Home Blog Page 1886

ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ ദാസ്

ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ ദാസ്
താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ ദാസ്. നിലവില്‍ ഇപ്പോള്‍ താന്‍ സന്തോഷത്തിലാണെന്നും ഒരാളെ ഡേറ്റ് ചെയ്യുന്നുണ്ടെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മംമ്ത പറയുന്നു. എന്നാല്‍ കാമുകന്‍ ആരാണെന്ന് താരം തുറന്നു പറഞ്ഞില്ല.
ഞാന്‍ ലോസ് ആഞ്ചല്‍സിലായിരുന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു. അതൊരു ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അത് ശരിയായില്ല. എനിക്ക് ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അത് സമാധാനത്തോടെ മുന്നോട്ടുപോകുന്നതായിരിക്കണം. എന്റെ ജീവിതത്തിന്റെ മറ്റ് വശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു ബന്ധത്തില്‍ നിന്നുള്ള അധിക സമ്മര്‍ദ്ദം ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്ടു മൂന്നു തവണ ഞാന്‍ അവസരം നല്‍കും, എന്നാല്‍ അതിനപ്പുറം ഇത് സമ്മര്‍ദ്ദമാണ്, എനിക്ക് അത് ശരിക്കും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നില്ല.- മംമ്ത പറഞ്ഞു.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി…

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. ജൂണ്‍ 30ന് സമയപരിധി തീരാനിരിക്കേയാണ് നീട്ടിയത്. കേരളത്തില്‍ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ബന്ധിപ്പിക്കാന്‍: bit.ly/rationaadhaar
civilsupplieskerala.gov.in ല്‍ കയറി സിറ്റിസണ്‍ ലോഗിന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. ആധാറിന്റെ പകര്‍പ്പും റേഷന്‍കാര്‍ഡും കൂടി നല്‍കി അക്ഷയ സെന്ററുകള്‍ മുഖേനയും ലിങ്ക് ചെയ്യാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസിനും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇ-പോസ് മെഷീനുകള്‍ മുഖേന റേഷന്‍കടകളിലും ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.

ഷവര്‍മ്മ യന്ത്രത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി കുടുങ്ങി; രക്ഷകരായി അഗ്‌നിരക്ഷാസേന

കോളജ് വിദ്യാര്‍ഥിനിയുടെ മുടി ഷവര്‍മ്മ യന്ത്രത്തില്‍ കുടുങ്ങി. പെണ്‍കുട്ടിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പാളയം നൂര്‍മഹല്‍ റെസ്റ്റോറന്റിലായിരുന്നു സംഭവമുണ്ടായത്. നിലമേല്‍ എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥിനി അധീഷ്യയുടെ മുടി ഹോട്ടലിന് മുന്നിലെ ഷവര്‍മ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സര്‍വകലാശാല ഓഫീസിലെത്തിയതാണ് പെണ്‍കുട്ടി. മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ സമീപത്തെ േെറസ്റ്റാറന്റിലേക്ക് ഓടിക്കയറിയപ്പോള്‍ കാല്‍വഴുതി യന്ത്രത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കറങ്ങിക്കൊണ്ടിരുന്ന ലിവറില്‍ മുടി കുരുങ്ങി. ഉടന്‍ യന്ത്രം ഓഫാക്കിയതിനാല്‍ അപകടം ഒഴിവായി.
മുടി കമ്പിയില്‍ ചുറ്റിയതോടെ ഇളക്കിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. മുടി ഉരുകി കമ്പിയില്‍ പറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് മുടി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

പ്രേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇറ്റാനഗര്‍ . അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പ്രേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേമ ഖണ്ഡു എത്തുന്നത്. ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഉപമുഖ്യമന്ത്രിയടക്കം 11 ക്യാബിനറ്റ് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇറ്റാനഗറിലെ ഡികെ സ്റ്റേറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ജെ പി നദ്ദ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു.60 അംഗ നിയമസഭയിൽ 46 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ല, കെ മുരളീധരൻ

ന്യൂഡെല്‍ഹി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെക്കില്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ.പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ പൊതുരംഗത്ത് സജീവമാകില്ല.പ്രവർത്തന കേന്ദ്രം ഇനി കേരളമാണെന്നും,വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ആവശ്യമെന്നും കെ എം മുരളീധരൻ പറഞ്ഞു.അതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോഴിക്കോട്ടെ കെ മുരളീധരന്റെ വീട്ടിലെത്തിയെങ്കിലും മുരളീധരൻ ഡൽഹിയിൽ ആയതിനാൽ കൂടിക്കാഴ്ച നടക്കാതെ പ്രതിപക്ഷ നേതാവ് മടങ്ങി

തൃശ്ശൂരിലെ തോൽവിയിൽ സംസ്ഥാന- ജില്ല നേതൃത്വത്തെ നേരിട്ട് കടന്നാക്രമിക്കാതെ, പരാജയത്തിന് കാരണം പ്രചരണത്തിലെ വീഴ്ചയാണെന്നാണ് കെ മുരളീധരന്റെ വാക്കുകൾ

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ പൊതുപ്രവർത്തനത്തിൽ സജീവമാകില്ലെന്ന് ആവർത്തിച്ചു.പ്രവർത്തന കേന്ദ്രം ഇനി കേരളമാണെന്നും മുരളിധരൻ സൂചന നൽകി

മുരളീധരൻ ഡൽഹിയിലെത്തിയത് അറിയാതെ കോഴിക്കോട്ടെ വീട്ടിലെത്തിയ വിഡി സതീശന് കൂടിക്കാഴ്ച നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്നു.സതീശൻ വരുന്ന കാര്യം അറിഞ്ഞിരുന്നെങ്കിൽ കാത്തിരുന്നേന്നെയെന്ന് മുരളീധരൻ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വവുമായി ഇടഞ് നിൽക്കുന്ന കെ മുരളീധരുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.ഡൽഹിയിൽ തുടരുന്ന മുരളീധരൻ സോണിയ ഗാന്ധിയെ കണ്ട് സംസ്ഥാനത്തെ സംഘടനാ സാഹചര്യം ധരിപ്പിക്കും

ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഐസ്ക്രീമിൽ നിന്ന് കിട്ടിയത് കണ്ട് യുവതി ഞെട്ടി

മുംബൈ. ഐസ്ക്രീമിൽ നിന്ന് കൈവിരൽ കിട്ടിയതായി പരാതി. മലാഡ് സ്വദേശിനി വാങ്ങിയ ഐസ്ക്രീമിൽ നിന്നാണ് കൈവിരൽ കിട്ടിയത്. മലാഡ് പൊലീസ് ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്ത് തൊണ്ടിമുതലുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. ഓൺലൈൻ ഡെലിവറി ആപ്പായ സെപ്റ്റോയിൽ വഴിയാണ് യമ്മോ എന്ന കമ്പനിയുടെ കോൺ ഐസ്ക്രീം യുവതി വാങ്ങിയത്. ഇതിലൊന്ന് സഹോദരന് നൽകി. ഐസ്ക്രീം കഴിച്ച് തുടങ്ങിയപ്പോഴാണ് എന്തോ വസ്തു അതിനുള്ളത് സഹോദരൻ ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾല കൈവിരൽ കിട്ടിയെന്നാണ് പരാതി.

നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് പുനപരീക്ഷ

ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പുനപരീക്ഷ.1563 വിദ്യാർത്ഥികൾക്കും
വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം നൽകുമെന്ന് NTA സുപ്രീംകോടതിയിൽ.NTA സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച് സുപ്രീംകോടതി.ഈമാസം 23ന് ആകും പരീക്ഷ നടത്തുക. നീറ്റ് പ്രവേശന നടപടികൾ തുടരുമെന്നും കോടതി. പരീക്ഷയിൽ അട്ടിമറികൾ നടന്നിട്ടില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.

ഹരിയാനയിലെ ആറു കേന്ദ്രങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അധികമാർക്ക് നൽകിയതിനെത്തുടർന്ന് ഒന്നാം റാങ്ക് ലഭിച്ചതാണ് വിവാദത്തിലേക്ക് എത്തിയത്. സുപ്രീംകോടതിയിലെ ഹർജിയിൽ എൻ ടി എ സമിതി നൽകിയ റിപ്പോർട്ടിലാണ് അധികം മാർക്ക് ലഭിച്ചവർക്ക് വീണ്ടും പരീക്ഷ നടത്താം എന്ന മാർഗം നിർദ്ദേശിച്ചത്. പുനപരീക്ഷ എഴുതിയില്ലെങ്കിൽ ഗ്രീസ് മാർക്ക് ഒഴികെയുള്ള മാർക്ക് ആ ഉദ്യോഗാർത്ഥിക്ക് നൽകുമെന്നും എൻ ടി എ കോടതിയെ അറിയിച്ചു.ഈ റിപ്പോർട്ടാണ് സുപ്രീംകോടതി അംഗീകരിച്ചത്. കൗൺസിലിംഗ് തടയനാവില്ലെന്ന് വ്യക്തമാക്കിയ കോടതി എൻടിഎയോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ 1563 ഉദ്യോഗാർത്ഥികൾ ആയിരിക്കും ഈ മാസം 23ന് പുനപരീക്ഷ നേരിടുക. പുനപരീക്ഷ ഫലം 30ന് തന്നെ പ്രഖ്യാപിക്കും. പുനപരീക്ഷയ്ക്കായി വിജ്ഞാപനം ഇന്ന് ഇറക്കും.പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ പ്രതികരിച്ചു.

ഈ വർഷത്തെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെ ഇടപെടൽ

സൈബർ പോരാളി വിമർശന വിവാദം, വിശദീകരണവുമായി എം വി ജയരാജൻ

കണ്ണൂര്‍. സൈബർ പോരാളി വിമർശന വിവാദം. വിശദീകരണവുമായി എം വി ജയരാജൻ. ഇടത് വിരുദ്ധ നവ മാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതികരണത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചു.

പാർട്ടിക്കാർ പാർട്ടിയെ വിമർശിക്കുന്നുവെന്ന വ്യാജേന യുഡിഎഫ് പ്രചാരണം നടത്തി.സർക്കാരിനെതിരെ കോൺഗ്രസ്,സിപിഎം പേരിൽ ഐ ഡി നിർമ്മിച്ചു. ഇടതുപക്ഷമെന്ന് കരുതുന്ന പല ഗ്രൂപ്പുകളും ഇടത് വിരുദ്ധത പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജവാർത്ത പ്രചരിപ്പിച്ചു. വടകരയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമ പരാമർശം. ഇടത് ഗ്രൂപ്പുകളിൽ കോൺഗ്രസുകാർ നുഴഞ്ഞ് കയറിയെന്നും ജയരാജന്‍ ആരോപിച്ചു.

യുപി ഗാസിയാബാദിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

ഉത്തർപ്രദേശ്: ഗാസിയാബാദിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി.

മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടർന്ന് പിടിക്കാൻ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചവരിൽ ഏഴ് വയസ്സുള്ള കുട്ടിയും വയോധികരും ഉൾപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടർന്നതോടെയാണ് അപകടം ഉണ്ടായത്. മുകളിൽ താമസിക്കുന്നവർ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച് പേർ വെന്തുമരിച്ചത്.

വന്ദന ദാസ് കൊലപാതകം: വിചാരണ താല്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: 2023 മെയ്‌ 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്. വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്. പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.