28.8 C
Kollam
Wednesday 17th December, 2025 | 08:32:25 PM
Home Blog Page 1889

ശബരിമല തീര്‍ഥാടനം; ഹോട്ടലുകളിലെ വില ഏകീകരിച്ചു

കൊല്ലം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കള്‍ക്ക് വില ഏകീകരിച്ച് ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് ഉത്തരവിട്ടു. പുനലൂര്‍ താലൂക്കിലെ പുനലൂര്‍ മുന്‍സിപ്പാലിറ്റി, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, പത്തനാപുരം താലൂക്കിലെ പത്തനാപുരം ടൗണ്‍, പിറവന്തൂര്‍ പഞ്ചായത്ത് എന്നീ പ്രദേശങ്ങളടങ്ങിയ ഇടത്താവളങ്ങളിലുള്ള ഹോട്ടലുകളിലെ സസ്യ ഭക്ഷണ സാധനങ്ങള്‍ക്കാണ് വില ഏകീകരിച്ചത്.
അമിതവില ഈടാക്കല്‍, അളവില്‍ കുറവ് നല്‍കല്‍ എന്നിവയിലൂടെ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. വില നിശ്ചയിച്ച് പ്രസിദ്ധീകരിച്ച വിലവിവരപട്ടിക പുനലൂര്‍, പത്തനാപുരം താലൂക്കിലെ ഇടത്താവളങ്ങള്‍ അടക്കമുള്ള തീര്‍ത്ഥാടന പാതകളിലെ സ്റ്റാര്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റേകള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവ ഒഴികയുള്ള ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ കാണത്തക്കവിധം ആറ് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം

കൊല്ലം: ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിനെതിരെ (ഹെപ്പറ്റൈറ്റിസ് എ) ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളം, ആഹാര പാനീയങ്ങള്‍ എന്നിവ വഴി പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്എ) രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ ഉണ്ടാകാം.
പനി തലവേദന, വിശപ്പില്ലായ്മ ,ഛര്‍ദ്ദി ,ക്ഷീണം, മൂത്രം മഞ്ഞനിറത്തില്‍ കാണപ്പെടുക, കണ്ണുകളില്‍ മഞ്ഞപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ശബരിമലയില്‍ പ്രത്യേക കാലാവസ്ഥ പ്രവചനം

ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം. അടുത്ത മൂന്നുമണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കില്‍ അത് അറിയിക്കുന്ന തത്സമയ മഴ മുന്നറിയിപ്പും നല്‍കും.

വജ്ര ജൂബിലി, മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി കെഎസ്എം ഡിബി കോളജ്

ശാസ്താംകോട്ട. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അറുപതിന്റെ നിറവില്‍ ഡിബികോളജ് ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. 18ന് വിളംബര ജാഥ, 19ന് രാവിലെ ടൗണില്‍ നിന്ന് ഘോഷയാത്ര, തുടര്‍ന്ന് പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഉച്ചഭക്ഷണം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. 20ന് പൂര്‍വാധ്യാപകര്‍ പങ്കെടുക്കുന്ന ഗുരുവന്ദനം, 21ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍ എന്നിവയാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍.
മുഖ്യമന്ത്രിയുടെ പരിപാടിക്കായി ആദ്യം കോളജ് ഓഡിറ്റോറിയം ഉദ്ദേശിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പരിപാടി പുറത്ത് പന്തലിലേക്ക് മാറ്റി. ഇതിനായി കൂറ്റന്‍ പന്തല്‍ ഉയരുന്നുണ്ട്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടന്നുവരുന്നു

ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും പമ്പാ ബസ് സർവീസ് ആരംഭിച്ചു

ശാസ്താംകോട്ട. ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും പമ്പാ ബസ് സർവീസ് ആരംഭിച്ചു. വൃശ്ചികം ഒന്ന് ശനിയാഴ്ച മുതൽ, വൈകിട്ട് 6:30ന് കരുനാഗപ്പള്ളി ആരംഭിച്ച 7:00 മണിക്ക് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെത്തുന്നതുംഅവിടെ നിന്നും അയ്യപ്പഭക്തരെയും കയറ്റി പമ്പയ്ക്ക് പോകുന്നതാണെന്ന് ക്ഷേത്ര ഉപദേശ സമിതിക്ക് വേണ്ടി പ്രസിഡന്റ് കെ പി അജിതകുമാർ, സെക്രട്ടറി കേരള ശശികുമാർ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള എന്നിവർ അറിയിച്ചു

കുട്ടനാട്ടില്‍ സിപിഎം സഖാക്കള്‍ നേരിന്‍റെ പാത തേടി സിപിഐയില്‍, സമ്മേളനത്തിന് മുമ്പ് ഞെട്ടിക്കുന്ന തിരിച്ചടി

ആലപ്പുഴ. കുട്ടനാട്ടിലെ സിപിഐഎമ്മിൽ വീണ്ടും പൊട്ടിത്തെറി. എല്‍സി മെമ്പർമാരടക്കം 18 സിപിഎം അംഗങ്ങൾ പാർട്ടിവിട്ടു സിപിഐ ൽ ചേർന്നു. നാളെ കുട്ടനാട് ഏരിയ സമ്മേളനം നടക്കാനിരിക്കയാണ് കൊഴിഞ്ഞുപോക്ക്..
സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പ്രവർത്തകരെ സ്വീകരിച്ചു. കഴിഞ്ഞ വർഷം 297 പേരാണ് കുട്ടനാട്ടിൽ സിപിഎം ബന്ധം ഉപേക്ഷിച്ച് സിപിഐ ൽ ചേർന്നത്

നേരിന്റെ പാതയിലേക്ക് കടന്നുവന്ന സഖാക്കൾക്ക് സ്വാഗതം എന്നതായിരുന്നു സ്വീകരണച്ചടങ്ങിലെ ബാനറിലെ വാചകം. സിപിഐ ജില്ലാ സെക്രട്ടറി ഡിജെ ആഞ്ചലോസ് തന്നെ മെമ്പർഷിപ്പ് നൽകി.. എൽസി അംഗവും വെളിയനാട് പഞ്ചായത്ത് പ്രസിഡന്റുമായ ഓമന പൊന്നപ്പൻ, സിപിഐഎമ്മിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട മുൻഎല്‍സി അംഗം എജെ കുഞ്ഞുമോൻ, എസ്എഫ്ഐ മുന്നേരിയ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ മനുമോഹൻ എന്നിവരെ ഉൾപ്പെടെ 18 പാർട്ടി മെമ്പർമാരാണ് സിപിഎം വിട്ടത്. മുൻ സിപിഎം നേതാവും രാമങ്കരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ രാജേന്ദ്രകുമാറാണ് നീക്കത്തിനു പിന്നിൽ

സിപിഎംല്‍ നിന്ന് പുറത്താക്കിയതോടെ രാജേന്ദ്രകുമാർ ആറുമാസങ്ങൾക്ക് മുൻപാണ് സിപിഐI ൽ ചേർന്നത്. നിലവിൽ സിപിഐകുട്ടനാട് മണ്ഡലം സെക്രട്ടറിയാണ് രാജേന്ദ്രകുമാർ. പാർട്ടി മെമ്പർമാരുടെ എണ്ണം കൂടിയതോടെ കുട്ടനാട്ടിൽ ഉണ്ടായിരുന്ന സിപിഐ മണ്ഡലം കമ്മിറ്റി രണ്ടാക്കി. സിപിഎം ശക്തി കേന്ദ്രത്തിൽ സമ്മേളനത്തിനു തൊട്ടുമുൻപുള്ള പാർട്ടി മെമ്പർമാരുടെ കൂടുമാറ്റം നാളത്തെ സമ്മേളനത്തിലും പ്രധാന ചർച്ചയാകും

താരമായ പുണ്യയെ പതാരം എസ്എംഎച്ച്എസ്എസില്‍ ആദരിച്ചു

ശൂരനാട് തെക്ക്.ദേശീയ ഹാൻഡ്‌ബോൾ ടീമിലേക്ക് സെലെക്ഷൻ കിട്ടിയ പതാരം smhss ലെ പുണ്യയെ സ്കൂൾ മാനേജർ നന്ദകുമാർ
മൊമെന്റോ നൽകി ആദരിച്ചു

പുത്തനമ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉള്ള റോഡിൻ്റെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണുക, കോൺഗ്രസ്സ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

കുന്നത്തൂർ . കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ രോഗികൾക്ക് ഏക ആശ്രയം ആണ്
പുത്തനമ്പലത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഹെൽത്ത് സെന്റർ. മാസങ്ങളായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൻ്റെ മുക്കാൽ ഭാഗവും തകർന്നിരിക്കുകയാണ്. രോഗികളെ കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്നു പോകാൻ പറ്റാത്ത അവസ്ഥ ആണ് നിലവിൽ കാൽ നട ആയി പോകാൻ പറ്റാത്ത രീതിയിൽ തകർന്നിരിക്കുന്നു. ഈ റോഡിൻ്റെ ദയനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ്സ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു .

ആശുപത്രിയിലേക്ക് ഉള്ള റോഡിൻ്റെ പണി പൂർത്തിക്കരിച്ച് യാത്രാ ക്ലേശം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമര പരിപാടിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസ്സ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ശശിധരൻ, കുന്നത്തൂർ പ്രസാദ്, റ്റി.എ സുരേഷ് കുമാർ, ജോൺ , സാംകുട്ടി, ഷിജാ രാധാകൃഷ്ണൻ, കുന്നത്തൂർ മനോഹരൻ എന്നിവർ നേതൃത്യം നൽകി. എത്രയുംപ്പെട്ടന്ന് റോഡിൻ്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാറിൻ്റെ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.

നാളെ കെഎസ്‌യുവിന്റെ പഠിപ്പുമുടക്കി സമരം

തിരുവനന്തപുരം: കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ നാളെ കെഎസ്‌യുവിന്റെ പഠിപ്പുമുടക്കി സമരം. 4 വര്‍ഷ ബിരുദ കോഴ്സുകള്‍ മറയാക്കി കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടിയെന്ന് ആരോപിച്ചാണ് സമരം.
നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ നിലവില്‍ വരുമ്പോള്‍ ഫീസ് വര്‍ദ്ധന ഉണ്ടാവില്ലന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് സര്‍വകലാശാലകളില്‍ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്നും നാലും ഇരട്ടിയായാണ് ഫീസ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റിയും സര്‍ക്കാരും കൂട്ടുകച്ചവടമാണ് ഉണ്ടായിരിക്കുതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആശ്യപ്പെട്ടു.
നേരത്തെ, കേരള സര്‍വകലാശാല ആസ്ഥാനത്തും കേരളാ – കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ കീഴിലുള്ള ക്യാമ്പസുകളില്‍ പ്രതിഷേധ പരിപാടികളും കെഎസ്യു സംഘടിപ്പിച്ചിരുന്നു. സര്‍വകലാശകള്‍ വിദ്യാര്‍ഥി വിരുദ്ധ തീരുമാനം ഉടനടി പിന്‍വലിക്കുമെന്നും അല്ലാത്തപക്ഷം ശക്തമായ സമരമാര്‍ഗ്ഗത്തിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

തനിക്ക് രണ്ട് ഒപ്പുകൾ ഉണ്ടെന്ന് ടി വി പ്രശാന്തന്‍

കണ്ണൂര്‍. എഡിഎം നവീൻ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തൻ. തനിക്ക് രണ്ട് ഒപ്പുകൾ ഉണ്ടെന്നാണ് പ്രശാന്തന്റെ പ്രതികരണം. പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തനെ വിളിച്ചുവരുത്തി മൊഴിയെടുത്തു

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ടി വി പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിലെ ഒപ്പും പെട്രോൾ പമ്പിനായി നിശ്ചയിച്ച സ്ഥലത്തിന്റെ പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമായിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതി വ്യാജമായി ഉണ്ടാക്കിയതാണെന്ന വിവരങ്ങൾ പുറത്തുവന്നു. പിന്നീട് കോടതിയിൽ പോലും ആ പരാതിയെ കുറിച്ച് പി പി ദിവ്യ മിണ്ടിയിട്ടില്ല. എന്നാൽ മുഖ്യമന്ത്രിക്ക് താൻ തന്നെയാണ് പരാതി നൽകിയതെന്ന് ടി വി പ്രശാന്തൻ ആവർത്തിക്കുകയാണ്. ഒപ്പം തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്ന വിചിത്രമായ വാദവും ഇയാള്‍മുമ്പോട്ടുവയ്ക്കുന്നു.

പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ടി വി പ്രശാന്തന്റെ മൊഴി രേഖപ്പെടുത്തുന്നത്. കേസിൽ ഗൂഢാലോചന, ബിനാമി ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം