കൊല്ലം: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ പിടിയില്‍. വടക്കുതല അജ്മല്‍ ഉസ്താദ് (29) ആണ് ചവറ പോലീസിന്റെ പിടിയിലായത്. മദ്രസ അധ്യാപകനായ ഇയാള്‍, കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ നിരന്തരമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മുതിര്‍ന്നതിന് ശേഷവും കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചവറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെ
തിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം കണ്ടെത്തി അറസ്റ്റ്
ചെയ്യുകയായിരുന്നു.
ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഓമനക്കുട്ടന്‍, എസ്‌സിപിഓമാരായ നൗഷാദ്, രഞ്ജിത്ത് സിപിഓമാരായ സുജിത്ത്, ശ്യാം ശങ്കര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രകൃതിവിരുദ്ധ പീഡനം; ചവറയില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍
കുന്നത്തൂരിലെ കൊടുംവളവിൽ റോഡിൻ്റെ മധ്യഭാഗത്ത് രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു
കുന്നത്തൂർ. കൊട്ടാരക്കര -കരുനാഗപ്പള്ളി റൂട്ടിൽ കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷന് സമീപം കൊടുംവളവിൽ റോഡിൻ്റെ മധ്യഭാഗത്ത് രൂപപ്പെട്ട കുഴി അപകട ഭീഷണിയാകുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് യാത്രികർ തെറിച്ചു പോകുന്നതും പരിക്കേൽക്കുന്നതും പതിവാണ്.തിരക്കേറിയ പാതയായതിനാൽ പലപ്പോഴും ദുരന്തങ്ങൾ വഴി മാറുന്നത് തലനാരിഴയ്ക്കാണ്.മഴ പെയ്താൽ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.മാസങ്ങൾക്കു മുമ്പ് രാത്രികാലങ്ങളിൽ ബൈക്ക് അപകടങ്ങൾ പതിവായതോടെ പ്രദേശവാസികൾ ചേർന്ന് കുഴി അടച്ചിരുന്നു.കഴിഞ്ഞ ഓണക്കാലത്ത് പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ റോഡിൽ ‘ഓട്ടയടപ്പ്’ നടത്തിയെങ്കിലും പഴയ പടിയിലേക്ക് മാറാൻ അധികനാൾ വേണ്ടി വന്നില്ല.കൊടുംവളവ് തുടങ്ങുന്ന വർക്ഷോപ്പ് ഭാഗം മുതൽ പാൽസൊസൈറ്റി വരെ ടാറിംഗ് നടത്തിയ റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ് ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
പരവട്ടത്ത് അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറിയിൽ മോഷണം നടത്തിയ പ്രതികൾ റിമാൻ്റിൽ
ശാസ്താംകോട്ട:പോരുവഴി പരവട്ടത്ത് അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറിയിൽ മോഷണം നടത്തിയ സംഭവത്തിൽ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.ശൂരനാട് വടക്ക് കുന്നിരാടം കോട്ടയ്ക്കാട്ട് ചേരിയിൽ ജിജു (37), നടുവിലേമുറി നെല്ലിവിളയിൽ അനീഷ്(40) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഫാക്ടറിക്ക് സമീപം ഇരുചക്രവാഹനങ്ങൾ വച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയവർ നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്.പാത്രങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്ന മോഷ്ടാക്കളെ തടഞ്ഞുവച്ച് ശൂരനാട് പൊലീസിൽ വിവരം അറിയിച്ചു.ഇതിനിടയിൽ അനീഷ് ഓടി രക്ഷപ്പെട്ടിരുന്നു.പിന്നീട് മോഷണം അറിഞ്ഞെത്തിയ ആളെന്ന നിലയിൽ അവിടേക്ക് എത്തിയ അനീഷിനെ സംശയത്തെ തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ കൈമാറുകയായിരുന്നു.
സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെട്ടതിൽ അന്വേഷണത്തിന് മൂന്നംഗ സമിതി
തിരുവനന്തപുരം. സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെട്ടതിൽ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. തിരുനാവായ നാവാമുകുന്ദ , കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് വിശദീകരണം തേടാനാണ് തീരുമാനം. കായികമേള മാനുവൽ പരിഷ്കരണം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ബോധപൂർവ്വമായി ശ്രമം നടന്നുവെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാർ ബി ടി, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ തുടങ്ങിയവർ അംഗങ്ങളായ സമിതിയാണ് അന്വേഷണം നടത്തുക. രണ്ടാഴ്ചക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കണം. തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളോട് വിശദീകരണം തേടും. മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിനെതിരെ ഉയർന്ന പരാതികളിൽ പഠനം നടത്തി പ്രൊപ്പോസൽ തയ്യാറാക്കാൻ കായികരംഗത്തെ വിദഗ്ധർ അടങ്ങുന്ന സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാന്വൽ പരിഷ്കരണം നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ
വ്യക്തി കുറ്റാരോപിതനായതിന്റെ പേരിൽ വീട് പൊളിക്കുന്ന നടപടി ഭരണഘടന വിരുദ്ധം, ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിംകോടതി
ന്യൂഡെല്‍ഹി. വീടുകൾ പൊളിക്കുന്ന ബുൾഡോസർ നടപടിക്കെതിരെ നിർണായക വിധിയുമായി സുപ്രീം കോടതി. ഒരു വ്യക്തി കുറ്റാരോപിതനായതിന്റെ പേരിൽ വീട് പൊളിക്കുന്ന നടപടി ഭരണഘടന വിരുദ്ധമെന്ന് വിധിയിൽ. സർക്കാരുകൾ കോടതികൾ ആകരുതെന്ന് വിമർശനം.അധികാര ദുർവിനിയോഗം അനുവദിക്കാൻ ആകില്ലെന്നും കോടതി.പൊളിക്കൽ നടപടികൾക്ക് മാർഗനിർദ്ദേശവും സുപ്രീംകോടതി നിദേശിച്ചു.
കുറ്റാരോപിതനും കുറ്റവാളിക്കും അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ടെന്നതാണ് സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണം. ഒരു വ്യക്തിയുടെ വീട് എന്നത് മൗലികാവകാശത്തിന്റെ ഭാഗമാണ്. അവകാശം നിഷേധിക്കുന്നത് തികച്ചും ഭരണഘടന വിരുദ്ധം എന്നതാണ് സുപ്രീംകോടതി വിധി. കുറ്റാരോപിതൻ തെറ്റുകാരൻ ആണോ എന്ന് സർക്കാരല്ല തീരുമാനിക്കേണ്ടത്. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്വം ആണ് സർക്കാർ പുലർത്തേണ്ടത്. കുറ്റാരോപിത്തന്റെയും കുറ്റവാളിയുടെയും വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെയും ഇത്തരം നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു.
പൊളിക്കൽ നടപടികൾക്ക് വിധിയിലൂടെ ചില മാർഗനിർദ്ദേശങ്ങളും കോടതി നൽകി. കാരണം കാണിക്കൽ നോട്ടീസ് ഇല്ലാതെ വീടുകൾ പൊളിക്കരുത്. നോട്ടീസ് നൽകിയാൽ ഇരകൾക്ക് 15 ദിവസത്തെ സാവകാശം നൽകണം. ഈ നിർദ്ദേശങ്ങൾ പാലിക്കാതെ പൊളിക്കൽ നടപടി ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായി, കെ വി വിശ്വനാഥൻ ബെഞ്ചിന്റേത് ആണ് നിർണായക വിധി
ഡോ വന്ദനയെ ആക്രമിച്ചപോലെ ചെന്നൈയിലും, കുത്തേറ്റ് ഡോക്ടര്‍ ഗുരുതരനിലയില്‍
ചെന്നൈ. സർക്കാർ ആശുപത്രിയിൽ കയറി രോഗിയുടെ മകൻ ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു.
കലൈഞ്ജർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ക്യാൻസർ വിഭാഗം ഡോക്ടർ ബാലാജിക്കാണ് പരിക്കേറ്റത് . ആക്രമണം നടത്തിയ പെരുങ്കളത്തൂർ സ്വദേശി വിഗ്നേഷും സുഹൃത്തും പിടിയിലായി.
ഇന്ന് രാവിലെയാണ് സർക്കാർ ആശുപത്രിയിൽ ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. ചൈന്നൈ ഗിണ്ടിയിലെ കലൈഞ്ജർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ക്യാൻസർ വിഭാഗം ഡോക്ടറാണ് ബാലാജി. പെരുങ്കുളത്തൂർ സ്വദേശി വിഗ്നേഷിന്റെ അമ്മയെ ചികിത്സിക്കുന്നത് ബാലാജിയാണ്. രാവിലെ ആശുപത്രിയിലെത്തിയ വിഗ്നേശും മൂന്ന് സുഹൃത്തുകളും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി. അമ്മയ്ക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് വിഗ്നേശ് ഡോക്ടറോട് തട്ടിക്കയറി. പിന്നാലെ അരയിലൊളിപ്പിച്ച കത്തിയെടുത്ത് കഴുത്തിൽ രണ്ട് തവണ കുത്തി. ശേഷം ഡോക്ടറുടെ ടേബിൾ നശിപ്പിച്ചു. ശബ്ദം കേട്ട് ക്യാബിന് പുറത്ത് ഉളളവർ എത്തി ഉടൻ തന്നെ ഡോക്ടറെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആശുപത്രിയധികൃതർ ചേർന്ന് പിടിച്ചുവെച്ചെങ്കിലും ആശുപത്രിപരിസരത്ത് കത്തിയുപേക്ഷിച്ച് വിഗ്നേഷ് രക്ഷപെട്ടിരുന്നു. പിന്നാലെ വിഗ്നേഷിനെയും സുഹൃത്തിനേയും പൊലീസ് പിടികൂടി. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസ് നിഗമനം.
സർക്കാർ ആശുപത്രിയിലെ ആക്രമണത്തിൽ പ്രതിപക്ഷപാർട്ടികൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. എന്നാൽ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം.
കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം. കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്നാട്, തിരുനെൽവേലി സ്വദേശി ആരോഗ്യരാജ് (45) ആണ് മരിച്ചത്.കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടത്ത് ആക്രി കച്ചവടം നടത്തുന്ന ആളാണ് ആരോഗ്യരാജ്.കഴക്കൂട്ടം പോലീസ് എത്തി പരിശോധന ആരംഭിച്ചു.
200-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ പരസ്യമായി തൂക്കിലേറ്റി
200-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ പരസ്യമായി തൂക്കിലേറ്റി. ഇറാനിലാണ് 43 കാരനായ മുഹമ്മദ് അലി സലാമത്തിനെ തൂക്കിലേറ്റിയത്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന ഇയാള്‍ക്കെതിരെ 200-ഓളം സ്ത്രീകളാണ് ബലാത്സംഗം ചെയ്തതായി പരാതി ഉന്നയിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാള്‍ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പല കേസുകളിലും സലാമത്ത് സ്ത്രീകളോട് വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുകയോ ചെയ്ത് അടുപ്പം സൃഷ്ടിക്കും. അതിന് ശേഷമാണ് ബലാത്സംഗം ചെയ്യുക. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കി. ജനുവരിയില്‍ ആണ് ഇയാള്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു. ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാന്‍ ലൈസന്‍സ് ഫീസടയ്ക്കണമെന്ന് പുതിയ നിയമം…. വ്യാപക പ്രതിഷേധം
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാന്‍ ലൈസന്‍സ് ഫീസടയ്ക്കണമെന്ന് പുതിയ നിയമം. സിംബാബ്‌വെയില്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് 50 ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ ലൈസന്‍സ് ഫീ. രാജ്യത്തെ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഫീസടയ്ക്കുന്നവര്‍ക്കാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനാകാനാവുക എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു. വ്യാജവാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം എന്ന് റെഗുലേറ്ററി അതോറിറ്റി വിശദീകരിക്കുന്നു.
ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവര്‍ അവരുടെ വ്യക്തി വിവരങ്ങള്‍ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.
ആത്മകഥ വിവാദം: ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ
കണ്ണൂർ: ഇപി ജയരാജന്റെ ആത്മകഥയെന്ന് രാവിലെ മുതൽ മാധ്യമങ്ങളും ഡിസി ബുക്സും പ്രചരിപ്പിച്ച ‘കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പേരിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ.
പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം ഇപി ജയരാജൻ തള്ളിപറഞ്ഞിരുന്നു. പുറത്തുവന്ന കാര്യങ്ങൾ ഒന്നും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയെ ഏൽപ്പിച്ചിട്ടില്ല. ഡിസി ബുക്‌സിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവാദത്തെ തുടർന്ന്
പ്രകാശനം ഡിസി ബുക്‌സ് നീട്ടിവെച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം പുസ്തകം വിവാദ ചർച്ചയ്ക്ക് വഴിമരുന്നിട്ടത് സി പി എമ്മിനെ അലോരസപ്പെടുത്തി.





































