Home Blog Page 1847

ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട യുവതിക്ക് വീണ്ടും ഭർത്താവിന്റെ മർദ്ദനം

കോഴിക്കോട്. ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട യുവതിക്ക് വീണ്ടും ഭർത്താവിന്റെ മർദ്ദനമേറ്റെന്ന് പരാതി. ഭർത്താവ് രാഹുൽ പി ഗോപാലിന് എതിരെ യുവതി പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകി. രാഹുൽ പി ഗോപാലിന് എതിരെ ഗാർഹിക പീഡനത്തിനും നരഹത്യയ്ക്കും പൊലീസ് കസ്റ്റഡിയിലെടുത്തു

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ രാഹുൽ പി ഗോപാൽ ക്രൂരമായി മർദിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതി. മീൻകറിയിൽ പുളിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി ചികിത്സ തേടി. വിവരമറിഞ്ഞതിനെ തുടർന്ന് എറണാകുളത്തുനിന്ന് വന്ന രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന് എതിരെ പന്തീരാങ്കാവ് പോലീസ് കേസെടുത്തു. ഗാർഹികപീഡനത്തിനും നരഹത്യയ്ക്കുമുള്ള വകുപ്പുകളാണ് ചുമത്തിയത്.

വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ വച്ചും യുവതിയെ രാഹുൽ മർദ്ദിച്ചതായി എഫ്ഐആറിൽ പറയുന്നു. മുഖത്തും തലയ്ക്കും കൈകൊണ്ട് ഇടിച്ചു. മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ്ഐആറിലുണ്ട്. ഇന്നു പുലർച്ചെയാണ് രാഹുൽ പി ഗോപാലിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. നേരത്തെ, യുവതി നൽകിയ പരാതിയിൽ രാഹുലിനെതിരെ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. എന്നാൽ യുവതി പരാതി പിൻവലിച്ചതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. രാഹുലിനൊപ്പം തുടരാനാണ് താല്പര്യം എന്ന് യുവതി അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

പനിബാധിച്ച് മരിച്ച 17കാരി ഗർഭിണി എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ

പത്തനംതിട്ട. പനിബാധിച്ച് മരിച്ച 17കാരി ഗർഭിണി എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ.വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്. തുടർന്ന് സംശയം തോന്നി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി. ഗർഭം ഒഴിവാക്കാൻ പെൺകുട്ടി അമിതമായി മരുന്നു കഴിച്ചതാണ് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സഹകരണ സംഘങ്ങളില്‍ ക്ളര്‍ക്ക് ഒഴിവ്

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ ക്ളര്‍ക്കുമാരെ തേടി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം വന്നു.

വിജ്ഞാപനം: 13/2024

വിജ്ഞാപന തിയ്യതി: 25-11-2024

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 10-01-2025

താഴെപ്പറയുന്ന സഹകരണ സംഘം/ ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ പരിക്ഷ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

നിയമന അധികാരി : ബന്ധപ്പെട്ട സഹകരണ സംഘം / ബാങ്കുകൾ

അപേക്ഷ സമർപ്പിക്കൽ: ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി പരീക്ഷ ബോർഡിൻറെ വെബ്സൈറ്റിലൂടെ (www.cseb.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കാറ്റഗറി നമ്പർ: 13/2024 ( ജൂനിയർ ക്ലാർക്ക് )

വിദ്യാഭ്യാസ യോഗ്യത :

ജൂനിയർ ക്ലാർക്ക്/കാഷ്യർ വിദ്യാഭ്യാസ യോഗ്യത: R.186(1)(ii) സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെ ങ്കിൽ എച്ച്.ഡി.സി. ആൻ്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേ റ്റീവ് ട്രെയിനിംഗിൻ്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാല യുടെ ബി.എസ്.സി (സഹകരണം അപേക്ഷിക്കാവുന്നതാണ് & ബാങ്കിംഗ്) ഉളളവർക്കും

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, ജവഹർ സഹകരണ ഭവൻ,ജവഹർ സഹകരണ ഭവൻ,ഡി.പി.ഐ ജംഗ്ഷൻ തൈക്കാട് പി.ഒ. വഴുതക്കാട്, തിരുവനന്തപുരം 695 014, ഫോൺ :0471-2468690,2468670

മുഹമ്മദ്‌ സാലിം ന് ഫാപ് ബെസ്റ്റ് ടീച്ചർ പുരസ്‌കാരം

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ അധ്യാപകനും പ്രോഗ്രാം കോഡിനേറ്ററുമായ മുഹമ്മദ് സാലിം എ. ഫാപ് ബെസ്റ്റ് ടീച്ചർ പുരസ്കാരം ഏറ്റുവാങ്ങുന്നു.

ശാസ്താംകോട്ട. ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾസ് ആൻഡ് അസോസിയേഷൻസ് ബെസ്റ്റ് ടീച്ചർ പുരസ്കാരത്തിന് വിദ്യാരംഭം സെൻട്രൽ സ്കൂൾ അധ്യാപകനും പ്രോഗ്രാം കോഡിനേറ്ററും ആയ മുഹമ്മദ് സാലിം എ. അർഹനായി
10 വർഷത്തെ മികവുറ്റ അധ്യാപനത്തിനും അക്കാഡമിക് സംഘാടനത്തിനുമാണ് അംഗീകാരം
കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി
അഖിലേന്ത്യ പ്രസിഡന്റ് ഡോക്ടർ ജഗത് സിംഗ്,ടീ ജെ വിനോദ് എംഎൽഎ,മുൻ ഡിജിപി ലോകനാഥ് ബഹ്റ, ചണ്ഡീഗഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ, ഡോക്ടർ ജിത്ത് അമർ പ്രതാപ് സിംഗ് എന്നിവർ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്തു.

താലൂക്ക് ആശുപത്രിയില്‍ എക്സ് റേ 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം

ശാസ്താംകോട്ട.താലൂക്ക് ആശുപത്രിയില്‍ പുനരാരംഭിച്ച എക്സ് റേ 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ X-ray നിർത്തി വച്ചിട്ട് 2 വർഷമായി. ഈ കാലയളവിൽ പാവപ്പെട്ട രോഗികൾ സ്വകാര്യ മേഖലയിലെ ലാബുകളെ ആണ് ആശ്രയിച്ചത്. നീണ്ട കാലയളവിന് ശേഷം കെട്ടിയാഘോഷിച്ച് വീണ്ടും ഉദ്ഘാടന മാമാങ്കം നടത്തിയിട്ടും വൈകിട്ട് 7 മണി മുതൽ രാവിലെ 8 മണി വരെ പ്രവർത്തിപ്പിക്കാതെ സ്വകാര്യ മേഖലക്ക് കൊള്ള ലാഭമുണ്ടാക്കുവാൻ അവസരമുണ്ടാക്കുകയാണ്. അടിയന്തിരമായി
x-ray 24 മണിക്കൂറും പ്രവർത്തിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് പ്രസിഡന്റ് എം.വൈ നിസാർ പറഞ്ഞു.

കുടിവെള്ളംകിട്ടാനില്ല യുഡിഎഫ് പഞ്ചായത്താഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

ശാസ്താംകോട്ട: ഒരാഴ്ച കാലമായി പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ നടുവിലകര, ഉള്ളുരുപ്പ്, കോയിക്കൽഭാഗം, ഐത്തോട്ടുവ,കുമ്പള തറ, കോയി പുറം എന്നീപ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ല. കുന്നിൽ പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ്ങ് മുടങ്ങിയതാണ് ജല വിതരണം മുടങ്ങാൻ കാരണം. വീടുകളിൽ വോട്ടഭ്യർത്ഥനയുമായി കയറിയ നടുവിലക്കര 8-ാം വാർഡിലെയു.ഡി.എഫ് സ്ഥാനാർത്ഥി
അഖില.എസ് നോട് നാട്ടുകാർ പരാതി പറഞ്ഞതനുസരിച്ച് യു.ഡി.എഫ് നേതാക്കൾ പഞ്ചായത്ത് അധികാരികളേയുംജല അഥോറിറ്റിഉദ്യോഗസ്ഥരേയുംസമീപിച്ച്പമ്പ്ഹൗസിന്റെ പോരായ്മ പരിഹരിച്ച് എത്രയുംവേഗം ജലവിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപെട്ടിരുന്നു. പമ്പ് ഹൗസിന്റെ അറ്റകുറ്റ പണി നടത്തിതിങ്കളാഴ്ച രാത്രിയിൽ തന്നെ ജലവിതരണം ആരംഭിക്കുമെന്ന ഉറപ്പ്
പഞ്ചായത്ത് – ജല അഥോറിറ്റി അധികാരികൾ നൽകിയിരുന്നു.ഉറപ്പ് പാലിച്ച് ജല വിതരണം ചൊച്ചാഴ്ച രാവിലെയും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചും ജലവിതരണം ഇന്ന് തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിന് മുന്നിൽ പ്രതിഷേധധർണ്ണ നടത്തി.നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി
അഖില.എസ് നേതൃത്വം നൽകി. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നടുവിലക്കര 8-ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അഖില. എസ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ശിവാനന്ദൻ , ലൈലാ സമദ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാരാളി.വൈ.എ. സമദ്, സുബ്രമണ്യൻ,
ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്.എസ്. കല്ലട, നേതാക്കളായ ഗീവർഗ്ഗീസ്, ഗിരീഷ് കാരാളി,
അമ്പുജാക്ഷിയമ്മ, പ്രീത ശിവൻ, റജ്ല നൗഷാദ്, നിയാസ് വിളന്തറ, കുന്നു തറവിഷ്ണുചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്

കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് കരിമ്പിൻപുഴ ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ ഒരു താത്ക്കാലിക അധ്യാപക ഒഴിവുണ്ട്.യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് എത്തണമെന്ന് സീനിയർ അസി. ധന്യ സി.ഒ അറിയിച്ചു.

മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേട് എന്ന് ആരോപണം

മുംബൈ.മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേട് എന്ന ദി വയർ.
ആകെ പോൾ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ എണ്ണി എന്നാണ് ആരോപണം. ഡി വയറിന്റെ കണക്കുകൾ ഇങ്ങനെ . 288 മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തത് 6,40,88,195 വോട്ടുകൾ. ഫലപ്രഖ്യാപന ദിനം ആകെ എണ്ണിയത് 6,45,92,508 വോട്ടുകൾ.
പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്ന് മാധ്യമം പറയുന്നു.

ബംഗളൂരു നഗരത്തിലെ സർവീസ് അപാർട്ട്മെന്റിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി,മലയാളിയായ ആൺ സുഹൃത്തിനെത്തേടി പൊലീസ്

ബംഗളൂരു. നഗരത്തിലെ സർവീസ് അപാർട്ട്മെന്റിൽ കൊലപാതകം .യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.
അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത് .മലയാളിയായ ആൺ സുഹൃത്താണ് കൊലപ്പെടുത്തിയതെന്ന് സംശയം .
ഇരുവരും സർവീസ് അപാർട്ട്മെന്റിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത് .കണ്ണൂർ സ്വദേശി ആരവ് എന്ന യുവാവിനായി തിരച്ചിൽ.ഇന്ദിരാ നഗറിലെ റോയൽ ലിവിങ്സ് അപാർട്ട്മെന്റിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്, അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി

ശബരിമല. പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്. പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി.എ.ഡി.ജി.പി , ഡി.ഐ.ജി എന്നിവർ ഉടൻ എസ് എ പി ക്യാമ്പിലെത്തും.അന്വേഷണവുമായി ബന്ധപ്പെട്ട് അടിയന്തര മീറ്റിംഗ്.ശബരിമല ഡ്യൂട്ടിക്ക് ശേഷം ഉദ്യോഗസ്ഥർക്ക് അവധി അനുവദിച്ചിരുന്നു

ഇവരെയാണ് അന്വേഷണത്തിൽ തുടർന്ന് തിരികെ വിളിച്ചു വരുത്തിയത്