Home Blog Page 1923

മോങ്ങത്ത് തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകം

മലപ്പുറം. മോങ്ങത്ത് തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകം. പ്രതി തമിഴ്നാട് സ്വദേശി വാസു (40) അറസ്റ്റിൽ.വാസുവിന്റെ ലോഡ്ജ് മുറിയിലാണ് തമിഴ്നാട് സ്വദേശി ബൽറാം (45)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബൽറാമിന്റെ തലക്കേറ്റ ക്ഷതം ആണ് മരണ കാരണം. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും വാസു തളളിയതിനെ തുടർന്ന് ബൽറാം ഭിത്തിയിൽ തലയിടിച്ചു വീഴുകയായിരുന്നു. ബൽറാമും വാസുവും സുഹൃത്തുക്കളാണ്

മഴക്കാലം; ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ഇടിവെട്ടി മഴ പെയ്യും

തിരുവനന്തപുരം: തുലാവർഷ എത്തിയതോടെ സംസ്ഥാനത്ത് വൈകുന്നേരങ്ങളിലും രാത്രിയിലും മഴ സജീവമാണ്. എങ്കിലും മഴ പതിവിലും കുറവാണ്. എന്നാൽ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ടുള്ളത്. വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകൾക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തിയിരുന്നു. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു എന്നാണ് വിവരം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നാളെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ വേണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപീകരിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കമ്യൂണിറ്റി എഗൈൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കിയ ശേഷം മാത്രമേ മദ്യം വിൽക്കാവൂ എന്നും സംഘടനയ്ക്ക് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ്മാരായ ബി.ആർ.ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

നിലവിൽ ഓരോ സംസ്ഥാനങ്ങളിലും മദ്യം വാങ്ങുന്നതിനുള്ള പ്രായത്തിൽ വ്യത്യാസമുണ്ട്. കേരളത്തിൽ 23 വയസ്സ്, ഗോവ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 18 വയസ്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 25 വയസ്സ് എന്നിങ്ങനെയാണ് പ്രായ പരിധി. നിലവിൽ ഇത്തരത്തിലുള്ള പരിശോധന ഒന്നുമില്ലാതെയാണ് മദ്യവിൽപ്പന നടക്കുന്നത്.

സി പി എം ശൂരനാട് ഏരിയ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും

ശൂരനാട് . സി പി എം ശൂരനാട് ഏരിയ സമ്മേളനം ഇന്ന് തുടങ്ങും ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എൻ സന്തോഷ്‌ ക്യാപ്റ്റനായ പതാക ജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദും,ഓച്ചിറ വയനകം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ബാബു കൊപ്പാറ ക്യാപ്റ്റാനായുള്ള കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിയും  ,മണിയൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എസ് സുരേഷ് ക്യാപ്റ്റനായുള്ള ദീപ ശിഖാ ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ശിവശങ്കരപ്പിള്ളയും ഉദ്ഘാടനം ചെയ്യും 

തുടർന്ന് ജാഥകൾ ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തി ചേരും.   13 നു രാവിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം   സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യും,  വൈകിട്ട് 6.30 മുതൽ വിവിധ സാംസ്കാരിക പരിപാടികളും.നടക്കും  നവംബർ 14 വ്യാഴാഴ്ചയും തുടരുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം വൈകിട്ട് 4 മണി റെഡ് വാളണ്ടിയർ മാർച്ചും തുടർന്ന് ചേരുന്ന പൊതു സമ്മേളനവും ചേരും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ  പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ  സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സോമപ്രസാദ്, സൂസൻ കോടി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ  എം ശിവശങ്കരപ്പിള്ള,എസ് ജയമോഹൻ, ഡി ബാൽഡുവിൻ, റ്റി മനോഹരൻ, സി രാധാമണി തുടങ്ങിയവർ പങ്കെടുക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ശിവശങ്കരപ്പിള്ള, ഏരിയ സെക്രട്ടറി പി ബി സത്യദേവൻ, സംഘാടക സമിതി ഭാരവാഹികളായ കെ പ്രദീപ്, എൻ സന്തോഷ്‌ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

മൂന്നിടവും പിടിക്കും,മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരന്‍

പാലക്കാട്. ചേലക്കര മാത്രമല്ല വയനാടും പാലക്കാടും പിടിക്കുമെന്നതു കോണ്‍ഗ്രസിന്റെ ഉറപ്പ്, മുഖ്യമന്ത്രിക്ക് മറുപടിയുമായി
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ രാധാകൃഷ്ണനെ ചേലക്കരയില്‍നിന്നു കെട്ടുകെട്ടിച്ച പിണറായി വിജയനോടുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പുമാത്രം മതി രമ്യക്ക് ജയിക്കാൻ. പട്ടികജാതിക്കാരോടു കാട്ടിയ കൊടുംചതിക്ക് ആ സമൂഹം മധുരപ്രതികാരം ചെയ്യും.

മുനമ്പം വിഷയം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരും ബിജെപിയുമാണ്. ഈ വിഷയം മാസങ്ങളായി കത്തിനിന്നിട്ടും അതു പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. മുഖ്യമന്ത്രി നിർദ്ദേശം നൽകിയാൽ തീരാവുന്ന പ്രശ്നങ്ങളെ മുനമ്പത്തുള്ളുവെന്നും സുധാകരൻ

അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ചരിഞ്ഞു

കൊല്ലം. അമ്പനാട് എസ്റ്റേറ്റിൽ കാട്ടാന ചരിഞ്ഞു. 5 വയസ്സു തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. മരണകാരണം വ്യക്തമല്ല. എസ്റ്റേറ്റിൽ ജോലിക്ക് പോയ തൊഴിലാളികളാണ് വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സ്ഥലത്ത് വനപാലകർ എത്തി.

ട്രയല്‍ വിജയകരം,പക്ഷേ സീ പ്ളയിന്‍ വീണ്ടും വിവാദത്തിന്‍റെ ഓളപ്പാത്തിയിലേക്ക്

കൊച്ചി. ട്രയൽ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ സീ പ്ലെയിൻ പദ്ധതി വിവാദത്തിലേക്ക്.
മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്ന് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ . പദ്ധതി
അടിയന്തരാവശ്യമല്ലാത്തതിനാൽ ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും പിപി ചിത്തരഞ്ജൻ പറഞ്ഞു. എന്നാൽ മത്സ്യത്തൊഴിലാളികളെ ബാധിക്കില്ലെന്ന് ആയിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം .ഇതിനിടെ ആനത്താര ഉള്ളതിനാൽ മാട്ടുപ്പെട്ടിയിലെ സി പ്ലെയിൻ ലാൻഡിംഗിൽ വനം വകുപ്പ് ആശങ്ക അറിയിച്ചു .

2013ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ തന്നെ വലിയ എതിർപ്പ് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നും ഉയർന്നതാണ്. അന്ന് കായലിൽ ചാടി സമരം ചെയ്ത ആളാണ് പി പി ചിത്തരഞ്ജൻ . അതുകൊണ്ടുതന്നെ പുതിയ പദ്ധതി വരുമ്പോൾ നിലപാടിൽ നിന്നും ഒട്ടും പിന്നോട്ട് പോകുന്നില്ല സിഐടിയു. മത്സ്യബന്ധനത്തെ ബാധിച്ചാൽ പദ്ധതിയെ എതിർക്കും എന്ന് തന്നെയാണ് പിപി ചിത്തരഞ്ജൻ പറയുന്നത്.

എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട് പറഞ്ഞു…

അതേ സമയം സീപ്ലെയിൻ പദ്ധതി തങ്ങളുടെ കുട്ടി ആയതിനാലാണ് സമരം ചെയ്യാത്തതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു .ഇതിനിടെ മാട്ടുപ്പെട്ടി ഡാമിനെ ലാൻഡിങ്ങിനായി തിരഞ്ഞെടുപ്പിൽ വനം വകുപ്പ് ആശങ്ക അറിയിച്ചു . ലാൻഡിംഗിന് നടക്കുന്ന റിസർവോയറിന് സമീപത്ത് ആനത്താരയുള്ളതാണ് വനം വകുപ്പിൻ്റെ ആശങ്ക . എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്നും എതിർപ്പ് പറയുന്നവരെ ശകമായി എതിർക്കുമെന്ന് എംഎം മണിയും പറഞ്ഞു .

സമ്പൂർണ്ണ പടക്ക നിരോധനം , 25 നകം തീരുമാനം എടുക്കണമെന്ന് ഡൽഹി സർക്കാരിനോട് സുപ്രിംകോടതി

ന്യൂഡെല്‍ഹി.മലിനീകരണമുക്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ളത് ഒരു പൗരന്റെ മൗലിക അവകാശമാണെന്നും സുപ്രീംകോടതി.സമ്പൂർണ്ണ പടക്ക നിരോധനം സംബന്ധിച്ച് ഈ മാസം 25 നകം തീരുമാനം എടുക്കണമെന്ന് ഡൽഹി സർക്കാരിന് കോടതി നിർദ്ദേശം നൽകി.ഡൽഹിയിൽ ദീപാവലിക്കുശേഷം വായുമലിനീകരണംഅതീവ രൂക്ഷമായി തുടരുന്നു.450 അടുത്താണ് വായുഗുണനിലവാരസൂചിക.

പടക്കത്തിന് നിരോധനം ഏർപ്പെടുത്തുന്നതിൽ ഡൽഹി സർക്കാരിന്റെ കാലതാമസത്തെ വിമർശിച്ച സുപ്രിം കോടതി,
മലിനീകരണം ഉണ്ടാക്കുന്ന ഒരു പ്രവർത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഓര്മപ്പെടുത്തി.മലിനീകരണമുക്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ളത് ഒരു പൗരന്റെ മൗലിക അവകാശമാണ്.

ഡൽഹിയിൽ പടക്കങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നതിൽ ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.നിരോധനം നടപ്പിലാക്കാനെടുത്ത നടപടികളെ കുറിച് സത്യവാങ്മൂലം സമർപ്പിക്കാൻ പോലീസ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി.

കേന്ദ്ര വായുമലിനീകരണ ബോർഡിന്റെ റിപ്പോർട്ടുകൾ അനുസരിച്ച്‌ ഇന്നത്തെ ശരാശരി വായുനിലവാര സൂചിക 349 ആണ്.
ഭവാന, ജഹാങ്കീർ പുരി എന്നീ സ്റ്റേഷണുകളിൽ 400 മുകളിൽ, ഗുരുതര വിഭാഗത്തിൽ ആണ് വായു ഗുണനിലവാരം.

ആന്റി സ്മോ​ഗ് ​ഗൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോ​ഗിക്കുന്നുണ്ടെങ്കിലും വായുനിലവാരം മെച്ചപ്പെടുന്നില്ല.ആശുപത്രികളിൽ ശ്വാസതടസ്സമുൾപ്പടെയുള്ള ബുദ്ധിമുട്ടുകളുമായി എത്തുന്ന രോഗികൾ വർധിച്ചു.

കണ്ണുകളിൽ നീറ്റൽ, തൊണ്ടയിൽ അണു ബാധ, ചുമ തുടങ്ങിയവ പ്രശനങ്ങളുമായാണ് രോഗികളെത്തുന്നത്.
കൃത്രിമമഴ പെയ്യിക്കണമെന്നും സ്‌കൂളുകൾ അനിശ്‌ചിതകാലം അടക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമാണ്

കളപറിക്കാന്‍ തീരുമാനിച്ചുതന്നെ എൻ പ്രശാന്ത്

തിരുവനന്തപുരം. ഐ.എ.എസ് തലപ്പത്തെ പോരിൽ ഒളിയമ്പുമായി കൃഷി വകുപ്പ് സ്പെഷ്യൽ
ഓഫീസർ എൻ.പ്രശാന്ത്.കർഷകനാണ് കള പറിക്കാൻ ഇറങ്ങിയതാണ് എന്ന സിനിമ സംഭാഷണത്തിൽ കൃഷി വകുപ്പ് പദ്ധതിയുടെ
വിവരങ്ങൾ ഫേസ്ബുക്കിൽ പങ്ക് വെച്ചായിരുന്നു പുതിയ നീക്കം.അതെ സമയം
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിലും മതങ്ങളുടെ പേരിൽ IAS ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഉണ്ടാക്കിയതിലും ഉടൻ നടപടി ഉണ്ടാകുമെന്നാണ് വിവരം.

ഉദ്യോഗസ്ഥ തലത്തിലെ തെറ്റായ പ്രവണതകൾ തിരുത്താൻ നീക്കം തുടരുമെന്നാണ് എൻ.പ്രശാന്തിന്റെ
ഇന്നത്തെയും ഫേസ്ബുക്ക് പോസ്റ്റ്‌. കൃഷി വകുപ്പിന്റെ കാംകൊ പദ്ധതിയെക്കുറിച്ച് വിവരങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിൽ.
എന്നാൽ പോസ്റ്റ്‌ തുടങ്ങുന്നത് തന്നെ “കള പറിക്കാൻ ഇറങ്ങിയതാണെന്ന”
സിനിമ സംഭാഷണത്തിൽ.’കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡർ വന്നു കഴിഞ്ഞെന്നും’ പറഞ്ഞാണ് പോസ്റ്റ്‌
അവസാനിപ്പിക്കുന്നതും.അതേ സമയം
പ്രശാന്തിനെതിരെ ആരോപണവുമായി
ഇന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി
അംഗം ജെ.മേഴ്സികുട്ടിയമ്മ രംഗത്തെത്തിയിരുന്നു.
സത്യ സന്ധതയോ സുതാര്യതയോ ഇല്ലാതെ ഗൂഡ ലക്ഷ്യത്തോടെയാണ് പ്രശാന്ത് പ്രവർത്തിച്ചതെന്നു ജെ.മേഴ്സികുട്ടിയമ്മ.

ഒരു ഉദ്യോഗസ്ഥനും സർക്കാരിന് തലവേദനയാകില്ലെന്നും,ശരിയായ നിലപാട് സർക്കാർ സ്വീകരിക്കുമെന്നും ഇ.പി ജയരാജൻ

എൻ.പ്രശാന്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി രംഗത്തെത്തി.സെക്രട്ടറിയേറ്റിൽ
നിന്നും മാസങ്ങൾക്ക് മുൻപ് സ്ഥലം മാറ്റിയ ഷൈനി ജോർജ് ആണ് എൻ.പ്രശാന്തിന്റെ
ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്.അഡീഷണൽ ചീഫ് സെക്രട്ടറി
മോശമായി പെരുമാറിയെന്നും,മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചതെന്നും
കമന്റിൽ പറയുന്നു. ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിലും മതങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ്
ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിലും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നാണ്
വിവരം.

ലഹരി കച്ചവടം ചെയ്തയാളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് പ്രതിയുടെ മർദ്ദനം

തിരുവനന്തപുരം. കഠിനംകുളത്ത് ലഹരി കച്ചവടം ചെയ്തയാളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് പ്രതിയുടെ മർദ്ദനം. കഠിനംകുളം പോലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിൽ OMR എന്ന് അറിയപ്പെടുന്ന ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഠിനംകുളം പെരുമാതുറ മേഖലകളിൽ സ്ഥിരമായി ലഹരി വില്പന നടത്തുന്ന ആളാണ് പെരുമാതുറ സ്വദേശിയായ OMR എന്ന ഷമീം. ഷമീമിന് എതിരായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് പോലീസ് സംഘം ഇയാളെ പിടികൂടാൻ എത്തിയത്. പോലീസ് വീട് വളഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് ഷമീം മർദ്ദിച്ചത്. പോലീസിന് നേരെ കത്തി വീശുകയും ചെയ്തു. എസ് ഐ അനൂപ്, സി പി ഒ മാരായ അഭിലാഷ്, ഹാഷിം എന്നിവർക്ക് പരിക്കേറ്റു. സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് സംഘം എത്തിയാണ് പ്രതിയെ പിടികൂടിയത്. ഷമീമിന്റെ കൈയിൽനിന്ന് എംഡിഎയും പിടിച്ചെടുത്തു എന്ന് പോലീസ് വ്യക്തമാക്കി. പോലീസിനെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസപ്പെടുത്തിയതിനും, മാരക ലഹരി വസ്തു സൂക്ഷിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആശുപത്രി ജീവനക്കാരെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് OMR ഷെമീം. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.