കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും കാണാതായ വിജയലക്ഷ്മി (40)യുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അതിനാല്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയത്. ജയചന്ദ്രനെയും കൊണ്ട് വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
അതേസമയം ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് പ്രതി ജയചന്ദ്രനാണെന്ന് കണ്ടെത്താന്‍ സഹായകമായത്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് മിസ്സിംഗ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് ബസ് സ്റ്റാന്റില്‍ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേയിടത്ത് വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനില്‍ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി. വിജയലക്ഷ്മിയുടെ ഫോണ്‍ നശിപ്പിക്കാനും ജയചന്ദ്രന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കരുനാഗപ്പള്ളിയില്‍ മീന്‍പിടുത്തമായിരുന്നു ജയചന്ദ്രന് ജോലി. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയില്‍ മത്സ്യവില്‍പ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്മിക്ക്. ഈ മാസം ആറിന് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. ക്ഷേത്ര ദര്‍ശനം നടത്തിയശേഷം ഇവര്‍ ജയചന്ദ്രന്റെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നാണ് സൂചന. തുടര്‍ന്ന് വിജയലക്ഷ്മിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വീടിന് സമീപത്തു കുഴിച്ചിടുകയായിരുന്നു എന്നാണ് പൊലീസിനോട് പ്രതി പറഞ്ഞത്. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.
വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി…. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു
അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ മോഷണം
കൊച്ചി.അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ മോഷണം
ഹോം നഴ്സ് പാറശാല സ്വദേശി റംഷാദ് ഷാജഹാൻ എളമക്കര പൊലീസിന്റെ പിടിയിൽ
നാല് പവനിലേറെ സ്വർണമാണ് മോഷ്ടിച്ചത്
മോഷ്ടിച്ച കൈച്ചെയിൻ ഒളിപ്പിച്ചത് മലദ്വാരത്തിനുള്ളിൽ, രണ്ട് മോതിരം ഇയാളുടെ മുറിയിൽ നിന്ന് കണ്ടെത്തി
എളമക്കര പൊലീസിന്റെ പിടിയിലായത് കൊടും ക്രിമിനലായ പ്രതി
ഷാജഹാനെതിരെ തിരുവനന്തപൂരം ജില്ലയിൽ മാത്രം മുപ്പത് കേസുകൾ
മഅദനിയെ പരിചരിക്കാൻ എത്തിയത് നാല് മാസം മുൻപ്
രാത്രി ഫോണില്‍ മറ്റൊരാള്‍ വിളിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു….. കൊലപാതക ശേഷം വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇട്ടു
കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രനെന്നാണ് വിവരം. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കെട്ടിവലിച്ചാണ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.
അതേസമയം ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ബസിലെ കണ്ടക്ടറാണ് മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നാണ് പ്രതി ജയചന്ദ്രനാണെന്ന് കണ്ടെത്താന്‍ സഹായകമായത്.
എറണാകുളം സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വിജയലക്ഷ്മിയുടെ ഫോണാണെന്ന് കണ്ടെത്തി. വിവരം കരുനാഗപ്പള്ളി പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് മിസ്സിംഗ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് ബസ് സ്റ്റാന്റില്‍ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേയിടത്ത് വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനില്‍ നിന്ന് ലഭിച്ച പരസ്പര വിരുദ്ധ മറുപടികളും സംശയത്തിന് ബലമേകി. വിജയലക്ഷ്മിയുടെ ഫോണ്‍ നശിപ്പിക്കാനും ജയചന്ദ്രന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നയന്‍താരയുടെ ആദ്യ പ്രണയം…ബിയോണ്ട് ദി ഫെയറി ടെയിലില്‍ നാഗാര്‍ജുന
നടി നയന്‍താരയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള ബിയോണ്ട് ദി ഫെയറി ടെയിലില്‍ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ഇതില്‍ നിരവധി സംവിധായകരും അഭിനേതാക്കളും നയന്‍താരയ്‌ക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവച്ചിരുന്നു. ഡോക്യുമെന്ററിയില്‍ നാഗാര്‍ജുന പങ്കുവച്ചിരിക്കുന്ന ഓര്‍മ്മകള്‍ 2006 ല്‍ പുറത്തിറങ്ങിയ ബോസ് എന്ന ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെ കുറിച്ചാണ്. നയന്‍താരയുടെ ആദ്യ പ്രണയങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു നാഗാര്‍ജുന സംസാരിച്ചത്.
അന്നത്തെ നയന്‍താരയുടെ കാമുകന്റെ പേര് പറയാതെ ആ ബന്ധം പ്രക്ഷുബ്ധമായിരുന്നുവെന്നാണ് നാഗാര്‍ജുന പറഞ്ഞത്. ‘നയന്‍ സെറ്റിലേക്ക് വരുമ്പോള്‍, തീര്‍ച്ചയായും അവള്‍ സുന്ദരിയാണ്… പക്ഷേ അവളുടെ വരവ് തന്നെ രാജകീയമായിരുന്നു. അവരുടെ ചിരി വളരെ ആത്മാര്‍ഥത നിറഞ്ഞതായിരുന്നു. ഇത് ഞങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ അടുപ്പമുണ്ടാകാന്‍ കാരണമായി.
സുഹൃത്തായി ഞാന്‍ ആഗ്രഹിക്കുന്നതും ഇത്തരം ആളുകളെയാണ്. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചൊരു പാട്ടിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞങ്ങള്‍. റിലേഷന്‍ഷിപ്പില്‍ അവര്‍ വളരെ പ്രക്ഷുബ്ധമായ ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് എനിക്കന്ന് മനസിലായി. അവരുടെ ഫോണ്‍ റിങ് ചെയ്യുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പേടിയാണ്.
കാരണം ആ ഫോണ്‍കോള്‍ വന്നാല്‍ ആ പെണ്‍കുട്ടിയുടെ മൂഡ് മുഴുവന്‍ പോകും. അവള്‍ അന്നേരം ഫോണ്‍ ഓഫ് ചെയ്യും.’- നാഗാര്‍ജുന പറഞ്ഞു. താന്‍ ഇതേക്കുറിച്ച് നയന്‍താരയോട് ചോദിച്ചിരുന്നുവെന്നും നാഗാര്‍ജുന പറഞ്ഞു. നിങ്ങളൊരു വിജയിച്ച സ്ത്രീയാണ്, എന്തിനാണ് സ്വയം ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചെന്നും നാഗാര്‍ജുന കൂട്ടിച്ചേര്‍ത്തു.
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു…?
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് സൂചന. 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ മാസത്തില്‍ വിവാഹം നടക്കും. ഡിസംബര്‍ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം.
താന്‍ പ്രണയത്തിലാണെന്ന് മുന്‍പ് ഒരു അഭിമുഖത്തിനിടെ കീര്‍ത്തി പറഞ്ഞിരുന്നു. താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. അതേസമയം ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീര്‍ത്തി. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ സിനിമാ അരങ്ങേറ്റം.
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം തുടക്കം കുറിച്ച കീര്‍ത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രം കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീര്‍ത്തി നേടി.
നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സിദ്ദിഖ് പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. 56,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി.
കൊലപാതക ശ്രമം; പ്രതി പിടിയില്‍
കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. പരവൂര്‍ കുറുമണ്ടല്‍ മൂലവിളവീട്ടില്‍ ജേക്കബ് (48) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. പരവൂര്‍ കുറുമണ്ടല്‍ സ്വദേശി ജോസ് പ്രകാശിനെയാണ് ഇയാള്‍ കുത്തിയത്.
മുമ്പ് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതിന്റെ വിരോധത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കുറുമണ്ടല്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് വച്ച് ജേക്കബ് കത്തി ഉപയോഗിച്ച് ജോസ് പ്രാകാശിന്റെ കഴുത്തില്‍കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് ജേക്കബ്. പരവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.
ചാത്തന്നൂരില്‍ മോഷണവും മോഷണ ശ്രമവും; ജനങ്ങള്‍ ഭീതിയില്‍
ചാത്തന്നൂര്‍: രണ്ടാഴ്ചയ്ക്കിടെ ചാത്തന്നൂര്‍ മേഖലയില്‍ വീണ്ടും മോഷണം. നാട്ടുകാര്‍ ഭീതിയില്‍. ചാത്തന്നൂര്‍ ഊറാം വിള ജങ്ഷന് സമീപമുള്ള ആറോളം വീടുകളിലാണ് ഇന്നലെ മോഷണം ശ്രമം നടന്നത്. ഒരു ബൈക്ക് മോഷണം പോയി.
ദേശീയ പാതയോരത്ത് നിന്ന് മാര്‍ത്തോമ പള്ളിയുടെ ഭാഗത്തേക്കുള്ള ഇടവഴിയിലെ അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നത്. അവിടെ നിന്ന് ചൂരപൊയ്കയിലേക്ക് പോകുന്ന വഴിയിലുള്ള രാജേഷ് ഭവനില്‍ പുരുഷോത്തമന്‍ പിള്ളയുടെ വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വീടിന് മുന്‍ഭാഗത്തെ റോഡിലൂടെ മോഷ്ടാക്കള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
തലയില്‍ തുണികൊണ്ട് കെട്ടി മുഖം മറച്ച് ബാഗും തൂക്കി മോഷ്ടാവ് നടന്നുനീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ടാഴ്ച മുന്‍പും സമാനമായ രീതിയില്‍ പ്രദേശത്ത് മോഷണവും മോഷണ ശ്രമവും നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വൃന്ദാവനത്തിലും ശ്രീകൃഷ്ണ ക്ഷേത്രമുയരുന്നു… 166 നിലകളില്‍ പിരമിഡിന്റെ ആകൃതിയിലാണ് ക്ഷേത്രം
ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന് പിന്നാലെ ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിലും ക്ഷേത്രമുയരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമാണ് ഇവിടെ ഉയരുന്നത്. മുകളില്‍ നിന്ന് താജ്മഹലും കാണാന്‍ സാധിക്കുന്നതും, വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കുന്ന വിധത്തിലാണ് വൃന്ദാവനത്തിലെ ഈ ചന്ദ്രോദയ ക്ഷേത്രം നിര്‍മിക്കുന്നത്. 700 കോടിയിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2014 നവംബര്‍ 16ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 700 അടിയാണ് ക്ഷേത്രത്തിന്റെ ഉയരം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലിത് ഇടംപിടിക്കുമെന്നും നിര്‍മാതാക്കളായ ഇസ്‌കോണ്‍ അറിയിച്ചു.
166 നിലകളില്‍ പിരമിഡിന്റെ ആകൃതിയിലാണ് ക്ഷേത്രം. ഏറ്റവും ഉയര്‍ന്ന നിലയ്ക്ക് ബ്രജ് മണ്ഡല ദര്‍ശന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീമദ്ഭാഗവതത്തിലും മറ്റ് ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചിരിക്കുന്ന 12 വനങ്ങള്‍ ക്ഷേത്രത്തിന് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 8 വരുന്ന ഭൂകമ്പത്തെ പോലും അതിജീവിക്കാന്‍ ഈ ക്ഷേത്രത്തിന് കഴിയും. 170 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിനും ക്ഷേത്രത്തെ തകര്‍ക്കാനാകില്ല. 70 ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കാര്‍ പാര്‍ക്കിങ്, ഹെലിപാഡ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രം മുഴുവനും ദര്‍ശിക്കാന്‍ നാല് ദിവസമെങ്കിലുമെടുക്കും. 10,000 ഭക്തര്‍ക്ക് ഒരേസമയം ക്ഷേത്ര അങ്കണത്തില്‍ ഇരിക്കാനുള്ള സൗകര്യമുണ്ട്.
അയോദ്ധ്യക്ക് ശേഷം മഥുരയില്‍ വൃന്ദാവനത്തിലെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായുള്ള കാത്തിരിപ്പാണിനി. എത്രയും പെട്ടന്ന് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി നല്‍കും. പണി അതിവേഗം പുരോഗമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.






































