27.6 C
Kollam
Wednesday 17th December, 2025 | 10:06:06 PM
Home Blog Page 1880

കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

കൊട്ടാരക്കര: ഈ മാസം 26 മുതല്‍ 30 വരെ കൊട്ടാരക്കരയില്‍ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എസ്.ആര്‍.രമേശ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍.പി. കരിക്കം അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഐ.ലാല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജേക്കബ് ജോണ്‍ കല്ലുംമൂട്ടില്‍, കൗണ്‍സിലര്‍ തോമസ്. പി.മാത്യു, വൈസ് ചെയര്‍മാന്‍ മാത്യു സാം, ജോയിന്റ് കണ്‍വീനേഴ്‌സ് ജേക്കബ്ബ്. പി.ഏബ്രഹാം, ഷേര്‍ഷ. എം., പരവൂര്‍ സജീവ്, ഗവ. ബിഎച്ച്എസ് പ്രധമാധ്യാപകന്‍ ശശിധരന്‍ പിള്ള.ബി, ഗണേഷ്.എസ്.എച്ച് എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ലോഗോകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് എംജിഎല്‍പിഎസ് മണലില്‍ അധ്യാപകനായ ഗണേഷ് കുമാര്‍ എസ്.എച്ചിന്റെ ലോഗോയാണ്.

തൽക്കാലം മറ്റ് വഴിയില്ല,ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ നൽകിയ വിശദീകരണം വിശ്വാസത്തിലെടുത്ത് സിപിഎം

തിരുവനന്തപുരം. ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജൻ നൽകിയ വിശദീകരണം തൽക്കാലം വിശ്വാസത്തിലെടുത്ത് സിപിഐഎം. വിവാദം പാർട്ടി അന്വേഷിക്കേണ്ട എന്നാണ് നിലപാട്. തന്നെ തകർക്കാനുള്ള ഗൂഢാലോചന എന്നാണ് ഇ.പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിച്ചത്.

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ തിരുവനന്തപുരത്തുനിന്ന് മടങ്ങിയ ഇ പി ജയരാജൻ ആത്മകഥാ വിവാദം വിശദീകരിക്കാനാണ് എകെജി സെൻ്ററിൽ എത്തിയത്. ആത്മകഥാ ഭാഗങ്ങൾ എന്ന പേരിൽ പുറത്തുവന്നത് തന്റേതല്ലെന്നാണ് ഇ.പിയുടെ വിശദീകരണം. തന്നെ തകർക്കാൻ ശ്രമം നടക്കുന്നതായും ജയരാജൻ പാർട്ടിക്ക് മുന്നിൽ വിശദീകരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ഇ.പിയെ തള്ളാതെയാണ് സിപിഐഎമ്മിന്റെ പരസ്യ നിലപാട്.

സംസ്ഥാന സെക്രട്ടറിയേറ്റ് പൂർത്തിയാകും മുൻപേ ഇ പി ജയരാജൻ മടങ്ങി. തിരികെ വരുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാം എന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് കയറിയ ഇ.പി ജയരാജൻ ആ വാക്കും പാലിച്ചില്ല. ഇ പി ജയരാജന്റെ വാദങ്ങൾ പരസ്യമായി അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് തൽക്കാലം ചേർത്തുനിർത്തുന്നത്.

സൗദിയിലെ ജയിൽ കഴിയുന്ന അബ്ദുൾ റഹീമിന് ദിയ ധനമായി ലഭിച്ച തുക സഹായ സമിതി വെളിപ്പെടുത്തി

കോഴിക്കോട്. സൗദിയിലെ ജയിൽ കഴിയുന്ന അബ്ദുൾ റഹീമിന് ദിയ ധനമായി ലഭിച്ചത് നാല്പത്തി എഴര കോടി രൂപ. ക്രൗഡ് ഫണ്ടിംഗിൻ്റെ വിവരങ്ങൾ അബ്ദുൾ റഹിം നിയമ സഹായ സമിതി പുറത്തുവിട്ടു. 36 കോടിയോളം രൂപ ചിലവായെന്നും ബാക്കി വന്ന തുക എന്ത് ചെയ്യണമെന്ന് റഹിം നാട്ടിൽ എത്തിയ ശേഷം തിരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതിയും ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലമാണ് ലോകമലയാളികൾ നൽകിയത്. 34 കോടി രൂപയായിരുന്നു ജയിൽ മോചനത്തിന് ആവശ്യമുണ്ടായിരുന്നത്. ഉമ്മ ഫാത്തിമയുടെ കണ്ണുനീരും കുടുംബത്തിൻറെ ആശങ്കയും കണ്ടപ്പോൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചത് 47 , 87 , 65 , 347 രൂപ. സൗദി ബാലൻ്റെ കുടുംബത്തിനും അഭിഭാഷകന് നൽകിയതും അടക്കം 36 , 27, 34 , 927 രൂപ ചിലവായി. ബാക്കി 11 , 60 , 30 , 420 രൂപ ട്രസ്റ്റിൻ്റെ ബാങ്ക് അക്കൗണ്ടിൽ ബാക്കിയെന്ന് ഭാരവാഹികൾ.

റഹീം നാട്ടിലെത്തിയശേഷം ബാക്കി തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ഒൻപത് ലക്ഷം ആളുകളാണ് ചെറുതും വലുതുമായ സഹായം നൽകി ധനസമാഹരണത്തിൽ പങ്കാളികളായത്. അബ്ദുൾ റഹിമിൻ്റെ കുടുംബവുമായി റഹിം സഹായ സമിതി ഭിന്നിപ്പിലാണെന്ന വാർത്തയും ഭാരവാഹികൾ തള്ളി.


വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട്,19ന് ഹര്‍ത്താല്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. വയനാട് ചൂരല്‍മല ദുരന്തം ലെവല്‍ 3 ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്നതില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി യുഡിഎഫ് സമരം ശക്തമാക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വാഗ്ദാന ലംഘനമാണ് എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കടകള്‍ തുറക്കാതെയും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും സമരവുമായി സഹകരിക്കണം എന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അവഗണിക്കുകയാണെന്നും ഇനിയും കയ്യുകെട്ടി നോക്കിയിരിക്കാന്‍ ആവില്ലെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

കുന്നത്തൂരിൽ 45 അടി താഴ്ച്ചയുള്ള സ്കൂൾ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

കൊല്ലം. കുന്നത്തൂരിൽ 45 അടി താഴ്ച്ചയുള്ള സ്കൂൾ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം. കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു.

ഇന്നലെ രാവിലെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഫെബിൻ കിണറ്റിൽ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫെബിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കിണറിന് മുകളിൽ മതിയായ സുരക്ഷ ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പും കണ്ടെത്തീട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ എ ഇ ഒ ,ഡി ഡി യ്ക്കും ഡി ഇ ഒ യ്ക്കും റിപ്പോർട് കൈമാറും. വിദ്യാഭ്യാസ വകുപ്പ് യാതൊരു പരിശോധന നടത്താതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നു എന്ന് ആരോപിചിച്ചു KSU പ്രവർത്തകർ DDE യെ ഉപരോധിച്ചു.

REP. IMAGE

സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്ഇ

ന്യൂഡല്‍ഹി: 2025ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്ഇ. അത്തരമൊരു നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് സിബിഎസ്ഇ വിശദീകരിച്ചു.
2025ലെ ബോര്‍ഡ് പരീക്ഷകള്‍ക്കായി 10, 12 ക്ലാസുകളിലെ സിലബസില്‍ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ നിര്‍ദേശിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ തള്ളി സിബിഎസ്ഇ രംഗത്ത് എത്തിയത്.
ബോര്‍ഡ് അത്തരത്തിലുള്ള അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. മൂല്യനിര്‍ണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ മാറ്റങ്ങള്‍ വരുത്തിയിട്ടുമില്ല. ബോര്‍ഡിന്റെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ചാനലുകള്‍ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നും സിബിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സിനിമാപറമ്പിൽ നിന്നും 12 കിലോ നിരോധിത പുകയിലയും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

ശാസ്താംകോട്ട:സിനിമാപറമ്പിൽ നിന്നും 12 കിലോ നിരോധിത പുകയിലയും 4 പായ്ക്കറ്റ് കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ശാസ്താംകോട്ട എക്സൈസ് പാർട്ടി പിടികൂടി.പശ്ചിമ ബംഗാൾ സ്വദേശി സ്വദേശി മിഖായേൽ ഷേക്ക് (32) നെയാണ് എക്സൈസ് സി.ഐ അബ്ദുൾ വഹാബിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്.

8 വർഷമായി സിനിമാപറമ്പിൽ ഭാര്യയുമൊത്ത് വാടകയ്ക്ക് കഴിഞ്ഞു വരുന്ന ഇയ്യാൾ ലഹരിമുറുക്കാൻ കട നടത്തി വരികയാണ്.പ്രതി താമസിക്കുന്നയിടത്ത് നിന്നുമാണ് ലഹരി വസ്തുക്കൾ കൂടുതലും പിടിച്ചെടുത്തത്.പ്രിവൻ്റീവ് ഓഫീസർമാരായ അനിൽകുമാർ,മനു.കെ.മണി,സിഇഒ മാരായ ഹരി കുറ്ണൻ,ബിജു,അതുൽ, ജോൺ,വനിതാ സിഇഒ നീതു പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസായ അതേ തീയതിയില്‍ തന്നെ ബറോസും എത്തുന്നു

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2024 ഡിസംബര്‍ 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. തീയതി വെളിപ്പെടുത്തിക്കൊണ്ട് ഫാസില്‍ സിനിമയ്ക്ക് ആശംസകള്‍ നേരുന്ന വീഡിയോ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. മോഹന്‍ലാലിനെ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ ആദ്യ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ജനപ്രിയ ചിത്രം മണിച്ചിത്രത്താഴും റിലീസായ അതേ തീയതി തന്നെയാണ് ബറോസും റിലീസാകുന്നത് എന്നത് തികച്ചും ആകസ്മികമാണെന്നാണ് ഫാസില്‍ പറയുന്നത്.

ഫാസിലിന്റെ വാക്കുകള്‍
‘പ്രിയങ്കരനായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ണമായി. നീണ്ട 700 ദിവസങ്ങളുടെ കഠിന പരിശ്രമത്തിന്റെ ആകെത്തുകയാണ് ബറോസ് എന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം. ഇന്നലെ മോഹന്‍ലാല്‍ എന്നെ വിളിച്ച് സ്‌നേഹപൂര്‍വം ചോദിച്ചു ബറോസിന്റെ റിലീസ് തീയതി ഒദ്യോഗികമായൊന്ന് അനൗണ്‍സ് ചെയ്ത് തരുമോയെന്ന്. റിലീസ് തീയതി പറഞ്ഞതോടെ ഞാനങ്ങ് വല്ലാതെ വിസ്മയിച്ചുപോയി. അത് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെക്കാള്‍ പതിന്മടങ്ങ് വിസ്മയിച്ചു. അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി. ഇതെങ്ങനെ ഒത്തുചേര്‍ന്നു വന്നു എന്ന അത്ഭുതമായിരുന്നു.

ശാസ്താംകോട്ട മനക്കര വാലയിൽ വീട്ടിൽ കൃഷ്ണൻകുട്ടി  നിര്യാതനായി

ശാസ്താംകോട്ട. മനക്കര വാലയിൽ വീട്ടിൽ,  കൃഷ്ണൻകുട്ടി (82) നിര്യാതനായി,
സംസ്കാരം ശനി 16/11/24 ഉച്ചയ്ക്ക് 12മണിക്ക്. ഭാര്യ,:സരസ്സമ്മ
മക്കൾ: ഉഷ,സന്ധ്യ, രജനി
മരുമക്കൾ: ശശിധരൻ, അജയൻ, ഷജീർ

വിപണിയില്‍ 5000 കോടി രൂപ വിലമതിക്കുന്ന 700 കിലോ മയക്കുമരുന്നുകള്‍ പിടികൂടി

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ തീരത്തു നിന്നും 700 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഗുജറാത്ത് ആന്റ് ടെററിസം സ്‌ക്വാഡും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വന്‍ മയക്കുമരുന്ന് പിടികൂടുന്നത്.
മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഇറാനിയന്‍ ബോട്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രിയിലായിരുന്നു കടലില്‍ റെയ്ഡ് നടത്തിയത്. ഇറാനിയന്‍ ബോട്ടില്‍ മയക്കുമരുന്ന് കടത്തുന്നതായി രഹസ്യ സൂചനയുടെ അടിസ്ഥാന്തതില്‍ നടുക്കടലില്‍ ബോട്ടു വളഞ്ഞാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.
കഴിഞ്ഞ മാസവും ഗുജറാത്തില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയിരുന്നു. വിപണിയില്‍ 5000 കോടി രൂപ വിലമതിക്കുന്ന 518 കിലോ കൊക്കെയ്നാണ് ഡല്‍ഹി പൊലീസും ഗുജറാത്ത് പൊലീസും ചേര്‍ന്ന് പിടികൂടിയത്.