കൊച്ചി. കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു . 15 സ്വർണം ഉൾപ്പെടെ 124 പോയിന്റുമായി ഒന്നാമതുള്ള മലപ്പുറം ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക് ചാമ്പ്യന്മാർ ആകാമെന്ന പ്രതീക്ഷയിലാണ് കുതിക്കുന്നത് . നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തൊട്ടു പിന്നാലെയുണ്ട്. ഇന്ന് 100 മീറ്റർ റിലേ അടക്കം 30 ഫൈനലുകൾ നടക്കും. സ്കൂളുകളിൽ മലപ്പുറം ഐഡിയൽ കടകശ്ശേരിയും, എറണാകുളം മാര്‍ ബേസിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് .ഓവറോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇരട്ടിയോളം ലീഡാണ് നിലവിൽ തിരുവനന്തപുരത്തിന് ഉള്ളത്
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഎം ഫേസ്ബുക്ക് പേജ്
പത്തനംതിട്ട. രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. രാത്രി തന്നെ ദൃശ്യങ്ങൾ ഒഴിവാക്കി. “പാലക്കാട് എന്ന സ്നേഹ വിസ്മയം” എന്ന് അടിക്കുറിപ്പ്. ഔദ്യോഗിക പേജ് അല്ലെന്ന് സിപിഎം. 63000 ഫോളോവേഴ്സ് ഉള്ള പേജ് ആണ്. സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് എന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിശദമാക്കി.
ഇത് വില്ലന്‍,പ്രശാന്ത് ഐഎഎസിന് എതിരെ ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം. പ്രശാന്ത് ഐഎഎസിന് എതിരെ മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രശാന്ത് വില്ലനാണെന്നും രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതാണ് 2021 ഫെബ്രുവമാസം കണ്ടെന്നും മുന്‍ മന്ത്രി.
പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് “ആഴക്കടൽ” വിൽപ്പന എന്ന ‘തിരക്കഥ’.
എല്ലാത്തിനും അന്ന് ചുക്കാൻ പിടിച്ചത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് ആണ്. രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് ഐഎഎസ് വീണ്ടും വില്ലൻ റോളിൽ എത്തിയെന്നും ജെ മേഴ്സിക്കുട്ടിയമ്മയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
കേരളത്തിന്റെ ജലവിമാന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു വയ്ക്കുന്നു
കൊച്ചി. കേരളത്തിന്റെ ജലവിമാന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു വയ്ക്കുന്നു.ആദ്യ സീപ്ളയിന്‍ ഇന്ന് ഉച്ചയ്ക്ക് 2 30 ന് കൊച്ചി ബോൾഗാട്ടി കായലിലിറങ്ങും. ബോൾഗാട്ടി നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. വിമാനത്തിന്റെ പൈലറ്റ് മാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. സി പ്ലെയിൻ പരീക്ഷണപ്പറക്കലിനോടനുബന്ധിച്ച് ഇന്നും നാളെയും കൊച്ചിയിൽ ബോട്ടുകൾക്കും ഡ്രോണുകൾക്കും നിയന്ത്രണമേർപ്പെടുത്തി. സീ പ്ലെയിൻ ലാൻഡ് ചെയ്യുന്ന സമയത്തും ട്രയൽ റൺ സമയത്തും മറൈൻഡ്രൈവ് ,ഗോശ്രീ പാലം, വല്ലാർപാടം തുടങ്ങി ബർത്ത് മേഖലകളിലാണ് നിയന്ത്രണം. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നുയരാൻ കഴിയുന്ന വിമാനത്തിന് 9 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. കേരളത്തിലെ പ്രധാന ജലാശയങ്ങളെയും വിമാന താവളങ്ങളെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കാനാണ് സർക്കാർ തീരുമാനം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സീപ്ളയിന്‍ പദ്ധതി കൊല്ലത്ത് അഷ്ടമുടിക്കായലില്‍ വിമാനമിറങ്ങുന്നതിന് ദിവസങ്ങള്‍മുമ്പ് പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചതാണ്. മല്‍സ്യത്തൊഴിലാളികളുടെ തൊഴില്‍നശിക്കും എന്ന പേരിലായിരുന്നു അത്.
സംസ്ഥാനത്തെ വന്യമൃഗ ശല്യം, പരിഹാരനീക്കവുമായി വനംവകുപ്പ്
വയനാട്.സംസ്ഥാനത്തെ വന്യമൃഗ ശല്യം സംബന്ധിച്ച് പ്രാദേശികതലത്തിൽ ഫോറസ്റ്റ് ക്ലബ്ബുകൾ രൂപീകരിക്കാൻ വനം വകുപ്പ് നീക്കം. ആർ ആർ ടി മാതൃകകളിൽ പ്രൈമറി റെസ്പോൺസ് ടീമുകൾ ആയിട്ടായിരിക്കും ഇവയുടെ പ്രവർത്തനം.
വന്യമൃഗ ശല്യങ്ങൾ കൃത്യമായും ഫലപ്രദമായും പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർ, സന്നദ്ധ സേവനം ചെയ്യാൻ താല്പര്യമുള്ള യുവാക്കൾ തുടങ്ങിയവരെ പ്രൈമറി റെസ്പോൺസ് ടീമിന്റെ ഭാഗമാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ടപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു.
തീരുമാനം വന്യജീവി ആക്രമണങ്ങൾ ജനകീയമായി പരിഹരിക്കാനുള്ള സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ്
സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് തലപ്പത്ത് പോര്
തിരുവനന്തപുരം. സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഐഎഎസ് തലപ്പത്ത് പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകും കൃഷി സ്പെഷ്യൽ ഓഫീസർ എൻ പ്രശാന്തും തമ്മിലുള്ള പോരിൽ പരസ്യ വിമർശനവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. എൻ പ്രശാന്ത് സമൂഹ മാധ്യമത്തിലൂടെയാണ് ജയതിലകിനെതിരെ വിമർശനം കടുപ്പിച്ചത്. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. അതേസമയം അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ വിമർശനമുന്നയിച്ച പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിതലത്തിൽ നടപടി ഉണ്ടാകുമെന്നാണ് സൂചന. മതഗ്രൂപ്പുവിവാദം ഉണ്ടാക്കിയ ആക്ഷേപം ചെറുതല്ല.
ഭരണം കുത്തഴിഞ്ഞ തരത്തിലാണ് എന്നും ഉദ്യോഗസ്ഥർ മന്ത്രിമാർ പറഞ്ഞാൽ കേൾക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഒരു ഗവൺമെന്റിന്റെ കാലത്തും കാണാത്ത കാര്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ നിയന്ത്രിച്ച് ജനകീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാകണം.. അത് നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥലത്തിൽ സ്വാധീനമില്ല
അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
മന്ത്രിമാർക്ക് ജനകീയ പ്രശ്നങ്ങളെ ഇടപെടാൻ കഴിയുന്നില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ഐഎഎസ് തലപ്പത്തെ അവധി വിവാദം,എൻ പ്രശാന്തിന് പിന്തുണയുമായി ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം.ഐഎഎസ് തലപ്പത്തെ അവധി വിവാത്തില്‍ എൻ.പ്രശാന്തിന് പിന്തുണയുമായി ജോയിന്റ് കൗൺസിൽ
‘അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമല്ല”എന്നും ‘IAS ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ല”എന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറയുന്നു. “എല്ലാ ദിവസവും ഒരിടത്തു ഇരുന്നു ഒപ്പിട്ടാൽ വിമർശിക്കാം””നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നും ജോയിന്റ് കൗൺസിൽ” പറഞ്ഞു. IAS ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്നത് എപ്പോൾ വേണമെങ്കിലും സെറ്റിൽ ചെയ്യാൻ കഴിയുന്ന പോര്. ഒരുപാടു വൈകാതെ ഇപ്പോഴത്തെ പോര് സെറ്റിൽ ചെയ്യും. ബ്യൂറോക്രസി ജനാധിപത്യ സംവിധാനത്തെ
കവച്ചു വെയ്ക്കുക്കയാണ്. പൊതു വേദിയിലെ വിഴുപ്പലക്കൽ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ജയചന്ദ്രൻ കല്ലിംഗൽ സർക്കാർ അടിയന്തിരമായി നിയന്ത്രിക്കണം. ജനങ്ങൾക്കുള്ള വിശ്വാസം തകരുന്ന സാഹചര്യം ഉണ്ടാക്കരുത്. ചില IAS ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ സംവിധാനം തകരുമെന്നു കരുതുന്നത് തെറ്റായ ധാരണയാണ്. ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകാൻ സർക്കാർ അനുവദിക്കില്ലെന്നും ജോയിന്റ് കൗൺസിൽ സെക്രട്ടറി പ്രത്യാശിച്ചു.
കരുനാഗപ്പള്ളിയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ മർച്ചൻ്റ്സ് അസ്സോസിയേഷൻ
കരുനാഗപ്പള്ളി: ദേശീയപാതാ വികസനത്തിൻ്റെ പേരിൽ അശാസ്ത്രീയവും കരാറുകൾ ലംഘിച്ചും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കരുനാഗപ്പള്ളി താലൂക്ക് മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രതിഷേധ ബൈക്ക് റാലിയും പ്രചാരണ സംഗമങ്ങളും സംഘടിപ്പിച്ചു. ലാലാജി ജംഗ്ഷനിൽ നിന്നുമാരംഭിച്ച് വിവിധ ഭാഗങ്ങൾ ചുറ്റി ടൗണിൽ സമാപിച്ചു. അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് കാട്ടൂർ ബഷീർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം സുധീർ ചോയ്സ് ഉൽഘാടനം ചെയ്തു. കന്നേറ്റി മുതൽ ഓച്ചിറ ഭാഗത്ത് വരെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി മാറിക്കഴിഞ്ഞു. കുഴിച്ചെടുക്കുന്ന മണ്ണും വെള്ളവും ജെ.സി.ബി. ഉപയോഗിച്ച് കോരി റോഡിലേക്ക് തന്നെ ഇടുന്നത് നിരന്തരമായ അപകടമാണുണ്ടാക്കുന്നത്. കന്നേറ്റി മുതൽ ഓച്ചിറ വരെയുള്ള യാത്ര ദുരിത പൂർണ്ണമാണ്. ഈ ഭാഗം കടന്നുപോകാൻ മണിക്കൂറുകൾ വേണ്ടി വരുന്നു. കൃത്യമായ മുൻകരുതലുകളില്ലാതെ നടത്തുന്ന പണികൾ വ്യാപാരികളെയും യാത്രക്കാരെയും പ്രയാസപ്പെടുത്തുകയാണ്. പൊടിപടലങ്ങൾ സ്കൂൾ കുട്ടികളുൾപ്പടെയുള്ള യാത്രക്കാരെ രോഗികളാക്കി മാറ്റുന്നു. ഹൈവേ നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോഴും അനധികൃത തെരുവ് കച്ചവടം അനിയന്ത്രിതമായി തുടരുന്നു. ഇത് ലൈസൻസ് എടുത്ത് കടവാടക, വൈദ്യുതി ചാർജ്ജ്, തൊഴിൽ നികുതി, ജി.എസ്.ടി.തുടങ്ങിയവ നൽകി കച്ചവടം നടത്തുന്നവർക്കെതിരെയുള്ള വെല്ലുവിളിയാണ്. തെരുവ് കച്ചവടക്കാർക്ക് സർക്കാരും നഗരസഭയും മൗനാനുവാദം നൽകുകയും നികുതി അടയ്ക്കുന്ന വ്യാപാരികളെ പീഢിപ്പിക്കുകയുമാണ്. അസ്സോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജു ശേഖർ, ട്രഷറർ അനീസ് ചക്കാലയിൽ, ബാബു പുളിമൂട്ടിൽ, മുനീർ വേലിയിൽ, എം.കെ. ഷംനാദ്, ശ്രീജിത്ത് ദേവ്, ഹരികൃഷ്ണൻ, ഫൈസൽ, അനസ് സൈദ്, സിദ്ദീക്ക്, അമ്പുവിള ലത്തീഫ്, രാജീവ് ഈസ്റ്റ് ഇന്ത്യ, ഷിഹാബ്, ഹിജാസ്, പ്രശാന്ത്, സൈബു സാബു, മുഹമ്മദ് ഫൈസി, വനിതാ വിംഗ് പ്രസിഡൻ്റ് ഷീജ, സെക്രട്ടറി രാജി, ട്രഷറർ ഹന ഫാതിമ, ജവാദ് ഷാ, ഇജാസ്, ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.
മൈനാഗപ്പള്ളി കളിയ്ക്കൽ പുത്തൻ വീട്ടിൽ എൻ പൊന്നപ്പൻ പിള്ള നിര്യാതനായി
മൈനാഗപ്പള്ളി. കളിയ്ക്കൽ പുത്തൻ വീട്ടിൽ എൻ. പൊന്നപ്പൻ പിള്ള (98) നിര്യാതനായി.
സഹോദരങ്ങൾ.എൻ. പരമേശ്വരൻ ,എൻ. പൊന്നമ്മയമ്മ,എൻ. ലക്ഷ്മിക്കുട്ടിയമ്മ (Late),എൻ. ഗോപാലകൃഷ്ണ പിള്ള
അഴീക്കലിൽ സ്ത്രീയും പുരുഷനും തീ കൊളുത്തി ആത്മഹത്യാശ്രമത്തിൽ പുരുഷൻ മരിച്ചു
കരുനാഗപ്പള്ളി. അഴീക്കലിൽ സ്ത്രീയും പുരുഷനും തീ കൊളുത്തി ആത്മഹത്യാശ്രമത്തിൽ ഒരാൾ മരണപ്പെട്ടു.കോട്ടയം സ്വദേശി ബിജു ചാക്കോ എന്ന ഷിബു (53)വാണ് മരണപ്പെട്ടത്. ആലപ്പാട് സ്വദേശി ഷൈജമോളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയൊടെയാണ് സംഭവം
രണ്ട് മക്കളുള്ള ഷൈജമോൾ ഭർതൃബന്ധം ഉപേക്ഷിച്ച് സുഹൃത്തായഷിബുവുമൊത്ത് താമസിച്ചു വരികയായിരുന്നു. നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയായിരുന്നു ഷിബു ‘സുനാമി ബിൽഡിംഗിൽ വെച്ചായിരുന്നു സംഭവം. ബിജു ചാക്കോ പെട്രോളുമായി വന്ന് ഷൈജാമോളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അക്രമം കാട്ടുകയു മായിരുന്നു.
ബിജു ചാക്കോ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്ന വ്യക്തിയാണ്
ഈ കേസിൽ ഇരുവരും ജയിലിലായിരുന്നു.
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ബിജു ചാക്കോ ഒളിവിലായിരുന്നു ഇന്ന് 7.30 ഓടെ വീട്ടിൽ എത്തിയ ബിജു ചാക്കോ ഷൈജാമോളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു
ഇരുവർക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഷൈജാമോളെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.
ഓച്ചിറ പോലീസ് അന്വേഷണമാരംഭിച്ചു.





































