Home Blog Page 1883

പിറ്റിഎ യോഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് മർദ്ദനം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: സ്കൂൾ പിറ്റിഎ യേഗത്തിനിടെ പ്രഥമാധ്യാപികയ്ക്ക് നേരെ കൈയ്യേറ്റവും ആക്രോശവും.മലയാലപ്പുഴ കെ എം പി എൽ പി എ സി ലെ പ്രഥമധ്യാപിക ഗീതാ രാജുവിന് നേരെയാണ് അക്രമണം ഉണ്ടായത്.സംഭവത്തോടനുബന്ധിച്ച് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിടിഎ യോഗത്തിനിടയ്ക്ക് ണ് അക്രമം. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എൽ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് യുവാവിന്റെ മർദ്ദനമേറ്റത് -സംഭവത്തിൽ കോഴികുന്നം സ്വദേശി വിഷ്ണു എസ് നായരെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്നലെ വൈകിട്ട് മൂന്നേ മുപ്പതോടെയാണ് സംഭവം.പിടിഎ യോഗം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു കോഴിക്കുന്ന് സ്വദേശി വിഷ്ണു എസ് നായർ അസഭ്യവർഷവുമായി സ്കൂളിന് അകത്തേക്ക് എത്തിയത് -ഇത് തടയാൻ ശ്രമിച്ച അധ്യാപികയെ ആക്രമിക്കുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിച്ച ഗീത രാജുവിന്റെ ഭർത്താവിനും മർദ്ദനമേറ്റതായി പരാതിയുണ്ട് -പിന്നെയും അസഭ്യ വർഷവുമായി ഏറെനേരം സ്കൂളിനടുത്ത്  തന്നെ തുടർന്ന യുവാവിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു -മുൻപും ഇയാൾ സ്കൂളിൽ വന്ന ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു -എന്താണ് ആക്രമണ കാരണം എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല .വിഷ്ണു എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉടൻതന്നെ കോടതിയിൽ ഹാജരാക്കും

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വർണ്ണാഭമായ ചടങ്ങുകൾ; സംസ്ഥാനത്തെങ്ങും സ്വതന്ത്ര്യ ദിനാഘോഷം

തിരുവനന്തപുരം: വർണ്ണാഭമായ ചടങ്ങുകളോടെ സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊല്ലത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പതാക ഉയർത്തി.പ്രതിസന്ധികളെ നേരിട്ട് കേരളം മുന്നോട്ട് പോകുകയാണെന്നും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വി ശിവൻകുട്ടി ആവശ്യപ്പെട്ടു.ആഗോള തലത്തിൽ രാജ്യം തലയുർത്തി നിൽക്കുകയാണ്.
ദാരിദ്യവും, തൊഴിൽ ഇല്ലായ്മയും തുടച്ച് നീക്കണം.ഫെഡറിലിസം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും
ഐക്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും വി ശിവൻകുട്ടി പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ വിവിധ സേനവിഭാഗങ്ങളുടെ പരേഡും അരങ്ങേറി.

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. മതേതരത്വത്തിന് എതിരായ വെല്ലുവിളികൾ ഒരുമിച്ച് ചേർത്ത് തോൽപ്പിക്കണമെന്നും കേരള വികസന മാതൃക ലോക ശ്രദ്ധ ആകർഷിച്ചത് ആണ് എന്നും മന്ത്രി പറഞ്ഞു. നവ കേരളസദസിൽ സാധാരണക്കാർ മുതൽ നൊബേൽ ജേതാക്കൾ വരെ പറഞ്ഞത് സർക്കാർ ശ്രദ്ധയോടെ കേട്ട് നടപടി സ്വീകരിച്ചു വരികയാണ് എന്നും മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

കോട്ടയം ജില്ലാ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി ദേശീയ പതാക ഉയർത്തി. തുടർന്ന് പരേഡ് പരിശോധിച്ച് സെല്യൂട്ട് സ്വീകരിച്ചു. 20 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുത്തത്.വയനാട്ടിൽ രക്ഷാ പ്രവർത്തനം നടത്തിയവർക്ക് നന്ദി അർപ്പിച്ച മന്ത്രി പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സ്വാതന്ത്ര്യ ദിനസന്ദേശത്തിൽ പറഞ്ഞു.

മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ ദേശീയ പതാക ഉയർത്തി.തുടർന്ന് പരേഡ് പരിശോധിച്ച് സെല്യൂട്ട് സ്വീകരിച്ചു. 34 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡിൽ പങ്കെടുത്തത്.ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനം നടത്തിയവർക്ക് മന്ത്രി കെ രാജൻ നന്ദി അറിയിച്ചു.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു .കാത്തോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിവിധ സേനാവിഭാഗങ്ങൾ മാർച്ച് ഫാസ്റ്റിൽ പങ്കെടുത്തു .വയനാട് ദുരന്തത്തിൽ സമഗ്രമായ പുനരധിവാസമാണ് സർക്കാർ ലക്ഷമെന്ന്മന്ത്രി പറഞ്ഞു ‘കേരളം ഒന്നിച്ചു നിൽക്കണമെന്നും നമ്മൾ അതിജീവിക്കും എന്നും ജോർജ് വ്യക്തമാക്കി .മാലിന്യ വിമുക്ത പത്തനംതിട്ടയാണ് ഭാവി ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു .പത്തനംതിട്ട എസ്പി വി അജിത്ത്,ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

നിയമസഭയിൽ രാവിലെ 9 മണിക്ക് സ്പീക്കർ എ എൻ ഷംസീർ ദേശീയ പതാക ഉയർത്തി. നിയമസഭ വളപ്പിലെ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ബി ആർഅംബേദ്കർ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി. നിയമസഭ ജീവനക്കാർ പങ്കെടുത്തു.


പട്ടം പിഎസ് സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ പതാക ഉയർത്തി. മന്ത്രി ജി ആർ അനിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളും എന്നിവർ പങ്കെടുത്തു

വാർത്താനോട്ടം

2024 ആഗസ്റ്റ് 15 വ്യാഴം

??????????????????

ഭാരതം ഇന്ന് എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഏവര്‍ക്കും ‘ന്യൂസ് അറ്റ് നെറ്റി’ൻ്റെ സ്വാതന്ത്ര്യദിനാശംസകള്‍..

??????????????????

BREAKING NEWS

? സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.

? കര്‍ഷകര്‍ , സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേര്‍ ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളായി എത്തി.

?പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തു.

?കേരളീയം?

? വയനാട് ദുരന്തത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ചത് ഉരുള്‍പൊട്ടലിനിടെയുണ്ടായ ഡാമിങ് ഇഫക്ട് അഥവാ അണക്കെട്ട് പ്രതിഭാസം ആണെന്നു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ നിഗമനം. മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ 3 ഉരുള്‍പൊട്ടലുകളാണ് രാത്രി 12.45 മുതല്‍ പുലര്‍ച്ചെ വരെ ഉണ്ടായത്. ആദ്യത്തെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുവന്ന ഭീമന്‍ പാറക്കെട്ടുകളും മരത്തടികളും അടിഞ്ഞുകൂടി പുഞ്ചിരിമട്ടത്തോടു ചേര്‍ന്ന് അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളിലുണ്ടായ രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ ഈ അണയും തകര്‍ന്നതോടെ ഉരുളിന്റെ പ്രഹരശേഷി വര്‍ധിച്ചുവെന്നുമാണ് നിഗമനം.

? വയനാട് ദുരന്തത്തെ തുടര്‍ന്ന് പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കെ രാജന്‍. ദുരന്തഭൂമിയില്‍ സന്ദര്‍ശകര്‍ എത്തരുതെന്നും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര ധനസഹായമായി 379 പേര്‍ക്ക് പതിനായിരം രൂപ വീതം കൊടുത്തു. ബാക്കിയുള്ളവര്‍ക്ക് വൈകാതെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

? സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

? ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ വീണ്ടും ലോറിയുടെ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ലോറിയില്‍ മരത്തടികള്‍ കെട്ടാനുപയോഗിച്ച കയറും കൂടെ കണ്ടെത്തിയിട്ടുണ്ട്. നേവിയുടെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍.പുതുതായി ലോറിയുടെ ഗിയറിന്റെ ഭാഗമാണെന്ന് കരുതുന്ന ലോഹങ്ങളാണ് കണ്ടെത്തിയത്.

? കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തെരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനം. തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജര്‍ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരും . 22 ലക്ഷം രൂപയാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവ്.

? സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവ് വന്നതിനാല്‍ വൈദ്യുതി പരിമിതി കണക്കിലെടുത്താണ് തീരുമാനം.വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

? തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശത്തുനിന്നും എത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പൂന്തുറ ഭാഗത്താണ്. ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ റെയില്‍വേ
സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ആളെ തട്ടിക്കൊണ്ടുപോയത്.

? തിരുവനന്തപുരം ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തില്‍ ആസൂത്രകനും മുഖ്യ പ്രതിയുമായ അന്‍വര്‍ ഹുസൈന്‍ കീഴടങ്ങി. ഫോര്‍ട്ട് സ്റ്റേഷനിലാണ് അന്‍വര്‍ കീഴടങ്ങിയത്. പ്രധാന പ്രതിയായ സജീറിന്റെ ബന്ധുവാണ് അന്‍വര്‍ ഹുസൈന്‍.ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്നു പൊലീസ് പറഞ്ഞു.

?? ദേശീയം ??

? സ്വാതന്ത്ര്യദിനത്തോ ടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്വാതന്ത്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

?വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികളാണ് മെഡലിന് അര്‍ഹരായത്. കാബിനറ്റ് സെക്രട്ടറിയേറ്റില്‍ നിന്ന് ജിഎസ്ഒ പ്രദീപ് കുമാര്‍ ശ്രീനിവാസന്‍, സിബിഐ എസ് പിയായി സേവനം അനുഷ്ഠിക്കുന്ന കെ പ്രദീപ് കുമാര്‍, ദില്ലി പൊലീസ് എസ് ഐ ഷാജഹാന്‍ എസ് എന്നിവര്‍ ആണ് പോലിസ് മെഡലിന് അര്‍ഹരായ
മലയാളികള്‍.

? സ്വാതന്ത്ര്യദിനത്തോ
ടനുബന്ധിച്ച് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്ന് സൈനികര്‍ക്കും ഒരു ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനുമാണ്കീര്‍ത്തിചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.18
സൈനികര്‍ക്കാണ്ശൗര്യചക്ര പ്രഖ്യാപിച്ചത്.

? മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 777 വിമാനം മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. കാബിന്‍ ഡി-പ്രഷറൈസേഷനില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് വിമാനം തിരിച്ചിറക്കിയത്. എയര്‍-ടേണ്‍ബാക്ക് ആയിരുന്നുവെന്നും എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

? മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വിയെ തെലങ്കാനയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സിംഘ്വിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

? ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ രാജിവച്ചു. ഒന്നര വര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി. എന്നാല്‍ ബിജെപിയില്‍ തുടരുമെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ഖുശ്ബു പറഞ്ഞു. അതേസമയം, പാര്‍ട്ടി പുതിയ പദവികള്‍ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നും, വനിത കമ്മീഷനില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെന്നും ഖുശ്ബു പറഞ്ഞു.

? ആര്‍ജി കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട വനിത ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ കുടുംബം. ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയ ബീജത്തിന്റെ അളവ് ഒന്നിലധികം പേരുടെ ഇടപെടല്‍ സൂചിപ്പിക്കുന്നുവെന്ന് മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു.

? കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധത്തില്‍ താനും പങ്കുചേരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റേ. തനിക്കും മകളും കൊച്ചുമകളും ഉണ്ട്. സ്ത്രീകള്‍ക്കെതിരായ ക്രൂരത ഒരുമിച്ച് ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

? യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ഉറപ്പാക്കുന്നതിനുപകരം പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഗൗരവതരമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. .

? കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

?? അന്തർദേശീയം ??

? ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കി പോക്സ് അതി തീവ്രമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഈവര്‍ഷം ഇതുവരെ പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് അഥവാ എം പോക്സ് കാരണം അഞ്ഞൂറിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയില്‍ പിടിമുറുക്കിയത്.

?️‍♀️??‍♀️കായികം??

? ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ കൈവിട്ട് കായിക തര്‍ക്കപരിഹാര കോടതിയും. പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു.

? പാരിസ് ഒളിംപിക്സ് ഗുസ്തിയിലെ മോശം പ്രകടനത്തിനു പിന്നില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ സമരവും കാരണമായിട്ടുണ്ടെന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിങ്. ഇന്ത്യന്‍ ഗുസ്തി മേഖലയുടെ തന്നെ സമാധാനം കളഞ്ഞ സമരം നിമിത്തം പാരിസില്‍ ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന കുറഞ്ഞത് ആറു മെഡലുകളെങ്കിലും നഷ്ടമായെന്നും സഞ്ജയ് സിങ് കുറ്റപ്പെടുത്തി.

കുട്ടി സാറുമ്മാർ…

അടൂർ കടമ്പനാട് വിവേകാനന്ദ എൽപിഎസിലാണ് സാറുമ്മാർ കുട്ടികളായത്. ഇവിടുത്തെ 6 അധ്യാപകരാണ് കുട്ടികളുടെ യൂണിഫോമിന്റെ അതേ നിറത്തിൽ ലുള്ള യൂണിഫോമും ധരിച്ച് സ്കൂളിൽ എത്തിയത്. ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടി കളുടെ അതേ യൂണിഫോമിൽ സ്കൂളിലേക്ക് കടന്നുവന്ന അധ്യാപകരെ കണ്ട് ആദ്യം അതിശയത്തോടെ നോക്കി നിന്ന കുട്ടികൾ പിന്നീട് ഹർഷാരവത്തോടെ അധ്യാപകർക്ക് ചുറ്റും തടിച്ചു കൂടുകയും നിറഞ്ഞ പുഞ്ചിരിയോടു കൂടി അവരെ സ്വീകരിക്കുകയും ചെയ്തു. കുട്ടികളുടെ അതേ യൂണിഫോമിൽ ക്ലാസിലേക്ക് തങ്ങൾ കടന്നു ചെല്ലുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വ്യത്യാസം ഒരു പരിധി വരെ ഇല്ലാതാകും എന്നും അധ്യാപകരെ തങ്ങളുടെ കൂട്ടുകാരിൽ ഒരാളായി കാണുകയും തങ്ങൾക്കുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും കൂട്ടുകാരോട് പങ്കുവെക്കുന്ന പോലെ അധ്യാപകരോട് പങ്കുവെക്കും എന്നും അതുവഴി കുട്ടികളിലേക്ക് കൂടുതൽ അടുത്ത് ഇടപഴകാൻ കഴിയുമെന്നും കൊച്ചുകുട്ടികൾക്കുണ്ടാകുന്ന ചെറിയ ചെറിയ മാനസിക പ്രശ്നങ്ങൾ ഇതുവഴി പരിഹരിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഈ അധ്യാപകർ വിശ്വസിക്കുന്നു.
R.രേഖലക്ഷ്മി. K. P വൃന്ദ, M.A. അനീഷ്‌കുമാർ , രതീഷ് സംഗമം,സ്വപ്ന. S. നായർ V.വിജയകൃഷ്ണൻ, C. S.രശ്മി. എന്നീ അധ്യാപകരാണ് കുട്ടികളുടെ യൂണിഫോമിൽ സ്കൂളിലെത്തിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഈ അധ്യാപകരെ അഭിനന്ദിക്കുകയും അവരുടെ ചിത്രങ്ങളും വാർത്തയും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷത്തിൽ സുരേഷ് ഗോപി പങ്കെടുത്തില്ല

തൃശൂര്‍.സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ സുരേഷ് ഗോപി. തൃശ്ശൂരിൽ ഉണ്ടായിട്ടും ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ സുരേഷ് ഗോപി. പരിപാടിയിൽ സുരേഷ് ഗോപിക്ക് വേണ്ടി ഇരിപ്പിടം ക്രമീകരിച്ചിട്ടും പങ്കെടുത്തില്ല.

സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുക്കുമെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷത്തിൽ പിന്മാറുകയായിരുന്നു

വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല… 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:ഭാരതം 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി സംസാരിച്ചത്. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജ്യത്തെ ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ സാധിക്കും. 40 കോടി ജനങ്ങള്‍ക്ക് അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്ര്യം നേടാനാകുമെങ്കില്‍, 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിലൂടെ എന്ത് നേടാനാകുമെന്ന് സങ്കല്‍പ്പിക്കാനും മോദി ആവശ്യപ്പെട്ടു.

നടന്നത് വടക്കന്‍കേരളം മോഡല്‍ സ്വര്‍ണം പൊട്ടിക്കല്‍

തിരുവനന്തപുരം. നഗരത്തെ നടുക്കിയ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ നടന്നത് സ്വർണ്ണം പൊട്ടിക്കൽ ശ്രമം. തിരുവനന്തപുരത്തെ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണക്കടത്ത് തർക്കമെന്നു പോലീസ്. തിരുനൽവേലി സ്വദേശ ഉമറിനെയാണ് തട്ടിക്കൊണ്ടു പോയത്.അക്രമം നടത്തിയത് തിരുവനന്തപുരം സ്വദേശികളുടെ സംഘമെന്നും പോലീസ് പറയുന്നു.

സിംഗപ്പൂരിൽ നിന്നുള്ള വിമാനത്തിൽ വരുന്ന സ്വർണം യാത്രക്കാരനിൽ നിന്ന് വാങ്ങാനാണു
ഉമർ എത്തിയത്. എന്നാൽ സ്വർണം കസ്റ്റംസ് തടഞ്ഞു വെച്ചു. ഇതോടെ ഉമർ മടങ്ങുന്നതിനിടെയാണ് എതിർ സംഘം ഉമറിനെ തട്ടിക്കൊണ്ടു പോയത്. ഉമറിൽ നിന്ന് സ്വർണം പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. പാതി വഴി എത്തിയപ്പോളാണ് ഉമറിൻ്റെ കയ്യിൽ സ്വർണമില്ലന്ന് മനസിലായത്. ഇതോടെ അവർ ഉമറിനെ വഴിയിൽ ഇറക്കി വിട്ടു. ഉമറിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധവുമായി സ്ത്രീകൾ

കൊൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധവുമായി സ്ത്രീകൾ. കൊൽക്കത്തയിൽ തെരുവുകൾ വീണ്ടെടുക്കൂ എന്ന പേരിൽ വൻ പ്രതിഷേധ പ്രകടനം നടന്നു.കോളേജ് സ്ക്വയർ അടക്കമുള്ള ഇടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
അതേസമയം കേസന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയ്, ആശുപത്രിയുടെ മുൻ പ്രിൻസിപ്പൽ, സൂപ്രണ്ട് അടക്കമുള്ളവരെയും, നാലാം നിലയിലെ ടിസിടിവി ദൃശ്യങ്ങളിൽ കണ്ട ഏഴ് ജൂനിയർ ഡോക്ടർമാരെയും സിബിഐ സംഘം ഉടൻ ചോദ്യം ചെയ്യും.
വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത് വന്നു.പോലീസിനും സംസ്ഥാന സർക്കാറിനും വീഴ്ച പറ്റിയെന്ന ആരോപണം തള്ളിയ മമതാ ബാനർജി, 12 മണിക്കൂറിനകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെന്നും, തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ ആകില്ലെന്നും പ്രതികരിച്ചു.

ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളേജിൽ വൻ സംഘർഷം​; പ്രതിഷേധപ്പന്തലും ആശുപത്രിയും അടിച്ച് തകർത്തു

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. ഒരു സംഘം മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകർത്തു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണമുണ്ടായി.

തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ പ്രതികരിച്ചു. അതേസമയം കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സി വി ആനന്ദ ബോസ് വൈസ് ചാൻസലർമാരുടെ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്. സർവകലാശാലകൾ വനിതാ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ​ഗവർണർ നിർദേശിച്ചു. ബം​ഗാൾ പോലീസ് പൂർണ പരാജയമാണെന്നും, സംഭവം ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും ​ഗവർണർ വിമർശിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി ​ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും.