26.9 C
Kollam
Saturday 27th December, 2025 | 04:06:43 PM
Home Blog Page 1785

ജനങ്ങളാണ് യജമാനൻമാർ , മുഖ്യമന്ത്രി

തൃശൂര്‍. ജനങ്ങളാണ് യജമാനൻമാർ എന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി. എല്ലാ സർവീസ് മേഖലയുടെയും യജമാനന്മാർ ജനങ്ങളാണ്. ജനങ്ങൾ യജമാനൻമാരാണെന്ന് മനോഭാവത്തോടുകൂടി ജനങ്ങളെ സേവിക്കാൻ തയ്യാറാകണം. പോലീസ് ആപ്തവാക്യത്തിന് അനുസരിച്ച് പ്രവർത്തിക്കണം. തെറ്റായ പ്രവണത ഉണ്ടായാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ പോലീസ് അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ലോക സിനിമാ ക്ലാസ്സിക്കുകളിലേക്ക് വാതായനം തുറന്നിട്ട് മലയാളത്തിന്‍റെ സിനിമാമേള തുടങ്ങി

തിരുവനന്തപുരം. ലോക സിനിമാ ക്ലാസ്സിക്കുകളിലേക്ക് വാതായനം തുറന്നിട്ട് മലയാളത്തിന്‍റെ സിനിമാമേളയ്ക്ക് തുടക്കമായി . സിനിമാ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂർത്തിയാക്കിയ നടി ശബാന ആസ്മി 29ആമത് IFFKകെയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തി. അതിനിടെ മുഖ്യമന്ത്രി വേദിയിലേക്ക് കടക്കവേ കൂവി ബഹളം ഉണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു

അനന്തപുരിയില് തിരിതെളിഞ്ഞത് എട്ടു ദിവസത്തെ സിനിമാമാമാങ്കത്തിന്. മൂന്നാം ലോക സിനിമകള്ക്കും വനിതാ ചലചിത്രപ്രവര്ത്തകര്‍ക്കും പ്രധാന്യം നല്കുന്ന മേളയില് പ്രദര്ശിപ്പിക്കുന്നത് 170 ചിത്രങ്ങള്‍.

ശബാന ആസ്മിയായിരുന്നു മുഖ്യാതിഥി.ആദ്യ IFFK യില് പങ്കെടുത്തതിന്റെ ഓര്മകള് പങ്കുവെച്ച ശബാന, നല്ല സിനിമകള െപ്രോല്‍സാഹിപ്പിക്കുന്ന മലയാളികളുടെ സമീപനത്തെ പുകഴ്ത്തി

ഹോങ്കോങ്ക് സംവിധായക ആന്‍ഹൂയിക്ക് മുഖ്യമന്ത്രി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം സമ്മാനിച്ചു.

ബ്രസീല് സംവിധായകന് വാള്ട്ടര് സലസിന്‍റെ അയാം സ്റ്റില് ഹിയര് ആയിരുന്നു ഉദ്ഘാടന ചിത്രം.
നേരത്തെ ,മുഖ്യമന്ത്രി വേദിയിലേക്ക് കടന്നുവരവേ,വേദിക്ക് പിറകില് നിന്ന് ഒരാള് കൂവി.
രണ്ട് വര്ഷം മുന്പത്തെ ഡെലിഗേറ്റ് പാസുമായി എത്തിയ ഇയാളെ ഉടന് തന്നെ പൊലീസ് കസ്റ്റഢിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം ഗൗരവമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കി. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

അല്ലു അർജുൻ പുറത്തിറങ്ങി

ഹൈദരാബാദ്. അല്ലു അർജുൻ പുറത്തിറങ്ങിയതായി അഭിഭാഷകൻ. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അർജുൻ അർജുൻ പുറത്തിറങ്ങി
പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി അഭിഭാഷകൻ. പിൻവശത്തെ ഗേറ്റിലൂടെ പുറത്തിറങ്ങിയതായി സൂചന.

പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടൻ അല്ലു അർജുൻ അറസ്റ്റിലായത്. കർണാടക ഹൈക്കോടതി ഇന്നലെ തന്നെ ജാമ്യം നൽകിയിരുന്നെങ്കിലും ജാമ്യത്തിന്റെ പകർപ്പ് പോലീസ് സ്റ്റേഷനിൽ എത്താൻ വൈകിയതിനാൽ ആണ് അല്ലു അർജുന് ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടി വന്നത്. രാവിലെ പോലീസ് അധികൃതര്‍ക്ക് നടന്റെ അഭിഭാഷകർ ജാമ്യത്തിന്റെ പകർപ്പ് കൈമാറി. അല്ലു അർജുന്റെ അറസ്റ്റിൽ രേവന്ത്‌ റെഡ്‌ഡി സർക്കാരിനെതിരായ വിമർശനം കനക്കുകയാണ്.

ഭരണഘടന സംബന്ധിച്ചുള്ള ചർച്ച,അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാന്‍ ബിജെപി

ന്യൂഡെല്‍ഹി. ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും എന്നാണ് സൂചന.അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാൻ ആണ് കഴിഞ്ഞദിവസം ചേർന്ന കൂടിയാലോചന യോഗത്തിൽ ബിജെപിയുടെ തീരുമാനം. വിദേശ വ്യവസായി ജോർജ് സോറോസുമായി കോൺഗ്രസിനുള്ള ബന്ധവും ഭരണപക്ഷം ഉന്നയിക്കും. അതേസമയം അദാനി കോഴ, സംഭാൽ, മണിപ്പൂർ സംഘർഷം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം നടന്ന ചർച്ചകളിൽ പ്രിയങ്ക ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ യുവതിക്ക്മരുന്നുമാറി നൽകി

കൊച്ചി.കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ യുവതിക്ക്
മരുന്നുമാറി നൽകി.ചികിത്സിച്ച ഡോക്ടർക്കും,എക്സ്-റേ വിഭാഗത്തിനെതിരെ പരാതി നൽകിയത് കളമശ്ശേരി സ്വദേശി അനാമിക

34 കാരിയ അനാമികകയ്ക്ക് മരുന്ന് നൽകിയത്.61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ.വീട്ടിൽ ചെന്ന് എക്സറേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്സറെ റിപ്പോർട്ട്‌ അല്ല എന്ന് മനസ്സിലായത്.അനാമിക ആശുപത്രിയിൽ എത്തിയത്.നടുവേദനയും കാലുവേദനയും കാരണം

എക്സ്-റേ റിപ്പോർട്ടിൽ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതായി അനാമിക പറയുന്നു. തിരക്കിനിടയിൽ എക്സറെ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായും കുടുംബം

ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നൽകി.പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി

പനയംപാടത്തെ റോഡ് നിർമ്മാണത്തില്‍ അശാസ്ത്രീയത നേരത്തേ അറിഞ്ഞിരുന്നു, സ്ഥലത്ത് സുരക്ഷാ ഓഡിറ്റിംഗ് ഇന്ന്

പാലക്കാട്. നാലുകുഞ്ഞുങ്ങളെ കുരുതികൊടുത്ത പനയംപാടത്തെ റോഡ് നിർമ്മാണത്തില്‍ അശാസ്ത്രീയത നേരത്തേ അറിഞ്ഞിരുന്നു.

വീഴ്ചകൾ ചൂണ്ടിക്കാട്ടി ഐഐടി റിപ്പോർട്ട്. റിപ്പോർട്ട് നൽകിയത് റോഡ് നവീകരണം നടന്ന 2021 ലാണ്. ദേശീയപാത അതോറിറ്റി അപാകതകൾ ചെവിക്കൊണ്ടില്ല.റോഡിന് സ്കിഡ് റസിസ്റ്റൻസ് കുറവ്,വേഗ നിയന്ത്രണം ആവശ്യമെന്നും റിപ്പോർട്ട്. ഓവർടൈക്കിനോ വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കാനോ കാഴ്ച്ചാ ദൂരമില്ലെന്നും റിപ്പോർട്ട്.

അതേസമയം കരിമ്പ പനയംമ്പാടത്തെ ദേശീയപാതയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ സുരക്ഷാ ഓഡിറ്റിംഗ് ഇന്ന് നടക്കും. പോലീസ്, മോട്ടോർ വാഹന വകുപ്പ് , പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തുക. അപകടങ്ങൾ കുറയ്ക്കാൻ അടിയന്തരമായി എടുക്കേണ്ട പരിഹാരമാർഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് സുരക്ഷാ ഓഡിറ്റിംഗ് നടത്താൻ തീരുമാനമായത്. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ മരിച്ച നാല് കുട്ടികളുടെയും വീട് ഇന്ന് സന്ദർശിക്കും.

കൂടൽ നെടുമൺകാവിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി അപകടം

കോന്നി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി കൂടൽ നെടുമൺകാവിൽ ഇന്നോവ പിക്കപ്പ് വാനിന് പിന്നിൽ ഇടിച്ചു കയറി

ഡ്രൈവറെ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ പരുക്ക് ഗുരുതരമാണ്… മറ്റുള്ളവർക്ക് പരുക്ക് സരമുള്ളതല്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് വിവരം. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പുനലൂരിലേക്ക് മടങ്ങും വഴിയാണ് 6അംഗം സഞ്ചരിച്ച ഇന്നോവ വാഹനം രാവിലെ ആറരയോടെ അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ പുനലൂർ ആശുപത്രിയിലേക്ക് കൊണ്ട് പോയി

കാക്കനാട് 86 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടു യുവതികൾ പിടിയിൽ

കൊച്ചി.കാക്കനാട് 86 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടു യുവതികൾ പിടിയിൽ. ആസാം സ്വദേശികളായ റാബിന്ദ്ര (20). മോനികോണ്‍വാര്‍ ഗോഗോ(38) എന്നിവരെ ഡാൻസാഫിന്റെ സഹായത്തോടെ ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്

ഇവരിൽ നിന്നും 161.28 ഗ്രാം തൂക്കം വരുന്ന ഗഞ്ചാവും 161.337 ഗ്രാം ബ്രൗൺ ഷുഗറും പോലീസ് പിടിച്ചെടുത്തു

നിരോധനം മറികടന്ന് ശുദ്ധജല തടാകതീരത്ത് നിന്നും മണ്ണെടുപ്പിന് വന്‍ പദ്ധതി

ശാസ്താംകോട്ട. ശുദ്ധജല തടാകതീരത്ത് നിന്നും മണ്ണെടുപ്പിന് വന്‍ പദ്ധതി. സംരക്ഷിത തണ്ണീര്‍ത്തടമെന്ന കാരണത്താല്‍ കാലങ്ങളായി തീരത്തെ മൂന്നു പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന നിരോധന ഉത്തരവ് മറികടന്നാണ് തടാകത്തിന്റെ തെക്കന്‍ തീരത്തുനിന്നും 1700 ലോഡ് മണ്ണെടുത്തു കടത്താന്‍ സ്വകാര്യ വ്യക്തി അനുമതി നേടിയത്. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതിയുടെ പിന്‍ബലത്തിലാണ് വീടുവയ്ക്കാന്‍ തറ ഒരുക്കലിന്റെ പേരില്‍ പടിഞ്ഞാറേകല്ലട വിളന്തറക്ക് സമീപത്തെ വലിയ ഒരു കുന്നിന്‍പ്രദേശം മണ്ണെടുത്തുമാറ്റാന്‍ മൈനിംങ് ജിയോളജി ജില്ലാ ഓഫീസര്‍ അനുമതി നല്‍കിയത്. ഡിസംബര്‍ 17മുതല്‍ 31 വരെ 1703 ലോഡ് മണ്ണ് നീക്കാനാണ് അനുമതി.

തീരത്തെ ഖനനം നിരോധിച്ച് കാലാകാലംപുതുക്കുന്ന ഉത്തരവ് നിലവില്‍ ഒക്ടോബര്‍ 25 മുതല്‍ നാലുമാസത്തേക്കാണ് ഉള്ളത്. അതായത് ഖനനം നിരോധിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് നിലവിലുണ്ട്. ഇപ്പോള്‍ മണ്ണെടുക്കാന്‍ ഉദ്ദേശിക്കുന്ന കുന്നിന്‍ പ്രദേശം നേരത്തേ ഗുരുതരമായ മണ്ണെടുപ്പിനും കല്ലുവെട്ടിനും വിധേയമായഭാഗമാണ്.

പടിഞ്ഞാറേകല്ലടയില്‍ നടന്ന കരമണല്‍ ഖനനവും കല്ലുവെട്ടും മണ്ണെടുപ്പുമാണ് 2000 മുതല്‍ 2016വരെയുള്ള കാലം തടാകം അമിതമായി വറ്റുന്നതിന് കാരണമാകുന്നതെന്ന് സിഡബ്‌ളിയുആര്‍ ഡിഎം നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇക്കാലയളവില്‍ തടാക സംരക്ഷണ സമിതി ആക്ഷന്‍കൗണ്‍സില്‍, പടിഞ്ഞാറേകല്ലട സംരക്ഷണ സമിതി എന്നി സംഘടനകള്‍ ശക്തമായ സമരവും പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ മാനേജുമെന്റ് ആക്ഷന്‍പ്‌ളാന്‍(എംഎപി) ഇപ്പോള്‍ നടപ്പിലാക്കലിന്റെ തലത്തിലാണ്.