Home Blog Page 1912

കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി. അറവുകാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും പുന്നപ്ര നന്ദികാട്ടുവെളി പരേതനായ കബീറിന്റെ മകനുമായ മുഹമ്മദ് ഹുസൈൻ്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര നർബോണ തീരത്താണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കൂട്ടുകാരായ നാലുപേർ കുളിക്കാനിറങ്ങിയത്

അദാനിക്ക് തിരിച്ചടിയുമായി കെനിയ

ന്യൂയോര്‍ക്ക്. അദാനിയുമായുള്ള 2.5 ബില്യൺ ഡോളറിൻ്റെ ഇടപാടുകൾ ഉപേക്ഷിച്ചു കെനിയ.യുഎസ് കുറ്റപത്രത്തിന് പിന്നാലെയാണ് പ്രഖ്യാപനം. കെനിയൻ പ്രസിഡൻ്റ് വില്യം റൂട്ടോ യാണ്‌ ഇടപാട് റദ്ദാക്കാൻ ഉത്തരവിട്ടത്. എയർപോർട്ട്, പവർ ട്രാൻസ്മിഷൻ ലൈനുകൾ എന്നിവ സംബന്ധിച്ച ഇടപെടാണ് ഉപേക്ഷിച്ചത്. അന്വേഷണ ഏജൻസികളും പങ്കാളിത്ത രാജ്യങ്ങളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് പ്രസിഡൻ്റ് വില്യം റൂട്ടോ

മതങ്ങളുടെ പേരിൽ IAS ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്, കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം

തിരുവനന്തപുരം. മതങ്ങളുടെ പേരിൽ IAS ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്. കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നർകോടിക് സെൽ എ സി പി അന്വേഷിക്കും. കേസെടുക്കുന്നതിൽ തീരുമാനം പ്രാഥമിക അന്വേഷണത്തിന് ശേഷം. കേസെടുക്കാമെന്ന നിയമോപദേശത്തിൽ വ്യക്തത കുറവുള്ളതിനാലാണ് പ്രാഥമിക അന്വേഷണമെന്ന് പൊലീസ്

തന്‍റെ ഫോണ്‍ ചോര്‍ത്തുന്നവര്‍ക്ക് താന്‍ പണികൊടുക്കുന്നതിങ്ങനെ, വി ഡി സതീശന്‍ പറയുന്നു

ശാസ്താംകോട്ട. തന്റെ ഫോണും ചോര്‍ത്തപ്പെടുന്നുവെന്നും അവര്‍ക്ക് താന്‍ പണി കൊടുക്കുന്നുവെന്നും വിഡി സതീശന്‍. കെഎസ്എം ഡിബി കോളജിലെ വജ്രജൂബിലിയുടെ ഭാഗമായി നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.

ഏകാധിപതികള്‍ അധികാരസംരക്ഷണത്തിന് വിവിധമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ ഉദാഹരിക്കുകയായിരുന്നു സതീശന്‍. ഭരണകൂടത്തിന് ഫോണ്‍ ചോര്‍ത്താം. തന്റെ ഫോണ്‍ ചോര്‍ത്തപ്പെടുന്നതായി മനസിലായി. അതുകൊണ്ട് താന്‍അതിലൂടെ തെറ്റായ വിവരങ്ങള്‍ നല്‍കും. അങ്ങനെ താന്‍അവരെ പറ്റിക്കും.അവര്‍ കരുതുന്ന പലതും നടക്കില്ല. സതീശന്‍ വിവരിച്ചു.

നഴ്സിംഗ് വിദ്യാർഥി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട. നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾ പൊലീസ് കസ്റ്റഡിയിൽ.ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും.മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപണമുന്നയിച്ചിരുന്നു. അമ്മുവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ksu സംസ്ഥാന അധ്യക്ഷൻ അലോഷ്യസ്‌ സേവിയർ പറഞ്ഞു.

ദിവസങ്ങൾ നീണ്ട വിദ്യാർത്ഥി സമരങ്ങൾക്ക് ഒടുവിലാണ് പോലീസ് നടപടി. അമ്മു സജീവന്റെ മരണത്തിൽ കുടുംബം ആരോപണം ഉന്നയിച്ച മൂന്ന് സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് .
ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെ മൊഴി നൽകിയിരുന്നു. അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ ചങ്ങാതിമാർ ആയിരുന്നു . ഇവർക്കിടയിലെ ചെറിയ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. അമ്മുവിനെ ടൂർ കോഡിനേറ്റർ ആക്കിയതിനുൾപ്പെടെ മൂന്നംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു . ഇതിൻറെ പേരിൽ അടക്കം അമ്മുവിനെ മൂവരും മാനസികമായി പീഡിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തൽ. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാണ് പോലീസ് നീക്കം. സ്റ്റേഷനിൽ വച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അമ്മുവിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ്‌ സേവിയർ പറഞ്ഞു

അതേസമയം പോലീസ് അന്വേഷണം തൃപ്തികരമെന്നാണ് എന്നാണ് കുടുംബത്തിന്റെ പ്രതികരണം.

ഏകാധിപതികളായ ഭരണാധികാരികള്‍ തങ്ങള്‍ക്ക് അനുകൂലമായി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു, വി ഡി സതീശന്‍

ശാസ്താംകോട്ട. ഏകാധിപതികളായ ഭരണാധികാരികള്‍ തങ്ങള്‍ക്ക് അനുകൂലമായി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് മാധ്യമങ്ങളുടെ പഴയ ചരിത്രത്തിലും ആധുനിക ചരിത്രത്തിലും കാണാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെഎസ്എം ഡിബി കോളജില്‍ വജ്രജൂബിലിയുടെഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീയും ഞാനും സ്റ്റാലിനല്ലെന്നും യഥാര്‍ഥ സ്റ്റാലിന്‍ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതാണെന്നും സ്റ്റാലിന്‍ മകനോട് പറഞ്ഞതായ കഥയുണ്ട്,ഹിറ്റ്‌ലര്‍ക്കുവേണ്ടി ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ച് സത്യമാക്കിയ ഗീബെല്‍സിന്റെ കഥയുമുണ്ട്. അന്ന് ഗീബല്‍സ് ചെയ്തപണിയാണ് ആധുനിക കാലത്ത് ചില നേതാക്കള്‍ക്കുവേണ്ടി പിആര്‍ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് സതീശന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രഫ.(ഡോ)കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ സി പി രാജശേഖരന്‍(ഡെപ്യൂട്ടി എഡിറ്റര്‍,വീക്ഷണം), പി എസ് സുരേഷ്(റസിഡന്‍റ് എഡിറ്റര്‍,ജനയുഗം), ഡി ജയകൃഷ്ണന്‍( ചീഫ് സബ് എഡിറ്റര്‍ മലയാള മനോരമ), ജയന്‍ ഇടയ്ക്കാട്(ബ്യൂറോചീഫ്,ദേശാഭിമാനി) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍ അരുണ്‍കുമാര്‍, അനില്‍എസ് കല്ലേലിഭാഗം, തുണ്ടില്‍ നൗഷാദ്,എസ്.അനില്‍,ഡോ.രാധികാനാഥ്, ഡോ.ജയന്തി ,അപര്‍ണ വിആര്‍, ലജിത് വിഎസ് എന്നിവര്‍ പ്രസംഗിച്ചു തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

കരുനാഗപ്പള്ളി എസ്ഐയുടെ വസ്തുവകകൾ ജപ്തി ചെയ്ത ഉത്തരവിനെതിരെ എസ് ഐ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ തള്ളി

കരുനാഗപ്പള്ളി.എസ്ഐയുടെ വസ്തുവകകൾ ജപ്തി ചെയ്ത ഉത്തരവിനെതിരെ എസ് ഐ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ തള്ളി.
2022 സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് സി ഐ ആയിരുന്ന ജി ഗോപകുമാർ,എസ് ഐ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, പ്രമോദ് എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഭിഭാഷകനായ പനമ്പിൽ എസ് ജയകുമാറിനെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചതിനെതിരെ പനമ്പിൽ എസ് ജയകുമാർ കരുനാഗപ്പള്ളി സബ് കോടതിയിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഫയൽ ചെയ്ത കേസിൽ എസ് ഐ ആയ അലോഷ്യസ് അലക്സാണ്ടറുടെ വസ്തു വകകൾ ജപ്തി ചെയ്തിരുന്നു. ആയത് റദ്ദ് ചെയ്ത് കിട്ടുന്നതിലേക്ക് അലോഷ്യസ് അലക്സാണ്ടർ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ 70/24 തള്ളി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജസ്റ്റിസ് ജി ഗിരീഷ് ഉത്തരവായി അഡ്വക്കേറ്റ് പനമ്പിൽ എസ് ജയകുമാറിന് വേണ്ടി അഡ്വക്കേറ്റ് ടിആർ രാജൻ ഹാജരായി

ഒലീവ് ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഒലീവ്. വിറ്റാമിനുകളും ആൻറി ഓക്‌സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ. വിറ്റാമിൻ എ, ഡി, ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ ഒലീവിൽ അടങ്ങിയിരിക്കുന്നു. ഒലീവ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

  1. ഹൃദയാരോഗ്യം

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ഒലീവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഒലീവും ഒലീവ് ഓയിലുമൊക്കെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതുപോലെ ഒലീവിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും സഹായിക്കും.

  1. ചർമ്മം

ആൻറി ഓക്സിഡൻറുകളുടെ കലവറയാണ് ഒലീവ്. വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നതിനാൽ, ഇവ ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

  1. കുടലിൻറെ ആരോഗ്യം

ഒലീവിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനം സുഗമമാക്കുകയും കുടലിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കൂടാതെ ഒലീവിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ നിങ്ങളുടെ ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.

  1. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, വിറ്റാമിൻ കെ തുടങ്ങിയവ അടങ്ങിയ ഒലീവ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. അമിത വണ്ണം കുറയ്ക്കും

ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ ഒലീവ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

ആലപ്പുഴ.കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. പുന്നപ്ര തെക്ക് പഞ്ചായത്ത് നന്തികാട് വെളി കബീറിൻ്റെ മകൻ 17 വയസുകാരൻ ഹുസൈനെയാണ് കാണാതായത്. പുന്നപ്ര വാവക്കാട് പൊഴി കടപ്പുറത്താണ് കാണാതായത്. തിരയിൽ മുങ്ങിയ മറ്റ് 3 സുഹൃത്തുക്കളെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ ഹുസൈനായി
പുന്നപ്ര പോലീസും തോട്ടപ്പള്ളി തീരദേശ പോലീസും ചേർന്ന് തിരച്ചിൽ നടത്തുന്നു.

അതിനിടെ ചെറായി ബീച്ചിൽ ബീഹാർ സ്വദേശികളായ വിദ്യാർഥികൾ തിരയിൽപ്പെട്ടു. കടലിൽ കുളിക്കുന്നതിനിടെയാണ് സംഭവം.

കുസാറ്റിൽ പഠിക്കുന്ന 8 അംഗ സംഘം വിദ്യാർത്ഥികളിൽ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ ആശുപത്രിയലേക്ക് മാറ്റി. ഒരാളെ കണ്ടുകിട്ടിയിട്ടില്ല.

ശബരിമലയിൽ സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്; ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യവും

പത്തനംതിട്ട : ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ർഹമെന്നാണ് എൻഎസ്എസ് മുഖപത്രമായ സർവീസിലിലെ ലേഖനത്തിലെ പരാമർശം. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം അടക്കം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം, ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് എൻഎസ്എസ് ആവർത്തിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ശബരിമലയെ പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു. ഭക്തർക്ക് സുഗമ ദർശനം ഉറപ്പാക്കാൻ വൈദഗ്ധ്യം നിറഞ്ഞ തീർത്ഥാടന ഭരണ സംവിധാനം ഉണ്ടാവണം. തീർത്ഥാടനത്തിന്റെ അനുഷ്‌ഠാന പ്രാധാന്യം നിലനിർത്താനും സംരക്ഷിക്കാനും കാലികമായ നടപടികൾ ആവശ്യമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നുപോലും ഭക്തജനങ്ങൾ തീർത്ഥാടകരായി ശബരിമലയിൽ എത്തുന്നുണ്ട്. അനുഷ്‌ഠാനപരവും, ഭക്തിപരവുമായ തനിമ കാത്തുസൂക്ഷിക്കുവാനുള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടാകേണ്ടതാണ്. പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് അനുഷ്‌ഠാനപരമായ വിവരങ്ങൾ കൃത്യമായി നൽകുന്ന സംവിധാനം ഉണ്ടാവണമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു.