Home Blog Page 1911

ടെറസിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു

തിരുവനന്തപുരം .ടെറസിൽ നിന്ന് വീണ മധ്യവയസ്കൻ മരിച്ചു.വെള്ളറടയിലാണ് സംഭവം.സ്ഥലവാസി ശ്രീകുമാരൻ നായർ (60) ആണ് മരിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെയായിരുന്നു ഇന്നലെ അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്

ശബരിമല. സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടി. രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിക്ക് താഴെയാണ് പാമ്പിനെ കണ്ടത്. വിഷമില്ലാത്ത കാട്ടു പാമ്പാണ് എന്ന് വനംവകുപ്പ് അറിയിച്ചു

പതിനെട്ടാംപടിക്ക് താഴെ അരവണ കൗണ്ടറുകളിലേക്ക് പോകുന്ന പടിക്കെട്ടിന്റെ കൈവരിയിലാണ് പാമ്പിനെ കണ്ടെത്തിയത്. നൂറുകണക്കിന് ഭക്തര്‍ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് കൈവരിയില്‍ നീണ്ട നിവര്‍ന്നു കിടക്കുന്ന നിലയില്‍ രണ്ടടിയോളം നീളം വരുന്ന ആദ്യം കാണുന്നത്

ഉടന്‍തന്നെ ഈ ഭാഗത്ത് കൂടി തീര്‍ത്ഥാടകര്‍ അടിപ്പാതയിലേക്ക് കടക്കുന്നത് തടഞ്ഞു. സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ഉള്ള ശ്രമത്തിനിടെ പാമ്പ് കൈവരിയില്‍ നിന്നും പടിക്കട്ടിലേക്ക് ചാടി. തുടര്‍ന്ന് ഇവിടെ നിന്നും പാമ്പിനെ പിടികൂടി കുപ്പിയില്‍ ആക്കി. ഇതോടെയാണ് 20 മിനിറ്റോളം നീണ്ടുനിന്ന ഉദ്വേഗത്തിന് വിരാമമായത്. വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ഇതാദ്യമാണ്.

.REPRESENTATIONAL IMAGE

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡിബി കോളേജിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജഗത്ത് തുളസീധരന്റെ ഫോട്ടോ പ്രദർശനം


ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജഗത്ത് തുളസീധരന്റെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. 20, 21 തീയതികളിലായി നടന്ന പ്രദർശനം കേരള സർവ്വകലാശാല സിന്റിക്കേറ്റ് അംഗവും പ്രിൻസിപ്പലുമായ ഡോ. കെ.സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം പൂർവ്വവിദ്യാർത്ഥി കൂടിയായ ജഗത്തിന്റെ ചിത്രങ്ങൾ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹപാഠികൾ എടുത്ത് നടക്കുന്ന ജഗത്ത് എടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വളരെയധികം മാധ്യമ ശ്രദ്ധയും പ്രശംസയും ആ ചിത്രം നേടി. കൃത്രിമത്വങ്ങളില്ലാത്ത ജീവനുള്ള ചിത്രങ്ങൾ ആണ് ഇവ.

കലാലയ ജീവിതത്തിന്റെയും തെരുവിന്റെയും വർണ്ണങ്ങളെ ഈ ഫോട്ടോഗ്രാഫർ സമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാല, ആരോഗ്യ സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്ന് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്കാരം ജഗത്തിന് ലഭിച്ചിട്ടുണ്ട്. ഡി.ബി.കോളേജ്, പാലക്കാട്, കോഴിക്കോട്, ബാംഗ്ലൂർ, എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.

ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം, പതാരം എസ്എംഎച്ച്എസ്എസും, എൻഎസ്എൻഎസ്പിഎം യു പിഎസ്സും കലാകിരീടം ചൂടി

ശാസ്താംകോട്ട : നെടിയവിള അംബികോദയം ഹയർ സെക്കൻ്ററി സ്ക്കൂളിൽ നാല് ദിവസമായി നടന്നു വന്ന സ്ക്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു.ഹയർ സെക്കൻ്റി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പതാരം എസ്.എം.എച്ച്.എസ് .എസ്സും, യു.പി വിഭാഗത്തിൽ പതാരം എൻ.എസ്.എൻ.എസ്.യു.പി.എസും ഓവറോൾ കിരീടം നേടി. നിരവധി പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ 270 പോയിൻ്റോടെയാണ് പതാരം എസ്.എം.എച്ച്.എസ്.എസ് മുമ്പിലെത്തിയത്.157 പോയിൻ്റോടെ പോരുവഴി ഗവ.എച്ച്.എസ്.എസ് രണ്ടാമതും 129 പോയിൻ്റോടെ നെടിയവിള വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ് മൂന്നാമതും എത്തി.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ 254 പോയിൻ്റോടെ എസ്.എം.എച്ച്.എസ്.എസ് പതാരം ഓവറോൾ കിരീടം നേടിയപ്പോൾ 212 പോയിൻ്റോടെ ഭരണിക്കാവ് ജെ.എം.എച്ച്.എസും, 155 പോയിൻ്റോടെ നെടിയവിള വി.ജി.എസ്.എസ്.എ .എച്ച്.എസും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.യു.പി വിഭാഗത്തിൽ 76 പോയിൻ്റോടെ പതാരം എൻ.എസ്.എൻ.എസ്.പി.എം.യു.പി.എസ് വിജയകിരീടം ചൂടി. 74 പോയിൻ്റോടെ ശൂരനാട് ഗവ: എച്ച്.എസ്.എസ് രണ്ടാമതും 72 പോയിൻ്റോടെ മുതുപിലാക്കാട് എൻ.എസ്.യു.പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുവാവിനെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ പൊലീസ് പിടിയിലായി

കൊല്ലം: യുവാവിനെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതികൾ പൊലീസ് പിടിയിലായി. ഉളിയക്കോവിൽ വൈദ്യശാല നഗർ 181 പനവിള വടക്കതിൽ രാഹുൽ (28) , കൊല്ലം തോപ്പിൽ പുരയിടത്തിൽ ശരൺ (26), ആശ്രാമം നേതാജി നഗർ 74 ൽ വിജയ് (18), കരുനാഗപ്പള്ളി സ്വദേശി രാഹുൽ കൃഷ്ണൻ (24) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 15ന് രാത്രി 10.45 ഓടെ ആശ്രാമം മൈതാനത്ത് വച്ചാണ് സംഭവം. മീനാട് സ്വദേശി ശ്യാംരാജിനെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത പ്രതികൾ ഇയാളുടെ കൈവശം ഉണ്ടായിരുന്ന മൂന്നുപവന്റെ മാലയും ഒരുപവന്റെ കൈചെയിനും ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ തമ്പാനൂരിലെ ഹോട്ടൽ റൂമിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ആഭരണങ്ങൾ കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഒ മാരായ ഷഫീക്ക്, അനു.ആർ.നാഥ്, അജയൻ, രമേഷ്, ഷൈജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യ ശ്രീ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോട് കൂടിയാണ് കരിവെള്ളൂരില്‍ നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്.

കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ കരിവെള്ളൂര്‍ പലിയേരി സ്വദേശിനിയായ ദിവ്യ ശ്രീയെ ഭര്‍ത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യ ശ്രീ തല്‍ക്ഷണം മരിച്ചു. ഏറെക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യ ശ്രീ.

ആക്രമണത്തില്‍ ദിവ്യ ശ്രീയുടെ പിതാവ് വാസുവിനും ഗുരുതരമായി പരിക്കേറ്റു. വാസുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .

എൻജിനീയറിങ് വിദ്യാർഥി ഫ്ലാറ്റിന് മുകളിൽ നിന്നും ചാടി ഗുരുതരനിലയില്‍

കൊച്ചി. ഫ്ലാറ്റിന് മുകളിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം. കാക്കനാട് നവോദയ മില്ലുംപടി ഭാഗത്തുള്ള ഫ്ലാറ്റിൽ നിന്നാണ് എൻജിനീയറിങ് വിദ്യാർഥി ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയും. രണ്ടുദിവസമായി കുട്ടി ശരിയായ മാനസികാവസ്ഥയിൽ അല്ലായിരുന്നു എന്ന് മാതാപിതാക്കൾ. ആത്മഹത്യ ശ്രമം ആണോ എന്ന് സംശയിക്കുന്നതായി പോലീസ്

എം മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ നൽകിയ പീഢന പരാതി പിൻവലിക്കുന്നതായി പരാതിക്കാരി

കൊച്ചി: എം മുകേഷ് എംഎൽഎ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആലുവാ സ്വദേശിനിയായ നടി നൽകിയിരുന്ന പീഢന പരാതി പിൻവലിക്കുന്നു. ഡിഐജി പൂങ്കുഴലിക്ക് മുന്നിൽ പരാതി പിൻവലിക്കുന്നതിനുള്ള അപേക്ഷ നൽകുമെന്ന് നടി പറഞ്ഞു. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്നും തൻ്റെ ഭാഗങ്ങൾ കേൾക്കുന്നില്ലെന്നും നടി ആരോപിച്ചു.സർക്കാരും പോലീസും ഒത്തുകളിക്കുന്നതായും, തനിക്കെതിരായ കേസിൽ ഏകപക്ഷീയമായ നിലപാടാണന്നും നടി വെളിപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ്സുകൾ അന്വേഷിക്കുകയായിരുന്നു. മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു തുടങ്ങി ഏഴ് പേർക്കെതിരെയായിരുന്നു ആലുവ സ്വദേശിയായ നടി പരാതി നൽകിയത് .മുകേഷ് മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി.

സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികയെ അഭയ കേന്ദ്രത്തിൽ എത്തിച്ചു

തേവലക്കര. പഞ്ചായത്തിൽ അരുനല്ലൂർ വാർഡിൽ വിക്ടോറിയ ഭവനത്തിൽ താമസിച്ച വിക്ടോറിയ (75) എന്ന വയോധികയാണ് അഭയ കേന്ദ്രത്തിൽ എത്തിച്ചത്. മാനസിക അസ്വസ്ഥത ഉള്ളതും പലവിധ അസുഖങ്ങളാൽ ഏറെ നാളായി വീട്ടിൽ സംരക്ഷിക്കാൻ ആളില്ലാതെ കിടക്കുകയായിരുന്നു.പ്രായമായ രോഗത്താല്‍ ബുദ്ധിമുട്ടുന്ന സഹോദരൻ ആയിരുന്നു ഇതുവരെ നോക്കിയത്. ഭ ർത്താവ് ആദ്യകാലങ്ങളിൽ തന്നെ പിണങ്ങിപ്പോയതാണ്.ഇവരുടെ അവസ്ഥ ഹെൽത്ത് ഇൻസ്പെക്ടർ പ്രീതകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെസ്സി എന്നിവർ ചേർന്ന് ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷിനെയും എറണാകുളം കല്ലൂർകാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ്നെയുംവിവരം അറിയിക്കുകയായിരുന്നു ഇവരും വാർഡ് മെമ്പർ ഓമനക്കുട്ടൻ പിള്ള മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് തെക്കുംഭാഗം പോലീസിന്റെ സഹായത്തോടുകൂടി കരുനാഗപ്പള്ളി തഴവയിൽ പ്രവർത്തിക്കുന്ന കണ്ണകി ശാന്തിതീരം അഭ കേന്ദ്രത്തിൽ എത്തിച്ചു. അഭയ കേന്ദ്രം മാനേജിങ് ട്രസ്റ്റ് ജയശ്രീ സന്നിഹിതയായിരുന്നു

പാകിസ്താനിൽ വെടിവെപ്പ്, 41 പേർ കൊല്ലപ്പെട്ടു

ലാഹോര്‍. പാകിസ്താനിൽ വെടിവെപ്പ്. വാഹനവ്യൂഹത്തിന് നേരെയുള്ള വെടിവെപ്പിൽ 41 പേർ കൊല്ലപ്പെട്ടു

  • സ്ത്രീകളും കുട്ടികളും അടക്കമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖുറമിലാണ് ആക്രമണം ഉണ്ടായത്
    ആക്രമണങ്ങളെ അപലപിച്ച് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി