Home Blog Page 1931

മാനസിക പീഡനം; നിയമസഭചീഫ് മാർഷൽ ഇൻ ചാർജിനെതിരെപരാതി

തിരുവനന്തപുരം. ചീഫ് മാർഷൽ ഇൻ ചാർജ് മൊയ്തീൻ ഹുസൈന് എതിരെയാണ് പരാതി. നിയമസഭയിലെ വനിത വാച്ച് ആന്റ് വാർഡിനോട് മോശമായി പെരുമാറി. വനിത വാച്ച് & വാർഡ് അഞ്ജലി. ജി യുടെ ഭർത്താവ് നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകി.കുഞ്ഞിന് സുഖമില്ലാത്തതിനാൽ ഒരാഴ്ച ലീവ് കഴിഞ്ഞുവന്ന അഞ്ജലിയോട് അപമര്യാദയായി പെരുമാറി.മാനസിക സമ്മർദ്ദം താങ്ങാൻ ആവാതെ അഞ്ജലിക്ക് ഫിറ്റ്സ് ഉണ്ടായി.നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അഞ്ജലി.

ചീഫ് മാർഷൽ ഇൻ ചാർജ് മൊയ്തീൻ ഹുസൈനെതിരെ മുമ്പും സമാന പരാതികൾ ഉയർന്നിട്ടുണ്ട്

ബംഗാളി നടിയുടെ പീഡന പരാതി,സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി. ബംഗാളി നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ.

354,509 വകുപ്പുകൾ പ്രകാരമാണ് സംവിധായകൻ രഞ്ജിത്തിനെതിരെ
എറണാകുളം നോർത്ത് പോലീസ് ഓഗസ്റ്റ്
26 ന് കേസ് എടുത്തത്. മൂന്ന് മാസം തികയും മുൻപ് കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക സംഘം രജിസ്റ്റർ ചെയ്ത കേസുകളിലെ ആദ്യ കുറ്റപത്രം കൂടിയത് രഞ്ജിത്ത് കേസിലെത്.
എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. 35 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 2009ല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് തന്നെ വിളിച്ചുവരുത്തി സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി സംസ്ഥാന സർക്കാർ സുപ്രീംകോടതി അറിയിച്ചു. 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തി.കേസിൽ ഇരകൾക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാൻ ആകില്ലെന്നും സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്. പരപ്പയിൽ യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി.
നെല്ലിയരി സ്വദേശി രാജേഷ്(24), ഇടത്തോട് പയാളം സ്വദേശി ലാവണ്യ (17) എന്നിവരാണ് മരിച്ചത്.
പുലിക്കുളത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം.
പെൺകുട്ടി മാലോത്ത് കസബ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. രാവിലെ ഡാൻസ് പഠിക്കാൻ എന്ന പേരിലാണ് സുഹൃത്തിനൊപ്പം ലാവണ്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം 18 മുതൽ 21 വരെ കുന്നത്തൂരിൽ

ശാസ്താംകോട്ട:ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം 18 മുതൽ 21 വരെ കുന്നത്തൂർ നെടിയവിളയിൽ നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും എഇഒ പി.എസ് സുജകുമാരി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ഒ ദീപക് കുമാർ,കൺവീനർ വി.എസ് മനോജ്‌കുമാർ,റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഹരികുമാർ.ബി,പബ്ലിസിറ്റി കമ്മിറ്റി ഗിരീഷ്.എസ് തുടങ്ങിയവർ അറിയിച്ചു.ഉപജില്ലയിലെ 63 വിദ്യാലയങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും.ഇക്കുറി ഗോത്രകലകളും മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻ്ററി സ്കൂൾ,ഗവ.എൽ.പി സ്കൂൾ,കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ച ഏഴ് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.പ്രധാന വേദിയായ അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് മാനേജർ വി.ശങ്കരൻ പോറ്റി പതാക ഉയർത്തും.9ന് ചേരുന്ന ഉദ്ഘാടന സമ്മേളനം മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.സംവിധായകൻ ആദർശ്.എൻ.കൃഷ്ണ കലാമേള ഉദ്ഘാടനം ചെയ്യും.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി.എസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.ആർ ഗോപീകൃഷ്ണൻ നന്ദിയും പറയും.21 ന് വൈകിട്ട് ആറിന് ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർപേഴ്സണും കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ വത്സലകുമാരി.കെ അധ്യക്ഷത വഹിക്കും.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.ജനറൽ കൺവീനർ ലേഖ.എസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.എസ് മനോജ് കുമാർ നന്ദിയും പറയും.

ജില്ലാ ക്ഷീര സംഗമം സമാപിച്ചു

ശാസ്താംകോട്ട:രണ്ട് ദിവസമായി പാതിരിക്കൽ ക്ഷീരസംഘത്തിൻ്റെ ആതിഥേയത്തിൽ ശൂരനാട് വടക്ക് പാറക്കടവിൽ നടന്നു വന്ന .രാവിലെ നടന്ന ക്ഷീര കർഷക സെമിനാറിന്റെ ഉത്ഘാടനം ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ.സുന്ദരേശൻ നിർവഹിച്ചു.കമ്പലടി ക്ഷീര സംഘം പ്രസിഡന്റ്‌ അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു.തുടർന്നു നടന്ന ക്ഷീരകർഷകസംഗമവും പൊതുസമ്മേളനവും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് പദ്ധതികൾ ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ)നിഷാ ബി.എസ് വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ,തിരുവനന്തപുരം മിൽക്ക് മാർക്കറ്റിംഗ് യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്,കേരളക്ഷീര കർഷക ക്ഷേമനിധി ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ,തിരുവനന്തപുരം യൂണിയൻ ഭരണസമിതി അംഗങ്ങളായ കെ.ആർ മോഹനൻ പിള്ള,കളത്തിൽ ഗോപാലകൃഷ്ണപിള്ള,മഹർഹമീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.ഉണ്ണികൃഷ്ണൻ(വെസ്റ്റ് കല്ലട), ആർ.ഗീത ( ശാസ്താംകോട്ട),ബിനു മംഗലത്ത് (പോരുവഴി),വത്സലകുമാരി (കുന്നത്തൂർ),വർഗീസ് തരകൻ (മൈനാഗപ്പള്ളി),ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ ഹരീഷ്,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അനില്‍.എസ് കല്ലേലിഭാഗം,കേരള ഫീഡ്സ് ഡെപ്യൂട്ടി മാനേജർ ഷൈൻ,ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.രതീഷ്,അംഗം വൈ.ഷാജഹാൻ എന്നിവർ സംസാരിച്ചു.ജില്ലയിലെ മികച്ച ക്ഷീര സംഘം (കൊട്ടറ),ഷാജി.വി.കാവേരി പുത്തൻകുളം (മികച്ച ക്ഷീരകർഷകൻ),പ്രസന്നകുമാരി ഉപാസന ചേത്തടി (മികച്ച ക്ഷീരകർഷക ),ശിവകുമാർ ആർപിഎൽ ബ്ലോക്ക് നമ്പർ 5 മണിയാർ (പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിലെ മികച്ച കർഷകൻ),മുഖത്തല (മികച്ച ബ്ലോക്ക് പഞ്ചായത്ത്),ചവറ പന്മന (മികച്ച ഗ്രാമപഞ്ചായത്ത്) എന്നിവരെ ചടങ്ങിൽ ആദരിച്ചു.പാതിരിക്കൽ ക്ഷീരസംഘം പ്രസിഡൻ്റ് രാജേഷ് കുമാർ സ്വാഗതവും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്.മഹേഷ് നാരായണൻ നന്ദിയും പറഞ്ഞു.

പി എം വിശ്വകർമയോജന പദ്ധതിയുടെ ഭാഗമായി കുണ്ടറയിൽ മൂന്നാംഘട്ട തയ്യൽ പരിശീലനം തുടങ്ങി

കുണ്ടറ: കേന്ദ്രസർക്കാരിൻ്റെ പി.എം വിശ്വകർമയോജന പദ്ധതിയുടെ ഭാഗമായി കുണ്ടറ ഐഎച്ച്ആർഡി കോളേജിൽ മൂന്നാംഘട്ട തയ്യൽ പരിശീലനം തുടങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പാൾ താര കെ.എസ് അദ്ധ്യക്ഷത വഹിച്ചു.പരിശീലനം പൂർത്തിയാക്കിയ  ട്രെയിനർമാർക്കുള്ള  സർട്ടിഫിക്കറ്റുകൾ  കുണ്ടറ എസ്എച്ച്ഒ അനിൽകുമാർ വിതരണം ചെയ്തു. 

ഗ്രാമപഞ്ചായത്തംഗം സുരഭി.എസ്, അദ്ധ്യാപകരായ സുജിത്ത്.എസ് വിജി ബാലകൃഷ്ണൻ, ബേസിൽ ഗോമസ്, ശ്രീലക്ഷമി എം.ആർ,  സുനിൽ സുലൈമാൻ എന്നിവർ പ്രസംഗിച്ചു. ആറുദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പരിശീലന കാലയളവിൽ ദിവസേന 500 രൂപ സ്റ്റൈപ്പൻഡും പരിശീലനം പൂർത്തിയാക്കുന്നവർക്ക് 15,000 രൂപയുടെ ഉപകരണങ്ങളോ അത് വാങ്ങിക്കുന്നതിനുള്ള ഇ വൗച്ചറോ ലഭിക്കും. കൂടാതെ മൂന്ന് ലക്ഷം രൂപവരെയുള്ള ഈടില്ലാവായ്പ, ഉപകരങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കേഷൻ, ബ്രാൻ്റിംഗ് ഉൾപ്പെടെയുള്ള മാർക്കറ്റിംഗ് സഹായവും ലഭിക്കുമെന്ന് കോ ഓർഡിനേറ്റർ സുജിത്ത്.എസ് പറഞ്ഞു.

ശാസ്താംകോട്ട ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

ശാസ്താംകോട്ട. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ശാസ്താംകോട്ട ഗവർണമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ NSS UNIT ന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊല്ലം ജില്ല മൊബൈൽ ഓഫ്താൽമോളജി യൂണിറ്റിൽ നിന്നുമുള്ള നേത്രരോഗവിദഗ്ധ ഡോ.ലിഷദാസ് ക്യാമ്പിന് നേതൃത്വം നൽകി. പ്രിൻസിപ്പാൾ ശ്രീമതി. ശിവകല എസ്, പി ടി എ പ്രസിഡൻ്റ് സുനിൽബാബു ടി കെ, പ്രോഗ്രാം ഓഫീസർ ഷൈനി പ്രഭാകർ, അധ്യാപികമാരായ ജയ സ്റ്റീഫൻ, ഷീന ജോസ്, ആഗ്നേസ് പ്രിയസാമുവൽ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിനുവേണ്ടി മുഖ്യമന്ത്രി പ്രചാരണം തുടങ്ങി

പാലക്കാട്. ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിനു വേണ്ടി മുഖ്യമന്ത്രി പ്രചാരണം തുടങ്ങി. സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ്
മുഖ്യമന്ത്രിയുടെ പ്രചരണം. പാലക്കാട് മണ്ഡലത്തിൽ വോട്ട് ചേർത്തതിൽ സരിന് എതിരെ കോൺഗ്രസ് ആരോപണം ആവർത്തിക്കുകയാണ്. ഇരട്ട വോട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ബിജെപി തീരുമാനം

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലാണ് മുഖ്യമന്ത്രി പാലക്കാട്ട് എത്തിയിരിക്കുന്നത് രണ്ടുദിവസം മണ്ഡലത്തിൽ തങ്ങുന്ന മുഖ്യമന്ത്രി ദിവസേന മൂന്ന് പൊതുയോഗങ്ങൾ വീതം സംസാരിക്കുന്നുണ്ട്. വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞും ക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പുനൽകിയുമാണ് മുഖ്യമന്ത്രിയുടെ പ്രചരണം. ബിജെപി- കോൺഗ്രസ് ഡീൽ എന്ന ആരോപണത്തിനപ്പുറം കാര്യമായ രാഷ്ട്രീയ പ്രതികരണങ്ങൾ മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായില്ല.

തിരുവില്വാമല സ്വദേശിയും ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടറും ആയിരുന്ന സരിൻ പാലക്കാട് വോട്ട് ചേർത്തതിൽ
പിശകുണ്ടെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുകയാണ്


ഇരട്ട വോട്ട് പരാതി ശക്തമായതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് തലത്തിൽ പരിശോധന നടത്തി. പരാതി ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി ആയിരുന്നു പരിശോധന ‘കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിലും വോട്ടർപട്ടിക പരിശോധിക്കുന്നുണ്ട്.

കെഎസ്ആര്‍റ്റിസി കൊറിയര്‍ ജീവനക്കാരനോട് മാനുഷിക പരിഗണന കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: കെഎസ്ആര്‍റ്റിസി കൊട്ടാരക്കര ഡിപ്പോയിലെ കൊറിയര്‍ ലോജിസ്റ്റിക് ജീവനക്കാരന് അമിതജോലിഭാരം അടിച്ചേല്‍പ്പിച്ചെന്ന പരാതിയില്‍ ജീവനക്കാരന്റെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരിയാണ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍/എം.ഡിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജോലി സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ആര്‍.റ്റി.സി കമ്മീഷനെ അറിയിച്ചു. മകന്റെ അസുഖം കാരണം പരാതിക്കാരന്‍ 2024 മാര്‍ച്ച് 27ന് ജോലി വിട്ടു. ആഹാരം കഴിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കും സമയം അനുവദിച്ചില്ലെന്ന പരാതി അവാസ്തവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ശാരീരിക ബുദ്ധിമുട്ട് കാരണം ജോലിയില്‍ നിന്നും ഒഴിവായ ദിവസം തന്നെ തന്റെ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരനായ കൊച്ചാലുമൂട് സ്വദേശി ആര്‍.ആനന്ദ് റെക്‌സ് കമ്മീഷനെ അറിയിച്ചു. തനിക്കൊപ്പം ജോലി ചെയ്തവര്‍ക്ക് പുനര്‍നിയമനം നല്‍കിയതായും പരാതിക്കാരന്‍ അറിയിച്ചു.
എന്നാല്‍ പരാതിക്കാരന്റെ ജോലി നഷ്ടമായിട്ടില്ലെന്ന് അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. പരാതിക്കാരനെ സര്‍വീസില്‍ തിരികെ എടുക്കുമെന്നും പറഞ്ഞു.
പുനര്‍നിയമനം നല്‍കുന്ന കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് നിയമലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. 24 മണിക്കൂറും ജോലി ചെയ്യിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.

ശുശ്രൂഷക സംഘം കൊല്ലം ഭദ്രാസന ഏകദിന പരിശീലന ക്യാമ്പ്

ശാസ്താം കോട്ട.അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം കൊല്ലം ഭദ്രാസന ഏകദിന പരിശീലന ക്യാമ്പ്  ശാസ്താംകോട്ട മൗണ്ട്  ഹോറേബ് മാർ ഏലിയാ  ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ്  മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. ശുശ്രൂഷക സംഘം  ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. ആൻഡ്രൂസ് വർഗീസ് തോമസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി ടി  ഷാജൻ, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോൺസൺ കല്ലട, ശുശ്രൂഷക സംഘം  ഭദ്രാസന സെക്രട്ടറി  കെ എസ് സജൻ, കേന്ദ്ര സെക്രട്ടറി ബിജു വി പന്തപ്ലാവ്, സൺഡേ സ്കൂൾ പരീക്ഷാ കൺട്രോളർ വരുൺ ജോർജ്, തെക്കൻ മേഖല സെക്രട്ടറി പി കെ സജു, ഭദ്രാസന മീഡിയാ കമ്മിറ്റി അംഗം ബിജു ശാമുവേൽ, കല്ലട ഗ്രൂപ്പ് സെക്രട്ടറി കെ സാംകുട്ടി, തേവലക്കര ഗ്രൂപ്പ് സെക്രട്ടറി ജേക്കബ് അലക്സ് വൈദ്യൻ  എന്നിവർ പ്രസംഗിച്ചു.

ഫാ. എബ്രഹാം എം വർഗീസ്, ഫാ. സാമുവൽ ജോർജ്, ഫാ. മാത്യു റ്റി മാമൂട്ടിൽ, ഫാ.  മാത്യു ജോൺസൺ എന്നിവർ ക്ലാസ്  നയിച്ചു.