23.5 C
Kollam
Saturday 27th December, 2025 | 08:30:57 AM
Home Blog Page 1789

നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി സംവിധായകന്‍ പി ബാലചന്ദ്ര കുമാര്‍ അന്തരിച്ചു

ആലപ്പുഴ: സംവിധായകന്‍ പി ബാലചന്ദ്ര കുമാര്‍ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. 2013 ല്‍ ആസിഫലി, ബാല, ജഗതി ശ്രീകുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളായിരുന്നു. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.

രണ്ട് വൃക്കകളും തകരാറിലായിരുന്ന ബാലചന്ദ്രകുമാര്‍ ഡയാലിസിസ് ചെയ്താണ് മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ തുടര്‍ച്ചയായ ഹൃദയാഘാതം സംഭവിച്ചതും ആരോഗ്യനില വഷളാക്കി. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിന്റെ ആരോ?ഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാക്കുകയായിരുന്നു. കഴിഞ്ഞ മാസം 11 നാണ് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബാലചന്ദ്രകുമാറിനെ ചെങ്ങന്നൂരിലെ കെഎം ചെറിയാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രണ്ട് ദിവസം മുന്‍പായിരുന്നു ബൈപ്പാസ് സര്‍ജറി. പിന്നീടാണ് അണുബാധ സ്ഥിരീകരിക്കുന്നത്.

നിർത്തിയിട്ട കാര്‍ കുട്ടികൾ സ്റ്റാർട്ട് ചെയ്തു,ഒഴിവായത് വന്‍ അപകടം

FILE PIC

പാലക്കാട്‌. ഒറ്റപ്പാലത്ത് നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് മുന്നോട്ട് പോയി. ഈസ്റ്റ് ഒറ്റപ്പാലത്താണ് സംഭവം. ബേക്കറിയിലേക്ക് എത്തിയ യാളുടെ ഒപ്പം വന്ന കുട്ടികൾ അറിയാതെ കാർ സ്റ്റാർട്ട്‌ ചെയ്യുകയായിരുന്നു. റോഡ് മുറിച്ച് കടന്ന് എതിർ ഭാഗത്തുള്ള കടയുടെ മതിലിൽ ഇടിച്ചു കാർ നിന്നു. എതിർവശത്ത് നിന്ന് വാഹനങ്ങൾ വരാത്തതും ഫുട് പാത്തിൽ ആളുകൾ ഇല്ലാതിരുന്നതും രക്ഷയായി.

ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് മരണം

ചെന്നൈ. ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് മരണം, 30 പേർ ചികിത്സയിൽ. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റവരും ശ്വാസതടസം നേരിട്ടവരും ആണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

മരിച്ച 7 പേരിൽ 5 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തേനി സ്വദേശിയായ സുരുളി, ഭാര്യ സുബ്ബുലക്ഷ്മി, മാരിയമ്മാൾ, മകൻ മണിമുരുകൻ, എൻജിഒ കോളനി സ്വദേശി രാജശേഖർ ഒരാൾ മരിച്ചത്. മൂന്നു വയസ്സുള്ള ആൺകുട്ടിയും അപകടത്തിൽ മരിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടക്കും

കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്, പ്രതി സന്ദീപിന്റെ മാനസിക നില എന്ത്

ന്യൂഡെല്‍ഹി.കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല. പ്രതി സന്ദീപിന്റെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നായിരുന്നു സംസ്ഥാനം കോടതിയെ അറിയിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീംകോടതി പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോഴും സുപ്രീംകോടതി പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോർട്ട് തേടി. സന്ദീപിന്റെ മാനസിക നില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. മാനസിക നില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാനും സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. പ്രതി സന്ദീപിന്റെ ഇടക്കാല ജാമ്യത്തിനുള്ള ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കഴിഞ്ഞ സെപ്റ്റംബർ മാസം ആദ്യം പ്രതി സന്ദീപ് സമർപ്പിച്ച വിടുതൽ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീം കോടതി ആ ഘട്ടത്തിൽ വ്യക്തമാക്കി.കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതിഭാഗത്തിൻ്റെ വാദവും സുപ്രീംകോടതി മുഖവിലയ്ക്കെടുത്തില്ല.ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇന്ന് പ്രതി സന്ദീപിന്റെ ഹർജി പരിഗണിക്കുന്നത്.കഴിഞ്ഞ വർഷം മെയ് 10-നാണ് ഡോക്ടർ വന്ദന ദാസിനെ വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.

ഉരുള്‍പൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നു ,യൂത്ത്‌കോണ്‍ഗ്രസ് ലോങ്ങ് മാർച്ച് ഇന്ന്

വയനാട്. ഉരുള്‍പൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അവഗണിക്കുന്നു എന്നാരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്ന ലോങ്ങ് മാർച്ച് ഇന്ന് . മേപ്പാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് ആണ് ലോംഗ് മാര്‍ച്ച് .ഉച്ചക്ക് രണ്ടിന് പുത്തുമലയിലെ പൊതുശ്മശാനത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നയിക്കുന്ന ലോംഗ് മാര്‍ച്ച് മആരംഭിക്കുക.കല്‍പ്പറ്റ ആനപ്പാലത്ത് സമാപിക്കും. ദുരന്ത ബാധിതരോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക, പുനരധിവാസം വേഗത്തിലാക്കുക, ലയങ്ങളില്‍ താമസിക്കുന്നവരെയും പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തുക, ഗുരുതര പരുക്കേറ്റവരുടെ തുടര്‍ ചികിത്സാ സഹായം അടിയന്തരമായി നല്‍കുക, അടിയന്തരസഹായം മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കുക, കെട്ടിടങ്ങള്‍ നഷ്ടപ്പെട്ട ഉടമകള്‍കള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് ഉന്നയിക്കുന്നത്

പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയില്‍ ഇടിച്ച ശേഷം

പാലക്കാട്. പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയില്‍ ഇടിച്ച ശേഷം. മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക് വീണു. അപകടകാരണം വേഗതയും റോഡിന്റെ ആശാസ്ത്രീയതയുമെന്ന് നിഗമനം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നാല് വിദ്യാര്‍ഥികളുടെ സംസ്‌കാരം നാളെ നടക്കും.

ആശുപത്രിയില്‍ നിന്ന് ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്ലീനര്‍ വര്‍ഗീസ് ചികിത്സയില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനം മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഉള്ളത്. ഈ വാഹനത്തിന്റെ ഡ്രൈവറും വാഹനവും കല്ലടിക്കോട് പോലീസ് കസ്റ്റഡിയില്‍. ജോയിന്റ് ആര്‍ടിഒ എന്‍ . എ മോറിസ് നാളെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. വാഹനം ഓടിച്ചവര്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.

നാലു വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം നാളെ രാവിലെ 6 മണിക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീടുകളില്‍ എത്തിക്കും. കരിമ്പനക്കല്‍ ഓഡിറ്റോറിയത്തില്‍ ആയിരിക്കും പൊതുദര്‍ശനം. ശേഷം തുപ്പനാട് ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍ അടക്കംചെയ്യും. അതേസമയം സംഭവത്തില്‍ അധികൃതര്‍ക്ക് എതിരെ ജനരോഷം ഇരമ്പി. റോഡിന്റെ അശാസ്ത്രീയ നിര്‍മാണം മൂലം പ്രദേശത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.പ്രതിഷേധത്തെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് നാളെ കളക്ടറുടെ ചേമ്പറില്‍ പ്രത്യേക യോഗം ചേരും.പ്രതിവിധിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

വേങ്ങ ചുങ്കന്തറയിൽ അഹമ്മദ് കുഞ്ഞ് (എം എസ്) നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ ചുങ്കന്തറയിൽ അഹമ്മദ് കുഞ്ഞ് (എം.എസ്) നിര്യാതനായി.സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് 3 മണിക്ക്
വേങ്ങ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ ഭാര്യ ജമീലാ ബീവി
മക്കൾ. ഷാനവാസ്, ഷംല, ഷൈല മരുമക്കൾ. സജ്ന,ബഷീർകുട്ടി,ഉവൈസ്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ്, പെൻഷൻ തിരിച്ചു പിടിക്കാൻ നടപടി

തിരുവനന്തപുരം.സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ്.പെൻഷൻ തിരിച്ചു പിടിക്കാൻ നടപടികൾ ആരംഭിച്ചു.
അനർഹർ കൈപ്പറ്റിയ ക്ഷേമ പെൻഷൻ പിഴ പലിശ സഹിതം ഈടാക്കും. ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി സർക്കാർ. 18 ശതമാനം പിഴ പലിശ ഈടക്കാൻ ഉത്തരവ്. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.

വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി,കേസ്

തിരുവനന്തപുരം. വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ഭർത്താവിനെതിരെയും മാതാപിതാക്കൾക്കെതിരെയും പോക്സോ കേസ്.
24കാരനായ നവവരനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം മുമ്പാണ് പ്രത്യേക ഭാര്യയുടെ വിവാഹം വീട്ടുകാർ നടത്തിയത്. പ്രായം മറച്ചുവെച്ച് വിവാഹം നടത്തിയതിനാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തത്. ഗർഭിണി ആയ പെൺകുട്ടി ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ ആണ് ശൈശവ വിവാഹ വിവരം പുറത്തറിയുന്നത്. ആശുപത്രിയിലെ ഡോക്ടർ വിവരം പോലീസിനെ അറിയിക്കുക ആയിരുന്നു. ഭർത്താവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയില്‍ ലോക ചെസ് ചാംപ്യനാകുന്ന രണ്ടാമത്തെ താരമായി ഗുകേഷ്

സിംഗപ്പൂര്‍: വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയില്‍ ലോക ചെസ് ചാംപ്യനാകുന്ന രണ്ടാമത്തെ താരമായി ഗുകേഡഷ്. ചൈനയുടെ ഡിങ് ലിറന് വീഴ്ത്തിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ് നേട്ടം കരസ്ഥമാക്കിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 14-ാമത്തെ മത്സരത്തില്‍ നിര്‍ണായ ജയം നേടിയോടെയാണ് താരം ചരിത്രം കുറിച്ചത്. ചാംപ്യനാകേണ്ട 7.5 പോയിന്റ് താരം നേടി.
ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരേ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കി. എന്നാല്‍ 12-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷിനെ ലിറന്‍ പരാജയപ്പെടുത്തി. ഇതോടെയാണ് പിന്നിലായിരുന്ന ലിറന്‍ പോയിന്റില്‍ ഗുഗേഷിനൊപ്പമെത്തിയത് (66). വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി (6.56.5). അവസാന ഗെയിമായ 14-ല്‍ കറുത്ത കരുക്കളായിരുന്നിട്ടും ?ഗു?കേഷ് ചരിത്ര വിജയം സ്വന്തമാക്കി.