24.6 C
Kollam
Wednesday 24th December, 2025 | 10:27:52 AM
Home Blog Page 1824

കേരളത്തിലെ നഴ്സുമാർക്ക് യുഎഇയില്‍ അവസരം

കേരളത്തിലെ നഴ്സുമാർക്ക് വലിയൊരു അവസരം!
ശമ്പളം: ഏകദേശം 1,12,500 INR, വിസ, എയർ ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് സൗജന്യം

യുഎഇയിലെ പ്രമുഖ ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒഡെപെക് വഴി സുവർണാവസരം.

  • ആകെ ഒഴിവുകൾ: 100
  • യോഗ്യത: നഴ്സിംഗ് ബിരുദം, 2 വർഷത്തെ പ്രവർത്തി പരിചയം (ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ്), 40 വയസ്സിന് താഴെ
  • അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 2024 ഡിസംബർ 8 ഞായറാഴ്ച രാവിലെ 8:30 മണിക്കും 10 മണിക്കും ഇടയിൽ ODEPC training centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574

നാലുജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് മഴ തീവ്രമായ സാഹചര്യത്തില്‍ നാലുജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധിപ്രഖ്യാപിച്ചു. തൃശൂര്‍, കാസര്‍ഗോഡ്,മലപ്പുറം,ആലപ്പുഴ ജില്ലകള്‍ക്കാണ് അവധി.

തൃശൂര്‍ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ റവന്യൂ ജില്ലാ കലോത്സവത്തെ അവധി ബാധിക്കുന്ന ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

റിസോര്‍ട്ടുകളും, ഹോട്ടലും നിര്‍മ്മിച്ച് പച്ചപിടിക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം.കമ്പനിവക ഒഴിഞ്ഞുകിടക്കുന്ന ഭൂമിയില്‍ റിസോര്‍ട്ടുകളും, ഹോട്ടലും നിര്‍മ്മിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി.. മൂന്നാറിലും, കൊല്ലത്തും ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. ബി ഓ ടി അടിസ്ഥാനത്തില്‍ 29 വര്‍ഷത്തെ നടത്തിപ്പ് കരാര്‍ നിര്‍മ്മാതാക്കള്‍ക്ക് കൈമാറും.. മാനേജ്‌മെന്റ് ടെന്റര്‍ ക്ഷണിച്ചു

ടൂറിസം കേന്ദ്രമായ മൂന്നാറില്‍ കെഎസ്ആര്‍ടിസിയ്ക്ക് 3 ഏക്കര്‍ ഭൂമിയുണ്ട്.. ഇവിടെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍.. ഹില്‍ വ്യു വില്ല, സ്പാ തുടങ്ങി സൗകര്യങ്ങളോടെയാകും മൂന്നാറിലെ നിര്‍മ്മാണം.. തിരുവനന്തപുരം പുവാറും, കൊല്ലത്തും കെഎസ്ആര്‍ടിസി ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കും.. പൂവാറില്‍ ഒരേക്കര്‍ ഭൂമിയാണ് സര്‍്ക്കാരിനുള്ളത്. കൊല്ലത്ത് ഒരേക്കറും, 75 സെന്റും ഉണ്ട്.. കൊല്ലത്ത് വാണിജ്യകേന്ദ്രവും പദ്ധതിയിലുണ്ട്.. നാല് ഏക്കര്‍ സ്ഥലമുള്ള എറണാകുളത്തും വാണിജ്യകേന്ദ്രത്തിനാണ് പദ്ധതി.. പെരിന്തല്‍മണ്ണയില്‍ വാണിജ്യ കേന്ദ്രമോ മെഡിക്കല്‍ കേന്ദ്രമോ തുടങ്ങും.. പൊതു സ്വകാര്യ പങ്കാളിത്ത കരാര്‍ പ്രകാരമാണ് നിര്‍മ്മാണം.. നിര്‍മ്മാതാക്കളുമായി 29 വര്‍ഷത്തെ സ്വകാര്യ പങ്കാളിത്വം ഉണ്ടാകും.. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് റിസോര്‍ട്ടുകളില്‍ റിസര്‍വേഷനും, ഡിസ്‌കൗണ്ടും ഉണ്ടാകും.. വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ടെന്ററില്‍ പങ്കെടുക്കാം

ഫിൻജാൽ ചുഴലി, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 21 മരണം

ചെന്നൈ. ഫിൻജാൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 21 മരണം.
തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ 7 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികൾ ഉൾപ്പടെയാണ് മരിച്ചത്. പുതുച്ചേരിയിൽ ദുരിതബാധിതർക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കൃഷ്ണഗിരിയിലാണ് ഇന്ന് അതിശക്തമായ മഴയുണ്ടായത്.

24 മണിക്കൂറിന് ശേഷമാണ് തിരുവണ്ണാമലൈ വിയുസി ടൗണിൽ മണ്ണിനടയിലായ 7 പേരെ കണ്ടെത്തിയത്. അണ്ണാമലയാർ കുന്നിൽ താഴെ താമസിക്കുന്ന രാജ്കുമാർ , ഭാര്യ മീന, മക്കളായ ഗൗതം ഇനിയ എന്നിവരും രാജ്കുമാറിന്റെ സഹോദരന്റെ മൂന്ന് മക്കളുമാണ് മരിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വിയുസി ടൗണിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഊട്ടിയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒരാൾ മരിച്ചതോടെ ഫിഞ്ചാൽ തമിഴ് നാട്ടിലും പുതുച്ചേരിയിലുമായ കവർന്ന ജീവനുകൾ 21 ആയി. കൃഷ്ണഗിരിയിലാണ് ഇന്ന് കനത്ത മഴയാണ് പെയ്തത്. സേലം തിരുപ്പത്തൂർ ഹൈവേയിലെ ഉത്തൻകരൈ ബസ് സ്റ്റാൻഡ് പൂർണമായും മുങ്ങി. പുതുച്ചേരിയിലും വിഴിപ്പുറത്തും കടലൂരിലും വീടുകളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി. വിഴിപ്പുറത്തും കടലൂരിലുമായി നാലായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. തിരുവണ്ണാമലൈയിൽ 147 ക്യാമ്പുകളിലായി 7776 പേർ കഴിയുന്നുണ്ട്.

റേഷൻ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും 5000 രൂപ വീതം പുതുച്ചേരി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വീടു തകർന്നവർക്കും കൃഷി നശിച്ചവർക്കും പ്രത്യേകം തുക നൽകും. വിഴപ്പുറത്ത് ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ പത്ത് ട്രെയിനുകൾ പൂർണ്ണമായി റദ്ദാക്കി.വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാൻ ആയിട്ടില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്ഥാലിനും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് ആർവൈഎഫ്

ശാസ്താംകോട്ട:താലൂക്ക് ആശുപത്രിയിൽ ഒ.പി.ടിക്കറ്റ് 10 രൂപയായ് വദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്നും അടിയന്തിരമായി പിൻവലിക്കണമെന്നും
ആർവൈഎഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട ആവശ്യപ്പെട്ടു.കുന്നത്തൂർ താലൂക്കിലെ സാധാരണക്കാരുടെ ഏക ആശ്രയകേന്ദ്രമാണ് ശാസ്താംകോട്ടയിലേത്.അത്യാഹിത വിഭാഗത്തിലെ വർദ്ധനവ് ദിവസവും പ്രതിഷേധങ്ങൾക്ക് ഇടയാകുകയാണ്.കുട്ടികളുടെ അടക്കം ചികിൽസ സൗജന്യം ആയിരിക്കെ രക്ത പരിശോധനയ്ക്ക് അടക്കം പണം ഈടാക്കുന്നു.ടിക്കറ്റ് നിരക്ക് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അശാസ്‌ത്രീയമായാ വാർഡ് വിഭജനത്തിനെതിരെ മൈനാഗപ്പള്ളി പഞ്ചായത്തോഫീസിനു മുന്നിലേക്ക് സിപിഎം മാര്‍ച്ച്

മൈനാഗപ്പള്ളി.അശാസ്‌ത്രീയമായ വാർഡ് വിഭജനത്തിനെതിരെ മൈനാഗപ്പള്ളി പഞ്ചായത്തോഫീസിനു മുന്നിൽ നടന്ന മാർച്ചും, ധർണ്ണാ സമരവും സിപിഎം കുന്നത്തൂർ ഏരിയകമ്മിറ്റി അംഗംഎസ്. സത്യൻ ഉത്ഘാടനം ചെയ്തു.
ഏരിയകമ്മിറ്റി അംഗങ്ങളായ സഖാക്കൾ മുടിതറ ബാബു ,ടി.മോഹനൻ,അൻസാർഷാഫി, എസ്. ഓമനക്കുട്ടൻ, സുധീർഷ
ലോക്കൽകമ്മിറ്റി സെക്രട്ടറി ആര്‍. കമൽദാസ്, തുളസിധരൻപിള്ള
തുടങ്ങിയവർ സംസാരിച്ചു

പ്രകൃതിദത്തമല്ലാതെയും രാഷ്ട്രീയപ്രേരിതവുമായ വാർഡ് വിഭജനം പുന:പരിശോധിക്കണംകോൺഗ്രസ്സ്

ശാസ്താംകോട്ട. പ്രകൃതിദത്തമല്ലാതെയും അശാസ്ത്രീയമായും രാഷ്ട്രീയ പ്രേരിതവുമായ കുന്നത്തൂർ നിയോജക മണ്ഡലത്തിലെപഞ്ചായത്ത് വാർഡ് വിഭജനം പുന:പരിശോധിക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ബി.ജെ.പി, എസ്.ഡി.പി.ഐ കക്ഷികൾ ജയിച്ചാലും സി.പി.ഐ, കോൺഗ്രസ്സ്, മുസ്ലിം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്സ് കക്ഷികൾജയിക്കരുതെന്ന മനോഭാവത്തിൽ സി.പി.ഐ (എം) മാത്രം ജയിച്ചാൽ മതി എന്ന രീതിയിലാണ് വാർഡ് വിഭജന കരട് പ്രസിദ്ധീകരിച്ചിരുക്കുന്നത്.

കുന്നത്തൂർ താലൂക്കിന്റെ വാണിജ്യ തലസ്ഥാനമായ ഭരണിക്കാവിനെ തലങ്ങും വിലങ്ങും വെട്ടി മുറിച്ചിരിക്കുകയാണ്. മിക്ക പഞ്ചായത്തുകളിലും വീടെണ്ണം പെരുപ്പിച്ചും അതിർത്തികൾ പ്രകൃതിദത്തമല്ലാതെയും വിഭജിച്ചിരിക്കുന്നത്. സി.പി.ഐ (എം) അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും സി.പി.ഐ (എം) നിർദ്ദേശമനുസരിച്ചാണ് വിഭജനമെന്നും കോൺഗ്രസ്സ് ആരോപിച്ചു. ഇതിനെതിരെ പഞ്ചായത്ത് ആഫീസിന് മുന്നിൽകഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു.
സംസ്ഥാന, ജില്ലാ ഡിലിമിറ്റേഷൻ കമ്മീഷൻ മുമ്പാകെ തെളിവ് സഹിതംപരാതി സമർപ്പിച്ചിട്ടുണ്ട്. നീതിപൂർവ്വംഡി ലിമിറ്റേഷൻ ഉദ്യോഗസ്ഥർ പ്രവർത്തിച്ചങ്കിൽ കോടതിയെ സമീപിക്കുവാനുമാണ് തീരുമാനം.
ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരയ കാരുവളളിൽശശി, കാഞ്ഞിരവിള അജയകുമാർ , തോമസ് വൈദ്യൻ, കല്ലട ഗിരീഷ്, ബി.ത്രിദീപ് കുമാർ ,മുൻബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽനൗഷാദ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ,പഞ്ചായത്ത് രാജ് സംഘതൻ ജില്ലാ പ്രസിഡന്റ് ശൂരനാട് .എസ് . സുഭാഷ്, മണ്ഡലം പ്രസിഡന്റ് മാരായ പി.എം. സെയ്ദ് , വർഗ്ഗീസ് തരകൻ, എം.വൈ.നിസാർ,ഗോപൻപെരുവേലിക്കര, കടപുഴ മാധവൻ പിള്ള ,വിനോദ് വില്ല്യത്ത്, രാജു ലോറൻസ് ,ഷിബു മൺറോ ,പഞ്ചായത്ത്പ്രസിഡന്റ് കെ.ജി. ലാലി, വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ മായാദേവി, ഉമാദേവി പിള്ള ,നേതാക്കളായ എസ്. രഘുകുമാർ ,ആർ. അരവിന്ദാക്ഷൻപിള്ള, വിദ്യാരംഭംജയകുമാർ , എൻ.സോമൻപിള്ള,സിജു കോശി വൈദ്യൻ, ജോൺ പോൾ സ്റ്റഫ്, സുബ്രമണ്യൻ, കിഷോർ കല്ലട, ജയശ്രീ രമണൻ ,മഠത്തിൽ .ഐ. സുബൈർ കുട്ടി.എം. എസ്.വിനോദ്, ടി.ജി. എസ്. തരകൻ, സുരേഷ് പുത്തൻ മഠത്തിൽ,ടി.എ.റംലാ ബീവി,റഷീദ് ശാസ്താംകോട്ട,റിയാസ് പറമ്പിൽ , തടത്തിൽ സലിം, എസ്. ഷീജ കുമാരി , സാവിത്രി സുകുമാരൻ ,ഗീവർഗ്ഗീസ്, അബ്ദുൽ സലാം പോരുവഴി , കുന്നിൽ ജയകുമാർ , ഷാജി ചിറക്കുമേൽ ,ഷിഹാബ് മുല്ലപ്പള്ളി, പി.ആർ. ഹരിമോഹനൻ , കെ.പി. അൻസർ തുടങ്ങിയവർ പ്രസംഗിച്ചു

കൊട്ടിയത്ത് ആട്ടോയില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസിന് മൊഴി നല്‍കിയ യുവാവ് മരിച്ചു

കൊട്ടിയം: കച്ചവടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ പേരില്‍ ആട്ടോയില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പോലീസിന് മൊഴി നല്‍കിയ യുവാവ് മരിച്ചു. ഉമയനല്ലൂര്‍ മാടച്ചിറ കോന്നന്‍ വിള വീട്ടില്‍ സുധീര്‍-ആമിന ദമ്പതികളുടെ മകന്‍ റിയാസ് (30) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റിയാസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊട്ടിയം പോലീസ് കേസ്സ് എടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ 26ന് രാത്രി ഏഴരയോടെ ഉമയനല്ലൂര്‍ മാടച്ചിറ വയലിനടുത്തായിരുന്നു സംഭവം. കൊല്ലത്തു നിന്നും ആട്ടോയില്‍ വീട്ടിലേക്ക് വരികയായിരുന്ന റിയാസിനെ മാടച്ചിറ വയലിന് സമീപം വച്ച് മാടച്ചിറ സ്വദേശികളായ ഷെഫീക്, തുഹൈല്‍ എന്നിവര്‍ ചേര്‍ന്ന് ആട്ടോ തടഞ്ഞ് നിര്‍ത്തിയ ശേഷം ആട്ടോയില്‍ വച്ച് മര്‍ദ്ദിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്.
തീ കൊളുത്തുന്നത് കണ്ടില്ലെങ്കിലും ആട്ടോയില്‍ വച്ച് പിടിവലി നടന്നതായി ആട്ടോ ഡ്രൈവറും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിലായിരുന്നു രാത്രിയില്‍ ആട്ടോ കത്തിയതും റിയാസിനെ തീപൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടതും. സംഭവമറിഞ്ഞെത്തിയ പോലീസ് പരിസരത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച ശേഷം ഷെഫീക്ക്, തുഫൈല്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും വധശ്രമത്തിന് കേസ് എടുത്ത് റിമാന്റ് ചെയ്യുകയുമായിരുന്നു.
ഇവര്‍ ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. മത്സ്യം, ഇറച്ചി എന്നിവയുടെ കച്ചവടവുമായി ബന്ധപ്പെട്ട് 20,000 രൂപ റിയാസ് ഷെഫീക്കിന് നല്‍കാനുണ്ടായിരുന്നു. പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ തമിഴ്‌നാട്ടിലേക്ക് പോയ റിയാസ് തിരികെ വരുന്നതറിഞ്ഞാണ് പ്രതികള്‍ ആട്ടോ തടഞ്ഞ് ആക്രമണം നടത്തിയത്. പണം ആവശ്യപ്പെട്ട് പ്രതികള്‍ റിയാസിന്റെ വീട്ടില്‍ പല തവണ ചെന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നുണ്ട്.
റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സംഭവത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

തെളിവില്ല, ട്രോളി ബാഗ് കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു, പെട്ടി അടയ്ക്കാതെ പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്

പാലക്കാട്. ട്രോളി ബാഗ് കേസിൽ പാലക്കാട്‌ ജില്ലാ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നു. സിപിഐഎം നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയാണ് എന്നും ജില്ലാ പൊലീസ് അധികൃതര്‍ മാധ്യമങ്ങലോട് വിശദമാക്കി. പരാതിയിൽ പറഞ്ഞതുപോലെയുള്ള ആരോപണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പൊലീസും പരാതിക്കാരായ സിപിഎമ്മും പെട്ടി അടച്ചിട്ടും കോണ്‍ഗ്രസ് പെട്ടി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഓരോ തവണയും വിവാദമുണ്ടാക്കി സാധാരണ ജനത്തെ കബളിപ്പിക്കുന്ന സിപിഎം ശൈലിക്ക് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. അനാവശ്യ ആരോപണങ്ങളുമായി ഉമ്മന്‍ചാണ്ടിയെ ക്രൂശിച്ചത് ജനം കണ്ടതാണ്. കുറേ നാള്‍ കുറച്ചുപേരെ തെറ്റിദ്ധരിപ്പിക്കുകയും അതില്‍ നിന്നും മുതലെടുക്കുകയും ചെയ്യുക എന്നതാണ് സിപിഎം തന്ത്രം. അതിന് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.

രാഷ്ട്രീയമായി നേരിടുന്നതിനു പകരം തന്നെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചുവെന്ന് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേർന്നൊരുക്കിയ അജണ്ടയായിരുന്നു പെട്ടി വിവാദം. പാലക്കാട്ടെ ജനഹിതം അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അത്. ആ ശ്രമത്തെ പരാജയപ്പെടുത്തിയ പാലക്കാട്ടുകാർക്ക് നന്ദി

ജനങ്ങൾ പ്രബുദ്ധരാണെന്ന ബോധം സിപിഐഎമ്മിനും ബിജെപിയും ഇനിയെങ്കിലും വേണം. ഒരു മന്ത്രിയും, അദ്ദേഹത്തിൻറെ അളിയനും നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു പെട്ടി വിവാദം. അന്ന് സിപിഎം, ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾക്ക് ജലരേഖയുടെ തെളിച്ചം പോലും ഉണ്ടായിരുന്നില്ല. കോൺഗ്രസ് പെട്ടി അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഗൂഢാലോചന നടത്തിയവർക്കെതിരെ നിയമപരമായി പോരാടും

ആശ്രിതനിയമനം റദ്ദാക്കല്‍ വന്‍തിരിച്ചടി, മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കെ സുധാകരന്‍

തിരുവനന്തപുരം.ചെങ്ങന്നൂര്‍ മുന്‍എംഎല്‍എ കെ.കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയില്‍നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2017ല്‍ അജണ്ടയ്ക്കു പുറത്തുള്ള വിഷയങ്ങളായി കൊണ്ടുവന്നാണ് മന്ത്രിസഭ മൂന്നു വിവാദ വിഷയങ്ങള്‍ പാസാക്കിയത്. കെകെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും മകന് ജോലിയും, അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായം, കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുമ്പോള്‍ അന്തരിച്ച പോലീസുകാരന്‍ പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണവ. ആശ്രിത നിയമനം നടത്താന്‍ പ്രത്യേക അധികാരമുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് സുപ്രീംകോടതിയില്‍ പൊളിഞ്ഞത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അവകാശമാണ് ആശ്രിതനിയമനം. അത് പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും നല്കാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ലെന്ന് സുവ്യക്തമാണ്.

ഇതോടനുബന്ധിച്ച് ദുരിതാശ്വസനിധി ദുരുപയോഗം ചെയ്ത കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലോകായുക്തയില്‍ കേസുണ്ടായെങ്കിലും അവ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയെ സംരക്ഷിച്ചു. സുപ്രീംകോടതി വിധി ലോകായുക്തയുടെ കണ്ണുതുറപ്പിക്കണം.

സ്വജനപക്ഷപാതത്തിലൂടെയും ബന്ധുനിയമനത്തിലൂടെയും പിണറായി സര്‍ക്കാര്‍ നിരവധി പാര്‍ട്ടിക്കാര്‍ക്കാണ് നിയമനം നല്കിയത്. സര്‍വകലാശാലാ നിയമനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാര്‍ക്കു നല്കി. മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ തുടങ്ങിയവര്‍ക്ക് ബന്ധുനിയമനത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്നു. ഇതിനെല്ലാം ഒത്താശ നല്കുന്നത് മുഖ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.