Home Blog Page 1930

കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. സ്വകാര്യ ബസ്സുടമകൾ ഹർത്താലിനോട് സഹകരിക്കുമെങ്കിലും വ്യാപാരി – വ്യവസായികൾ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്

അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ കഞ്ചാവ് സംഘത്തിൻറെ ആക്രമണം

തിരുവനന്തപുരം .അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ കഞ്ചാവ് സംഘത്തിൻറെ ആക്രമണം.
നെയ്യാർ ഡാമിലാണ് നാലു വയസ്സുകാരൻ ഉൾപ്പെടെയുള്ള ഒൻപതംഗ അയ്യപ്പഭക്ത സംഘത്തിന് നേരെ കഞ്ചാവ് സംഘം ആക്രമണം നടത്തിയത്.
സംഭവത്തിൽ നെയ്യാർ ഡാം സ്വദേശികളായ അഞ്ചു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

നെയ്യാർ അണക്കെട്ടിനോട് ചേർന്ന പാലത്തിനു സമീപം വെച്ചാണ് നാലു വയസ്സുകാരൻ ഉൾപ്പെടെയുള്ള ഒൻപത് അംഗ അയ്യപ്പഭക്തർ സഞ്ചരിച്ച
വാഹനത്തിനു നേരെ കഞ്ചാവ് സംഘത്തിൻറെ ആക്രമണം ഉണ്ടായത്.
സംഭവസ്ഥലത്തിന് 300 മീറ്റർ അകലെയാണ് നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസിനെയും സംഘം ആക്രമിച്ചു.
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്നാലെ പിന്തുടർന്ന് പോലീസ് പിടികൂടി. നെയ്യാർ ഡാം സ്വദേശികളായ
അഖിൽ രാജ്,ഷാരോൺ ബാബു, അനന്തു, ശിവലാൽ, അഖിൽ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ നെയ്യാർ ഡാം തുണ്ടുനട സ്വദേശിയായ അഖിൽ രാജാണ് സംഘത്തലവൻ. ഇയാളെ പോലീസ് വീട്ടിൽ നിന്നാണ് പിടികൂടിയത്.കഞ്ചാവ് – ക്രിമിനൽ കേസുകളിലെ പ്രതിയാണ് അഖിൽ രാജ്.
അയ്യപ്പ ഭക്തർ സഞ്ചരിച്ച ഇന്നോവ കാറിൻ്റെ ഫ്രണ്ട് ഗ്ലാസ് തകർന്നിട്ടുണ്ട്. വാഹനത്തിൻറെ മുൻവശത്ത് മാരകായുധം ഉപയോഗിച്ച് അടിച്ച പാടും ഉണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും.

കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വം പിടിയില്‍

മണികണ്ഠന്‍,സന്തോഷ്സെല്‍വം

ആലപ്പുഴ. പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വം പിടിയില്‍. അതിസാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പ്രതികരിച്ചു
മണ്ണില്‍ കുഴികുത്തി ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. കൈവിലങ്ങോട് കൂടിയാണ് ഇയാള്‍ തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസിനെ ആക്രമിച്ച്‌ കടന്നുകളഞ്ഞ ഇയാളെ ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകുമ്ബോഴാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലായത്. കുറുവാ സംഘത്തില്‍പ്പെട്ട രണ്ടുപേരാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത് ഇവരെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിക്കും.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ആലപ്പുഴ മണ്ണഞ്ചേരി പ്രദേശങ്ങളില്‍ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം മനസിലാക്കിയ പൊലീസ് തമിഴ്‌നാട്ടിലുള്ളവരെ മറ്റും ചോദ്യം ചെയ്യുന്നതിനിടയിലാണ് കുറുവാ സംഘത്തില്‍ പെട്ട സന്തോഷ് എന്നയാള്‍ കുണ്ടന്നൂര്‍ പാലത്തിന് അടിയില്‍ താമസിക്കുന്ന വിവരം ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് കുണ്ടന്നൂരിലെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ സന്തോഷായിരുന്നു. ഇയാളുമായി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പരപ്പന സമീപം വെച്ച്‌ പൊലീസിനെ അക്രമിച്ച ശേഷം സന്തോഷ് രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടിയത് മണ്ണഞ്ചേരി സിഐ ടോള്‍സ് സണ്‍ന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. തമിഴ്‌നാട്ടിലും മറ്റും പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് സന്തോഷ് കൊച്ചിയിലുണ്ട് എന്ന വിവരം ലഭിക്കുന്നത്. പ്രതികളെ ആലപ്പുഴയില്‍ എത്തിച്ച്‌ നാളെ ഉച്ചയ്ക്ക് ശേഷം കറുവാ സംഘം എന്ന് തെളിഞ്ഞാല്‍ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. മോഷണത്തിനായി സംഘം എത്തിയിരുന്നത് സ്ഥലത്തെക്കുറിച്ച്‌ പൂര്‍ണ്ണമായി പരിചയപ്പെട്ട ശേഷം മാത്രമാണെന്ന് പൊലീസ് പറയുന്നു.

പമ്പയില്‍ കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

പമ്പ.പമ്പയില്‍ കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് വന്ന ബസ്സിനാണ് പുലർച്ചെ 5.30 ന് അട്ടത്തോടിന് സമീപം വെച്ച് തീപിടിച്ചത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഇരുവരും പുറത്ത് ഇറങ്ങി. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. പേരൂർക്കടയിലെ ഡിപ്പോയിലെ ബസിലാണ് തീപിടിത്തം

കുറുവ സംഘം എന്ന് സംശയിക്കുന്ന രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: പോലീസിനെ വെട്ടിച്ച് ചാടിപ്പോയ കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശി സന്തോഷ് സെല്‍വനാണ് പിടിയിലായത്. മണികണ്ഠന്‍എന്നയാള്‍ പിടിയിലുണ്ട്. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. ഇയാൾക്കായി പോലീസ് നഗരത്തിൽ തിരച്ചിൽ നടത്തി ചെളിയിൽ പുതഞ്ഞ് ഒളിച്ചിരിക്കുകയായിരുന്നു.ഇവരെ രണ്ട് പേരെയും ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ക്യാമ്പിലെത്തിച്ചു. നാളെ ഇരുവരേയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും.

നടി കസ്തൂരി അറസ്റ്റില്‍

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം നടത്തിയതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയിൽ നിർമ്മാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തമിഴ്നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു.

കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി

കൊച്ചി. കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശി സന്തോഷ് സെല്‍വനാണ് ചാടിപ്പോയത്. മണികണ്ഠന്‍എന്നയാള്‍ പിടിയിലുണ്ട്. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. ഇയാൾക്കായി പോലീസ് നഗരത്തിൽ തിരച്ചിൽ നടത്തുന്നു. ഓടിയ ആള്‍ നഗ്നനാണ്. വിലങ്ങുമായാണ് രക്ഷപ്പെട്ടത്.

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമത വിഭാഗത്തിന് ജയം

കോഴിക്കോട്. സംഘർഷത്തിനിടെ നടന്ന കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത വിഭാഗത്തിന് ജയം. സിപിഐഎം പിന്തുണയോടെയാണ് വിമതവിഭാഗം ഭരണം പിടിച്ചത്. ബാങ്ക് ചെയർമാനായി അഡ്വ. ജി.സി പ്രശാന്ത് കുമാർ തുടരും.

കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികൾക്കും സംഘർഷത്തിനുമിടയായിരുന്നു വോട്ടെടുപ്പ്. 11 സീറ്റിലേക്ക് നടന്ന മത്സരത്തിൽ മുഴുവൻ സീറ്റിലും വിമതവിഭാഗം വിജയിച്ചു.

ഭരണസമിതിയിൽ 7 കോൺഗ്രസ് വിമതരും നാല് സിപിഐഎം പ്രവർത്തകരും ആണുള്ളത്.തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ.

അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഞായറാഴ്ച ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. എന്നാൽ ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മൂന്നര പവൻ മാല പൊട്ടിച്ചെടുത്ത കേസിൽ ഒരാൾ പിടിയിൽ

നെയ്യാറ്റിൻകര. പെരുമ്പഴുതൂരിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ
മൂന്നര പവൻ മാല പൊട്ടിച്ചെടുത്ത കേസിൽ ഒരാൾ പിടിയിൽ.പ്രാവച്ചമ്പലം അരിക്കടമുക്ക്, മേപ്പല്ലൂർ വീട്ടിൽ
ഹാജ ഹുസൈൻ(26) നാണ് പിടിയിലായത്.നെയ്യാറ്റിൻകര പോലീസും ഡാൻസ് സാഫ് , സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ 9 നാണ് സംഭവം

പെരുമ്പഴുതൂർ, ചെമ്മണ്ണുവിള വീട്ടിൽ ഡെയ്സിയുടെ (74) മാലയാണ് രണ്ടംഗ സംഘം ബൈക്കിലെത്തി പൊട്ടിച്ചെടുത്തത്.150 ഓളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്

കൂട്ടുപ്രതി ഉടൻ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.ഹാജാ ഹുസൈനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

സിപിഎം കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം പിരിച്ചു വിട്ടു

കരുനാഗപ്പള്ളി. കടുത്ത വിഭാഗീയതയെ തുടർന്ന് കരുനാഗപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം പിരിച്ചുവിട്ടു.പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ ചേർന്ന നിലവിലെ ലോക്കൽ കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന
ഔദ്യോഗിക പാനലിന് ഭൂരിപക്ഷം ലഭിച്ചില്ല.ബദലായി വസന്തൻ പക്ഷം അവതരിപ്പിച്ച പാനലിനെ ഒൻപത് പേർ പിന്തുണച്ചു.ആറു പേർ മാത്രമാണ് ഔദ്യോഗിക വിഭാഗത്തിന് ഒപ്പം നിന്നത്.ഇരുവിഭാഗവും അവതരിപ്പിച്ച പാനലിൽ നിന്നും അനുരഞ്ജനം ഉണ്ടാക്കാനായി സൂസൻകോടി, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.ജയമോഹൻ, കെ.സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഉപരികമ്മിറ്റി നേതാക്കൾ പങ്കെടുത്ത് യോഗം കൂടിയെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല.രൂക്ഷമായ വാക്കേറ്റം ലോക്കൽ കമ്മിറ്റി അംഗങ്ങൾ തമ്മിലുണ്ടായി. തുടർന്ന് യോജിപ്പോടെ പാനൽ അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമ്മേളനം പിരിച്ചു വിട്ടതായി കെ.സോമപ്രസാദ് സമ്മേളനത്തെ അറിയിക്കുകയായിരുന്നു.

പ്രതിനിധികളുടെ ചർച്ചയിലുടനീളം സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ അതി രൂക്ഷവിമർശനം ഉയർന്നു. SFI നേതാവായ തന്നെ തഴഞ്ഞ് വിദ്യാധിരാജ കോളേജിലെ ABVP യൂണിറ്റ് സെക്രട്ടറിക്ക് പാർടി സ്കൂളിൽ നിയമനം നൽകിയെന്ന് പ്രതിനിധിയായി എത്തിയ വനിതാ നേതാവ് ആരോപിച്ചു.ഡിവൈഎഫ്ഐ കരുനാഗപ്പള്ളിയില്‍ ഇല്ലാതായി, നേതാക്കള്‍ സ്വന്തം കാര്യത്തിനും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പാര്‍ട്ടി സ്ഥാപനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നതായും ആക്ഷേപം വന്നു
നഗരസഭാ ഭരണത്തിലെ അഴിമതിക്കെതിരെയും ചെയർമാൻ കോട്ടയിൽ രാജുവിനെതിരെയും പ്രതിനിധികൾ വിമർശനം ഉയർത്തി.സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു.