കൊല്ലം: യുവാക്കളെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. മുണ്ടയ്ക്കല്‍ കളിയിക്കല്‍ പുരയിടത്തില്‍ ഷാനവാസ്ഷാ (45) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ഇരവിപുരം തിരുമുക്ക് ജങ്ഷന് സമീപത്തായിരുന്നു സംഭവം.
ഇരവിപുരം സ്വദേശിയായ സുമേഷുമായുള്ള മുന്‍വിരോധത്താല്‍ ഇയാളെ ആക്രമിക്കുകയും ഇതുകണ്ട് തടയാന്‍ ശ്രമിച്ച ഷാജഹാനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഗുരതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജഹാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഇരവിപുരം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ജയേഷിന്റെ നേതൃത്വത്തില്‍ സിപിഒമാരായ ജിജു ജലാല്‍, രാജേഷ്, ദീപു, സാജിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
യുവാക്കളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍
കൊല്ലം: വിദേശത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിലായി. തിരുവനന്തപുരം വട്ടക്കരിക്കകം ബിസ്മി മന്‍സിലില്‍ ഷെറിന്‍ (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ജോര്‍ജ്ജിയായില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി
യായ പ്രതി മയ്യനാട് സ്വദേശിനിയായ യുവതിക്ക് ഇയാള്‍ പഠിക്കുന്ന കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പല തവണകളായി പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദല്‍ഹി എയര്‍പോര്‍ട്ടിലൂടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന വിവരമറിഞ്ഞ് ഇരവിപുരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദല്‍ഹിയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.
കൊച്ചി നഗരത്തിൽ സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി
കൊച്ചി. നഗരത്തിൽ സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി.ട്രിപ്പ് മുടക്കിയ 20 ബസ്സുകൾക്കെതിരെയാണ് മോട്ടർ വാഹന വകുപ്പ് നടപടി എടുത്തത്. രാത്രികാലങ്ങളിൽ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു
പാലാരിവട്ടം, കലൂർ, മേനക, ഹൈക്കോട്ട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്
മെമുയാത്രക്കാരോട് ചെയ്തത് കണ്ടോ, ഇരുട്ടടി നൽകി റെയിൽവേ
കൊല്ലം. യാത്രക്കാർക്ക് ഇരുട്ടടി നൽകി റെയിൽവേ ,കൊല്ലം-എറണാകുളം മെമ്മു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ൽ നിന്നും എട്ടായാണ് കുറച്ചത്. തിരുവനന്തപുരം എറണാകുളം റൂട്ടിൽ യാത്ര ക്ലേശം രൂക്ഷമായതോടെയാണ് സ്പെഷ്യൽ മെമ്മു സർവീസ് ആരംഭിച്ചത്. സർവീസ് പുനലൂർ വരെ നീട്ടുമെന്ന റെയിൽവേയുടെ പ്രഖ്യാപനവും ഇതുവരെ നടപ്പായിട്ടില്ല.
അയണിവേലിക്കുളങ്ങര തെക്ക് ഭാനു ഭവനത്തിൽ ഭാനു നിര്യാതനായി
കരുനാഗപ്പള്ളി.അയണിവേലിക്കുളങ്ങര തെക്ക് ഭാനു ഭവനത്തിൽ ഭാനു (98)നിര്യാതനായി. ഭാര്യ പരേതയായ ഭാരതി മക്കൾ രാജേന്ദ്രൻ, സുരേന്ദ്രൻ(late) രാമചന്ദ്രൻ, ഓമനക്കുട്ടൻ, കനകമ്മ, രഘു(late). മരുമക്കൾ സുശീല(late), ചന്ദ്രമതി, സരോജം, ഷീബ, ആനന്ദൻ, ജ്യോതി. ശവസംസ്കാരം വീട്ടുവളപ്പിൽ ആറിന്ഉച്ചക്ക് രണ്ടിന്.
കമ്പലടി തെങ്ങുംതുണ്ടിൽ കമലമ്മയമ്മ നിര്യാതയായി
പോരുവഴി:കമ്പലടി തെങ്ങുംതുണ്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ കമലമ്മയമ്മ (86) നിര്യാതയായി. സംസ്കാരം:ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ:ശോഭന കുമാരി, മോഹനൻ പിള്ള, വിജയകുമാരി
മരുമക്കൾ:പരേതനായ വിജയൻ പിള്ള, മണിയമ്മ,ഉദയകുമാർ.
പോലീസ് പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു,അന്വേഷണം ജില്ലാ ബ്രാഞ്ചിന് വിടും
വയനാട്. പോലീസ് പോക്സോ കേസിൽ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് വീഡിയോ സന്ദേശം അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ജില്ലാ ബ്രാഞ്ചിന് വിടും.പനമരം അഞ്ചുകുന്നിലെ രതിന്റെ ആത്മഹത്യയിലാണ് പരാതി.
പോലീസിനെതിരെ മരിച്ച രതിൻ്റെ കുടുംബം രംഗത്തെത്തി. പൊതു സ്ഥലത്ത് രണ്ട് പെൺകുട്ടികളോട് സംസാരിച്ചാൽ ഭീഷണിപ്പെടുത്തുകയാണോ വേണ്ടത് എന്ന് സഹോദരി രമ്യ ചോദിച്ചു. കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി വ്യക്തമാക്കി
നാട്ടിൽ മോശം അഭിപ്രായം ഉള്ള ആളല്ല രതിൻ. പോലീസ് രതിനെ ഉപദ്രവിച്ചിട്ടുണ്ട്. . പെൺകുട്ടികളോട് സംസാരിച്ചത് ആളുകൾ കാണുന്ന സ്ഥലത്ത് വച്ചാണ്. പോലീസും നാട്ടുകാരും ചേർന്നാണ് രതിനെ ഉപദ്രവിച്ചത് എന്ന് അമ്മ ശാരദയും അമ്മാവൻ മോഹനനും പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുള്ള മറ്റേതെങ്കിലും ഏജൻസി അന്വേഷിച്ചാലെ കുടുംബത്തിന് നീതി കിട്ടുവെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിടാനാണ് തീരുമാനം.
പുൽപ്പള്ളി പാക്കത്ത് കാട്ടാന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു
വയനാട്. പുൽപ്പള്ളി പാക്കത്ത് കാട്ടാന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു. മോഴയാനയാണ് ചരിഞ്ഞത്. മരം മറിച്ചിടുന്നതിനിടെ കമ്പി പൊട്ടിവീണാണ് ഷോക്കേറ്റത്
പാക്കം കാരേരിയിലാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞിരിക്കുന്നത്. ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിലാണ് സംഭവം. ഇന്ന് രാവിലെ ആറരയോടെയാണ് ഷോക്കേറ്റതെന്ന് കരുതുന്നു.
ഈ വർഷം ഈ മേഖലയിൽ ഷോക്കേറ്റ് ചരിയുന്ന മൂന്നാമത്തെ ആനയാണിത്. കഴിഞ്ഞ ഏപ്രിലിലും സപ്തംബറിലും ദാസനക്കര, അമ്മാനി എന്നിവിടങ്ങളിൽ കാട്ടാനകൾ തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞിരുന്നു
ഇടുക്കിയിൽ നിന്ന് മൈസൂരിലേക്ക് ഉള്ള ഇലക്ട്രിക് ലൈനിൽ നിന്നാണ് കാട്ടാന ഷോക്കേറ്റത്. ചെതലയം റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ആയൂരില്‍ വാഹനാപകടം; വിദ്യാര്‍ത്ഥി മരിച്ചു
ആയൂരില്‍ സ്‌കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ചെറുവക്കല്‍ വെള്ളാവൂര്‍ കിഴക്കതില്‍ വീട്ടില്‍ ബാബുവിന്റെയും, റീനയുടെയും മകന്‍ അബിന്‍ ബാബുവാണ്(18) മരിച്ചത്. ആയൂര്‍ കശുവണ്ടി ഫാക്ടറിക്ക് സമീപം ആണ് അപകടമുണ്ടായത്.
കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന നബീന്‍ ബാബുവിന്റെ സ്‌കൂട്ടറും കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അബിനെ വെഞ്ഞാറമ്മൂട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിർത്തിയിട്ട ഓട്ടോ തനിയെ നീങ്ങി, യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടു; കാലിന് മുകളിലൂടെ വണ്ടി കയറി; പരിക്ക്
കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രി കോബൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. ആനവാതിൽ സ്വദേശി സബീനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.
ആശുപത്രി കോംപൌണ്ടിൽ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്. ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന ആളുകളും ഇറങ്ങിയ ശേഷം ഇറക്കത്തിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടി തനിയെ നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു. യുവതിയുടെ കാലിന് മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്.





































