.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ലീസിന് ഏറ്റെടുക്കുക. ക്ഷേത്രത്തിനു പ്രതിവര്‍ഷം 21,35,000 രൂപ ലഭിക്കും. 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും നല്‍കും. പ്രദേശവാസികള്‍ക്ക് ജോലിക്കും മുന്‍ഗണന നല്‍കും. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിര്‍മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മാണം 2026 നും രണ്ടാംഘട്ടം 2027 ഏപ്രില്‍ മാസത്തോടെയും പൂര്‍ത്തിയാക്കും. പുതിയ പദ്ധതി പാലക്കാട് ജില്ലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സ്‌പോര്‍ട്‌സ് ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ കായികയിനങ്ങളും ഒരു കുടക്കീഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിപ്രായപെട്ടു.

ആത്മഹത്യാമുനമ്പായി മാറിയ കുന്നത്തൂർ പാലം കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

കുന്നത്തൂർ:കൊട്ടാരക്കര പ്രധാന പാതയിൽ കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയുള്ള ആത്മഹത്യകളും ആത്മഹത്യാശ്രമങ്ങളും പതിവായിട്ടും ഇത് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാരിൻ്റെയും എംഎൽഎയുടെയും ഭാഗത്തു നിന്നും ഉണ്ടാകാത്തതിൽ പ്രതിേഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ പാലം ഉപരോധിച്ചു.ആത്മഹത്യകൾ തുടർക്കഥയായതോടെ പാലത്തിന്റെ ഇരു കൈവരികളും ഉയർത്തി ഇരുമ്പ് നെറ്റ് സ്ഥാപിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകിയിട്ട് വർഷങ്ങളായെങ്കിലും നടപ്പാക്കാൻ തയ്യാറായിട്ടില്ല.സർക്കാരിനും എംഎൽഎയ്ക്കും നിരവധി തവണ പരാതികൾ സമർപ്പിച്ചിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിധേിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്.രാവിലെ 10.30 ഓടെ പാലമുക്കിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ പാലത്തിന്റെ മധ്യഭാഗത്ത് വച്ച് ഉപരോധം നടത്തി. ഇതോടെ കൊട്ടാരക്കര – ഭരണിക്കാവ് പ്രധാന പാതയിൽ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം ഒരു മണിക്കൂറോളം പൂർണമായും തടസ്സപ്പെട്ടു.സ്ഥലത്തെത്തിയ പുത്തൂർ, ശാസ്താംകോട്ട സ്റ്റേഷനുകളിലെ പോലീസിൻ്റെ നേതൃത്വത്തിൽ  പാലത്തിൽ നിന്നും പ്രവർത്തകരെ നീക്കാൻ ശ്രമിച്ചത് ചെറിയതോതിൽ സംഘർഷത്തിന് കാരണമായി.മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ.സുകുമാരൻ നായർ സമരം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.വി.വേണുഗോപാലകുറുപ്പ്, വൈ.ഷാജഹാൻ,ഗോകുലം അനിൽ,എസ്.സുഭാഷ്,കുന്നത്തൂർ പ്രസാദ്,സുകേഷ് പവിത്രേശ്വരം,ശശിധരൻ ഏഴാംമൈൽ,രവികുമാർ പാങ്ങോട്, ആർ.ഡി പ്രകാശ്,ചക്കുവള്ളി നസീർ, പത്മ സുന്ദരൻ പിള്ള,അർത്തിയിൽ അൻസാരി,റ്റി.എ സുരേഷ് കുമാർ,രമാ സുന്ദരേശൻ,റെജി കുര്യൻ,പഴവറ സന്തോഷ്,കുന്നത്തൂർ മനോഹരൻ,അമ്പലത്തുംഭാഗം രാജൻ, സച്ചിദാനന്ദൻ,കിണറുവിള നാസർ,കൊമ്പിപ്പിള്ളിൽ സന്തോഷ്,നാലുതുണ്ടിൽ റഹീം എന്നിവർ സംസാരിച്ചു.ഉപരോധത്തിന് ഹരികുമാർ കുന്നത്തൂർ,ഹരി പുത്തനമ്പലം,അരുൺ തൈക്കൂട്ടം,വിമൽ ചെറുപൊയ്ക,ബിജുലാൽ നിലയ്ക്കൽ, അനന്തു കുന്നത്തൂർ,പതാരം കലേഷ്,അനു കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

‘മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസം’: മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മതബോധനം നടത്തുമ്പോൾ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ചുകൊണ്ട് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവച്ചു. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാനവിധി.

സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പിന് എതിരാണ് മദ്രസ നിയമമെന്ന് ഹൈക്കോടതി വിലയിരുത്തിയതു തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ളതു പരമാധികാരം അല്ലെന്നും ഇക്കാര്യത്തിൽ സർക്കാരുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്നും കോടതി വിധിയിൽ നിരീക്ഷിച്ചു. വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യുപിയിലെ മദ്രസ നിയമത്തിനുണ്ട്. ഒപ്പം, അതു ന്യൂനക്ഷ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അതേസമയം, ഫാസിൽ, കാമിൽ ബിരുദങ്ങളിലൂടെ ഉന്നത വിദ്യഭ്യാസത്തെ നിയന്ത്രിക്കുന്ന മദ്രസ നിയമത്തിലെ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നും അവ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ മാർച്ചിലാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് റദ്ദാക്കിയത്. മതനിരപേക്ഷതയ്ക്ക് എതിരാണ് വ്യക്തമാക്കിയായിരുന്നു നടപടി. മദ്രസ വിദ്യാർഥികളെ ഔപചാരിക സ്കൂൾ സംവിധാനത്തിലേക്ക് ചേർക്കാനും ഉത്തരവിട്ടിരുന്നു. നിയമം ഭരണഘടനാവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എ.എസ്. റാത്തോഡ് എന്നയാൾ നൽകിയ ഹർജിയിലായിരുന്നു നടപടി. ഇതിനെതിരായ ഹർജികളിൽ ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്.

വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ മദ്രസകളെ നിയന്ത്രിക്കാനും സർക്കാർ ധനസഹായം അവസാനിപ്പിക്കാനും സർക്കുലർ അയച്ച ബാലാവകാശ കമ്മിഷനെതിരെ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്താണ് കമ്മിഷന് അമിത ഉത്സാഹമെന്നും മറ്റു മതപഠനസ്ഥാപനങ്ങളുടെ കാര്യത്തിലും സമാന നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു കോടതി ചോദിച്ചത്. വിധി പകർപ്പിന്റെ പൂർണ രൂപം പുറത്തുവരുമ്പോഴേ ഇതു സംബന്ധിച്ച വിശദാംശങ്ങളുണ്ടാകുമോ എന്നു വ്യക്തമാകൂ. യുപിയിൽ കാൽ ലക്ഷത്തോളം മദ്രസകളുണ്ടെങ്കിലും ഇവയിൽ 16,000 മദ്രസകൾക്കാണ് മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ളത്.

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി:
പാലാ എംഎൽഎ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സിവി ജോൺ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

അനുവദിച്ചതിൽ കൂടുതൽ പണം മാണി സി കാപ്പൻ ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്

യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച മാണി സി കാപ്പൻ 69,804 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി 54,426 വോട്ടുകളും നേടിയിരുന്നു. ഹർജിക്കാരനായ സിവി ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.

എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

തലശ്ശേരി:

എഡിഎം നവീൻബാബു ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തലശ്ശേരി ജില്ലാ കോടതി വിധി പറയും. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബം കക്ഷി ചേർന്നിരുന്നു. അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും കളക്ടർ നൽകിയ മൊഴി തങ്ങൾക്ക് അനുകൂലമാകുമെന്നും പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ഫോൺ കോളുകൾ തെളിവല്ലന്നും ആരോപണങ്ങളിൽ തെളിവില്ലെന്നും പ്രോക്സിക്യൂഷൻ വാദിച്ചു.

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കലക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്റെ മൊഴിയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ദിവ്യയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നത്. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം: പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് വാദം

കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് വാദം നടക്കും. കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ, നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരുടെ ശിക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുക. നാലാം പ്രതി കുൽകുമാര തെരുവിൽ ഷംസുദ്ദീനെയാണ് വെറുതെ വിട്ടത്.

ശാസ്താംകോട്ടയിലെ കുഞ്ഞിക്കാളിയുടെ കഥ ഇംഗ്ളീഷില്‍

ന്യൂഡൽഹി . ശാസ്താംകോട്ടയിലെ കുഞ്ഞിക്കാളിയുടെ കഥ ഇംഗ്ളീഷില്‍. അടിച്ചമർത്തപ്പെട്ട

വരുടെ ദുരിതം പറഞ്ഞ് പ്രഫ. ജയലക്ഷ്മി രചിച്ച ‘കുഞ്ഞി ക്കാളിക്കുരവ’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുറത്തിറക്കിയത്. “കുഞ്ഞിക്കാളി-എക്കോസ് ഓഫ് ലിബറേഷൻ’ എന്ന പേരിൽ പു റത്തിറക്കിയ നോവലിന്റെ ഇംഗ്ലീ ഷ് പരിഭാഷ ഡൽഹിയിൽ നട ന്ന ചടങ്ങിൽ ഡോ. മീനാക്ഷി ഗോപിനാഥ് പ്രകാശനം ചെയ്തു.

പ്രൊഫ. ജയലക്ഷ്മി തന്നെയാ ണ് ഇംഗ്ലീഷ് പരിഭാഷയും തയ്യാ റാക്കിയത്. ചങ്ങലകൾ പൊട്ടിച്ച് സ്വതന്ത്ര രാകാൻ സമൂഹത്തിലെ ശബ്ദമി ല്ലാത്തവരോട് ആഹ്വാനംചെയ്യു കയാണ് കുഞ്ഞിക്കാളിയെന്ന് പു
സ്തകത്തിന്റെ ഉദ്ഘാടനവേളയിൽ പ്രൊഫ. ജയലക്ഷ്മി പറഞ്ഞു. കേരള നവോത്ഥാനകാലത്തെ സാഹചര്യം തനി നാട്ടുമലയാള ത്തിൽ പറയാനാണ് ശ്രമിച്ചത്. അതിന്‍റെ പശ്ചാത്തലമോ സ്വന്തം നാടായ ശാസ്താംകോട്ടയും

ഭാഷ മാറുന്നതിലൂടെ ചരി ത്രവും പശ്ചാത്തലവും കൂടു തൽപ്പേരിലേക്ക് എത്തുന്നു. ആദ്യ നോവലിന്റെ തനിമ ചോരാതെയുള്ള പരിഭാഷ വെല്ലുവിളിയായിരുന്നെന്നും പ്രൊഫ. ജയലക്ഷ്മി പറഞ്ഞു.

ശാസ്താംകോട്ട ദേവസ്വംബോർ ഡ് കോളേജിലെ ഇംഗ്ലീഷ് അധ്യാ പികയായിരുന്ന പ്രൊഫ. ജയല ക്ഷ്മി കോവിഡ് ലോക്ക്ഡൗൺ സമയത്താണ് പുസ്തകരചനയി ലേക്ക് തിരിഞ്ഞത്.

അറ്റോർണിജനറലും എഴുത്തു കാരനുമായ ആർ. വെങ്കിട്ടരമണിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മുൻ കേന്ദ്രമന്ത്രി

യും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ അൽഫോൺസ് കണ്ണന്താനം, പുസ്തക പ്രസാധകരായ കൊണാർക്ക് പബ്ലീഷേഴ്‌സ് മാനേജിങ് ഡയറക്ടർ കെ.പി.ആർ.നായർ എന്നിവരും സംസാരിച്ചു. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം നേടിയിട്ടുള്ള നോ

വലാണ് കുഞ്ഞിക്കാളിക്കുരവ.കേരള വനിതാ വികസനകോർപ്പറേഷൻ, ദക്ഷിണ മേഖലാ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്

ചെയർപേഴ്സൺ, ഉപഭോക്ത്യതർക്കപരിഹാര ഫോറം അംഗംഎന്നീ ചുമതലകളും ജയലക്ഷ്മിവഹിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡെല്‍ഹി.2004ലെ ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്. ഹർജി കഴിഞ്ഞ തവണ പരിഗണിച്ച സുപ്രീംകോടതി ബാലവകാശ കമ്മീഷന് നേരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെ നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജികൾ നല്‍കിയിരുന്നത്. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച സുപ്രീംകോടതി ഹൈകോടതി വിധി സ്റ്റേ ചെയ്തിരുന്നു.