23.6 C
Kollam
Saturday 27th December, 2025 | 04:44:10 AM
Home Blog Page 1791

സിപിഎം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾ രാവിലെ, കരുനാഗപ്പള്ളിയിലെ പ്രമുഖരെ ഒഴിവാക്കുന്നു

കൊല്ലം . സിപിഎം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾ രാവിലെ നടക്കും. ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള
നടപടികൾ തുടങ്ങി. പുതിയ ജില്ലാ കമ്മിറ്റിയുടെ പാനൽ ആലോചിക്കാൻ സംസ്ഥാന നേതാക്കൾ
ഇന്നലെ യോഗം ചേർന്നു.

നിലവിലുള്ള ജില്ലാ കമ്മിറ്റി രാവിലെ 10 ന് ചേരും. പുതിയ കമ്മിറ്റിയുടെ പാനൽ തയാറാക്കും. 46 അംഗ ജില്ലാ
കമ്മിറ്റിയേയാണ് സമ്മേളനം തിരഞ്ഞെടുക്കുക. കരുനാഗപ്പള്ളിയിൽ നിന്നുള്ള പി.ആർ വസന്തൻ, എസ്. രാധാമണി, പി.കെ ബാലചന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും.

ചര്‍ച്ചയില്‍ എ.കെ. ബാലന് നേരെ രൂക്ഷ വിമർശനം. സന്ദീപ് വാര്യരെ പാര്‍ട്ടിയില്‍ ചേർക്കാൻ ശ്രമിച്ചതിന് എ.കെ. ബാലന് വിമർശനം. സന്ദീപ് വാര്യരെ പുകഴ് ത്തി സംസാരിച്ചതും മോശമായി.സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ പൊതു ചർച്ചയിലാണ് വിമർശനം ഇ.പി.ജയരാജന് എതിരെ നടപടി വേണമെന്നും ചർച്ചയിൽ ആവശ്യം

ജാവദേക്കർ കൂടിക്കാഴ്ചയിലും ആത്മകഥാ വിവാദത്തിലും നടപടി വേണമെന്നാണ് ആവശ്യം. പാർട്ടി നേതാക്കൾക്ക് ഇപ്പോൾ ആത്മകഥ എഴുതുന്ന പരിപാടിയെന്നും പരിഹാസം. ഇനി നേതാക്കള്‍ ആത്മകഥ എഴുതരുത്.

ഒന്നാം സർക്കാരിൻ്റെ നിഴലിലാണ് രണ്ടാം പിണറായി സർക്കാർ. പരിചയ സമ്പന്നരെ ഒഴിവാക്കിയത് മോശമായി. വിവാദങ്ങളിൽ മുഖ്യമന്ത്രി അപ്പപ്പോൾ പ്രതികരിക്കണമെന്നും പ്രതിനിധികൾ. കാത്തിരിക്കുന്നത് മോശം ഇമേജ് ഉണ്ടാക്കുന്നു.

ചങ്ങരംകുളത്ത് ഭാര്യയെയും രണ്ട് മക്കളെയും തീ വെച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

മലപ്പുറം. ചങ്ങരംകുളത്ത് ഭാര്യയെയും രണ്ട് മക്കളെയും തീ വെച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുന്നംകുളം സ്വദേശി കീഴൂർ എഴുത്ത് പുരയ്ക്കൽ ജിജി (53) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പത്തിന് രാത്രി 12 മണിയോടെ ഭാര്യയും മക്കളും ഉറങ്ങി കിടക്കുന്ന മുറിക്ക് ജിജി തീ ഇടുകയായിയിരുന്നു. ശബ്ദം കേട്ട് ഉണർന്നു പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്തിനാൽ അപകടം ഒഴിവായി. ഭർത്താവുമായി അകന്ന് വാടകയ്ക്ക് ആണ് ഭാര്യയും മക്കളും താമസിക്കുന്നത്

നെന്മാറയില്‍ വനമേഖലയോട് ചേര്‍ന്നു താമസിക്കുന്ന വയോധികയെ കാണാതായി ഒരുമാസം

പാലക്കാട്. നെന്മാറയിൽ യാതൊരു തുമ്പും ഇല്ലാതെ വയോധികയുടെ തിരോധാനം. ഒലിപ്പാറ പൈതല സ്വദേശി തങ്കയാണ് കഴിഞ്ഞ ഇരുപത്തിനാല് ദിവസമായി കാണാമറയത്ത് തുടരുന്നത്

പ്രദേശത്തെ കാട്ടിലേക്ക് 70 കാരിയോട് സാദൃശ്യമുള്ള ആൾ കയറിപ്പോകുന്നത് കണ്ടു എന്ന് ദൃക്സാക്ഷികൾ പറയുന്നു.കഴിഞ്ഞ നവംബർ 18നാണ് ഒലിപ്പാറ പൈതല സ്വദേശി തങ്ക കണിമംഗലത്തെ തന്റെ മകളുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ചും പോലീസ് നായയെ കൊണ്ടുമെല്ലാം പോലീസ് തിരച്ചിൽ നടത്തിയത് വിഫലമായി

കരുനാഗപ്പള്ളിയിൽ വീട്ടിൽ നിന്നും പണമപഹരിച്ച സുഹൃത്തുക്കളായ യുവാവിനെയും യുവതി യെയും പോലീസ് അറസ്റ്റ് ചെയ്തു

കരുനാഗപ്പള്ളി. വീട്ടിൽ നിന്നും പണമപഹരിച്ച സുഹൃത്തുക്കളായ യുവാവിനെയും യുവതി യെയും പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ അൻവർ ഷ 25 സരിത 27 എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. കരുനാഗപ്പള്ളി തഴവയിൽ ആക്രി കട നടത്തുന നജീറിന്റെ കട യോട് ചേർന്ന വീട്ടിൽ അലമാരയിൽ സൂക്ഷിചിരുന 24000 രൂപ അപഹരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബർ മാസം11-ാം തീയതി ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പ്രായമായ ഒരു സ്ത്രീ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു CCTV ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു സുഹൃത്തുക്കളായ ഇരുവരെയും തിരിച്ചറിഞ്ഞത്. കുറെക്കാലമായി ഇരുവരും മോഷണ വസ്തുകൾ വിറ്റിരുന്നത്. ഈ ആക്രി കടയിലായിരുന്നു. മോഷ്ടിച്ച് വിറ്റ സാധനങ്ങളുടെ പണം വാങ്ങാൻ എത്തുന്നതിനിടയിലായിരുന്നു മോഷണം. തിരുവനന്തപുരത്ത് വാടകക്ക് താമസിച്ചിരുന്ന അൻവർ ഷായും സരിതയും മിക്ക ദിവസങ്ങളിലും കലഹത്തിലായിരുന്നു. പ്രദേശവാസികൾ പരാതി പെട്ടതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കരുനാഗപള്ളി പോലീസിന് കൈമാറുകയായിരുന്നു. കായ o കുളത്ത് ഉൾപ്പെടെ വിവിധ മോഷണ കേസുകളിൽ പ്രതികളാണിവർ

ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്‌കാരം എസ്.തുളസിധരന് സമ്മാനിച്ചു

കൊല്ലം : സിവിൽ റൈറ്റ്സ് & സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി ഏർപ്പെടുത്തിയ ഡോ.എസ്.ബലരാമൻ ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്‌കാരം റിട്ട. കെ. എസ്.ആർ.റ്റി.സി കണ്ടക്ടർ കരുനാഗപ്പള്ളി സ്വദേശിയായ എസ്. തുളസിധരന് ലഭിച്ചു.37 വർഷം മുൻപ് വവ്വക്കാവിൽ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 8 പേർ മരണപ്പെട്ടിരുന്നു. ബസ്സിലുണ്ടായിരുന്ന 2 പേരുടെ ജീവൻ സാഹസികമായി രക്ഷിച്ചത് മുൻനിർത്തിയാണ് പുരസ്‌കാരം നൽകിയത്.പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിതാണ് പുരസ്‌കാരം. നമ്പിനാരായണൻ,സി.കെ. ജാനു,ഡോ.ജെ.ദേവിക,ഡോ.എം.എസ് സുനിൽ, ഗ്രോ വാസു എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.

തൈക്കാട് ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ പുരസ്‌കാരം വിതരണം ചെയ്തു.സിവിൽ റൈറ്റ്സ് & സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ.ജയചന്ദ്രൻ അധ്യക്ഷനായിരുന്നു.

സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് നാളെ

സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് കേസ് പരിഗണിക്കുക. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും, കൂടുംബവും, നിയമ സഹായ സമിതിയും.

കഴിഞ്ഞ 2 തവണ മാറ്റിവെച്ച അബ്ദുറഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി നാളെ വീണ്ടും പരിഗണിക്കുകയാണ്. നാളെ ജയിൽ മോചന ഉത്തരവ് ഉണ്ടാകും എന്നാണ് പ്രതീക്ഷ. നാളെ ഉച്ചയ്ക്ക് സൌദി സമയം 12:30 – നാണ് കേസ് പരിഗണിക്കുന്നത്. അബ്ദുറഹീമും, അഭിഭാഷകനും കോടതിയിൽ ഹാജരാകുമെന്നാണ് കരുതുന്നത്. ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്. സാങ്കേതിക പ്രശ്നങ്ങളും, പബ്ലിക് ഓഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതുമൊക്കെയാണ് ഇതിന് കാരണം എന്നാണ് സൂചന.

2006 അവസാനമാണ് സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്. കൊല്ലപ്പെട്ട സൌദി ബാലന്റെ കുടുംബത്തിന് 15 മില്യൺ റിയാൽ നഷ്ടപരിഹാരം നല്കിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി. ഇനി ജയിൽ മോചനത്തിനായുള്ള കാത്തിരിപ്പിലാണ്. ജയിൽ മോചന ഉത്തരവ് നാളെ ഉണ്ടായാൽ ഗവർണറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അബ്ദുറഹീം നാട്ടിലേക്ക് മടങ്ങും.

ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കുടുതല്‍ തിരഞ്ഞ വാക്കുകള്‍ ഏതെന്നറിയേണ്ടേ?

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കുടുതല്‍ തിരഞ്ഞ വാക്കുകള്‍ ഏതെന്നറിയേണ്ടേ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ടി20 ലോകകപ്പ്, ബിജെപി ഇവയാണ് ഗൂഗിളില്‍ ഈ വര്‍ഷം കൂടുതലായി തെരഞ്ഞവാക്കുകള്‍. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലോക്സഭാ തെരഞ്ഞടുപ്പാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ബിജെപിയെ ഒന്നാമത് എത്തിച്ചത്.
ഐപിഎല്‍ മത്സരത്തിന്റെ അവസാനത്തോടടുപ്പിച്ചാണ് ‘ഐപിഎല്‍’ എന്ന വാക്ക് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. രണ്ടാം സ്ഥാനത്ത് ടി20 ലോകകപ്പാണ്. രാഷ്ട്രീയരംഗത്ത് ഏറ്റവും തിരഞ്ഞ പദം ബിജെപിയാണ്. ഏഴ് ഘട്ടങ്ങളായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ബിജെപി എന്ന പദം ഏറ്റവും കുടുതല്‍ തിരഞ്ഞത്. ‘ഇലക്ഷന്‍ റിസള്‍ട്ട് 2024’ എന്ന പദവും ഗൂഗിളില്‍ ഏറെപ്പേര്‍ തിരഞ്ഞു. കായികരംഗത്ത് പാരീസ് ഒളിംപിക്‌സ് 2024, പ്രോ കബഡി ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നിവയും ഏറെപ്പേര്‍ തിരഞ്ഞു.

ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 11 മണിയോടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നു. ഇതുകടന്ന് മൂന്നുപേരും കുളിക്കാനിറങ്ങി. 12 മണിയോടെ ഇവര്‍ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ബസില്‍ നായക്കുട്ടിയുമായി കയറി…. പുത്തൂരില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി

കൊട്ടാരക്കര: പുത്തൂരില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. കൊല്ലത്തേക്ക് പോയ ബസില്‍ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. യുവാക്കളെ പോലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പുത്തൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ ബസിലാണ് നായക്കുട്ടിയുമായി രണ്ടു യുവാക്കള്‍ കയറിയത്. വിദ്യാര്‍ത്ഥികളും ഒട്ടേറെ യാത്രക്കാരും അടക്കം തിരക്കുള്ള സമയമായതിനാല്‍ നായക്കുട്ടിയുമായി കയറരുതെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതുവകവെയ്ക്കാതെ ഇവര്‍ ബസില്‍ കയറി.
ബസില്‍ വെച്ച് നായ ബഹളം വെച്ചതോടെ തര്‍ക്കമായി. ഇതേത്തുടര്‍ന്ന് നായക്കുട്ടിയുമായി ഇറങ്ങണമെന്ന് ബസിലുണ്ടായിരുന്ന യുവാക്കളും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയിലുമെത്തുകയായിരുന്നു. യുവാക്കള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് യുവാക്കളെയും നേരിട്ടു. ബസിനുള്ളിലും പുറത്തിറങ്ങിയും പരസ്പരം ഏറ്റുമുട്ടി.
നാട്ടുകാര്‍ കൂടി ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പോലീസെത്തി യുവാക്കളെ കസ്റ്റഡിയിലെത്തു. വൈദ്യപരിശോധന അടക്കം നടത്തിയ ശേഷം ഇരുവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു

മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു. മോഹൻ ബാബു തന്നെ വിളിച്ച വാർത്താ സമ്മേളനത്തിനിടെയാണ് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ മൈക്ക് പിടിച്ചു വാങ്ങി തല്ലിയത്. നടന്റെ സുരക്ഷാ ജീവനക്കാരും മാധ്യമപ്രവർത്തകരെ ആക്രമിച്ചു. നടനും മകൻ മഞ്ചു മനോജും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനെ ചൊല്ലി പോലീസ് കേസും നിലവിലുണ്ട്. ഇരുവർക്കും ഇടയിലെ അസ്വാരസ്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങളാണ് മോഹൻ ബാബുവിനെ പ്രകോപിതനാക്കിയത്. സംഭവത്തിൽ രചകോണ്ട പോലീസ് കേസെടുത്തിട്ടുണ്ട്