27.8 C
Kollam
Saturday 27th December, 2025 | 12:28:42 PM
Home Blog Page 1787

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ
പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസ്സിലെ ഒന്നാം പ്രതിയും പന്മന ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരനുമായ ഓച്ചിറ ചങ്ങൻകുളങ്ങര ശാസ്ത്ര വീട്ടിൽ വിനോദ് കുമാർ,രണ്ടാം പ്രതി കരുനാഗപ്പള്ളി കുലശേഖരപുരം മാധവത്ത് വീട്ടിൽ ഗണപതി എന്ന് വിളിക്കുന്ന രാജേഷ് കുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കൊല്ലം സെഷൻസ് കോടതി തള്ളിയത്.ദേവസ്വം കമ്മീഷ്ണർ എന്ന് പരിചയപ്പെടുത്തിയിരുന്ന മൂന്നാം പ്രതി തിരുവല്ല കുരിയന്നൂർ തുണ്ടിൽ വീട്ടിൽ ഓമനക്കുട്ടൻ ജാമ്യാപേക്ഷ നൽകിയിരുന്നില്ല.

എൻജിഒ യൂണിയൻ നേതാവ് കൂടിയായിരുന്ന വിനോദാണ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ.ശൂരനാട് തെക്ക് ഇഞ്ചക്കാട് രേവതി നിലയം വീട്ടിൽ രവിനാഥൻപിള്ളയിൽ നിന്നും മകന് ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസർ തസ്തിയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്സ്.35 ലക്ഷം ആവശ്യപ്പെട്ടതിൽ 2 തവണയായി 5 ലക്ഷം വീതം ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറിയത്.അതിനിടെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലും ശൂരനാട് പൊലീസ് തയ്യാറാകുന്നില്ലെന്നും മൂന്നാം പ്രതിയിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആരോപണ വിധേയനായ വിനോദിനെ എൻജിഒ യൂണിയൻ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.കഴിഞ്ഞ ദിവസം പന്മന പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ജീവനക്കാരനായ വിനോദിനെ സസ്പെൻഡ് ചെയ്തിരുന്നു.2022 സെപ്തംബറിലാണ് തട്ടിപ്പ് നടന്നത്.

നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
പുഷ്പയുടെ പ്രിമിയര്‍ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം, ബോധപൂര്‍വം ആരെയും ഉപദ്രവിക്കാന്‍ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നും അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ വാദിച്ചു. യുവതിയുടെ മരണത്തില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

റേഷന്‍ കാര്‍ഡ് മുന്‍ഗണനയിലാക്കാന്‍ ഡിസംബര്‍ 25 വരെ അവസരം

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (ബി.പി.എല്‍) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഡിസംബര്‍ 25 വരെ സ്വീകരിക്കും. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകള്‍, മറ്റ് അര്‍ഹതാ രേഖകള്‍ സഹിതം അപേക്ഷിക്കണം. അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

കല്ലട ജലസേചന പദ്ധതിയുടെ തെ•ല-പരപ്പാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച്ച പകല്‍ പതിനൊന്നുമണിയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദ്ദേശം. ഡാമിലെ ജലനിരപ്പ് ബ്ലൂ അലേര്‍ട്ട് ലെവല്‍ ആയ 113.74 കടന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള കണക്കനുസരിച്ച് 114.29 ആണ് ജലനിരപ്പ്.

അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍….

ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍. അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തുവെന്ന് തെലങ്കാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. താരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം അല്ലുവിന്റെ അറസ്റ്റിന് പിന്നാലെ തെലങ്കാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുകയാണ്. അറസ്റ്റില്‍ രേവന്ത് റെഡ്ഢി സര്‍ക്കാരിനെതിരെ ബിജെപിയും ടിആര്‍എസും സിനിമ പ്രവര്‍ത്തകരും രംഗത്തെത്തി.

ന്യൂസ് അറ്റ് നെറ്റ് BREAKING NEWS

2024 ഡിസംബർ 13 വെള്ളി 4.00 pm

?ലോക ചെസ്സ് ചാമ്പ്യൻപട്ടം ഡി. ഗുകേഷിന് സമ്മാനിച്ചു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിലേക്ക്.

?അല്ലു അർജുൻ്റെ അറസ്റ്റിൽ പോലീസിനെ വെട്ടിലാക്കി തിയറ്റർ ഉടമ നൽകിയ കത്ത് പുറത്ത്, നടൻ എത്തുമെന്നും മതിയായ സംരക്ഷണം നൽകണമെന്നും കത്തിൽ ആവശ്യം.

?അല്ലു അർജുൻ്റെ അറസ്റ്റിനെതിരെ ബി ആർ സ്, ബി ജെ പി പ്രതിധേങ്ങൾ, നടൻ്റെ ജാമ്യത്തിൽ ഹൈക്കോടതി തിരുമാനം നിർണ്ണായകമാകും.

?നടൻ ചിരംഞ്ജിവി അല്ലു അർജുൻ്റെ വിട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടികാഴ്ച നടത്തി.

?തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പമ്പയിൽ ജലനിരപ്പ് ഉയർന്നു.

?പാലക്കാട് കരിമ്പയിലെ വാഹനാപകടത്തിൽ പിഴവ് സമ്മതിച്ച് ഡ്രൈവർ, കരിമ്പ അപകടത്തിൽ കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠൻ എം പി.

?ഹൈദ്രാബാദിൽ സ്വർണ്ണ വ്യാപാരിയേയും കുടുംബത്തേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ടര കിലോ സ്വർണ്ണം കവർന്നു.

?സമൂഹമാധ്യമത്തിലെ വിമർശനം. സംവിധായിക ഇന്ദു ലക്ഷമിക്കെതി തെരെ കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ പരാതി നൽകി.

മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിക്കുകയാണെങ്കില്‍ അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും…. നഗരത്തില്‍ വന്‍ സുരക്ഷ

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ചതുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുനെ ഹൈദരാബാദിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്‍ജുന്‍, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.
താരത്തെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അല്ലുഅര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡിയും അച്ഛന്‍ അല്ലു അരവിന്ദും സഹോദരനുമെല്ലാം വീട്ടിലുണ്ടായിരുന്നു. തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ബെഡ്‌റൂമിന് അടുത്തുവരെ എത്തി കസറ്റഡിയില്‍ എടുത്തത് ശരിയായില്ല എന്നാണ് താരം പൊലീസിനോട് പറഞ്ഞത്.
അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ ചിക്കടപള്ളി പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് വേദ്യ പരിശോധനയ്ക്കായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറി; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

മലപ്പുറം: പരീക്ഷ കഴിഞ്ഞിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. പൊന്നാനിയില്‍ ആണ് സംഭവം. മലപ്പുറം എ വി ഹൈസ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്കാണ് കാര്‍ പാഞ്ഞു കയറിയത്. വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. കാര്‍ അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം വിട്ട് കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി. മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവും 9 വര്‍ഷത്തിലധികം കാലമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് എന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. കൈവെട്ട് കേസിലെ പ്രധാന പ്രതിയായ എംകെ നാസറിന് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ എതിര്‍ത്തു. എന്നാല്‍ എന്‍ഐഎയുടെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. എന്‍ഐഎ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ സമീപഭാവിയില്‍ പരിഗണിക്കാന്‍ സാധ്യതയില്ലെന്നും നിരീക്ഷിച്ചാണ് തീരുമാനം. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം നല്‍കിയത്.

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതിയാണ് എംകെ നാസർ. അധ്യാപകന്റെ കൈവെട്ടാനുള്ള ഗൂഢാലോചനയുടെ പ്രധാന സൂത്രധാരൻ നാസർ ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം .
2010 ജൂലൈയിലാണ് പ്രൊഫ.ടി.ജെ.ജോസഫ് ആക്രമിക്കപ്പെട്ടത്.

അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ

ഹൈദരാബാദ്. അല്ലു അർജുൻ അറസ്റ്റില്‍ നിർണായക നീക്കവുമായി അഭിഭാഷകർ. കേസ് തള്ളമെന്ന ഹർജി ഉച്ചഭക്ഷണത്തിന് പിരിയുന്നതിനു മുൻപ് പരിഗണിക്കണം എന്ന് അല്ലു അർജുന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ തിങ്കൾ വരെ അറസ്റ്റ് തടയണമെന്നും അഭിഭാഷകൻ. പൊലീസുമായി സംസാരിച്ചു 2.30.മറുപടി പറയാമെന്ന് അഡീഷണൽ
പബ്ലിക് പ്രോസക്യൂട്ടർ അറിയിച്ചു. അല്ലു അർജുന്റെ അറസ്റ്റ്എതിർത്ത് ബി ആർ എസ്. നടക്കുന്നത് പോലീസ് രാജ്, ഏകപക്ഷീയ നടപടി എന്ന പ്രതികരണവുമായി കെ ടി രാമറാവു. ദുരന്തത്തിന് നടൻ എങ്ങനെ ഉത്തരവാദി ആകുമെന്നും കെ ടി ആർ