26.5 C
Kollam
Thursday 18th December, 2025 | 01:19:26 AM
Home Blog Page 1878

നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

കായംകുളം . കണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. പോസ്റ്മോട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്ന് രാവിലെ 8 മണി മുതൽ കായംകുളം കെപിഎസിയിൽ പൊതുദർശനം നടക്കും. സഹപ്രവർത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കും. പൊതുദർശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കും.സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടക്കും.
ജെസ്സിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. മുളങ്കാടകം പൊതു ശ്മശാനത്തിൽ ആണ് സംസ്കാരം

മണ്ണഞ്ചേരി യിലെയും പുന്നപ്രയിലെയും മോഷണങ്ങൾക്ക് പിന്നിൽ കുറുവാ സംഘം

ആലപ്പുഴ. മണ്ണഞ്ചേരി യിലെയും പുന്നപ്രയിലെയും മോഷണങ്ങൾക്ക് പിന്നിൽ കുറുവാ സംഘം എന്ന് ഉറപ്പിച്ചു പൊലീസ്.
രണ്ട് സ്ഥലങ്ങളിലും മോഷണത്തിന് എത്തിയ പ്രതികളിലൊരാളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു..
പുന്നപ്രയിൽ അടുക്കള വാതിൽ തകർത്ത് വീടിനുള്ളിൽ കയറി യുവതിയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചതും മണ്ണഞ്ചേരിയിലും സമാനമായ മോഷണം നടത്തിയതും ഒരാൾ തന്നെയെന്ന് പോലീസ്. സംഘത്തിൽ രണ്ടുപേർ ഉണ്ടായിരുന്നു ഒരാൾ മാത്രമാണ് വീട്ടിൽ കയറിയത്. പോലീസ് രാത്രി പെട്രോളിങ് ശക്തമാക്കി. പ്രതിയുടെ രേഖ ചിത്രം പോലീസ് ഇന്ന് പുറത്തുവിട്ടേക്കും .
പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താലിന് പൂർണ പിന്തുണ എന്ന് ദുരന്ത ബാധിതരുടെ ജനകീയ സമിതി

വയനാട്. കേന്ദ്രഅവഗണനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താലിന് പൂർണ പിന്തുണ എന്ന് ദുരന്ത ബാധിതരുടെ ജനകീയ സമിതി. ഇരു സംഘടനകളും ഒന്നിച്ച് ഹർത്താൽ അപൂർവം. പ്രയാസം നേരിടുന്ന ഞങ്ങളെ ചേർത്തു പിടിക്കാനാണ് പ്രതിഷേധം

പ്രധാനമന്ത്രി വന്നു പോയപ്പോൾ താൽക്കാലിക ആശ്വാസ പ്രഖ്യാപനം എങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ദുരിതാശ്വാസനിധിയിലെ ഫണ്ട് കേരളത്തിനു മൊത്തം ചെലവഴിക്കാൻ ഉള്ളത്. വയനാടിന് പ്രത്യേക സഹായം അവകാശം. പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ട അവസ്ഥയുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെട്ടതാണ് ജനകീയസമിതി. എച്ച് എം എൽ ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സം ഉണ്ടാകില്ല എന്നാണ് റവന്യൂ മന്ത്രി നൽകിയ ഉറപ്പ്

പാലക്കാട് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ നടപടിയിലേക്ക് കടക്കും എന്നാണ് പറയുന്നത്. കാണാതായവരുടെ 47 പേരുടെ മരണ സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ വേണം. അവർക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജനകീയ സമിതി കൺവീനർ മനോജ് ചൂരൽമല

കാറിൽ ഉള്ളവരെയും കാറും തട്ടിയെടുത്ത സംഭവം,സംഘം സഞ്ചരിച്ച 2 ഇന്നോവ കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി

പാലക്കാട്‌. ദേശീയപാതയിൽ കാറിൽ ഉള്ളവരെയും കാറും തട്ടിയെടുത്ത സംഭവം.സംഘം സഞ്ചരിച്ച 2 ഇന്നോവ കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ നീലി പാറയിൽ വച്ച് കിയ കാർ തടഞ്ഞ് കാറിലുള്ള രണ്ടുപേരെയും കാറും സംഘം തട്ടിയെടുത്തത്.

ഈ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു.പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് വടക്കഞ്ചേരി പോലീസ് അന്വേഷണം നടത്തിയത്. തട്ടിയെടുക്കപ്പെട്ട കാർ പിന്നീട് വടക്കഞ്ചേരിക്ക് അടുത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

എന്നാൽ ഇന്നോവ കാറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി.എന്നാൽ വടക്കഞ്ചേരി പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് തൃശ്ശൂർ കുന്നംകുളം ഭാഗത്ത് നിന്നും കണ്ടെടുത്തത്

പ്രതികൾ ഉടൻ പിടിയിലാകുമെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.സംഘത്തിൽ ഏഴോളം പ്രതികൾ ഉള്ളതായാണ് വിവരം.പ്രതികളെ കുറിച്ച് വ്യക്തമായ അന്വേഷണം ലഭിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്

കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് സംഘത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു

ദേശീയപാതയുടെ സർവീസ് റോഡുകൾ അടിയന്തരമായി പൂർത്തീകരിക്കണം,സിപിഎം ശൂരനാട് ഏരിയാ സമ്മേളനം

ഏരിയ സെക്രട്ടറിയായി ബി. ശശി,എം.ഗംഗാ ധരക്കുറുപ്പ്, കളീക്കത്തറ രാധാകൃഷ്ണൻ എന്നിവർ കമ്മിറ്റിയിൽ നിന്നും ഒഴിവായി

ശൂരനാട്. സിപിഎം ശൂരനാട് ഏരിയ സെക്രട്ടറിയായി ബി. ശശി യെ തിരഞ്ഞെടുത്തു. സെക്രട്ടറി പദവിയിൽ മൂന്നു ടേം പൂർത്തി യാക്കിയ പി.ബി.സത്യദേവൻ ചു മതലയൊഴിഞ്ഞു.

സെക്രട്ടറി ഉൾപ്പെടെ 21 അംഗ ഏരിയ കമ്മിറ്റിയെ പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. മുതിർന്ന നേതാക്കളായ എം.ഗംഗാ ധരക്കുറുപ്പ്, കളീക്കത്തറ രാധാകൃഷ്ണൻ എന്നിവർ കമ്മിറ്റി യിൽ നിന്നും ഒഴിവായി. ഡിവൈ എഫ്ഐ ബ്ലോക്ക് സെക്രട്ടറി എ.റമീസിനെ പുതുതായി കമ്മിറ്റി യിൽ ഉൾപ്പെടുത്തി.

ഏരിയ കമ്മിറ്റിയംഗങ്ങൾ- ബി. ബിനീഷ്, ആർ.അമ്പിളിക്കുട്ടൻ, എം.അബ്‌ദുൽ ലത്തീഫ്, എസ്. ലീല, എൻ.അനിൽകുമാർ, ജെ. സരസൻ, കെ.പ്രദീപ്, അക്കര യിൽ ഹുസൈൻ, എസ്.പ്രഹ്ളാദൻ, പി.ഓമനക്കുട്ടൻ, എൻ.പ്ര, താപൻ, കെ.സുഭാഷ്, സുരേഷ് നാറാണത്ത്, കെ.ശിവപ്രസാദ്, എം.മനു, എൻ.സന്തോഷ്, കെ. കെ.ഡാനിയേൽ, വി.വിജയകു മാർ, ബിന്ദു ശിവൻ, എ.റമീസ്.

ദേശീയപാതയുടെ സർവീസ് റോഡുകൾ അടിയന്ത രമായി പൂർത്തീകരിക്കണമെന്നും – ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോ പ്പ് അനുവദിക്കണമെന്നും തഴപ്പായ ഉൽപന്നങ്ങളെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെ ന്നും ശൂരനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂർ ചികിത്സ ഉറപ്പാക്കണമെ ന്നും ഓണാട്ടുകരയുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്ത ണമെന്നും സിപിഎം ശൂരനാട് ഏരിയ സമ്മേളനം ആവശ്യപ്പെ ട്ടു. ചുവപ്പു സേന മാർച്ചും റാലി യും നടത്തി.

സംസ്ഥാന കമ്മിറ്റിയംഗം കെ. സോമപ്രസാദ് സല്യൂട്ട് സ്വീകരി ച്ചു. പൊതുസമ്മേളനം സം സഥാന സെക്രട്ടേറിയറ്റംഗം പു ത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം.ശിവശങ്ക രപ്പിള്ള, സി.രാധാമണി, ജില്ലാ കമ്മിറ്റിയംഗം പി.ബി.സത്യദേവൻ, എം.ഗംഗാധരക്കുറുപ്പ്, സം ഘാടകസമിതി കൺവീനർ കെ. പ്രദീപ്, ലോക്കൽ സെക്രട്ടറി എസ്.ഹാരിസ് എന്നിവർ പ്രസംഗിച്ചു.

ശബരിമലയിൽ വന്‍ ഭക്തജന തിരക്ക്… ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ വന്‍ ഭക്തജന തിരക്ക്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. തന്ത്രി കണ്ഠര് രാജീവരുടെകാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മുന്നു മണിയോടെ നട തുറന്നു. ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഭക്തര്‍ക്ക് ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം അനുവദിക്കും.
അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ഇന്ന് നല്ല തിരക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാവിലെ 8.30 ന് ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ നെഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചു

പത്തനംതിട്ട: നെഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട ചുട്ടിപ്പാറ നെഴ്സിംഗ് കോളജിലെ നാലാം വർഷ വിദ്യാർത്ഥി അമ്മു എ സജീവ് (23) ആണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിനിയാണ് അമ്മു.

സഞ്ജുവും തിലക് വർമ്മയും സെഞ്ച്വറി അടിച്ച് ഇന്ത്യ 283 കടന്നു

ജോഹന്നാസ്ബര്‍ഗ്: ഒരൊറ്റ കളി മാത്രമെ ജയിച്ചുള്ളു. രണ്ട് കളിയില്‍ തന്നെ ഡക്കാക്കി. ആ ദേഷ്യം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയോട് തീര്‍ത്തു. അടിയോടടിയെന്ന് പറഞ്ഞാല്‍ ഇതാണ്. തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്ന് ആതിഥേയര്‍ക്ക് നല്ല വിരുന്നാണ് ഒരുക്കിയത്.
രണ്ട് പേരും സെഞ്ച്വറിക്ക് വേണ്ടി മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 250ഉം കടന്നു. എട്ട് സിക്‌സും അഞ്ച് ഫോറുമായി 51 പന്തില്‍ സഞ്ജു സെഞ്ച്വറി അടിച്ചപ്പോള്‍ ഒമ്പത് സിക്‌സും ആറ് ഫോറുമായി 42 പന്തില്‍ തിലക് വര്‍മയും സെഞ്ച്വറി തികച്ചു. ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 283 റൺസ് എടുത്തു.

കിളിമാനൂരിൽ മദ്യപാനം ചോദ്യം ചെയ്ത മധ്യവയ്സക്കനെ കഴുത്ത് അറുത്ത് കൊന്നു

തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപാനം ചോദ്യം ചെയ്ത മധ്യവസ്ക്കനെ യുവാവ് കഴുത്ത് അറുത്ത് കൊലപ്പെടുത്തി.
പേടികുളം സ്വദേശി ബാബു (67) ആണ് കൊല്ലപ്പെട്ടത്. കിളിമാനൂർ കാരേറ്റ് പേടിക്കുളത്ത് ഇന്ന് രാത്രി 9.30തോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പ്രതി സുനിൽകുമാർ സ്വന്തം വീട്ടിൽ മദ്യപിച്ച് ബഹളം വെച്ചത് അയൽവാസി കൂടിയായ ബാബു ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് സുനിൽകു മാർ കഴുത്ത് അറുത്തത്. ഓടി കൂടിയ നാട്ടുകാർ ബാബുവിനെ തിരുവന മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കായിരുന്നു.പ്രതി സുനിൽകുമാറിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.

ജീവിതത്തിലെ വല്യപരീക്ഷ ജയിച്ച് ഇന്ദ്രന്‍സ്

തിരുവനന്തപുരം . സാക്ഷരതാ മിഷൻ നടത്തിയ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്. 500ൽ 297 മാർക്ക് വാങ്ങിയാണ് ഇന്ദ്രൻസ് പരീക്ഷ പാസായത്. 68 ആം വയസ്സിലാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്. പത്താം ക്ലാസ് തുല്യതാ പരീക്ഷ നേടുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം. അതിനായി അപേക്ഷിച്ചപ്പോഴാണ് ആദ്യപടിയായി ഏഴാം ക്ലാസ് പരീക്ഷ എഴുതേണ്ടി വന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്കൂളിലാണ് ഇന്ദ്രൻസ് തുല്യതാ പരീക്ഷ എഴുതിയത്. സംസ്ഥാനത്താകെ 1483 പേർ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.