Home Blog Page 1921

സൈബർ തട്ടിപ്പ് , 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു

ന്യൂഡെല്‍ഹി.സൈബർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ താണ് നടപടി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം അനുസരിച്ച്,സൈബർ ക്രൈം കോഡിനേഷൻ സെന്റർ ആണ് അക്കൌണ്ടുകൾ മരവിപ്പിച്ചത്.ദേശ സാൽകൃത ബാങ്കുകൾ അടക്കമുള്ളവയിലെ അക്കൗണ്ടുകൾ ആണ് മരവിപ്പിച്ചത്. ഫേസ്ബുക്ക്, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളിലൂടെ സൈബർ തട്ടിപ്പും അനധികൃത പണ ഇടപാടും നടത്തുന്നതായി ഏജൻസികൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 17000 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടന്നതായാണ്‌ റിപ്പോർട്ട്.b2023 ജനുവരിക്ക് ശേഷം മാത്രം രാജ്യത്ത് ഒരു ലക്ഷത്തോളം സൈബർ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി

തൃശ്ശൂർ. ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയിരുന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. തുടർനടപടികൾക്കായി പണം ഇൻകം ടാക്സിന് കൈമാറി. എൽഡിഎഫിന് വേണ്ടി കടത്തിയ പണമാണ് പിടികൂടിയതെന്ന്
പി വി അൻവർ എംഎൽഎ ആരോപിച്ചു.

ഇന്ന് രാവിലെ 9:30 യോടെ ആയിരുന്നു സംഭവം. KL 51 P 4500 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കിയ കാറിൽ ആയിരുന്നു പണം കൊണ്ടുവന്നിരുന്നത്. രാവിലെ മുതൽ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഈ വാഹനവും പരിശോധനയ്ക്കായി തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും പണം കണ്ടെടുത്തു. ഷോർണൂർ കുളപ്പുള്ളി സ്വദേശി ജയനും മകനും ഡ്രൈവറും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായി നടത്തിയ പരിശോധനയിൽ 19.70 ലക്ഷം രൂപ കണ്ടെത്തി. പണത്തിന്റെ രേഖകൾ ഒന്നും വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് കാണിക്കാനായില്ല. തുടർനടപടികൾക്കായി പണം ഇൻകം ടാക്സിന് തെരഞ്ഞെടുപ്പ് സ്ക്വാഡ് കൈമാറി. ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമാണ് ചെറുതുരുത്തി. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണം ആണോ ഇത് എന്നതാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധിക്കുന്നത്. എൽഡിഎഫിന് വേണ്ടി കടത്തിയ പണമാണ് പിടിയിലായതെന്ന് പി വി അൻവർ ആരോപിച്ചു.

അതേസമയം എറണാകുളത്തേക്ക് പർച്ചേസ് ആവശ്യങ്ങൾക്കായി കൊണ്ടുപോയിരുന്ന പണമാണ് ഇതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

തലപ്പുഴ തിണ്ടുമ്മലിൽ അഞ്ചേമുക്കാൽ ഏക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡിൻറെ നോട്ടീസ്

വയനാട്. തലപ്പുഴ തിണ്ടുമ്മലിൽ അഞ്ചേമുക്കാൽ ഏക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡിൻറെ നോട്ടീസ് . രേഖകൾ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് 5 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. കൈവശക്കാരെ ഒഴിപ്പിക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് സ്ഥലത്തെത്തിയ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പറഞ്ഞു. ബിജെപി വിഷയത്തെ മുതലെടുക്കുകയാണെന്നും ജയരാജൻ ആരോപിച്ചു

വഖഫ് ബോർഡ് നൽകിയ നോട്ടീസ് സർക്കാർ പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ആവശ്യപ്പെട്ടു

ആരെയും സ്ഥലത്തുനിന്ന് ഇറക്കിവിടാൻ പള്ളി കമ്മിറ്റി ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു ഹയാത്തുൽ ഇസ്ലാം പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ പ്രതികരണം

യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍

ചാത്തന്നൂര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ഗോപകുമാര്‍(55), പ്രാക്കുളം ദേവദാസ് മന്ദിരത്തില്‍ വിനു(32) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഈ മാസം അഞ്ചാംതീയതി രാത്രി 11.30 മണിയോടെ കാവല്‍പുര റെയില്‍വേ ഗേറ്റിന് സമീപത്ത് വച്ച് തെക്കേവിള സ്വദേശി കണ്ണനെയാണ് പ്രതികള്‍ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ്, എസ്‌സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊട്ടിയത്ത് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

കൊട്ടിയം: ജോര്‍ജിയയില്‍ എംബിബിഎസിന് സീറ്റ് വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വട്ടക്കരിക്കകം ബിസ്മി മന്‍സിലില്‍ ഷെറിനെ (25) ആണ് ദിവസങ്ങള്‍ക്കു മുമ്പ് ഇരവിപുരം പോലീസ് ദല്‍ഹിയില്‍ നിന്നും പിടികൂടിയത്. മയ്യനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
പ്രതി പിടിയിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് ഇരവിപുരം പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
ജോര്‍ജ്ജിയയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ഇയാള്‍ പഠിക്കുന്ന കോളേജില്‍ അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞായിരുന്നു പലരേയും തട്ടിപ്പിനിരയാക്കിയത്. ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ഇരവിപുരം പോലീസില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സവാള വില സെഞ്ച്വറിയിലേക്ക്

പുനലൂര്‍: സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ സവാളയുടെ വില കുത്തനെ ഉയരുകയാണ്. 50 രൂപയ്ക്ക് കിട്ടിയിരുന്ന സവാള 100 രൂപയ്ക്കാണ് കഴിഞ്ഞദിവസം വിപണിയില്‍ ലഭ്യമായത്. ചെറിയ ഉള്ളിക്കും സവാളയ്ക്കും മാര്‍ക്കറ്റില്‍ ഒരേ വില. ചെറിയ ഉള്ളി കിലോ 100 രൂപ വിലയുണ്ടെങ്കിലും തരം തിരിച്ച് 60 രൂപ മുതല്‍ മാര്‍ക്കറ്റില്‍ ലഭിക്കും.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവ് കാരണമായി പറയുന്നത്. വെളുത്തുള്ളി 400-425 രൂപയില്‍ തുടരുകയാണ്. വെളുത്തുള്ളിയും മാര്‍ക്കറ്റില്‍ പലവിലയില്‍ ആണ് വില്പന. തരം തിരിച്ച് 350 രൂപ മുതല്‍ ലഭിക്കും.
കര്‍ണാടകയില്‍ വിളവെടുപ്പ് കഴിഞ്ഞ് സവാള മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങിയാല്‍ വില കുറയുമെന്ന പ്രതീക്ഷയാണുള്ളത്. സവാള വില ഏറിയതോടെ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് ഉള്ളി ഒഴിവായിട്ടുണ്ട്.

മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന സംഘപരിവാർ നടപടിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു, വിഡി സതീശന്‍

തൃശൂര്‍. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന സംഘപരിവാർ നടപടിക്ക് മുഖ്യമന്ത്രി കുടപിടിക്കുന്നു.സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാൻ നടത്തിയ പരാമർശങ്ങളിൽ കേസെടുക്കാൻ തയ്യാറായില്ല. ചേലക്കരയിൽ വെള്ളത്തിന് തീ പിടിപ്പിക്കുന്ന തരത്തിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാൻ കഴിയുന്ന ലഘുലേഖ ബിജെപി ന്യൂനപക്ഷമോർച്ച വിതരണം ചെയ്തു. യുഡിഎഫ് മാത്രമാണ് കേസ് കൊടുത്തത്

സർക്കാർ ഒരു കേസും എടുത്തില്ല. മുനമ്പം കേസ് പത്തുമിനിറ്റ് കൊണ്ട് തീർപ്പാക്കാവുന്ന കാര്യം.പ്രതിപക്ഷം കത്ത് കൊടുത്തതിനു ശേഷമാണ് ഉന്നതതലയോഗം വിളിച്ചത്.തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുനമ്പം സംബന്ധിച്ച ഉന്നതല യോഗം വലിച്ചു നീട്ടി.മുനമ്പ വിഷയം രമ്യമായി പരിഹരിക്കരുത് എന്ന് ഉദ്ദേശമുണ്ട്.വിഷയത്തിൽ ഒരു സങ്കീർണ നിയമ പ്രശ്നവും സർക്കാറിന് മുന്നിലില്ല

സംസ്ഥാനത്തെ മുസ്ലിം സംഘടനകൾ ഇത് വഖഫ് ഭൂമിയല്ല എന്ന് പറഞ്ഞിട്ടും സർക്കാരും മന്ത്രിയും മാത്രമാണ് കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്.സർക്കാരിൻറെ നിലപാട് ഇതാണ് എന്ന് വഖഫ് ബോർഡിനോട് അറിയിച്ചാൽ മാത്രം മതി വിഷയം പരിഹരിക്കപ്പെടും.വഖഫ് ബോർഡ് ഉണ്ടാക്കിയതാണ് പ്രശ്നം, സതീശന്‍ പറയുന്നു.

മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ :പത്തിന വികസന അജണ്ട സമർപ്പിച്ചു

കല്ലട. മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിനായി കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് പത്തിന വികസന അജണ്ട തയ്യാറാക്കി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ചു.

പെരുമൺ, കണ്ണങ്കാട് പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ കൊല്ലത്തിനും കായംകുളത്തിനുമിടയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനായി മൺറോത്തുരുത്ത് മാറും. അതോടെ, കേരളടൂറിസം ഭൂപടത്തിലെ പ്രധാന പ്രദേശമെന്ന നിലയിൽ, മൺറോത്തുരുത്ത് അതി വേഗത്തിൽ കൊല്ലത്തിന്റെ ഉപഗ്രഹനഗരമായി രൂപാന്തരപ്പെടും . ഈ സാഹചര്യം കൂടി കണക്കിലെടുത്തുള്ള വികസന അജണ്ടയാണ് കോസ് കൂട്ടായ്മ അധികൃതർക്ക് കൈമാറിയത്‌.

24 കോച്ച് വരെയുള്ള ട്രെയിൻ നിർത്താൻ കഴിയുന്ന വിധത്തിൽ പ്ലാറ്റ്ഫോമിന് നീളം കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുക , പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള ഫുട് ഓവർബ്രിഡ്ജ് പണി വേഗത്തിൽ തുടങ്ങുക , പ്ലാറ്റ്ഫോമുകൾക്ക് റൂഫിങ് ഷെൽറ്ററും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക, റെയിൽവേ ഇന്റർനെറ്റും വൈദ്യുതി കണക്ഷനും ലഭ്യമാക്കി ടിക്കറ്റ് വിതരണം നടത്തുക, ടിക്കറ്റ് ബുക്കിങ് റിസർവേഷൻ സംവിധാനം ആരംഭിക്കുക, മലബാർ എക്സ്പ്രസ്സ് ,മധുര – ഗുരുവായൂർ എക്സ്പ്രസ്സ് എന്നിവയുടെ സ്റ്റോപ് പുന:സ്ഥാപിക്കുക, വടക്കൻ കേരളത്തിലേക്ക് രാവിലെ പോകാൻ കഴിയുന്നവിധം ഷോർണൂർ വഴിയുള്ള ഏറനാട്, വേണാട്, പരശുറാം എക്സ്പ്രസ്സ്‌ എന്നിവയിൽ ഏതെങ്കിലും ഒരു ട്രെയിനിന് ഇരുദിശയിലും സ്റ്റോപ് അനുവദിക്കുക, ഡിവിഷണൽ അധികൃതർ ഉറപ്പ് നൽകിയ കണ്ണങ്കാട് -റെയിൽവേ സ്റ്റേഷൻ സർവീസ് റോഡ് പണി ഉടൻ ആരംഭിക്കുക, നിർദിഷ്ട തിരുവനന്തപുരം -എറണാകുളം, കൊല്ലം – തൃശൂർ, ഗുരുവായൂർ -മധുര വന്ദേ മെട്രോ ട്രെയിനുകൾക്ക് മൺറോത്തു രുത്തിൽ സ്റ്റോപ് അനുവദിക്കുക, റയിൽവേ സ്റ്റേഷന്റെ നിലവിലെ ഗ്രേഡ് ഉയർത്തുക എന്നിവയാണ് അജണ്ടയിലെ ഇനങ്ങൾ.

ഡൽഹിയിൽ റെയിൽവേ ബോർഡ്‌ അധികൃതർക്ക് പുറമെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും ഡിവിഷണൽ റെയിൽവേ മാനേജർക്കും അജണ്ടയും വിശദറിപ്പോർട്ടും നൽകിയതായി ദ് കോസ് പ്രസിഡന്റ്‌ പി. വിനോദ്, സെക്രട്ടറി കെ.മഹേന്ദ്രൻ എന്നിവർ പറഞ്ഞു.

ആർ. അശോകൻ, കളത്തറ ശാന്തകുമാർ, എസ്. സോമരാജൻ, അലങ്ങാട്ട് സഹജൻ, എൻ.അംബുജാക്ഷപണിക്കർ, മംഗലത്ത് ഗോപാലകൃഷ്ണൻ, ഡി.ശിവപ്രസാദ്,വി.എസ്. പ്രസന്നകുമാർ എന്നിവരടങ്ങിയ പ്രതിനിധിസംഘമാണ് അജണ്ട സമർപ്പിച്ചത്.

റിട്ട. പോസ്റ്റുമാൻ്റെ കാൽ തല്ലിയൊടിച്ച സംഭവം ക്വട്ടേഷൻ എന്ന് വ്യക്തമായി

കോഴിക്കോട്.വടകരയിൽ റിട്ട. പോസ്റ്റുമാൻ്റെ കാൽ തല്ലിയൊടിച്ച സംഭവം.ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെ നാലുപേർ പിടിയിൽ.ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേരും ക്വട്ടേഷൻ നൽകിയ ഒരാളുമാണ് കസ്റ്റഡിയിൽ ആയത്.ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.വടകര സ്വദേശി രവീന്ദ്രനെ ആണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കയറി ആക്രമിച്ചത്.രവീന്ദ്രൻ്റെ മകനും പരുക്ക് പറ്റിയിരുന്നു.വീടിന് സമീപത്തെ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊട്ടേഷൻ നൽകാൻ കാരണമെന്ന് സൂചന

സീപ്ലെയ്ൻ പദ്ധതി: മുൻ നിലപാടിൽ മാറ്റമില്ലെന്നു സിപിഐ

കൊച്ചി.സീപ്ലെയ്ൻ പദ്ധതി: മുൻ നിലപാടിൽ മാറ്റമില്ലെന്നു സിപിഐ. മത്സ്യബന്ധന മേഖലയിൽ പദ്ധതി അനുവദിക്കില്ല.മത്സ്യബന്ധന മേഖലയിൽ പദ്ധതി നടപ്പാക്കുമെന്ന സൂചനകൾ ആണ് ലഭിക്കുന്നത്.മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്ന് AITUC നേതാവും സിപിഐ ജില്ലാ സെക്രട്ടറിയുമായ ടി ജെ ആഞ്ചലോസ് പറഞ്ഞു.

വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതിൽ എതിർപ്പില്ല. 2013 ൽപദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലാണ്. അന്ന് പ്രതിഷേധിച്ചത്
ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഒന്നിച്ച്. 20 തീയതി ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി യോഗം ചേർന്ന് നിലപാട് അറിയിക്കും. പദ്ധതിയുമായി മുന്നോട്ടുപോയാൽ സമരപരിപാടികളിലേക്ക് നീങ്ങും