25.6 C
Kollam
Thursday 18th December, 2025 | 03:28:53 AM
Home Blog Page 1893

ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ 2024-ലെ ഗുരുശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു

ശാസ്താംകോട്ട.ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ (കേരള സംസ്ഥാന ഘടകം )2024-ലെ ഗുരുശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു.ഇരുപത്തിയേഴ് അധ്യാപകർക്ക് ഗുരുശ്രേഷ്ഠ പത്ത് വിശിഷ്ട വ്യക്തികൾക്ക് പ്രത്യേക പുരസ്കാരം.

അഖിലേന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 30-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മുതിർന്ന പൗരന്മാർക്കും വിശിഷ്ട വ്യക്തികൾക്കും നൽകുന്ന ആദരവിനും അർഹരായവരുടെ പേരുവിവരം പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് കെ.സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി വി.എൻ.സദാശിവൻപിള്ള. ട്രഷറർ പി.എ.ജോർജ്, സെക്രട്ടറി അമ്മിണി എസ്.ഭദ്രൻ എന്നിവർ ശാസ്‌താംകോട്ടയിൽ പ്രഖ്യാപിച്ചു.

പ്രൈമറി, എൽ.പി വിഭാഗം
എലിസബത്ത് ലിസ്സി.ജെ. ഹെഡ്‌മിസ്ട്രസ്, ബാലികാമറിയം എൽ.പി.എസ്. കൊല്ലം.

വിജയകുമാരി.എം.എം
എൽ.പി.എസ്.ടി, വേശാല ഈസ്റ്റ് എൽ.പി.എസ് കണ്ണൂർ,

സാംജോയി. എൻ.എസ് ഹെഡ്‌മാസ്റ്റർ, സെൻ്റ്. തോമസ് മിഷൻ എൽ.പി.എസ്, എരിമയൂർ, പാലക്കാട്,

ബിജുജോർജ് ഹെഡ്‌മാസ്റ്റർ, സെന്റ് തോമസ് എൽ.പി.എസ്, നെടുങ്കണ്ടം, ഇടുക്കി

പ്രൈമറി യു.പി വിഭാഗം

മിനി എം.ജി, യു.പി.എസ്.റ്റി. എ.പി.പി.എം.വി.എച്ച്.എസ്.എസ്. കുന്നിക്കോട്, കൊല്ലം.

ശാന്തകുമാർ.ബി.എസ്
പി.ഡി.ടീച്ചർ, ഗവ.വി.എച്ച്.എസ്.എസ്, മുട്ടറ, ഓടനാവട്ടം.

ചാക്കോച്ചൻ.ജെ സംസ്കൃതംടീച്ചർ, സെന്റ്മേരീസ് എച്ച്.എസ്.എസ്. ചമ്പക്കുളം

ഹൈസ്‌കൂൾ വിഭാഗം
മമ്മു.എ
ഹെഡ്മാസ്റ്റർ ഐ.യു.എച്ച്.എസ്.എസ്, പരപ്പൂർ, കോട്ടയ്ക്കൽ, മലപ്പുറം.

ബിന്ദു.കെ. എച്ച്.എസ്.റ്റി, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം,

എം.എ.മുംതാസ് എച്ച്.എസ്‌.റ്റി, റ്റി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂല, കാസർഗോഡ്.

വർഗീസ് ജോസഫ് ഹെഡ്‌മാസ്റ്റർ, സെൻ്റ്ജോർജ്ജ് എച്ച്.എസ് കോട്ടാങ്ങൽ, ചുങ്കപ്പാറ, പത്തനംതിട്ട.

കുന്നത്തൂർ.ജെ. പ്രകാശ്.
എച്ച് .എസ്. റ്റി,
ഗവ.മോഡൽ
ജി.എച്ച്.എസ്. എസ്, പട്ടം, തിരുവനന്തപുരം

പ്രീത് ജി.ജോർജ് എച്ച്.എസ്.റ്റി, സെന്റ്ജോർജ് മൗണ്ട് എച്ച്.എസ് കൈപ്പട്ടൂർ പത്തനംതിട്ട,

മഞ്ജു.കെ.എം എച്ച്.എസ്.റ്റി, മുസ്ലീം ഗേൾസ് എച്ച്.എസ്.എസ്. കോട്ടയം,

ആർ രഘുനാഥൻ എച്ച്.എസ്.റ്റി. അമൃത എച്ച്.എസ്.എസ് വള്ളികുന്നം, ആലപ്പുഴ.

രാജു.എം.ആർ ഹെഡ്മ‌ാസ്റ്റർ, എസ്.കെ.വി.എച്ച്.എസ്.എസ് നന്ദിയോട്, തിരുവനന്തപുരം.

ജേക്കബ് എബ്രഹാം ഹെഡ്മ‌ാസ്റ്റർ, മാർത്തോമ്മാ എച്ച് എസ്. ഫോർ ഗേൾസ്, കൊട്ടാരക്കര, കൊല്ലം.

സുജാത.ഡി
എച്ച്.എസ്.റ്റി, ഗവ.എച്ച്.എസ്
പൂയപ്പള്ളി. കൊല്ലം

ശ്രീല അനിൽ
ഹെഡ്മിസ്ട്രസ്
സെൻ്റ്.ജോർജസ്. ഗവ.വി.എച്ച്.എസ്.എസ് പൂതുപ്പള്ളി.
കോട്ടയം.

ബിജോയ് മാത്യു ഹെഡ്മാസ്റ്റർ, സെന്റ് ബാസ്റ്റ്യൻസ് എച്ച് എസ്.
തൊടുപുഴ, ഇടുക്കി.

സിസ്സി.എം.ലൂക്കോസ് എച്ച്.എസ്.റ്റി, സെൻ്റ് ജോസഫ് എച്ച്.എസ്. എസ്, പേരാവൂർ.

ഹയർസെക്കൻഡറി വിഭാഗം

ഷൈല.എസ് എച്ച്.എസ്.എസ്.റ്റി, എം. കെ.എൻ.എം.എച്ച്.എസ്.എസ്, കുമാരമംഗലം, തൊടുപുഴ,

ബാബു മാത്യു പ്രിൻസിപ്പാൾ, സി.എം.എസ്.എച്ച്.എ സ്.എസ് മല്ലപ്പള്ളി, പത്തനംതിട്ട.

ബിജു.എ പ്രിൻസിപ്പാൾ, ശബരി ഹയർസെക്കൻഡറി സ്‌കൂൾ, പള്ളിക്കുറുപ്പ്, പാലക്കാട്.

സ്പെഷ്യലിസ്റ്റ് വിഭാഗം

ലേഖ കാദംബരി ഡ്രായിംഗ് റ്റീച്ചർ, ഗവ.എച്ച്.എസ്.എസ്, കക്കാട്, കാസർഗോഡ്. എന്നിവരെയും തിരഞ്ഞെടുത്തതായി അവാർഡ് കമ്മറ്റി പ്രഖ്യാപിച്ചു.

മുതിർന്ന പൗരന്മാരിൽ നിന്നും വിശിഷ്ട വ്യക്തികളിൽ നിന്നും പത്ത്പേരെ വിവിധ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുവാനും തീരുമാനിച്ചു.

ലക്ഷ്‌മി മംഗലത്ത്, മൂന്നാളം, അടൂർ.
(സാഹിത്യ ശ്രേഷ്ഠ )
അജിതകുമാരി.വി.കെ
മടക്കത്താനം എറണാകുളം
(സാഹിത്യ ശ്രേഷ്ഠ)

സുനിൽകുമാർ കെ.എൻ ഗവ.യു.പി.എസ് കാസർഗോഡ്.
(സാഹിത്യ ശ്രേഷ്ഠ )

വിൽസൺ ജോസ്
റിട്ട.എച്ച്.എസ്.എസ്.റ്റി പാലക്കാട്.. (ആചാര്യ ശ്രേഷ്ഠ)

കുളങ്ങര ഗോപാലൻ മാസ്റ്റർ കോഴിക്കോട്
(കലാ ശ്രേഷ്‌ഠ),

രാജു.സി.ഗോപാൽ
കുടയത്തൂർ, ഇടുക്കി.
(കർഷക ശ്രേഷ്‌ഠ)

ജെസ്സി ജോസഫ് റിട്ട.എ.ഡി.പി.ഐ. ഇടുക്കി, കാലടി പി.പി.വാസുദേവൻ (കർമ്മ ശ്രേഷ്ഠ)

സതീഷ്കുമാ.കെ കൊല്ലം,
സാബു നെയ്യശ്ശേരി, തൊടുപുഴ
(മാധ്യമ ശ്രേഷ്ഠ)

തോബിയാസ് കെ.റ്റി ഹെഡ്‌മാസ്റ്റർ, എച്ച്.എഫ്.എൽ.പി.എസ്, കരിമണ്ണൂർ, ഇടുക്കി,
(കോന്നി യൂർ രാധാകൃഷ്ണൻ സ്മാരക പുരസ്ക്കാരം),

ഡാഫിനി.ജെ എൽ.പി.എസ്.റ്റി, ഗവ.എസ്.എൻ.ഡി.പി യു.പി.എസ് പട്ടത്താനം, കൊല്ലം (ഭദ്രൻ സ്‌മാരക പുരസ്ക്‌കാരം) എന്നിവർക്ക് ലഭിക്കും.2025 ജനുവരിയിൽ തൊടുപുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന്
ഭാരവാഹികൾ അറിയിച്ചു.

അംബികോദയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഫയർ സ്റ്റേഷൻ സന്ദർശിച്ചു


നെടിയവിള. വി ജി എസ് എസ് അംബികോദയം എച്ച് എസ് എസ്സിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ ശാസ്താംകോട്ട ഫയർ സ്റ്റേഷൻ സന്ദർശിച്ചു. 43 സീനിയർ കേഡറ്റുകൾ അധ്യാപകരായ കെ ഓ ദീപക് കുമാർ, പാർവ്വതി. എസ് എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. തീപിടുത്തം ഉണ്ടായാൽ തീ അണക്കുന്ന രീതി, ശ്വാസ തടസ്സം നേരിട്ടാൽ കൃത്രിമ ശ്വാസം നൽകുന്നത് അടക്കം കുട്ടികൾക്ക് ഡെമോൺസ്ട്രേഷൻ നടത്തി.അസിസ്റ്റന്റ് ഫയർ ഓഫീസർ സിബി മാത്യൂസ്, ഹരി എന്നിവർ കുട്ടികൾക്കായി ക്ലാസുകൾ എടുത്തു.

ഐ എ എസ് തലപ്പത്തെ ചേരിപ്പോരിന് ശമനമില്ല

തിരുവനന്തപുരം. രണ്ട് ഉദ്യോഗസ്ഥര സസ്പെൻഡ് ചെയ്തെങ്കിലും ഐ എ എസ് തലപ്പത്തെ ചേരി പോരിന് ശമനമില്ല.സസ്പെൻഷന് ശേഷം പരസ്യപോര് രഹസ്യപോരായി മാറി. ഉന്നതി സി ഇ ഒ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ അവിടുത്തെ ഫയലുകൾ കൃഷി വകുപ്പ് സ്പെഷ്യൽ ഓഫീസർ പ്രശാന്ത് മുക്കിയെന്നായിരുന്നു എ ജയതിലകിന്റെ കണ്ടെത്തൽ.എന്നാൽ പ്രശാന്ത് ഫയൽ കൈമാറിയെന്ന രേഖകൾ പുറത്തു വന്നിരുന്നു. പ്രശാത്തിനെതിരെ ആരോപണവുമായി എതിർപക്ഷവും രംഗത്തെത്തി. ചേരിപ്പോര് തുടരുമ്പോൾ എന്തു നിലപാട് എടുക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഐ എഎസ് അസോസിയേഷൻ. 2 പേർക്കുമെതിരെ സർക്കാർ നടപടി തിടുക്കത്തിൽ ആയിപ്പോയെന്ന് പൊതുവികാരം ഉദ്യോഗസ്ഥർക്കിടയിലുണ്ട്. സർക്കാർ എതിർപ്പ് ഭയന്ന് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ഈ വിഷയത്തിൽ കാര്യമായ ചർച്ചകളില്ല.

ബുള്‍ഡോസര്‍ രാജ്,സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡെല്‍ഹി. കുറ്റാരോപിതരായ വ്യക്തികളുടെ വീട് പൊളിക്കുന്ന ബുൾഡോസർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.ഹർജികൾ പരിഗണിച്ച സുപ്രീംകോടതി ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ പോലും സ്വകാര്യ സ്വത്ത് സർക്കാർ നശിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കുമെന്ന് പരാമർശിച്ചിരുന്നു.കേസിന്റെ ഭാഗമായി സെപ്തംബർ 17ന് രാജ്യത്തുടനീളമുള്ള അനധികൃത പൊളിക്കലുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

മുനിസിപ്പൽ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ പൊളിക്കുന്നുവെന്നായിരുന്നു ഹർജിക്കാർ വാദിച്ചിരുന്നത്.എന്നാൽ മുൻസിപ്പൽ നിയമപ്രകാരം പൊളിക്കുന്നതിന് വർഗീയ നിറം നൽകരുതെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചിരുന്നത്. ഹർജിയിൽ വിധി പറയുന്ന കോടതി പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കും.

12,100 കോടി രൂപയുടെ വികസന പദ്ധതികള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാർ സന്ദർശിക്കും

പട്ന.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാർ സന്ദർശിക്കും.12,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാന മന്ത്രി ഇന്ന് നിർവഹിക്കും.ദർഭംഗയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി ന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.1,260 കോടി രൂപയിലധികം ചെലവ് വരുന്നതാണ് പദ്ധതി.സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും, ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി ബ്ലോക്കുകളും, മെഡിക്കൽ കോളേജ്, നഴ്സിങ് കോളേജ്, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. വിവിധ സംസ്ഥാനങ്ങളിലായി റെയിൽവേ സ്റ്റേഷനുകളിൽ 18 ജൻ ഔഷധി കേന്ദ്രങ്ങളും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിക്കും

കേരള യൂണിവേഴ്സിറ്റിയിൽ ഉയർന്ന പരീക്ഷ ഫീസ്, കെഎസ് യു മാര്‍ച്ച് നടത്തിയതിന് പിന്നാലെ ഇന്ന് എസ്എഫ്ഐ മാർച്ച്

തിരുവനന്തപുരം. കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിന് എതിരെ കെഎസ് യു മാച്ചിനു പിന്നാലെ ഇന്ന് എസ്എഫ്ഐ മാർച്ച് നടത്തും . രാവിലെ 10 ന് സർവ്വകലാശാല ആസ്ഥാനത്തേയ്ക്കാണ് മാർച്ച്. മൂന്ന് വർഷ ബിരുദ കോഴ്സുകൾക്ക് തുല്യമായി ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് . സെമസ്റ്റർ 1300 രൂപ മുതൽ 1750 രൂപ വരെയാണ് പുതിയ ഉത്തരവ് പ്രകാരം ഫീസ് അടയ്ക്കേണ്ടത് . എന്നാൽ മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികൾക്ക് 515 രൂപ മാത്രമാണ് പരീക്ഷ ഫീസ് . കഴിഞ്ഞ ദിവസം കെഎസ് യു യൂണിവേഴ്സിറ്റി മാർച്ച് നടത്തിയിരുന്നു .

മദ്യലഹരിയിൽ എസ് ഐയുടെ കാർ പാഞ്ഞ് കയറി ഒരാൾക്ക് പരിക്ക്

കൊച്ചി. മദ്യലഹരിയിൽ എസ്.ഐയുടെ കാർ പാഞ്ഞ് കയറി ഒരാൾക്ക് പരിക്ക് ഇൻഫോ പാര്‍ക്ക് ജീനനക്കാരന് പരിക്ക്. പരിക്കേറ്റ രാകേഷ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ. ഇന്ന് രാത്രി 7.30 ന് ബ്രഹ്മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. ഇൻഫോ പർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പ്പെട്ടത്. ബൈക്കിൽ ഇടിച്ച ശേഷം കാറിൽ ഇടിച്ചാണ് എസ്.ഐ ഓടിച്ചിരുന്ന വാഹനം നിന്നത്.

പി വി അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം

തൃശൂർ. പി വി അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം. ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യൻ റിട്ടേണിങ് ഓഫിസർക്ക് കേസെടുക്കാൻ നിർദേശം നൽകി.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പി വി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ

എഴുതാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത്; കവർചിത്രം തയ്യാറാക്കിയിട്ടില്ല, ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ

കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്’, ഇ പി ജയരാജന്‍ പറഞ്ഞു.

ആര്‍ക്കും പ്രസിദ്ധീകരണത്തിനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും ഈ പറയുന്നത് മുഴുവന്‍ അസംബന്ധമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പുറത്ത് വരുന്ന കാര്യങ്ങള്‍ പുസ്തകത്തിലെഴുതിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.

വോട്ടെടുപ്പ് ദിവസം വീണ്ടും ഇ പി വക ബോംബ്; ആത്മകഥയിലെ ഉള്ളടക്കം വിവാദത്തിലേക്ക്

കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വിവാദത്തിലേക്ക്.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇത് പുറത്ത് വന്നത് പാർട്ടിക്ക് ഏറെ തലവേദനയാകും.കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ദിവസം ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ജയരാജൻ വെളിപ്പെടുത്തി വെട്ടിലായായിരുന്നു. തുടർന്ന് ഇടതു മുന്നണി കൺവീനർ പദവി വരെ അദ്ദേഹത്തിന് നഷ്ടമായി.ഇപ്പോൾ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ പുസ്തകത്തിലെ പരാമർശങ്ങൾ പൊതു സമൂഹം ചർച്ച ചെയ്യുന്നത് പാർട്ടിക്ക് ഏറെ ദോഷകരമാകുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം പിണറായി സർക്കാരിൽ ജനങ്ങൾക്ക്‌ വേണ്ടത്ര മതിപ്പില്ലന്ന പരാമർശം പുസ്തകത്തിലുണ്ട്. സർക്കാരിനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന.ഡി സി ബുക്സ് പുറത്തിറക്കുന്ന പുസ്തകമാണ് ഇപ്പോൾ പ്രകാശനത്തിന് മുമ്പേ വിവാദ ചർച്ചകൾക്കിടം കൊടുക്കുന്നത്.