24.5 C
Kollam
Thursday 18th December, 2025 | 06:13:17 AM
Home Blog Page 1876

പിക്കപ്പ് വാന്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

ആയൂരില്‍ പാലത്തിന് സമീപം പിക്കപ്പ് വാന്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി ജോസഫ് (59) ആണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് സോളാര്‍ പാനലുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍തന്നെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുതിച്ചുയര്‍ന്ന് വെളുത്തുള്ളി വില

വെളുത്തുള്ളിവില കുതിക്കുന്നു. നല്ലയിനം വെളുത്തുള്ളിക്ക് കിലോയ്ക്ക് 440 രൂപയായി. രണ്ടുമാസം മുന്‍പ് 380 രൂപയായിരുന്ന വെളുത്തുള്ളിയുടെ വിലയാണ് കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുന്‍പ് 250 രൂപയില്‍ താഴെയായിരുന്നു വില. കാലാവസ്ഥാവ്യതിയാനവും ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമാണ് വില കൂടാന്‍ കാരണം.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ദക്ഷിണേന്ത്യയിലേക്ക് കൂടുതലായും വെളുത്തുള്ളി എത്തുന്നത്. എന്നാല്‍, ഇവിടങ്ങളില്‍ ഇക്കുറി ഉത്പാദനം കുറഞ്ഞു. രാജസ്ഥാനിലെ കോട്ട മാര്‍ക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് ഉത്പാദനം കുറയാന്‍ കാരണം. പൂഴ്ത്തിവെപ്പും ഉണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

ത്സാൻസിയിൽ ആശുപത്രിയിൽ വൻ തീപിടുത്തം, 10 നവജാത ശിശുക്കൾ മരിച്ചു

ലഖ്നൗ.ഉത്തർപ്രദേശിലെ ത്സാൻസിയിൽ ആശുപത്രിയിൽ വൻ തീപിടുത്തം.മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു.16 കുഞ്ഞുങ്ങൾ പരിക്കേറ്റ് ചികിത്സയിൽ. അടിയന്തര ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി 10.30 യാണ്‌ തീപ്പിടുത്തം ഉണ്ടായത്.നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിൽ 10 കുട്ടികളാണ് മരിച്ചത്.പരിക്കേറ്റ 16 പേരടക്കം 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.മരിച്ച 3 കുട്ടികളെ തിരിച്ചറിയാനായി DNA പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് പ്രതികരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 12 മണിക്കൂറിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു

രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രധാന മന്ത്രി

അശ്രദ്ധയും ഗുണനിലവാരമില്ലായ്മയുമാണ് അപകടത്തിന് കാരണമെന്നും
ഉത്തരവാദികളായ എല്ലാവർക്കും ശിക്ഷ ഉറപ്പാക്കണമെന്നും സമാജ് വാദിപാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഇപി ജയരാജൻ എഴുതാത്ത ഭാഗം പുറത്ത് വന്നതിന് പിന്നിൽ പി ശശി, പിവി അൻവർ

കോഴിക്കോട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി തനിക്കെതിരെ കോടതിയെ സമീപിച്ചത് പാർട്ടി പ്രവർത്തകരുടെ കണ്ണിൽ പൊടിയിടാനെന്ന് പിവി അൻവർ എംഎൽഎ. പി ശശിയുടെ വാറോല കണ്ട് പേടിക്കില്ല.ആത്മകഥ വിവാദത്തിൽ ഇപി ജയരാജൻ എഴുതാത്ത ഭാഗം പുറത്ത് വന്നതിന് പിന്നിൽ പി ശശിയെന്നും പിവി അൻവർ എംഎൽഎ ആരോപിച്ചു.ഇപിയെ വെട്ടാനും പി സരിന് ലഭിക്കാനിടയുള്ള വോട്ട് തടഞ്ഞു ബിജെപിയെ വിജയിപ്പിക്കാനും ആണ് ഈ നീക്കം എന്നും ആരോപണം.

പാലാ ഇടമറ്റത്ത് രണ്ടു ക്ഷേത്രങ്ങളിൽ മോഷണം.

പാല.ക്ഷേത്രങ്ങളിൽ മോഷണം. പാലാ ഇടമറ്റത്ത് രണ്ടു ക്ഷേത്രങ്ങളിൽ മോഷണം.പൊന്മല ദേവീക്ഷേത്രം, പുത്തൻശബരിമല ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് മോശം നടന്നത്.പൊൻമല ദേവീക്ഷേത്രത്തിന്റെ ഓഫീസ് പൂട്ട് തകർത്ത് പണവും സ്വർണവും മോഷ്ടിച്ചു.പുത്തൻ ശബരിമല ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലെ പണവും മോഷ്ടിച്ചു. പാലാ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം, ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതെന്ന് സംശയം

പത്തനംതിട്ട. നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം, ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതെന്ന് സംശയം.മരിച്ചത് തിരുവനന്തപുരം ആയിരൂപ്പാറ സ്വദേശിനി അമ്മു എ സജീവ്. പെൺകുട്ടി ചാടിയത് മൂന്നുനില കെട്ടിടത്തിന് മുകളിൽ നിന്ന്. പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റൽ വളപ്പിൽ
ഇന്നലെ വൈകുന്നേരം 7ന് ആയിരുന്നു സംഭവം. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പെൺകുട്ടി മരിച്ചത് രാത്രി പത്തിന്

പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു. ആത്മഹത്യ എന്ന് പോലീസ്. കാരണം അന്വേഷിക്കുന്നു. പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സന്ദീപിന് സ്നേഹത്തിൻ്റെ കടയിൽ വലിയ കസേര കിട്ടട്ടേയെന്ന് കെ.സുരേന്ദ്രൻ്റെ പരിഹാസം

പാലക്കാട്: സന്ദീപ് വാര്യർ പാർട്ടി വിടാൻ
തിരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ബലിദാനികളുടെ കാര്യത്തിൽ അവരെ വഞ്ചിക്കുന്ന സമീപനമാണ്.ഇത് ബി ജെയിൽ ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല. സന്ദീപിനെതിരെ നേരത്തെയും നടപടി എടുത്തിട്ടുണ്ട്. അത് നിങ്ങൾക്കറിയാമല്ലോ?സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ. സുധാകരനും സതീശനും എല്ലാ ആശംസകളും നേരുന്നു.അവർ അദ്ദേഹത്തെ നെഞ്ചോട് ചേർത്ത് പിടിക്കണം. സ്നേഹത്തിൻ്റെ കടയിൽ വലിയ വലിയ കസേരകൾ കിട്ടട്ടെയെന്നും കെ.സുരേന്ദ്രൻ പരിഹാസരൂപേണ പറഞ്ഞു.

ഒടുവിൽ ‘കൈ’ പിടിച്ച് സന്ദീപ് വാര്യർ ;വെറുപ്പിൻ്റെ കടയിൽ നിന്ന് സ്നേഹത്തിൻ്റെ കടയിലേക്ക്, താൻ പാർട്ടി വിടാൻ കാരണം കെ സുരേന്ദ്രനും കൂട്ടരുമെന്നും വിമർശനം

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ നില്ക്കുന്ന സംസ്ഥാന സമിതി അംഗവും ചാനൽ ചർച്ചകളിലെ പാർട്ടി മുഖവുമായ സന്ദീപ് വാര്യർ ഒടുവിൽ കോൺഗ്രസിൻ്റെ കൈ പിടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡൻ്റ കെ.സുധാകരൻ, മീനാക്ഷി ലേഖി, പന്തളം സുധാകരൻ, ബെന്നി ബഹനാൻ, തുടങ്ങിയ നേതാക്കളോടൊപ്പം സന്ദീപ് വാര്യർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സ്നേഹത്തിൻ്റെയും ചേർത്തുനിർത്തലിൻ്റേയും കൂട്ടത്തിലേക്കു സ്വാഗതം ചെയ്യുന്നതായാവിഡി സതീശൻ പറഞ്ഞു .നിരവധി പാർട്ടി നേതാക്കളുടെ അകമ്പടിയോടെയാണ് പത്രസമ്മേളന വേദിയിലേക്ക് സന്ദീപ് വാര്യർ വന്നത്.ഇന്ന് ഞാൻ ഈ ത്രിവർണ്ണ ഷാൾ അണിഞ്ഞതിൻ്റെ ഉത്തരവാദി കെ.സുരേന്ദ്രനും കൂട്ടരുമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരു ഏകാധിപത്യ പ്രവണതയുള്ള ഒരു സിസ്റ്റത്തിനകത്ത് വീർപ്പ് മുട്ടി കഴിയുകയായിരുന്നു.മാനുഷികമായി ചിന്തിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടതിൻ്റെ പേരിൽ ഒരു വർഷക്കാലം അച്ചടക്ക നടപടി നേരിട്ടു. അപ്പോഴും ഞാൻ സംഘടനയെ തള്ളി പറഞ്ഞില്ല. പക്ഷേ അപ്പോഴുഎനിക്ക് നേരിട്ടത് തികഞ്ഞ അവഗണനയാണ്.
അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിൽ താല്പര്യമില്ല.
അങ്ങേയറ്റം വെറുപ്പും വിദ്വേഷവും മാത്രം ഉല്പാദിപ്പിക്കുന്ന ഒരു ഫാക്റിയിൽ ഇത്ര കാലം നിന്ന് പോയല്ലോ എന്ന ജാള്യതയാണ്. ബലിദാനികളുടെ ഫോട്ടോ വെച്ച് നിങ്ങൾ എന്നെ വേട്ടയാടി.ശ്രീനിവാസൻ വധക്കേസിൽ 17 പ്രതികൾക്ക് എങ്ങനെ ജാമ്യം കിട്ടിയെന്ന് ഇവിടെത്തെ സംഘ പരിവാർ ആലോചിക്കണം. ഒറ്റുകാർ നിങ്ങളുടെ കൂട്ടത്തിൽ തന്നെ ഉണ്ട്. നിങ്ങൾ അതിനെ ചോദ്യം ചെയ്യണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍..കെ. സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോൺ​ഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഷാൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വീകരിച്ചു.

കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. അമ്മ മരിച്ചപ്പോള്‍ സി കൃഷ്ണകുമാര്‍ നാട്ടിലുണ്ടായിരുന്നെങ്കിലും ഫോണില്‍ പോലും വിളിച്ചിരുന്നില്ലെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ വൈകാതെ തന്നെ ബിജെപി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
സന്ദീപ് വാര്യര്‍ ബിജെപി വിട്ട് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു തുടക്കത്തില്‍ പ്രചരിച്ചിരുന്നത്.

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്, പ്രഖ്യാപനം ഉടൻ

പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ചർച്ചകൾക്കൊടുവിലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേരാൻ, തീരുമാനമെടുത്തത്.പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട സന്ദീപ് പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. ഉടൻ തന്നെ കെ പി സി സി യുടെ വാർത്താ സമ്മേളനത്തിൽ സന്ദീപിൻ്റെ തീരുമാനം അറിയിക്കുമെന്ന് അറിയുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തനിക്ക് പാർട്ടിക്കുളിൽ നേരിടേണ്ടി വന്ന അവഗണനകൾ സന്ദീപ് അറിയിച്ചിരുന്നു.

പിന്നീട് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സന്ദീപ് വാര്യരെ മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കുന്നത്.

വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരെ കോൺഗ്രസ് കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.