കൊട്ടാരക്കരയില്‍ എലിപ്പനി ബാധിച്ച് 45കാരന്‍ മരിച്ചു. കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശി നിത്യാനന്ദന്‍ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയ നിത്യാനന്ദന് പരിശോധനയില്‍ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
കൊട്ടാരക്കരയില്‍ എലിപ്പനി ബാധിച്ച് 45-കാരന്‍ മരിച്ചു
ജാർഖണ്ഡിൽ നിന്ന് 50 ലക്ഷം രൂപ പിടികൂടി
റാഞ്ചി.തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ നിന്ന് 50 ലക്ഷം രൂപ പിടികൂടി. ആദായ നികുതി വകുപ്പാണ് പണം പിടികൂടിയത്. പണം പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ. സ്പെയർ ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പണം തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനായി ജാർഖണ്ഡ് മുക്തി മോർച്ച കൊണ്ടുവന്നതെന്ന് ബിജെപി
അഞ്ചലിൽ അടച്ചിട്ടിരുന്ന 2 വീടുകളിൽ മോഷണo,HA/LD സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക്കും
അഞ്ചൽ. അടച്ചിട്ടിരുന്ന 2 വീടുകളിൽ മോഷണo. ഒരു വീട്ടിൽ മോഷണശ്രമവും.13 പവൻ സ്വർണവും പണവും മോഷ്ട്ടാക്കൾ അപഹരിച്ചു.വീടുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക്കും മോഷ്ട്ടാക്കൾകൊണ്ടുപോയി.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അഞ്ചൽ പോലീസ്
സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്
പുത്തൂര്‍. സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്. പുത്തൂർ പാണ്ടറയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണു വിദ്യാർത്ഥിനിയ്ക്ക് പരിക്ക്. മാർത്തോമ ഗേൾസ് സ്കൂളിലെ 10 – ക്ലാസ് വിദ്യാർത്ഥിനി പാർവ്വതിയ്ക്കാണ് പരിക്ക്
കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാർ പോലീസ് കസ്റ്റഡിയിൽ. കിങ്ങിണിയെന്ന സ്വകാര്യ ബസിൽ നിന്നാണ് കുട്ടി വീണത്. ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. തിരക്ക് മൂലം ഫുഡ് ബോർഡിൽ നിന്നായിരുന്നു വിദ്യാർത്ഥിനി ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിച്ചത്.
റൂമിൽ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, രണ്ട് കുട്ടികൾക്ക് ദാരുണ അന്ത്യം
ചെന്നൈ.റൂമിൽ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങി, രണ്ട് കുട്ടികൾക്ക് ദാരുണ അന്ത്യം, മാതാപിതാക്കള്‍ ഗുരുതരനിലയില്‍. കുണ്ട്രത്തൂർ സ്വദേശി ഗിരിദറിന്റെ മക്കളാണ് മരിച്ചത്. മരിച്ചത് ആറ് വയസ്സുകാരി പവിത്രയും ഒരു വയസ്സുകാരൻ സായി സുദർശനും. വീട്ടിൽ എലി ശല്യം കാരണം സ്വകാര്യ കീടനിയന്ത്രണകമ്പനിയോട് എലി വിഷം വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇവർ വീര്യം കൂടിയ കുഴമ്പ് രൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ വിഷം വച്ചു, പൗഡര്‍ രൂപത്തിലും വിഷം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
രാത്രി എസി ഓണാക്കി ഉറങ്ങിയതിന് പിന്നാലെയാണ് സംഭവം.കുട്ടികള്‍ മരിച്ചിരുന്നു ,മാതാപിതാക്കള്‍ ഗുരുതരനിലയിലാണ് കീടനിയന്ത്രണകമ്പനിക്കെതിരെ പൊലീസ് കേസെടുത്തു
പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകൾ; ബിഎൽഒമാരോട് വിശദീകരണം തേടി കലക്ടർ
പാലക്കാട് :മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരോട് ജില്ലാ കലക്ടർ ഡോ. എസ് ചിത്ര വിശദീകരണം തേടി. ഉച്ചയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരും.
വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും തഹസിൽദാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി.
പാലക്കാട് മണ്ഡലത്തിൽ പുതുതായി വോട്ട് ചേർത്തിരിക്കുന്നവരിൽ പലരും മറ്റിടങ്ങളിൽ വോട്ടുള്ളവരാണ്. വോട്ട് മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല. തങ്ങളുടെ വോട്ട് എങ്ങനെ പാലക്കാടേക്ക് മാറിയെന്ന് അറിയില്ലെന്ന് നിരവധി പേർ പരാതി ഉന്നയിച്ചിട്ടുണ്ട്.
വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി
കണ്ണൂർ: പിവി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് കേസ് നൽകിയത്
ഒക്ടോബർ മൂന്നിനാണ് അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പി ശശി വക്കീൽ നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രിമിനൽ അപകീർത്തി കേസുമായി പി ശശി മുന്നോട്ടു പോകുന്നത്. നേരത്തെ വാർത്താ സമ്മേളനങ്ങളിലും പരിപാടികളിലും പി ശശിക്കെതിരെ വലിയ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ കത്ത് അടക്കം അൻവർ പുറത്തുവിട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കത്ത് പിൻവലിക്കണമെന്നും പി ശശി വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂരിൽ കായംകുളം ‘ദേവാ’ കമ്മ്യൂണിക്കേഷൻ നാടകസംഘത്തിൻ്റെ വാൻ മറിഞ്ഞു; രണ്ട് നടിമാർക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ചിരുന്ന വഴി അടച്ചത് കൊണ്ട് മറ്റൊരു ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ കുത്തനെ ഉള്ള ഇറക്കത്തിൽ ബസിൻ്റ നിയന്ത്രണം വിടുകയായിരുന്നു.
വാക്‌സിൻ വിരുദ്ധവാദി കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് ട്രംപ്
അമേരിക്ക: വാക്‌സിൻ വിരുദ്ധ പ്രവർത്തകനായ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്നഡി ജൂനിയറിനോട് തത്കാലം ആക്ടിവിസത്തിൽ നിന്ന് മാറി നിൽക്കാനുംനല്ല ദിവസങ്ങൾ ആസ്വദിക്കാനും വിജയത്തിന് ശേഷം ട്രംപ് ആവശ്യപ്പെട്ടിരുന്നു
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ വിരുദ്ധവാദിയാണ് റോബർട്ട് എഫ് കെന്നഡി ജൂനിയർ. വാക്‌സിനുകൾ ഓട്ടിസത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. വാക്‌സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമാണ്.
ഇത്തരം അശാസ്ത്രീയ വാദങ്ങളെ പിന്തുണക്കുന്നയാളെ ആരോഗ്യസെക്രട്ടറിയായി നിയമിച്ചതിനെതിരെ ആരോഗ്യ പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ മരുന്ന് കമ്പനികൾ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകർക്കുകയാണെന്നാണ് ട്രംപിന്റെ പ്രതികരണം.
പത്തനാപുരം ചിതല്‍വെട്ടിക്കാരുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ കൂട്ടിലായി
പത്തനാപുരം ചിതല്‍വെട്ടിയെ ഭീതിയിലാക്കിയ പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ദിവസങ്ങള്‍ക്കു മുന്‍പാണ് പുലിയെ പിടിക്കാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
ഉള്‍വനത്തിലേക്ക് പുലിയെ തുറന്നുവിടാനാണ് ആലോചിക്കുന്നത്. പുലിയുടെ ആരോഗ്യ സ്ഥിതി ഡോക്ടർമാർ വിലയിരുത്തിയ ശേഷം ആയിരിക്കും നടപടി.
പ്രദേശം രണ്ട് മാസത്തോളമായി പുലി ഭീതിയിലായിരുന്നു. ചിതല്‍വെട്ടി എസ്റ്റേറ്റിലും സമീപ പ്രദേശത്തും പുലിയ കണ്ടതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നു. പുലിയ കണ്ടെത്താന്‍ വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനു പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.





































