സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി.വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നു വെന്ന് നീരിക്ഷണം.ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നു. ഈ പ്രവണത വർദ്ധിച്ചു വരുന്നതായും സുപ്രീംകോടതി ആശങ്ക അറിയിച്ചു.പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും കോടതി പറഞ്ഞു.സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് നിയമം അത് അനീതിക്കായി ഉപയോഗിക്കരുതെന്നും ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കി
ഇന്ത്യ സഖ്യത്തെ കോൺഗ്രസ് തന്നെ നയിക്കണം, ഡി എം കെ
ചെന്നൈ.ഇന്ത്യ സഖ്യത്തെ കോൺഗ്രസ് തന്നെ നയിക്കണമെന്ന് ഡി എം കെ. രാജ്യത്തുടനീളം വേരോട്ടമുള്ള പാർട്ടി എന്ന നിലയിൽ കോൺഗ്രസ് തന്നെയാണ് മുന്നണിയെ നയിക്കേണ്ടതെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാടിന് വെള്ളം തടയരുതെന്നും മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേരളത്തെ കേന്ദ്രം അവഗണിച്ചുവെന്നും ഇളംകോവൻ കുറ്റപ്പെടുത്തി.
ഇന്ത്യ സഖ്യത്തിൽ നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കെ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ് ഡിഎംകെ.
കോൺഗ്രസിന് രാജ്യത്താകെ വേരോട്ടം ഉണ്ട്.
ചിലയിടങ്ങളിൽ പ്രാദേശിക പാർട്ടികൾ ശക്തരാണെന്ന് കരുതി സഖ്യത്തിന്റെ നേതൃസ്ഥാനം അവരെ എല്പിക്കാൻ ആകില്ല. അതേസമയം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തോൽവി കോൺഗ്രസ് പരിശോധിക്കണമെന്നും ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി നേരിട്ട് എത്തിയിട്ടും കേരളത്തിന് കേന്ദ്രം മതിയായ സഹായം നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയം ഇല്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട്. ഡാമിന് ബലക്ഷയം ഉണ്ടെങ്കിൽ കേരള സർക്കാർ അത് പരിഹരിക്കണം
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ യ്ക്ക് അധികാരി തുടർച്ച ഉണ്ടാകുമെന്നും നടൻ വിജയുടെ ടിവിയെ വിലയിരുത്താറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലുവയസുകാരിയെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപിക ഒളിവില്‍
തിരുവനന്തപുരം. നാലുവയസുകാരിയെ മുറിവേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപിക ഒളിവില്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം എടുത്ത കേസില്‍ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ക്രൂരതയ്ക്ക് ഇരയായ കുട്ടിയുടെ പറഞ്ഞു
എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും. ആരോപണവിധേയയായ അധ്യാപിക ഒളിവില്‍ എന്നാണ് വിവരം. മകള്‍ക്ക് നേരിട്ട ക്രൂരതയില്‍ ശക്തമായ നടപടി വേണമെന്ന് മാതാവ്ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ ഭാഗമായി കുഞ്ഞിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇതിനായി പൊലീസ് അപേക്ഷ നല്‍കി. അധ്യാപികയെ പുറത്താക്കിയെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അഡ്മിഷനായി മാനേജ്‌മെന്റിന് നല്‍കിയ ഡൊണേഷന്‍ ഉള്‍പ്പടെ തിരികെ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം
വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടിയതിന് കേസ്, അതേസമയം സെക്രട്ടറിയറ്റിനുമുന്നിലും റോഡ് അടച്ച് സ്റ്റേജ്
തിരുവനന്തപുരം. വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം സമ്മേളനത്തിന് സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് 31 പേർക്ക് പോലിസ് നോട്ടീസ് അയച്ചു .എന്നാല്‍ അതേസമയം സെക്രട്ടറിയറ്റിനുമുന്നില്‍ സിപിഐ ഉദ്യോഗസ്ഥ സംഘടനയുടെ രാപ്പകല്‍ സമരം റോഡില്‍ സ്റ്റേജ് കെട്ടി പുരോഗമിക്കുകയാണ്.
സിപിഎം ഏരിയാ സെക്രട്ടറി വഞ്ചിയൂർ പി ബാബു ഉൾപ്പെടെ ഉള്ളവരെ കേസിൽ പ്രതി ചേർത്തു. തെറ്റ് പറ്റിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി. വഞ്ചിയൂരിന് സമാനമായി, സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സ്റ്റേജ് നിർമിച്ച സിപിഐ അനുകൂല സർവീസ് സംഘടനകളുടെ രാപ്പകൽ സമരം തടയാന്‍പോലും പൊലീസ് ശ്രമിച്ചിട്ടില്ല. ആദ്യകേസില്‍ പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടും രണ്ടാംകേസില്‍ നിയമം നടപ്പാക്കാന്‍ പൊലീസിന് തോന്നിയില്ലെന്നതാണ് അതിശയകരം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റോഡിന് കുറുകെ സ്റ്റേജ് കെട്ടി സിപിഎം പാളയം ഏരിയാ സമ്മേളനം നടന്നത്. മാധ്യമ വാർത്തകൾക്ക് പിന്നാലെ വഞ്ചിയൂർ പോലീസെടുത്തു.കണ്ടാലറിയാവുന്ന 500 പേർക്കെതിരെ ആയിരുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസിന്റെ തുടർനടപടി. കേസിൽ പാളയം ഏരിയ സെക്രട്ടറി ഉൾപ്പെടെ 31 പേരെ പ്രതിചേർത്തു. പാർട്ടി അംഗങ്ങൾ മൈക്ക് ഓപ്പറേറ്റർ ഉൾപ്പെടെയുള്ളവനാണ് കേസിലെ പ്രതികൾ. സംഭവത്തിൽ തെറ്റുപറ്റിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്.
സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സ്റ്റേജ് നിർമിച്ച സിപിഐ അനുകൂല സർവീസ് സംഘടനകളുടെ രാപ്പകൽ സമരം പുരോഗമിക്കുകയാണ്. സെക്രട്ടറിയേറ്റ് മുന്നിൽ വലിയ ഗതാഗതക്കുരുക്കാണ് സമരം മൂലം ഉണ്ടായത്. എന്നാൽ ഗതാഗതം തടസപ്പെടുത്താതെയാണ് പ്രതിഷേധം എന്ന് ജോയിൻ കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കൽ പറയുന്നു.
പൊതുജന സഞ്ചാരം തടഞ്ഞുകൊണ്ടുള്ള ഇത്തരം സമരങ്ങൾക്ക് എതിരെ ഹൈക്കോടതി സ്വമേധയാ ഇടപെടാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. എന്തൊക്കെ നിയമമുമ്ടായാലും തങ്ങളുടെ ധാര്‍ഷ്ട്യ ത്തില്‍നിന്നും രാഷ്ട്രീയ കക്ഷികള്‍ ഒരുചുവടുപോലും പിന്മാറില്ലെന്ന ഞെട്ടിക്കുന്ന വസ്തുത വ്യക്തമാവുകയാണ്. പരസ്യമായിപ്പോലും ഇത്തരം നിയമലംഘനത്തിന് മടിക്കാത്തവര്‍ രഹസ്യമായി എന്തൊക്കെ അന്യായമാകും കാണിക്കുക എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരിടത്ത് രാഷ്ട്രീയ കക്ഷിയാണെങ്കില്‍ മറുവശത്ത് എക്സിക്യൂട്ടിവിന്‍റെ ഭാഗമായ ഉദ്യോഗസ്ഥ സംഘടനയാണ് നിര്‍ലജ്ജം നിയമലംഘനം നടത്തുന്നത്.
ചോല നായ്ക്കർ ഗോത്ര വിഭാഗത്തിലെ യുവതിയുടെ മരണ കാരണം പാറയ്ക്ക് മുകളിൽ നിന്ന് വീണതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
നിലമ്പൂർ. കരുളായി ചോല നായ്ക്കർ ഗോത്ര വിഭാഗത്തിലെ യുവതിയുടെ മരണ കാരണം പാറയ്ക്ക് മുകളിൽ നിന്ന് വീണതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടയെല്ലും ഇടുപ്പിന്റെ എല്ലും പൊട്ടിയിട്ടുണ്ട്. 34 വയസ്സുകാരി മാത്തിയെ കൊലപ്പെടുത്തിയതാണെന്ന ഓഡിയോ സന്ദേശം വ്യാജമെന്നും തെളിഞ്ഞു. നിലമ്പൂർ തഹസിൽദാരുടെ നേതൃത്വത്തിൽ കുപ്പമലയിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം .
നവംബർ 30നാണ് കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ മാത്തി മരിച്ചത്. വിവരം പുറത്തറിയുമ്പോഴേക്കും ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തി മൃതദേഹം പാറയ്ക്കു മുകളിൽ നിന്ന് താഴേക്കിട്ടതാണെന്ന് ചോല നായ്ക്ക വിഭാഗത്തിൽ തന്നെ പെട്ട യുവാവിന്റെ ശബ്ദ സന്ദേശമാണ് സംശയവും ദുരൂഹതയും ഉയർത്തിയത്. തുടർന്ന് പൂക്കോട്ടുംപാടം പോലീസിനെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഭർത്താവിന്റെയും മാത്തിയുടെ സഹോദരന്റെയും മൊഴിയെടുത്തു.
താമസിക്കുന്ന പാറയ്ക്ക് മുകളിൽ നിന്ന് കാല് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് ഇവർ മൊഴി നൽകിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനുള്ള അനുമതി ലഭിച്ചു. ഇന്നലെ നിലമ്പൂർ തഹസിൽദാർ സി. ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ ഫോറൻസിക് സർജന്മാരും പോലീസും വനം വകുപ്പും കുപ്പമലയിലെത്തി പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം 50 അടിയോളം താഴ്ചയിലേക്ക് വീണതാണ് മരണകാരണം. ഇടുപ്പിലെ എല്ലും തുടയെല്ലും പൊട്ടിയിട്ടുണ്ട്. കൊലപ്പെടുത്തി എന്ന ശബ്ദ സന്ദേശം വ്യാജമെന്നും പോലീസ് കണ്ടെത്തി.
കരുളായിൽ നിന്ന് വനത്തിനുള്ളിൽ 30 കിലോമീറ്റർ അകലെയാണ് കുപ്പമല. ഇതിൽ പകുതി ദൂരവും നടന്നു കയറണം. പ്രാക്തന ഗോത്രവർഗ്ഗമായ ചോലനായ്ക്കർ മലയുടെ മുകളിൽ വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ഗുഹ പോലെയുള്ള സംവിധാനമൊരുക്കികയാണ് കഴിയുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ബന്ധുക്കൾ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. പോലീസ് തന്നെയാണ് പാറയിടുക്കിൽ മൃതദ്ദേഹം സംസ്കരിച്ച സ്ഥലം കണ്ടെത്തിയത്.
പതിവായി നിങ്ങൾ പാരസെറ്റമോള്‍ കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിയണം
പാരസെറ്റമോൾ പതിവായി കഴിക്കുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. പനിയോ തലവേദനയോ വന്നുകഴിഞ്ഞാൽ ഒരു പാരസെറ്റമോൾ ഗുളിക കഴിക്കുന്നവരാണ് അധികം ആളുകളും. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പെയിൻ കില്ലറാണ് പാരസെറ്റമോൾ. സാധാരണഗതിയിൽ സുരക്ഷിതവും അല്ലെങ്കിൽ ഏറ്റവും ഫലപ്രദമാണെന്ന് കരുതുന്ന പാരസെറ്റമോൾ ഗുളികയ്ക്ക് മാരകമായ പാർശ്വഫലങ്ങളുണ്ടെന്ന് മനസിലാക്കണം.
പാരസെറ്റമോളിന്റെ ഇടയ്ക്കിടെ അല്ലെങ്കിൽ അമിതമായ ഉപയോഗം കരളിൻ്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി വിദഗ്ധർ പറയുന്നു. പാരസെറ്റമോളിന്റെ അമിതഉപയോഗം കരളിനെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. കൂടാതെ വർഷങ്ങളായുള്ള ഉപയോഗം വൃക്ക, കുടൽ, ഹൃദയം എന്നിവയേയും തകരാറിലാക്കും. പാരസെറ്റമോളിലെ NAPQI (എൻ- അസറ്റൈൽ പി-ബെൻസോക്യുനൈൻ) എന്ന മെറ്റബൊളൈറ്റാണ് അപകടകാരികൾ.
ഉയർന്ന അളവിൽ അല്ലെങ്കിൽ ദീർഘകാലം പാരസെറ്റമോൾ കഴിക്കുമ്പോൾ മരുന്ന് സുരക്ഷിതമായി പ്രോസസ്സ് ചെയ്യാനുള്ള കരളിൻ്റെ ശേഷിയെ മറികടക്കും. ഇത് NAPQI ശരീരത്തിൽ അടിഞ്ഞ് കൂടുന്നതിലേക്ക് നയിക്കും. ഇത് കരൾ കോശങ്ങളെ നശിപ്പിക്കുകയും ഗുരുതരമായ കേസുകളിൽ കരൾ തകരാറിലാകുകയും ചെയ്യുമെന്ന് ബിഡിആർ ഫാർമസ്യൂട്ടിക്കൽസ് ടെക്നിക്കൽ ഡയറക്ടർ ഡോ. അരവിന്ദ് ബാഡിഗർ പറഞ്ഞു.
പാരസെറ്റമോൾ പോലുള്ള മരുന്നുകൾ കഴിച്ചാലുള്ള അപകടസാധ്യതകൾ രോഗികൾ പലപ്പോഴും കുറച്ചുകാണുന്നു. അവ എളുപ്പത്തിൽ ലഭ്യമാകുന്നതിനാൽ അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികം ആളുകളും കരുതുന്നതായി ഡോ. അരവിന്ദ് പറഞ്ഞു.
ദിവസേനയുള്ള ചെറിയ അളവുകൾ പോലും പ്രത്യേകിച്ച് മദ്യപാനവുമായോ അല്ലെങ്കിൽ നിലവിലുള്ള കരൾ അവസ്ഥകളുമായോ സംയോജിപ്പിക്കുമ്പോൾ അപകടസാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു.
കരൾ കേടുപാടുകൾ തടയുന്നതിന് അപകടസാധ്യതകളെക്കുറിച്ചുള്ള പൊതുജന അവബോധം അത്യന്താപേക്ഷിതമാണ്. കരളിനെയും മൊത്തത്തിലുള്ള ക്ഷേമത്തെയും സംരക്ഷിക്കാൻ എല്ലായ്പ്പോഴും മരുന്നുകൾ സൂക്ഷിച്ച് ഉപയോഗിക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ പറയുന്നു.
പാരസെറ്റമോൾ അമിതമായി ഉപയോഗിക്കുന്നത് കരളിന് പരിക്കേൽക്കുന്നതിനും കരൾ തകരാറിലാകുന്നതിനും കാരണമാകും. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം കേസുകൾ കൂടുതലായി നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽ അവ താരതമ്യേന അപൂർവമാണെന്നും ഡോ. അരവിന്ദ് പറഞ്ഞു. പാരസെറ്റമോൾ അമിതമായി കഴിക്കുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്.
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റെയിൽവെ ട്രാക്ക് മുറിച്ച് കടക്കവെ അപകടം; 55കാരൻ മരിച്ചു
ഹൈദരാബാദ്: മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് റെയിൽവെ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന മദ്ധ്യവയസ്കന് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലെ ഭാരത് നഗർ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു അപകടം. 55 വയസുകാരനായ സെയിദ് മൊയിനുദ്ദീൻ എന്നയാളാണ് മരിച്ചത്.
വെൽഡറായി ജോലി ചെയ്യുന്ന സെയിദ് മൊയിനുദ്ദീൻ രാത്രി 8.30ഓടെയാണ് റെയിൽവെ ലൈൻ ക്രോസ് ചെയ്തത്. ഈ സമയം അദ്ദേഹം മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ഹൈദരാബാദ് ഭാഗത്തേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് മെയിനുദ്ദീനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകട സ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്തു.
വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് കിട്ടിയ രേഖകൾ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. ശേഷം വീട്ടുകാരെ വിവരമറിയിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സെയിദ് മൊയിനുദ്ദീൻ അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്.
രഞ്ജിത്ത്പൊലീസിനെ സ്വാധീനിച്ച് ഹോട്ടലിന്‍റെ പേരുമാറ്റി, പീഡനത്തിനിരയായ യുവാവ്
കൊച്ചി. രഞ്ജിത്തിനെതിരെ പീഡന പരാതി നൽകിയ യുവാവ്. കർണാടക പോലീസ് തെളിവെടുപ്പ് നടത്തിയ ഹോട്ടൽ അല്ല കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. രഞ്ജിത്ത് തന്നെ കൊണ്ടുപോയത് താജ് ഗേറ്റ് വേ ഹോട്ടലിലേക്ക്
ഈ ഹോട്ടൽ കർണാടക പോലീസിന് കാണിച്ചു കൊടുത്തിരുന്നു.ഇവിടെ എത്തി തെളിവ് എടുപ്പും നടന്നു.എന്നിട്ടും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മറ്റൊരു ഹോട്ടൽ ആണ് പറയുന്നത്. കർണാടക പോലീസിനെ രഞ്ജിത്ത് സ്വാധീനിച്ചിട്ടുണ്ടാകാം.കോടതിയെ സമീപിക്കുമെന്നും യുവാവ്.
വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ റായ്‌പൂരിൽ വാഹനാപകടത്തിൽ മരിച്ചു
ശാസ്‌താം കോട്ട:വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ റായ്‌പൂരിൽ വാഹനാപ കടത്തിൽ മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കുഴിവേലിൽ (സരസ്) കൃ ഷ്ണപിള്ളയുടെ മകൻ സിഐഎസ്എഫ് ജവാനായ സിജിൽ കൃഷ്ണൻ (30) ആണ് മരിച്ചത്. സിജിൽ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടി ച്ച് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൃതദേഹം ബുധനാ ഴ്ച നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും. പരേതയായ സരളയാണ് മാതാവ്. ഭാര്യ: ഭാഗ്യല ക്ഷ്മി. മകൻ: യദുകൃഷ്ണൻ.
മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ല,ഇന്ത്യസഖ്യനേതൃതർക്കത്തിൽ കോൺഗ്രസിനെ പിന്തുണച്ച് ഡിഎംകെ
ചെന്നൈ: ഇന്ത്യ സഖ്യനേതൃതർക്കത്തിൽ കോൺഗ്രസ്സിന് പിന്തുണ അറിയിച്ച് ഡിഎംകെ.മമമതയുടെ പാർട്ടിയെ തമിഴ്നാട്ടിൽ ആർക്കും അറിയില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. കന്യാകുമാരി മുതൽ കശ്മീർ വരെ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യമുണ്ട്.സഖ്യത്തെ ആര് നയിക്കണമെന്ന് ഒരു പാർട്ടിക്ക് തനിച്ച് തീരുമാനിക്കാനാകില്ലെന്നും ഇളങ്കോവൻ പറഞ്ഞു.
ഇന്ത്യ സഖ്യത്തിൽ മമത ബാനർജിക്ക് പിന്തുണയേറുകയാണ്. സഖ്യത്തിന്‍റെ നേതൃത്ത്വം മമത ബാനർജിയെ ഏൽപിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ മമത ബാനർജി താൽപര്യമറിയിച്ചത്.
ഇന്ത്യ സഖ്യത്തിന്റെ നേതാവാകാൻ തയ്യാറെന്ന മമത ബാനർജിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഭിന്നത രൂക്ഷമാവുകയാണ്. പാർലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്നും ഇന്ത്യ സഖ്യത്തിന് തല്ക്കാലം വേറെ നേതാവിനെ നിശ്ചയിക്കേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.






































