വിവാഹ വാഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ പിഡീപ്പിച്ചു ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫ് (26) ആണ് പിടിയിലായത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കസബ പൊലീസാണ് ഇയാളെ പിടികൂടിയത്.
വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതൽ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോർട്ടുകളിൽ വച്ചു പല തവണ പീഡിപ്പിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ 5 പവൻ സ്വർണം പ്രതി കൈക്കലാക്കിയിരുന്നു. തുടർന്നു പെൺകുട്ടി ഗർഭിണാണെന്നു അറിഞ്ഞപ്പോൾ ഇയാൾ വിദേശത്തേക്കു കടന്നു. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഇയാൾ കണ്ണൂർ വിമാനത്തവളത്തിൽ ഇറങ്ങിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്കൂൾ വിദ്യാർഥിനിയെ പിഡീപ്പിച്ചു ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ
പാതയോരങ്ങളിലെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും മാറ്റിയേ തീരൂ, അല്ലെങ്കില്‍ സെക്രട്ടറിമാര്‍ക്ക് പണി
തിരുവനന്തപുരം. പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും ബാനറുകൾ എന്നിവ ഒഴിവാക്കും, സർക്കുലർ പുറത്തിറക്കി സർക്കാർ. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കണം. ഇവയുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികൾ. നടപടി സ്വീകരിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വം. വീഴ്ച ഉണ്ടായാൽ നടപടി സെക്രട്ടറിമാർക്ക് എതിരെ. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ
ബസില്‍ മാലമോഷണം നടത്തിയ സഹോദരികള്‍ കരുനാഗപ്പള്ളിയില്‍ പോലീസ് പിടിയിലായി
കരുനാഗപ്പള്ളി. സ്വകാര്യ ബസില്‍ മാലമോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് സഹോദരികള്‍ പോലീസ് പിടിയിലായി. കോയമ്പത്തൂര്‍ പുളിയിലകോവില്‍ തെരുവില്‍ കറുപ്പുസ്വാമിയുടെ മക്കളായ സാറ(40), മേഖല(38), വേലമ്മ(47) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ 9.30 മണിയോടെ ചക്കുവള്ളിയില്‍ നിന്നും കരുനാഗപ്പള്ളിയിലേക് വരുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ സഫിയബീവിയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
ബസ് അരമത്തുമഠത്ത് എത്തിയപ്പോള്‍ പ്രതികള്‍ ബസില്‍ തിരക്ക് ഉണ്ടാക്കുകയും സഫിയബീവി ഇരുന്ന സീറ്റിനടുത്തുനിന്ന മേഖല സീറ്റിന്റെ കമ്പിയില്‍ പിടിച്ചുകൊണ്ട് സഫിയബീവിയുടെ തല ഇടത് വശത്തേക്ക് തള്ളി പിടിച്ച സമയം സാറ തന്ത്രപൂര്‍വ്വം മാലയുടെ കൊളുത്ത് ഇളക്കി മോഷ്ടിക്കുകയായിരന്നു. മോഷണ ശ്രമം സഹയാത്രികരുടെ ശ്രദ്ധയില്‍ പെട്ടതോടെ പ്രതികള്‍ മോഷ്ടിച്ച മാല ഉപേഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് താഴവ പോലീസ് ഔട്ട് പോസ്റ്റിലെ എ.എസ്.ഐ രഞ്ജിനിയുടെ നേതൃത്വത്തില്‍ പോലീസ് എത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നിരവധി മോഷണകേസുകളിലെ പ്രതികളാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.
അട്ടപ്പാടിയില്‍ കഞ്ചാവു തോട്ടം കണ്ടെത്തി
പാലക്കാട്. അഗളി എസൈസ് റേഞ്ചും മുക്കാലി ഫോറെസ്റ്റ് റേഞ്ചും സംയുക്തമായി നടത്തിയ റൈഡിൽ അട്ടപ്പാടി ട്രൈബൽ താലൂക്ക് കടുക്കുമണ്ണ ഊരിൽ മലഞ്ചരവിലാണ് കഞ്ചാവ് തോട്ടം കണ്ടത്. 18 തടങ്ങളിൽ ആയി നാട്ടുവളത്തിയ ഉദ്ദേശം 4 മാസം വളർച്ച എത്തിയ 86 കഞ്ചാവ് ചെടികൾ ഇവിടെ കണ്ടെത്തി വെട്ടി നശിപ്പിച്ചു ഈ തോട്ടവുമായി ബന്ധപ്പെട്ട പ്രതിയെ കുറിച്ചുള്ള ഊർജിതമായി അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ ഷൌക്കത്തലി എ, അസ്സിസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ സുമേഷ് പി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ്, പ്രിവന്റീവ് ഓഫീസർ മാരായ ആനന്ദ് കെ, പ്രമോദ് ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്. കെ , സുധീഷ്.കെ, രജീഷ് എ. കെ, ലക്ഷമണൻ എ കെ, സുധീഷ് കുമാർ എ കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സുചിത്ര സി, അജിതകുമാരി എം മുക്കാലി ഫോറെസ്റ്റ് റേഞ്ച്ലെ സെഷൻ ഫോറെസ്റ്റ് ഓഫീസർമാരായ പൊന്നൂസ്വാമി,രംഗസ്വാമി ഫോറെസ്റ്റ് വാച്ചർ മണി എന്നിവർ റൈഡിൽ പങ്കെടുത്തു, സ്പെഷ്യൽ ഡ്രൈവ് അനുബന്ധിച്ച അട്ടപാടിയുടെ വിവിധ മേഖലകളിൽ പരിശോധന ശക്തമാക്കി
എന്തിനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരാണോ, ഗൂഗിളില്‍ ഒരിക്കലും തിരയരുതാത്ത കാര്യങ്ങളുണ്ട്, അറിയാമോ
എന്തുകാര്യത്തിനും ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. പഠനത്തില്‍ താല്‍പര്യമുള്ള വര്‍ക്ക് വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാന്‍ ലൈബ്രറിയേക്കാള്‍ ഉപകരിക്കുന്നതാണ് ഗൂഗിളെന്ന് ആയിട്ടുണ്ട്. എന്നാല്‍ എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവര്‍ ഓര്‍ക്കണം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുകൂടാത്ത നിരവധി കാര്യങ്ങളുണ്ട്.
ഒരു പ്രാവശ്യം സെര്‍ച്ചു ചെയ്താല്‍പോലും നിങ്ങളെ വലിയ ആപത്തില്‍ കൊണ്ടെത്തിക്കുന്ന അക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതിലൊന്നാണ് ബാങ്കിന്റെ വെബ്‌സൈറ്റ് ഗൂഗിള്‍വഴി സെര്‍ച്ച് ചെയ്യുക എന്നത്. ബാങ്കില്‍ നിന്നും നേരിട്ട് അയച്ചുകിട്ടുന്ന സൈറ്റ് വഴിമാത്രം സെര്‍ച്ച് ചെയ്യണം. എല്ലാ ബാങ്കുകളുടെയും സൈറ്റുകളുമായി സാമ്യമുള്ള വ്യാജ സൈറ്റുകള്‍ സൈബര്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുവഴി കയറുകയും അതിലെ നിര്‍ദ്ദേശങ്ങല്‍ അനുസരിക്കുകയും ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് കാലിയാകുമെന്ന് ഓര്‍മ്മവേണം.
രോഗങ്ങളുടെ ലക്ഷണം അതിന്റെ മരുന്നുകള്‍ എന്നിവ ഗൂഗിളിലൂടെ സെര്‍ച്ചു ചെയ്യരുത്. അത് മിക്കവാറും കടുത്ത മനോവിഷമത്തിലാകും എത്തിക്കുക, സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം മഹാരോഗലക്ഷണങ്ങളായി അവതരിപ്പിക്കപ്പെടും. മരുന്നുകളുടെ വിവരങ്ങള്‍ ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ വഴി അറിയാന്‍ ശ്രമിക്കുക.
ഓരോ ആവശ്യത്തിനായുള്ള ആപ്പുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് എടുക്കരുത് അത് നിങ്ങള്‍ക്ക് പ്‌ളേ സ്റ്റോറില്‍നിന്നും കിട്ടുമോ എന്ന് നോക്കുക. തട്ടിപ്പുകള്‍ സെര്‍ച്ച് ചെയ്ത് അപകടരഹിതമായവയെ ആണ് പ്‌ളേസ്റ്റോറില്‍ ഉള്‍പ്പെടുത്താറ്. ഫോണ്‍ ചോര്‍ത്തുന്ന പ്രോഗ്രാമുകളും വൈറസുകളും ഇത്തരം ആപ്പുകളില്‍കൂടിയാണ് കൂടുതലും എത്താറ്.
ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്നും ഒരു ബോംബ് എങ്ങനെയുണ്ടാക്കാമെന്നും മറ്റും അന്വേഷിക്കാതിരിക്കുക, വെറും കൗതുകത്തിനുപോലും ഇത്തരം പരിശോധനകളില്‍ ഏര്‍പ്പെടരുത്. ഇത്തരം സെര്‍ച്ചുകള്‍ നിങ്ങളെ കുടുക്കാനിടയാക്കും. അതുപോലെ തന്നെയാണ് രാഷ്ട്രത്തലവന്മാരുടെയും വിവിഐപികളുടെയും രഹസ്യവിവരങ്ങളും താമസസ്ഥലും സുരക്ഷയും സംബന്ധിച്ച സെര്‍ച്ചുകളും അപകടകരമാണ്.
കുട്ടികളുടെ നഗ്നത സംബന്ധിച്ച സെര്‍ച്ചുകളും അപകടത്തിലാക്കും. ഏതുകാര്യത്തിനായാലും അത് നിയമ വിരുദ്ധമാണ്.
ഓണ്‍ ലൈന്‍ ട്രേഡിംങ്, ഓഹരി വിപണി രീതി എന്നിവ അംഗീകൃത ബ്രോക്കര്‍മാരുടെ ഉറപ്പുള്ള സൈറ്റുകള്‍ വഴിമാത്രം സെര്‍ച്ചുചെയ്യുക. പൊതുവേ സെര്‍ച്ച് ചെയ്താല്‍ വ്യാജ നിക്ഷേപ കമ്പനികളും തട്ടിപ്പുകാരും ചൂഷണത്തിനിരയാക്കും.
പ്രസവമെടുക്കുന്നത് എങ്ങനെ പോലുള്ളവ അപകടകരമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചേക്കാം. അപകടകരമായ കാര്യങ്ങള്‍ ഏവ,ഭൂമിയിലെ ഏറ്റവും അപകടകാരിയായ ജീവി ഏത് എന്നതരത്തിലെ സെര്‍ച്ചുകള്‍ അപകടത്തിലെത്തിക്കും. മയക്കുമരുന്നുകളെപ്പറ്റിയുള്ള അന്വേഷണവും നിര്‍മ്മാണ രീതി സംബന്ധിച്ച വിവരം തേടലും കൗതുകത്തിനുപോലും പാടില്ല. ഏതെങ്കിലും പ്രോഡക്ടിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ ഗൂഗിളില്‍ തേടരുത് അതും നിങ്ങളെ വ്യാജന്മാരുടെ കൈകളില്‍എത്തിക്കും.
പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ചു; ഡിവൈഎസ്പിക്ക് തടവ് ശിക്ഷ
പ്രതിയെ നഗ്നനാക്കിയ ശേഷം ചൊറിയണം തേച്ച ഡിവൈഎസ്പിക്ക് തടവും പിഴയും. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ഒരു മാസം തടവ് ശിക്ഷയും ആയിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ ചേര്‍ത്തല സബ് ഇന്‍സ്‌പെക്ടറായിരുന്നു മധുബാബു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചു.
2006 ഓഗസ്റ്റിലായിരുന്നു എസ്‌ഐയുടെ ചൊറിയണം പ്രയോഗം. സിദ്ധാര്‍ഥന്‍ എന്നയാളെ എസ്‌ഐ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നാണ് കേസ്. മേഖലയിലെ ഒരു കയറുഫാക്ടറിയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നല്‍കുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാര്‍ഥന്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചേര്‍ത്തല എസ്.ഐ ആയിരുന്ന മധുബാബുവും ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്ന് തന്നെ നഗ്‌നനാക്കി ചൊറിയണം തേച്ചെന്ന് സിദ്ധാര്‍ഥന്‍ പിന്നീട് പരാതി ഉന്നയിക്കുകയും രേഖാമൂലം പൊലീസിനെ സമീപിക്കുകയും ചെയ്തു. പരാതിയില്‍ ഒരു വര്‍ഷത്തിന് ശേഷം 2007-ല്‍ പൊലീസ് കേസെടുത്തു. എന്നാല്‍ കേസിന്റെ നടപടികള്‍ ദീര്‍ഘമായി നീളുകയായിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിദ്ധാര്‍ഥന് നീതി ലഭിച്ചത്.
കൊല്ലത്ത് ലക്ഷങ്ങൾ വില വരുന്ന പാൻ മസാലയുമായി രണ്ടു പേർ പിടിയിൽ
കൊല്ലം: ലക്ഷങ്ങൾ വില വരുന്ന പാൻ മസാലയുമായി രണ്ടു പേർ പിടിയിൽ. നിലമേൽ കരിന്തലക്കോട് ആണ് വിവിധയിനം പുകയില ഉൽപ്പനങ്ങൾ കൊട്ടാരക്കര സബ് ഡിവിഷൻ ഡാൻസഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് പിടികൂടിയത്. ജില്ലയിലെ വിവിധ കടകളിലും കോളേജ് സ്കൂൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും മാസങ്ങളായി കച്ചവടം നടത്തി വന്നിരുന്ന നിലമേൽ കരിന്തലക്കോട് ഷാജഹാൻ മനസിലിൽ ഷിബു (45), തെന്മല ഉറുകുന്നിൽ വാലുണ്ടിൽ വീട്ടിൽ മൊട്ട ജോബിൻ എന്നറിയപ്പെടുന്ന ജോബിൻ ജോയ് (33)എന്നിവരെ ആണ് കൊല്ലം റൂറൽ sp സാബു മാത്യു K. M, IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ കൊട്ടാരക്കര സബ്ഡിവിഷൻ ഡാൻസഫ് ടീം നിലമേൽ കരിന്തലക്കോട് വച്ച് പിടികൂടിയത്. കമ്പോളത്തിൽ പതിനഞ്ചു ലക്ഷത്തോളം രൂപ വില മതിക്കുന്ന പതിനാറായിരത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നം ആണ് പിടികൂടിയത്. കൊല്ലം ജില്ലയിലെയും സമീപ ജില്ലകളിലേ കടകളിലേക്കും പാൻ മസാല വിതരണം ചെയ്യുന്ന മൊത്തവിതരണ കച്ചവടക്കാരിൽ പെട്ടവർ ആണ് ഇവർ.
പോത്തൻകോട് കൊല ചെയ്യപ്പെട്ട വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം പോത്തൻകോട് കൊലക്കേസിൽ കൊല ചെയ്യപ്പെട്ട വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്‍ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വയോധികയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരുവന്നൂര്‍ ബാങ്കില്‍ എത്തി
തൃശൂര്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വിശദമായ പരിശോധനയ്ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരുവന്നൂര്‍ ബാങ്കില്‍ എത്തി. ബാങ്ക് പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കം തുടങ്ങി.
ഇന്ന് രാവിലെയാണ് ഇഡിയുടെ കൊച്ചി യൂണിറ്റ് കരുവന്നൂർ ബാങ്കിൽ എത്തിയത്. ബാങ്ക് പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്.
അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കം നടക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള നിരവധി പേര്‍ക്ക് തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു. എടുത്ത വായ്പയ്ക്കുള്ള മൂല്യം ഭൂമിക്കില്ലെന്ന് വിവിധ ഏജന്‍സികള്‍ അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇ ഡി ബാങ്കിൽ എത്തി പരിശോധന നടത്തിയത്. 50 ലക്ഷം രൂപ ഉൾപ്പെടെ വൻകിട വായ്പെടുത്ത ആളുകളാണ് പട്ടികയിൽ ഉള്ളത് .
സംവരണം, കർണാടകയിലെ ബെലഗാവിയിൽ വൻ സംഘർഷം
ബംഗളുരു. കർണാടകയിലെ ബെലഗാവിയിൽ വൻ സംഘർഷം. സംവരണ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചമശാലി ലിംഗായത്ത് വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ബെലഗാവിയിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം.പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
സംവരണ പട്ടികയിലെ 2 A വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആണ് സമരക്കാരുടെ ആവശ്യം. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് പ്രതിഷേധം വീണ്ടും ശക്തമാകുന്നത്






































