Home Blog Page 1802

ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സർക്കാർ ആയൂർവ്വേദ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനo ചെയ്തു

ശാസ്താംകോട്ട. ഗ്രാമ പഞ്ചായത്ത് സർക്കാർ ആയൂർവ്വേദ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനo ചെയ്തു. കഴിഞ്ഞ 40 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ആയൂർവേദ ഡിസ്പെൻസറിക്ക് 66 ലക്ഷം രൂ ചെലവഴിച്ച പെരുവേലിക്കര വാർഡിൽ പണികഴിപ്പിച്ച കെട്ടിടം കോവൂർ കുഞ്ഞുമോൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ആര്‍ . ഗീത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസി: ഗുരുകുലം രാകേഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജി. മുരളിധരൻ പി ള്ള റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി.താക്കോൽ കൈമാറൽ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് R . സുന്ദരേശൻ നിർവ്വഹിച്ചു . ജില്ലാ മെഡിക്കൽ ആഫീസർ ഡോ: അഭിലാഷ് : ഡി.പി.എം. പൂജ. സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ തുമ്പോടൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് പുഷ്പ കുമാരി….. ബ്ലോക്ക് പഞ്ചായത്ത് അംഗം: ഗീതാകുമാരി, പ്രസന്നകുമാരി കെ…. ഐ.ഷാനവാസ്,. ഗോപകുമാർ,.ഉഷാകുമാരി,. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സീമ…..എന്നിവർ സംസാരിച്ചു. മെഡിക്കൽ ആഫിസർ ഡോ: ഗിരിജാനന്ദ് നന്ദി പറഞ്ഞു

മൈനാഗപ്പള്ളിയില്‍ ട്രയിനില്‍നിന്നും യാത്രക്കാരന്‍ വീണു മരിച്ചു

ശാസ്താംകോട്ട. ഉച്ചക്ക് ഒന്നരയോടെയാണ് ട്രയിനില്‍നിന്നും വീണുമരിച്ച നിലയില്‍ പുരുഷനെ കണ്ടെത്തിയത്. മൈനാഗപ്പള്ളി ആശാരിമുക്കിന് സമീപത്തെ ട്രാക്കിലാണ് അപകടം.ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

പിണറായി സർക്കാർ ജനജീവിതം ദുസ്സഹമാക്കി- പിസി വിഷ്ണുനാഥ്‌ എം. എൽ. എ

പടിഞ്ഞാറെ കല്ലട: പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ കഴിഞ്ഞ 8 വർഷക്കാലമായി കേരളത്തിലെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയിരിക്കുകണെന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ വൈദ്യുതി ചാർജ്ജ് വർധനവിലൂടെ വീണ്ടും തെളിയിക്കുന്നത്. ഇതോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റവും സാധാരണക്കാരന് സഹിക്കാവുന്നതിനും അപ്പുറമാണ്. എല്ലാ മേഖലയിലെയും സർക്കാർ ഫീസുകൾ വർധിപ്പിക്കുകയും psc ലിസ്റ്റുകളെ നോക്കുകുത്തികളാക്കി പിൻവാതിൽ നിയമനവും ബന്ധു നിയമനവും നടത്തി വലിയ അഴിമതി നടത്തി മുന്നോട്ടു പോകുന്നു ഇടതു സർക്കാരിനെതിരെയുള്ള ജനവിധിയായിരിക്കും കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ഉണ്ടാകുകയെന്ന് എ.ഐ.സി.സി സെക്രട്ടറി പിസി വിഷ്ണുനാഥ്‌ എം. എൽ. പറഞ്ഞു.
പടിഞ്ഞാറെകല്ലട നടുവിലക്കര വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി അഖിലയുടെ തിരഞ്ഞെടുപ്പ് പര്യടനപരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻപിള്ള അധ്യ ക്ഷത വഹിച്ചു. ശ്രീമതി അഖില, എംവി ശശികുമാരൻ നായർ, കാരുവള്ളിൽ ശശി, വൈ. ഷാജഹാൻ, കല്ലട ഗിരീഷ്, തൃദീപ് കുമാർ, തുണ്ടിൽ നൗഷാദ്, പിഎം സൈദ്, കോട്ടാങ്ങൽ രാമചന്ദ്രൻപിള്ള, ശിവരാമൻ, ഉല്ലാസ് കോവൂർ, കാരാളി വൈ. എ. സമദ്, സുഭാഷ് എസ് കല്ലട, കുഴിവേലിൽ ബാബു, ബീനാകുമാരി, തടത്തിൽ സലിം, ജോൺ പോൾസ്റ്റഫ്, ദിനകർ കോട്ടക്കുഴി, ഉണ്ണികൃഷ്ണൻ,സുരേഷ് ചന്ദ്രൻ,ഗീവർഗീസ്, അംബുജാക്ഷിയമ്മ, അശോകൻ, നൂർജഹാൻ, ബാബുക്കുട്ടൻ, ഡാർവിൻ, കിഷോർ, ഗിരീഷ് കാരാളി, വിഷ്ണു, കൃഷ്ണകുമാർ, അജിത് ചാപ്രായിൽ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

വ്യാജ മദ്യം കടത്തിയ കേസില്‍ രണ്ടു പേരെ പിടികൂടി

കരുനാഗപ്പള്ളി. എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ലതീഷ് എസ് ന്റെ നേതൃത്വത്തിൽ ക്ലാപ്പന വില്ലേജ് പ്രയാർ ആലുംപീടിക-ആയിരം തെങ്ങ് റോഡിൽ വച്ച് 50 കുപ്പി (25 ലിറ്റർ) വ്യാജ മദ്യം സ്കൂട്ടറിൽ കടത്തിയ രണ്ടു പേരെ പിടികൂടി.
കാർത്തികപ്പള്ളി കൃഷ്ണപുരം കൃഷ്ണപുരം മുറിയിൽ പണ്ടകശാലയിൽ വീട്ടിൽ ഉദീഷ് (37)
മാവേലിക്കര കണ്ണമംഗലം കണ്ണമംഗലം തെക്ക് മുറിയിൽ കൈപ്പള്ളിൽ വീട്ടിൽ ഷിബു (39) എന്നിവരെ ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്ത് കേസ് എടുത്തു.
.പാർട്ടിയിൽ പ്രവൻറീവ് ഓഫീസർ ഗ്രേഡ് അഭിലാഷ് ,സിവിൽ എക്‌സൈസ് ഓഫീസർ മാരായ കിഷോർ എസ്, ചാൾസ് എച്, അൻസാർ ബി , രജിത്ത് k പിള്ള, ശ്യാംദാസ്, അജയഘോഷ്,WCEO രാജി S ഗോപിനാഥ്,AEI (Gr) ഡ്രൈവര്‍ അബ്ദുൾ മനാഫ് എന്നിവരും ഉണ്ടായിരുന്നു.

മുനമ്പത്തെച്ചൊല്ലി യുഡിഎഫിന്‍റെ പുരക്കുമുകളില്‍ തീ വീണു

കൊച്ചി. മുനമ്പത്തെ ചൊല്ലി യുഡിഎഫില്‍ ൽ തർക്കം. വഖഫ് ഭൂമിയല്ലന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവന തള്ളി മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജിവന്നതോടെ യുഡിഎഫിന്‍റെ പുരപ്പുറത്ത് തീ വീണ അവസ്ഥയാണ്. ഇനി അത് ഊതിക്കത്തിക്കുമോ അടിച്ചുകെടുത്തുമോ എന്നുമാത്രമാണ് നോക്കാനുള്ളത്. അതിനിടെ വഖഫ് നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയാണ് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി തള്ളിയത്. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്ന്
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.

ലീഗിന്റെ നിലപാട് സാദിഖ്അലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ UDF നെയും LDF നെയും കുറ്റപ്പെടുത്തി ബിജെപി നേതാക്കൾ രംഗത്ത് എത്തി. വഖഫ് നിയമഭേദഗതി മാത്രമാണ് പ്രശ്ന പരിഹാരം. മോദി സർക്കാർ അത് ഉടൻ നടപാക്കുമെന്ന് പ്രകാശ് ജാവദേക്കർ.

റിലെ നിരാഹാര സമരം 57 ദിവസത്തിലേക്ക് കടന്നു. മുനമ്പം ജുഡിഷ്യൽ കമ്മീഷൻ അടുത്ത മാസം സ്ഥലം സന്ദർശിക്കും

സന്നിധാനത്ത് നടൻ ദിലീപിന് വാടകപോലുമില്ലാതെ വിഐപി താമസം, കൂടുതൽ വിവരങ്ങൾ പുറത്ത്

ശബരിമല. സന്നിധാനത്ത് നടൻ ദിലീപിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്ത്.
സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാർക്കും ബോർഡ് അംഗങ്ങൾക്കുമുള്ള ദേവസ്വം കോംപ്ലക്സിലാണ്. വിഐപികൾക്ക് താമസസൗകര്യം നൽകേണ്ടത് ശബരി ഗസ്റ്റ്ഹൗസിലാണ്. ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടുന്ന വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറി.

ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അടിമുടി വീഴ്ച. ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴി  പ്രവേശനം അനുവദിച്ച് മറ്റു തീർത്ഥാടകർക്ക് ദർശനം മറച്ചതിന് പിന്നാലെ നടന് മുന്തിയ വിഐപി പരിഗണനയാണ് സന്നിധാനത്ത് നൽകിയത്. മന്ത്രിമാരും ദേവസ്വം ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം ഓഫീസ് കോംപ്ലക്സിൽ മുറി നൽകി. വാടക പോലും വാങ്ങാതെയായിരുന്നു സൗകര്യം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം താമസിക്കുന്ന ഇടത്ത് മുറി നൽകിയതിൽ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ബോർഡിന് കൈമാറി.

നിലവിൽ രണ്ടു ഉദ്യോഗസ്ഥർക്കും രണ്ട് ജീവനക്കാർക്കും ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അന്വേഷിച്ച് നടപടിയെടുക്കാൻ ദേവസ്വം മന്ത്രി ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശബരിമലയിലെ വിഐപി പരിഗണനയ്ക്കെതിരെ ഹൈക്കോടതി  അതിരൂക്ഷ വിമർശന ഉന്നയിച്ച പശ്ചാത്തലത്തിലാണ് മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്തുവരുന്നത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ചു നടപടി നാല് പേരിൽ ഒതുക്കാൻ  നീക്കം എന്നാണ് സൂചന

കർഷകരുടെ ഡൽഹി ചലോ മാർച്ചിൽ സംഘർഷം

ചണ്ഢീഗഡ്.കർഷകരുടെ ഡൽഹി ചലോ മാർച്ചിൽ സംഘർഷം.പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ പോലീസും കർഷകരും ഏറ്റുമുട്ടി.കർഷകർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലിൽ കർഷകർക്ക് പരിക്കേറ്റത്തോടെ ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവച്ചു.

കർഷകർ മുന്നോട്ട് വച്ച ആവിശ്യങ്ങളിൽ കേന്ദ്രസർക്കാർ മൗനം തുടർന്നത്തോടെയാണ് ഇന്ന് വീണ്ടും ഡൽഹി ചലോ മാർച്ച്‌ പുനരാരംഭിച്ചത്.101 കർഷകരെ അണിനിരത്തിയുള്ള മാർച്ച് ശംഭു അതിർത്തിയിൽ തന്നെ പോലീസ് തടഞ്ഞു. പ്രതിഷേധ മാർച്ചിന് അനുമതിയില്ലെന്നും പിരിഞ്ഞു പോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. കർഷകർ പിന്മാറാതായതോടെ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു.

101 കർഷകരുടെ പേര് വിവരങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും അത് പരിശോധിച്ച ശേഷം അവർക്ക് മാത്രം പ്രവേശനം അനുവദിക്കാം എന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ ആവശ്യം കർഷകർ അംഗീകരിച്ചില്ല. ഏറ്റുമുട്ടലിൽ കർഷകർക്ക് പരിക്കേറ്റത്തോടെ താൽക്കാലികമായി ഡൽഹി ചലോ മാർച്ച് നിർത്തിവെച്ചു. ഹരിയാനയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെയും തടയാൻ ശ്രമിച്ച കർഷകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാഞ്ഞങ്ങാട്. മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വർഷ വിദ്യാർത്ഥി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ. ഇന്നലെ രാത്രി 12 മണിയോടെ ആണ് സംഭവം. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് വിദ്യാർത്ഥികൾ. ആശുപത്രിയിൽ വിദ്യാർത്ഥി പ്രതിഷേധം

സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല : വിധി പറയാൻ മാറ്റി

റിയാദ് . സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് കോടതി വീണ്ടും മാറ്റിവെച്ചു. ഡിസംബർ 12-ന് കേസ് പരിഗണിക്കും. ചില കാര്യങ്ങളില് കൂടി വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് കേസ് നീട്ടിയത് എന്നാണ് സൂചന. ഇന്ന് കേസ് പരിഗണിക്കുമ്പോൾ ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

റിയാദ് ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചന ഉത്തരവ് പ്രതീക്ഷിച്ച ദിവസമായിരുന്നു ഇന്ന്. എന്നാൽ റിയാദിലെ ക്രിമിനൽ കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും വിധി പറയുന്നത് വീണ്ടും നീട്ടി വെയ്ക്കുകയായിരുന്നു. ഡിസംബർ 12 വ്യാഴാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സൌദി സമയം ഉച്ചയ്ക്ക് 12:30 നായിരിക്കും കേസ് പരിഗണിക്കുക. ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് അബ്ദുറഹീമിന്റെ അഭിഭാഷകൻ ഒസാമ പറഞ്ഞു.

അഭിഭാഷകന് പുറമെ അബ്ദുറഹീമും ഓൺലൈൻ വഴി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ഇന്ത്യന് എംബസി പ്രതിനിധി യൂസുഫ് കാക്കഞ്ചേരി, പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂർ, അഡ്വ. റെന തുടങ്ങിയവരും നടപടിക്രമങ്ങള്ക്ക് സാക്ഷിയാകാൻ കോടതി പരിസരത്ത് എത്തിയിരുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് കേസ് നീട്ടി വെയ്ക്കാൻ കാരണമെന്ന് റിയാദിലെ നിയമ സഹായ സമിതി അറിയിച്ചു. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 18 വർഷമായി സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി റദ്ദാക്കി. മോചന ദ്രവ്യമായ 15 മില്യൺ റിയാൽ കൈമാറുകയും, കൊല്ലപ്പെട്ട സൌദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നൽകുകയും ചെയ്തതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. ഇനി ജയിൽ മോചനത്തിനുള്ള കാത്തിരിപ്പിലാണ്.

അതിനിടെ റഹീമിന്റെ മോചനത്തിൽ ആശങ്ക ഉണ്ട് എന്ന് അബ്ദുറഹീമിന്റെ സഹോദരൻ നസീർ പ്രതികരിച്ചു. പണം വാങ്ങി സൗദി ബാലന്റെ കുടുംബം മാപ്പു നൽകിയിട്ടും മോചനം വൈകുന്നു. എന്തുകൊണ്ട് മോചന ഉത്തരവ് വൈകുന്നു എന്ന് അന്വേഷിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളും റഹീം നിയമസഹായ സമിതിയും വിഷയത്തിൽ ഇടപെടണം എന്നും നസീർ അഭ്യര്‍ഥിച്ചു.

വാമനപുരം നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം.വാമനപുരം ജംഗ്ഷനു സമീപം മാവേലി നഗറിൽ വാമനപുരം നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുതദ്ദേഹത്തിന് 5 ദിവസത്തോളം പഴക്കം. ഷർട്ടും മുണ്ടും അടിവസ്ത്രവും ധരിച്ച നിലയിൽ 50 വയസോളം പ്രായം തോന്നിക്കുന്ന പുരുഷൻ്റേതാണ് മൃതദ്ദേഹം. നദിയിലെ മുളംങ്കാടിൽ മൃതദ്ദേഹം തടഞ്ഞ നിലയിൽ രാവിലെ 11 മണിയോടെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു