24.5 C
Kollam
Saturday 27th December, 2025 | 10:25:40 AM
Home Blog Page 1788

പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന അന്‍വറിന്‍റെ വെളിപ്പെടുത്തല്‍,കൊല്ലം സ്വദേശിയുടെ ഹർജിയില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി.പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പി വി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് നോട്ടീസ്

സർക്കാരുകൾക്ക് പുറമെ സിബിഐക്കും, ഇ.ഡിക്കും നോട്ടീസ് .കുറ്റകൃത്യം ചെയ്തെന്ന് വെളിപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന് ഹർജിയിൽ. സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും കേസെടുത്തില്ല. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഹർജിക്കാരൻ

വരുന്ന 5 ദിവസം കൂടി ശക്തമായ മഴ

സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
മഴ കനത്തതോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നു.അച്ചൻകോവിൽ തുറ,വളയം എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസപ്പെട്ടു.പലരുവി വെള്ളചട്ടം അടച്ചു.

സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 6 ജില്ലകളിലാണ് പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി തൃശ്ശൂർ കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുമാ ണുള്ളത്.മഴ കനത്തതോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നു. കക്കിയാറ്റിലും ഒഴുക്ക് ശക്തമായി.കനത്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ അച്ചൻകോവിൽ തുറ,വളയം എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് കൊല്ലം പാലരുവി വെളളച്ചാട്ടം താത്കാലികമായി അടച്ചു.
ഇന്നലെ വൈകിട്ട് മുതലാണ് സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് നിരോധനമേർപ്പെടുത്തിയത്. അതേസമയം കേരളതീരത്ത് മത്സ്യബന്ധത്തിനുള്ള നിരോധനം തുടരുകയാണ്.

കുന്നത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ കേബിൾ കുരുക്ക്

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ അപകട ഭീഷണിയായി കേബിൾ വയറുകൾ മാറിയിട്ടും നടപടിയില്ല.പ്രധാന പാതയിൽ നിന്നും ഓഫീസിലേക്ക് കയറുന്ന ഭാഗത്തെ ഇലക്ട്രിക് പോസ്റ്റിലാണ് കുരുങ്ങി മറിഞ്ഞ് കേബിൾ വയറുകൾ കിടക്കുന്നത്.സ്വകാര്യ കേബിൾ ഏജൻസികളുടെയും കെ.ഫോണിൻ്റേത് ഉൾപ്പെടെയുമുള്ള വയറുകളാണ് കാൽനട യാത്രികർക്ക് ഉൾപ്പെടെ ഭീഷണിയായി മാറിയിരിക്കുന്നത്.അടിയന്തിരമായി അപകട ഭീഷണിയായി മാറിയ കേബിൾ വയറുകൾ നീക്കം ചെയ്യാൻ നടപടിയെടുക്കണമെന്ന് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ റെജി കുര്യൻ ആവശ്യപ്പെട്ടു.

ന്യൂസ് @ നെറ്റ് BREAKING NEWS നടൻ അല്ലു അർജുൻ അറസ്റ്റിൽ

ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
നടൻ അല്ലു അർജുൻ അറസ്റ്റിൽ

2024 ഡിസംബർ 13 വെള്ളി 1.00 PM

?തിയേറ്ററിൽ മുൻകൂട്ടി അറിയിക്കാതെ എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന സ്ത്രി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ ഹൈദ്രാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

?പുഷ്പ2 ൻ്റെ പ്രദർശനത്തിനിടെയുണ്ടായ സംഭവത്തിൽ ടാസ്ക്ക് ഫോഴ്സ് ജൂബിലി ഹിൽസിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.നടനെ തൊട്ടടുത്തുള്ള സ്റ്റേഷനിൽ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്.പോലീസ് സ്വമേധയാ എടുത്ത കേസ്സായിരുന്നു ഇത്.

?പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് സിമൻറ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികള്‍ക്കും നാട് ഇന്ന് വിടനൽകി.

?അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പിതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇർഫാന ഷെറില്‍ എന്നിവരെ തുപ്പനാട് ജുമാമസ്ജില്‍ ഒരുമിച്ചാണ് ഖബറടക്കിയത്

ആർത്തവ സമയത്ത് വിഷാദം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ

ആർത്തവസമയത്ത് വിവിധ പ്രയാസങ്ങളിലൂടെയാണ് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. വയറ് വേദന, ദഹനപ്രശ്നങ്ങൾ, സ്തനങ്ങളിൽ വേദന ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് ആർത്തവ സമയത്ത് നേരിടുന്നത്. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് വിഷാദം. ആർത്തവ സമയത്ത് മിക്ക സ്ത്രീകളിലും വിഷാദം ഉണ്ടാകാറുണ്ട്.

ആർത്തവ സമയത്ത് വിഷാദം ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണ്?

ഒന്ന്

മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രധാന ഹോർമോണാണ് ഈസ്ട്രജൻ.
ആർത്തവത്തിന് തൊട്ടുമുമ്പ് (ല്യൂട്ടൽ ഘട്ടത്തിൽ), ഈസ്ട്രജൻ്റെ അളവ് കുറയുന്നു. ഇത് വിഷാദത്തിന് കാരണമാകും. ഈസ്ട്രജൻ്റെ അളവ് പെട്ടെന്ന് കുറയുന്നത് മൂഡ് സ്വിം​ഗ്സ് വിഷാദ ലക്ഷണങ്ങൾക്കോ ​​കാരണമായേക്കാം. അതുപോലെ, ഉയർന്ന പ്രൊജസ്ട്രോണിൻ്റെ അളവ് ക്ഷീണം, വിഷാദം തുടങ്ങിയവയ്ക്ക് ഇടയാക്കും.

രണ്ട്

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ പല സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണ് വിഷാദം. പ്രത്യുൽപാദന പ്രായത്തിലുള്ള 30 മുതൽ 40 ശതമാനം സ്ത്രീകളിൽ പിഎംഎസ് പ്രശ്നം നേരിടാറുണ്ട്. ഇത് ക്ഷീണം, ഉത്കണ്ഠ, സങ്കടം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുന്നതായി 2014-ൽ ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൂന്ന്

പിരിമുറുക്കം, മുൻകാല ആഘാതം തുടങ്ങിയ മാനസിക ഘടകങ്ങൾ ആർത്തവത്തിൻ്റെ വൈകാരികവും മാനസികവുമായ ആഘാതം വർദ്ധിപ്പിക്കും. ഇത് ചില സ്ത്രീകളിൽ ആർത്തവ സമയത്ത് വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം.

നാല്

പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡറാണ് മറ്റൊരു കാരണം. കടുത്ത മാനസികാവസ്ഥ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്ന പിഎംഎസിൻ്റെ മറ്റൊരു രോ​ഗാവസ്ഥയാണിത്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ഇത് ഹോർമോൺ വ്യതിയാനങ്ങളോടുള്ള തലച്ചോറിൻ്റെ പ്രതികരണത്തെ ബാധിച്ചേക്കാം. ആർത്തവസമയത്ത് 1.8 മുതൽ 5.8 ശതമാനം വരെ സ്ത്രീകളിൽ പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ ഉള്ളതായി 2024 മാർച്ചിൽ ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

‘ആദ്യം ചോദിച്ചത് 20000, പിന്നെ 40000, ഒടുവില്‍ 5 ലക്ഷം’; കേസ് തീർപ്പാക്കാൻ ജഡ്ജി പണം ആവശ്യപ്പെട്ടെന്ന് ആരോപണം

ബെംഗളൂരു: ഭാര്യക്കും ഭാര്യവീട്ടുകാർക്കുമെതിരെ ആരോപണമുന്നയിച്ച് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജഡ്ജിക്കെതിരെ ആരോപണവുമായി യുവാവിന്‍റെ പിതാവ്. ഒന്നിലധികം കേസുകൾ ഭാര്യ നൽകിയതിനെത്തുടർന്ന് മകൻ തകർന്നതായി അതുൽ സുഭാഷിൻ്റെ പിതാവ് പറഞ്ഞു. കേസ് തീർപ്പാക്കാൻ മേൽനോട്ടം വഹിക്കുന്ന ജഡ്ജി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി പിതാവ് ആരോപിച്ചു. ഇക്കാര്യം മകന്‍ പറഞ്ഞതായും ഇയാള്‍ പറഞ്ഞു. മധ്യസ്ഥതയുമായി മുന്നോട്ട് പോയപ്പോൾ 20,000 രൂപ വേണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് 40000 വേണമെന്നും പിന്നീട് 5 ലക്ഷം രൂപ നൽകണമെന്നും ജഡ്ജി ആവശ്യപ്പെട്ടതായി പിതാവ് ആരോപിച്ചു.

സ്വകാര്യ സ്ഥാപനത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജരായ 34 കാരനായ അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യക്കും ഭാര്യകുടുംബത്തിനുമെതിരെ 24 പേജുള്ള കുറിപ്പും ഇയാള്‍ എഴുതി വെച്ചിരുന്നു. കൊലപാതക ശ്രമം, ലൈംഗികാതിക്രമം, പണത്തിനുവേണ്ടിയുള്ള പീഡനം, ഗാർഹിക പീഡനം, സ്ത്രീധനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഭാര്യ തനിക്കെതിരെ ഒമ്പത് കേസുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചു.

അതുലിന്റെ മരണത്തിന്റെ ഭാര്യക്കും ബന്ധുക്കൾക്കും ഉത്തർ പ്രദേശിലെ ജാനൂൻപൂരിലെ കുടുംബ കോടതി ജഡ്ജിനും എതിരെ രൂക്ഷമായ വിമർശനമാണ് അതുൽ മരണത്തിന് മുൻപായി ഉന്നയിച്ചത്. അതുലിന്റെ ഭാര്യ നികിത സിംഹാനിയ, ഭാര്യാമാതാവ് നിഷ, ഭാര്യ പിതാവ് അനുരാഗ്, ഭാര്യയുടെ അടുത്ത ബന്ധു സുഷീൽ എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

മകന്റെ ചെലവിനായുള്ള കേസ് നടക്കുന്നതിനിടെ പണം തരാൻ കഴിയില്ലെങ്കിൽ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചതിന് ജഡ്ജ് ചിരിച്ചത് യുവാവിനെ ഏറെ വേദനിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ വിശദമാക്കുന്നത്. ബെംഗളൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളിൽ തിങ്കളാഴ്ചയാണ് അതുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുൻപായി 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും യുവാവ് ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുക 2034ലെന്ന് സൂചന; തയ്യാറെടുപ്പിന് സമയം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ശക്തമായ എതിർപ്പുകൾക്കിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചതിന് പിന്നാലെയാണ് ബില്ലിന് മന്ത്രിസഭ പച്ചക്കൊടി നൽകിയത്.

പക്ഷേ നിയമം 2034 ൽ മാത്രമേ നടപ്പാക്കാനാകൂവെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്ല് പ്രകാരം ആദ്യ വിജ്ഞാപനം 2029 ലെ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ബില്ല് പാസാക്കിയ ശേഷം നാല് വർഷം തയ്യാറെടുപ്പിന് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ അറിയിച്ചു.

പാര്‍ലമെന്‍റിലേക്കും നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകളാണ് മന്ത്രിസഭ അംഗീകരിച്ചത്. ലോക്‌സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് തെരഞ്ഞെടുപ്പുകളുടെ ചെലവുകൾ കുറയ്ക്കാനെന്നാണ് കേന്ദ്രത്തിന്റെ വാദം. ആദ്യഘട്ടത്തിൽ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനാണ് നീക്കം. അടുത്ത ഘട്ടത്തിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പ് കൂടി ചേർക്കും. ഇതിനായി പൊതുവോട്ടർപട്ടിക നടപ്പാക്കണം. നിയമസഭകളുടെ കാലാവധി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം. ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർലമെന്റിൽ ബില്ല് പാസാക്കേണ്ടതുണ്ട്. എംപിമാരുടെ സംഖ്യയാണ് ഭരണപക്ഷത്തിന് വെല്ലുവിളി. നിലവിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ല് പാസാക്കാൻ കൂടുതൽ പാർട്ടികളുടെ പിന്തുണ ആവശ്യമാണ്.

റിദയുടെ മൃതദേഹത്തിനരികെ അലമുറയിട്ട് സുഹൃത്തുക്കൾ, തളർന്നുവീണ് മാതാപിതാക്കൾ; എങ്ങും നെഞ്ചുലയ്ക്കും കാഴ്ച്ചകൾ

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ. മാതാപിതാക്കളേയും സുഹൃത്തുക്കളേയും ആശ്വസിപ്പിക്കാൻ നാട്ടുകാരും കുടുംബക്കാരും നന്നേകഷ്ടപ്പെട്ടു. മരിച്ച റിദയുടെ മൃതദേഹത്തിനരികെ സുഹൃത്തുക്കൾ കൂട്ടത്തോടെ വിലപിച്ചതോടെ നാട്ടുകാർ ഇവരെ പിടിച്ചുമാറ്റി. റിദാ..റിദാ എന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് കുട്ടികൾ അലമുറയിട്ടത്. ഇവരെ പിന്നീട് പിടിച്ചുമാറ്റുകയായിരുന്നു. അതിനിടെ, മൃതദേഹത്തിനടുത്തെത്തിയ റിദയുടെ മാതാപിതാക്കൾ തളർന്നുവീണു. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം നടക്കുക.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.

അതേസമയം, അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പൊലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. കല്ലടിക്കോട് പൊലീസിൻ്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്.

അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നുവെന്നും ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിതെന്നുമാണ് ആര്‍ടിഒ പറയുന്നത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായതെന്ന് ആര്‍ടിഒ പറയുന്നു.

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 24 ജില്ലകളിലും പുതുച്ചേരിയിലും അവധി, വ്യാപക നാശനഷ്ടം

ചെന്നൈ: തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയിൽ തിരുനെൽവേലി മുങ്ങിയിരിക്കുകയാണ്. ബസ് സ്റ്റാൻഡിൽ അടക്കം വെള്ളം കയറി. തിരുനെൽവേലി, തെങ്കാശി ജില്ലകളിൽ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകൾ നിലം പൊത്തുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വീട്ടു സാധനങ്ങളുൾപ്പെടെ നശിച്ചു.

അതേസമയം, കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അതിതീവ്ര മഴ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഴ ശക്തമായാൽ നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ശബരിമല തീർഥാടനം നടക്കുന്ന സമയമായതിനാലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

കൂടാതെ ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. രണ്ട് ദിവസം ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

‘രണ്ട് ദിവസങ്ങളില്‍ ഏതെങ്കിലുമൊരു ദിവസം സ്കൂളില്‍ ബോംബ് പൊട്ടും’ ; ഡൽഹി സ്കൂളില്‍ വീണ്ടും ഭീഷണി സന്ദേശം

ന്യൂഡൽഹി : ഡൽഹിയിലെ ആറോളം സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രാവിലെ വന്ന ബോംബ് ഭീഷണിയെത്തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കി. പശ്ചിമ വിഹാറിലെ ഭട്‌നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമർ കോളനി തുടങ്ങിയ സ്കൂളുകളിലേക്ക് ബോംബ് ഭീഷണിയെത്തി.

ഭട്‌നഗർ ഇന്റർനാഷണൽ സ്‌കൂളിലേക്ക് രാവിവെ 4.21 നും, കേംബ്രിഡ്ജ് സ്‌കൂളിലേക്ക് 6.23 നും ഡിപിഎസ് അമർ കോളനിയി സ്കൂളിലേക്ക് 6.35 നുമാണ് ബോംബ് ഭീഷണി സന്ദേശമെത്തി. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സഹായിക്കാനും ഫയർ ടെൻഡറുകൾ അയച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് ഡൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.

“കുട്ടികള്‍ സ്‌കൂൾ വളപ്പിൽ പ്രവേശിക്കുമ്പോൾ അവരുടെ ബാഗുകൾ ഇടയ്ക്കിടെ പരിശോധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. കെട്ടിടങ്ങൾ നശിപ്പിക്കാനും ആളുകളെ ഉപദ്രവിക്കാനും ബോംബുകൾക്ക് ശക്തിയുണ്ട്. ഡിസംബർ 13, 14 തുടങ്ങിയ രണ്ട് ദിവസങ്ങളില്‍ ഏതെങ്കിലുമൊരു ദിവസം നിങ്ങളുടെ സ്കൂളില്‍ ബോംബ് പൊട്ടിച്ചിതറും. ഡിസംബർ 14 ന് ചില സ്കൂളുകളിൽ നേരത്തെ തീരുമാനിച്ച രക്ഷാകർതൃ മീറ്റിംഗ് ഉണ്ട്. ഈ സമയം ബോംബുകൾ ബ്ലാസ്റ്റ് ചെയ്യാന്‍ പറ്റിയ നല്ല അവസരമാണ്” ഇമെയില്‍ സന്ദേശത്തോടെ എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

അഗ്നിശമന സേന, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീം, ഡോഗ് സ്ക്വാഡുകൾ എന്നിവരും സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേ സമയം ഐ പി അഡ്രസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

വിഷയം അത്യന്തം ഗുരുതരവും ആശങ്കാജനകവുമാണെന്ന് ആം ആദ്മി പാർട്ടി തലവനും മുന്‍ ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ബോംബ് ഭീഷണി ഇങ്ങനെ തുടര്‍ക്കഥ ആയാല്‍ ഇത് കുട്ടികളെയും അവരുടെ പഠനത്തെയും ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബർ ഒൻപതിന് ഡൽഹിയിലെ നാല്‍പതിലധികം സ്കൂളുകൾക്ക് സമാനമായ ബോംബ് ഭീഷണി ഇമെയിൽ വഴി ലഭിച്ചിരുന്നു. പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനു ശേഷം ഞായറാഴ്ച രാത്രി 11:38 ന് അയച്ച ഇമെയിലിൽ സ്കൂൾ കെട്ടിടങ്ങൾക്കുള്ളിൽ ഒന്നിലധികം ബോംബുകള്‍ വച്ചിട്ടുണ്ടെന്നും ബോംബുകൾ നിർവീര്യമാക്കാൻ അയച്ചയാൾ 30,000 ഡോളര്‍ തരണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമെത്തി.