Home Blog Page 1796

വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കുക, സി ആർ മഹേഷ് എംഎൽഎ

കരുനാഗപ്പള്ളി -വൈദ്യുതി നിരക്ക് വർദ്ധനവിലൂടെയും വിലക്കയറ്റത്തിലൂടെയും കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താളം തെറ്റിയിരിക്കുകയാണെന്ന് സി ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു.
UWEC കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ നടന്ന ചൂട്ട് കത്തിച്ച് പ്രതിഷേധവും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മൂന്നു സോണുകളായി തരംതിരിച്ച് റെഗുലേറ്റർ കമ്മീഷൻ അദാലത്ത് നടത്തുകയും പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കുകയും ചെയ്തിട്ട് ആ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ലംഘിച്ചു കൊണ്ടാണ് ചാർജ് വർദ്ധനവ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം കേരളമാകെ അലയടിക്കേണ്ടതാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളും പിണറായി സർക്കാരിന്റെ വൈദ്യുതി നയത്തിനെതിരെ രംഗത്തിറങ്ങണമെന്നും സി.ആർ മഹേഷ് എംഎൽഎ പറഞ്ഞു.


യു ഡബ്ല്യു ഇ സി സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് പ്രതിഷേധ ജ്വാല തെളിയിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.യു ഡബ്ല്യു ഇ സി കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ് ബി മോഹൻദാസ് അധ്യക്ഷതവഹിച്ചു,കോൺഗ്രസ് നേതാക്കളായ നീലികുളം സദാനന്ദൻ, ബാബുജി പട്ടത്താനം, എൻ രമണൻ, ജി കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ, സുഭാഷ് ബോസ്, പനക്കുളങ്ങര സുരേഷ്, പി സോമരാജൻ, ആർ എസ് കിരൺ, മോളി എസ് ,വത്സല, രതീദേവി, ഷെഫീഖ് കാട്ടയ്യം,അനില ബോബൻ, പുന്നൂർ ശ്രീകുമാർ, പി വി ബാബു, വി കെ രാജേന്ദ്രൻ, സുനിൽകുമാർ മാമൂട്, ഫഹദ് തറയിൽ, ആർ ദേവരാജൻ, സുനിത സലിംകുമാർ, എൻ.രാജു,അമ്പിളി ശ്രീകുമാർ,രമേശൻ കൊമരേത്ത്, രാജു നമ്പരുവികാല, ജോൺസൻകുരുപ്പിളയിൽ,രമേശ് ബാബു,ബീന ജോൺസൺ,കെ എസ് കെ രാമചന്ദ്രൻ,പി എ താഹ ,ഉല്ലാസ് കുമാർ,രാജീവൻ,വർഗീസ് ഡാനിയൽ,ഹമീദ് കുഞ്ഞ്,ഹരിദാസൻഎന്നിവർ പ്രസംഗിച്ചു.

സിനിമയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ച് രാജസേനന്‍

കരുനാഗപ്പള്ളി. സിനിമയുടെകഥ , തിരക്കഥ, സംവിധാനം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ച് സിനിമാ സംവിധായകന്‍ രാജസേനൻ. കരുനാഗപള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി യുടെ നേതൃത്വത്തിലായിരുന്നു. പരിപാടി സംഘടിപ്പിച്ചത്. കഥയിൽ നിന്നും തിരക്കഥയുണ്ടാക്കുന്നതും ശേഷം താരങ്ങളെ തെരഞ്ഞെടുത്ത് സംവിധാനം ചെയ്യുന്നതുമൊക്കെ രാജ സേനൻ അവതരിപിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി മാറി.

വിദ്യാർത്ഥികളിൽ നിന്നും നിരവധി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുകയും ചെയ്തു. നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് സംവാദത്തിൽ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം സി ആര്‍ മഹേഷ് എംഎല്‍എ നിർവഹിച്ചു. സിനിമ സംവിധായകനും നഗരസഭാംഗമായ റജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരായ വിമൽ റോയ്, സുനിൽകുമാർ , മുൻ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു , കെ എസ് പുരം സുധീർ , സജീവ് മാമ്പറ എന്നിവർ സംസാരിച്ചു. ന്യൂ ഇയർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും നിർവ്വഹിച്ചു.

ശബരിമലയിൽ വൻ ഭക്തജന തിരക്ക്

ശബരിമലയിൽ വൻ ഭക്തജന തിരക്ക് . 3 മണിവരെ തീർത്ഥാടകരുടെ എണ്ണം 50000 കടന്നു. സ്പോട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണം 9371 ആണ് . ഇന്നലെയും തീർത്ഥാടകരുടെ എണ്ണം 85,000 കടന്നിരുന്നു .തിരക്ക് വർധിക്കുന്നതിനനുസരിച്ച് വരുമാനത്തിലും വർദ്ധനവ് ഉണ്ട്. പരമ്പരാഗത കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.. സന്നിധാനത്ത് എത്തുന്ന വലിയ തീർത്ഥാടക തിരക്കും നിയന്ത്രിക്കാൻ കഴിയുന്നു എന്നതാണ് പോലീസ് വ്യക്തമാക്കുന്നത്. പമ്പ നീലിമല അടിവാരത്തിനടുത്ത് നിന്നും രാജവെമ്പാലയെ പിടികൂടി. ഇന്നലെ രാത്രിയോടെ കരിക്ക് വിൽപ്പനക്കാരാണ് രാജവെമ്പാലയെ കണ്ടത് . ഉടനടി വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

സർ ചാർജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

തിരുവനന്തപുരം.പതിനേഴ് പൈസ കൂടി സർ ചാർജ് പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. നാല് മാസത്തെ കണക്കിന് പകരം മൂന്ന് മാസത്തെ കണക്ക് സമർപ്പിക്കാൻ നിർദ്ദേശം. വലിയ തുക സർചാർജായി പിരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ

കെഎസ്ഇബിയോട് പുതിയ അപേക്ഷ സമർപ്പിക്കാനും ആവശ്യപ്പെട്ടു. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയ ബാധ്യത തീർക്കാനാണ് സർചാർജ് പിരിക്കാൻ കെഎസ്ഇബി അപേക്ഷ നൽകിയത്.

ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്… ക്ഷേത്രത്തിൽ മുഖ്യമന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം

ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം  ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറ‌ഞ്ഞു. ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്. അല്ലാതെ അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവർ ഫ്ലക്‌സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും കോടതി ചോദിച്ചു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ  ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.

പുതിയ റെക്കോർഡുകളുമായി പുഷ്പ 2

അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 ബോക്സോഫീസിൽ പുതിയ റെക്കോർഡുകളുമായി മുന്നേറുകയാണ്. ആദ്യ ദിനം തന്നെ 294 കോടി നേടി ജൈത്രയാത്ര തുടർന്ന ചിത്രം ഇപ്പോൾ 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്. ചിത്രം പുറത്തിറങ്ങി ആറാം ദിവസത്തിൽ 950 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടുമെന്നാണ് അനസിലിസ്റ്റുകളുടെ വിലയിരുത്തൽ. അവധി ദിവസം കൂടിയായ ഞായറാഴ്ച ചിത്രം 800 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആറാം ദിവസവും രാവിലത്തെ ഷോകളിൽ നിന്ന് മാത്രം 4.1 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. ഇന്നോ നാളെയോ കൊണ്ട് ചിത്രം ആയിരം കോടി ക്ലബിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ നിന്നായി ചിത്രം ഇതുവരെ 597 കോടി കളക്ഷനാണ് നേടിയത്. തെലുങ്കിനേക്കാള്‍ ഹിന്ദി പതിപ്പാണ് ആരാധകര്‍ കൂടുതല്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്.
രണ്ടാം വാരാന്ത്യത്തിൽ ചിത്രം 1000 കോടി നേടുമെന്ന് വിവിധ ട്രേഡ് അനലിസ്റ്റുകൾ ഉറപ്പിച്ചു പറയുന്നു. ആദ്യ ഭാഗത്തിന്റെ മുഴുവന്‍ കളക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ 2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി മാറിയിരിക്കുകയാണ്. ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) മാത്രം ഇന്ത്യയില്‍ നിന്ന് ചിത്രം 141.5 കോടി രൂപ നേടിയെന്നാണ് കണക്ക്.
ഇതോടെ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിൽ 800 കോടി കടന്ന ഇന്ത്യൻ ചിത്രമായി പുഷ്പ 2.

പോത്തന്‍കോട്ട് ഭിന്നശേഷിക്കാരിയായ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം. പോത്തന്‍കോട്ട് ഭിന്നശേഷിക്കാരിയായ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീക് ആണ് പിടിയിലായത്. ഇയാള്‍ പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഒറ്റക്കു താമസിക്കുകയായിരുന്ന വയോധികയെ പൂപറിക്കാന്‍ പോകുന്നതിനിടെ പുലര്‍ച്ചെ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. പ്രതി ഒരു ബൈക്ക് മോഷ്ട്ിച്ചതുമായി സ്ഥലത്തെത്തി മടങ്ങുകയായിരുന്നു. ബൈക്ക് തകരാരിലായതോടെയാണ് ഇയാള്‍ പിടിയിലായത്.

നടിയെ അക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

കൊച്ചി. നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ട വിരുദ്ധമായി തുറന്നു പരിശോധിച്ചതിൽ നടപടിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്.
നടിയെ അക്രമിച്ച കേസിൽ അന്തിമവാദം നാളെ തുടങ്ങും

കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ച വിവരം പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും അതിജീവിത സമീപിച്ചിരുന്നു.
പരാതിയിൽ അനുകൂല ഇടപെടൽ ഉണ്ടായില്ല.
നടപടിയെടുക്കേണ്ടത് ജുഡീഷ്യറിയുടെ ഭരണതലത്തിലാണ്. ഇതുണ്ടാവാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തയച്ചതെന്ന് അതിജീവിത.
വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.
മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ വിചാരണ കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.
നിയമപരമായി ഇത് നിലനിൽക്കില്ലെന്ന് കോടതികൾ നിരീക്ഷിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം നാളെ തുടങ്ങും. നടപടിക്രമങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയായേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ.

നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചെന്ന് പരാതി

തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചെന്ന് പരാതി . പുറത്തുപറയാതിരിക്കാൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം .
വിവരം പുറത്തായത് സ്കൂളിലെ CCTV ദൃശ്യങ്ങളിൽ നിന്ന്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

എൽകെജി വിദ്യാർത്ഥിയായ നാല് വയസ്സുകാരിയോടാണ് അധ്യാപികയുടെ ക്രൂരത. സ്കൂളിൽ വച്ച് കുഞ്ഞിൻ്റെ സ്വകാര്യ ഭാഗത്ത് നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു. വിവരം പേടിച്ച് പുറത്തു പറയാതിരുന്ന  കുഞ്ഞിനെ പരിശോധിക്കുമ്പോൾ ആണ് ക്രൂരത മാതാപിതാക്കൾ അറിയുന്നത്

ഇതാദ്യമല്ല അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് എന്നാണ് മാതാവിൻറെ പ്രതികരണം.നടന്ന ക്രൂരത നാലു വയസ്സുകാരി തുറന്നുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.അധ്യാപികക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി. വനിതാ ഉദ്യോഗസ്ഥർ കുട്ടിയിൽ നിന്ന് മൊഴിയെടുത്തു

കരുളായി ചോല നായ്ക്കർ ഗോത്ര വിഭാഗത്തിലെ യുവതിയുടെ മരണത്തിൽ ദുരൂഹത

നിലമ്പൂർ. കരുളായി ചോല നായ്ക്കർ ഗോത്ര വിഭാഗത്തിലെ യുവതിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. വനത്തിനുള്ളിലെ കുപ്പ മലയിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. നിലമ്പൂർ തഹസിൽദാർ ,രണ്ട് ഫോറൻസിക് സർജന്മാർ തുടങ്ങിയവർ സംഘത്തിലുണ്ട്. നവംബർ 30നാണ് 34 വയസ്സുകാരി മാത്തി മരിക്കുന്നത്. പാറയിൽ നിന്ന് കാല് തെന്നി വീണു മരിച്ചു എന്നതാണ് പുറത്തെത്തിയ വിവരമെങ്കിലും കൊലപാതകമാണെന്ന ശബ്ദ സന്ദേശമാണ് സംശയത്തിന് ഇടയാക്കിയത്. പൂക്കോട്ടുംപാടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാൽ തണ്ടർബോൾട്ടിന്റെ സഹായത്തോടെയാണ് സംഘം കുപ്പ മലയിൽ എത്തിയത്.