Home Blog Page 1936

തലതിരിഞ്ഞ തദ്ദേശ ഏകീകരണം, പരാതി

തിരഹുവനന്തപുരം.തലതിരിഞ്ഞ തദ്ദേശ ഏകീകരണം. പരാതി പ്രളയത്തില്‍ തദ്ദേശ വകുപ്പ് ഏകീകരണം.5 വകുപ്പുകള്‍ സംയോജിപ്പിച്ചതോടെ തൊഴില്‍ പരിചയമില്ലാത്ത ഉദ്യോഗസ്ഥര്‍ വകുപ്പു മാറി എത്തി. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കിട്ടാന്‍ കാലതാമസം

പഞ്ചായത്ത് രാജ് നിയമം അറിയാത്തവര്‍ പഞ്ചായത്ത് ജീവനക്കാരായി.നഗരപാലികാ നിയമം അറിയാത്തവര്‍ മുന്‍സിപ്പല്‍ കോര്‍പ്പിഷനുകളില്‍.കേന്ദ്രവിഷ്‌കൃത പദ്ധതികളില്‍ മുന്‍ധാരണ ഇല്ലാത്തവര്‍ ബ്ലോക്കുകളില്‍.ഫീല്‍ഡ് മോണിട്ടറിംഗും ഓഫീസ് നടപടിക്രമങ്ങള്‍ അറിയാത്തവര്‍ ഓഫീസ് അധികാരികളായി. സർവ്വീസ് ചട്ടങ്ങൾ അറിയാത്ത ഫീൽഡ് ജീവനക്കാർ അഡ്മിനിസ്ട്രേഷനിൽ

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ ടി നിസാർ അഹമ്മദ് ജാമ്യപേക്ഷയിൽ വിധി പറയും. ഹർജിയിൽ കോടതി നേരത്തെ വിശദമായ വാദം കേട്ടിരുന്നു. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിവ്യ. ദിവ്യക്കെതിരെ സംഘടനാ നടപടിക്കും പാർട്ടി തീരുമാനമെടുത്തിരുന്നു.

ഇന്ന് പരക്കെ മഴക്ക് സാധ്യത, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടയിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലില്ലിമീറ്റർ വരെ മഴപെയ്യാൻ സാധ്യത. ഇടിമിന്നൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിനാൽ
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും

ന്യൂഡെല്‍ഹി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. നവംബർ 10 വരെ അദ്ദേഹത്തിന്റെ കാലാവധി ഉണ്ടെങ്കിലും, അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം ഇന്നാണ്.അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച് കേസിൽ അദ്ദേഹം ഇന്ന് വിധി പറയും.ഇന്ന് ഫുൾകോർട്ട് ചേർന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നൽകും. രാഷ്ട്രീയ പ്രാധാന്യവും മാനുഷിക പ്രാധാന്യമുള്ള കേസുകളിൽ വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.സ്വകാര്യത അവകാശം,ഇളക്ട്രോറൽ ബോണ്ട് അടക്കമുള്ള തുടങ്ങിയ നിരവധി കേസുകളിൽ ചരിത്രപരമായ വിധികക് അദ്ദേഹം പ്രസ്ഥാവിച്ചിട്ടുണ്ട്. 2022 നവബറിലാണ് അദ്ദേഹം ഇന്ത്യയുടെ 50 മത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്ചുമതലയേറ്റത്.

ഐഎസ്എൽ മത്സരത്തിന് പാലസ്തീൻ പതാകയുമായി വന്ന നാലു പേരെ കസ്റ്റഡിയിലെടുത്തു

കൊച്ചി. കലൂർ സ്റ്റേഡിയത്തിൽ നിന്നും നാലു പേരെ കസ്റ്റഡിയിലെടുത്തു. ഐഎസ്എൽ മത്സരത്തിന് പാലസ്തീൻ പതാകയുമായി വന്ന നാലു പേരെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസ് ആണ് പ്രതികളെ കരുതൽ തടങ്കലിൽ എടുത്തത്

എറണാകുളം പാലക്കാട് തിരുവനന്തപുരം മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഉപദ്രവിക്കാൻ ശ്രമം,പ്രതിയെ യുവതി ഓടിച്ച് പിടികൂടി

കൊട്ടാരക്കര. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഉപദ്രവിക്കാൻ ശ്രമം. ജനൽ വഴി ചാടി കടന്നു കളയാൻ ശ്രമിച്ചയാളെ യുവതി പിന്നാലെയോടി പിടികൂടി

വൈകിട്ട് ഏഴോടെ അടൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള കെഎസ്ആർടിസി ബസിൽ, അടൂരിനും പുതുശേരി ഭാഗത്തിനും ഇടയിൽവച്ചാണ് സംഭവം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ഏനാത്ത് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.കൊല്ലം കരിക്കോട് സ്വദേശി ഷനീറാ(42)ണു പിടിയിലായത്. യുവതി പരാതി നൽകിയില്ല. സംഭവത്തിൽ സ്ത്രീകളെ ശല്യം ചെയ്തതിന ഏനാത്ത് പൊലീസ് കേസെടുത്തു. ഇയാളെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി

പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടി

കണ്ണൂര്‍.പി പി ദിവ്യക്കെതിരെ സിപിഎമ്മിന്‍റെ അച്ചടക്ക നടപടി. നടപടിക്ക് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ തീരുമാനം.തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിനായി നൽകും. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും നീക്കാനാണ് തീരുമാനം.
പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ് ത്തി. ദിവ്യ ഇനി പ്രാഥമിക അംഗം മാത്രം
നാളെ ജാമ്യാപേക്ഷയിൽ തീരുമാനം വരാനിരിക്കുന്നതിന് ഇടയിലാണ് തീരുമാനം
നടപടി ജില്ലാ കമ്മിറ്റിയിൽ
ജില്ലാ കമ്മിറ്റി അംഗത്തിന് എതിരായ നടപടിക്ക് മേൽ കമ്മിറ്റിയായ സംസ്ഥാന സമിതിയുടെ അംഗീകാരം വേണം
ഈ സങ്കേതികത്വം പരിഗണിച്ചാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്
ജില്ലാ സെക്രട്ടേറിയേറ്റ് നേരത്തെ നടപടി സംബന്ധിച്ച് ധാരണയിൽ എത്തിയിരുന്നു
തീരുമാനം എടുത്തത് കഴിഞ്ഞ ആഴ്ച
ഉപതിരഞ്ഞെടുപ്പും പത്തനം തിട്ട ജില്ല കമ്മിറ്റിയുടെ സമ്മർദ്ദവും കണക്കിലെടുത്താണ് നടപടിയെന്നറിയുന്നു.

തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു

തിരുവനന്തപുരം. ട്രെയിനിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു. ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ മുഹമ്മദ് ഹാരിസ് ആണ് മരണപ്പെട്ടത്. ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ചെന്നൈയിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്

ആറ്റിങ്ങൽ പട്ടാപ്പകൽ വീട് കുത്തി തുറന്നു വന്‍ കവര്‍ച്ച

തിരുവനന്തപുരം. ആറ്റിങ്ങൽ പട്ടാപ്പകൽ വീട് കുത്തി തുറന്നു മോഷണം.40 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയതായി പറയുന്നു. ആറ്റിങ്ങൽ പാലസ് ദിൽ വീട്ടിൽ സ്വയംപ്രഭ, പത്മനാഭറാവു ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്.രാവിലെ വീട് പൂട്ടിയ ശേഷം ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു

കായികമേള തുടങ്ങി

  ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കായികോൽസവം സമാരംഭിച്ചു. മേളയുടെ ഔ പചാരികമായ ഉൽഘാടനം ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ കെ.ഏച്ച്. ഷാനവാസ് നിർവഹിച്ചു. തുടർന്ന് സ്കൂളിലെ സ്പോർട്സ് താരങ്ങൾ ദീപശിഖാ പ്രയാണം നടത്തി. വിവിധയിനങ്ങളിലായി സ്കൂളിലെ ആയിരത്തിലധികം കുട്ടികളാണ് മത്സരിക്കുന്നത്. പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, ചെയർമാൻ എ. എ. റഷീദ്, പ്രിൻസിപ്പൽ എസ്. മഹേശ്വരി,സീനിയർ പ്രിൻസിപ്പൽ കെ. രവീന്ദ്രനാഥ്,വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, സ്റ്റാഫ്‌ സെക്രട്ടറി വിനിത, സാലിം, കായികാധ്യാപകരായ സന്ദീപ് ആചാര്യ, റാം കൃഷ്ണൻ, വിദ്യാർഥി പ്രതിനിധികളായ ആകർഷ് ബിജു,  തുടങ്ങിയവർ നേതൃത്വം നൽകി.