26.4 C
Kollam
Saturday 27th December, 2025 | 05:45:29 PM
Home Blog Page 1784

ശൂരനാട് വടക്ക്റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ അഴകിയകാവില്‍തെക്കതില്‍ രവികുമാര്‍ നിര്യാതനായി

ശൂരനാട് വടക്ക്. റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ അഴകിയകാവില്‍തെക്കതില്‍ രവികുമാര്‍(60)നിര്യാതനായി. ഭാര്യ. വിധുബാല. മകന്‍. ലാല്‍കിരണ്‍

പത്തനംതിട്ടയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍ എന്നിവരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മലേഷ്യയില്‍ നിന്നെത്തിയ മകളെ കൂട്ടി മടങ്ങിവരവേ പുലര്‍ച്ചെ നാലേകാലോടെയാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കഞ്ചാവുമായി സഹോദരങ്ങള്‍ പിടിയില്‍

ശാസ്താംകോട്ട. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ്. എസ്സ് – ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ നൗഷാദ് മക്കളായ മുഹമ്മദ് അന്‍സിസിലിനെ(21) 15 ഗ്രാം കഞ്ചാവുമായും, മുഹമ്മദ് അദിലിനെ (20) 12 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തു കേസെടുത്തത്.

ട്രെയ് ലര്‍ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ യുവാവും യുവതിയുംമരിച്ചു

ചേർത്തല. വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ട്രെയലർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ
യുവാവും,യുവതിയും മരിച്ചു.പട്ടണക്കാട് അഞ്ചാം വാർഡിൽ പൊന്നാംവെളി
ഭാർഗ്ഗവി മന്ദിരത്തിൽ ജയരാജും(34) ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ ചിഞ്ചുവുമാണ് മരിച്ചത്.
ദേശീയ പാതയിൽ സെന്റ് മൈക്കിൾസ് കോളേജിന് മുന്നിൽ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ്
അപകടം..ദേശീയ പാത നിർമ്മാണ കമ്പനിയുടെ ലോറിയാണ്
ഇടിച്ചതെന്ന് സൂചന.. അരൂർ സീഫുഡ് കമ്പനി മംഗളയുടെ ഡ്രൈവറാണ് മരിച്ച ജയരാജ്.

ചാണ്ടി ഉമ്മൻ ശബരിമലയിൽ ദർശനം നടത്തി

ശബരിമലയിൽ ദർശനം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ.
പമ്പയിൽ നിന്ന് കെട്ടു നിറച്ചാണ് മല കയറിയത്.
മുൻ വർഷത്തെക്കാളും സുഗമമായി ദർശനം നടത്താനായെന്ന് ചാണ്ടി ഉമ്മൻ.
സന്നിധാനത്തെ സൗകര്യങ്ങളെ കുറിച്ച് ഭക്തർ വിലയിരുത്തട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

കരുനാഗപ്പള്ളി ടൗണിൽ പെൺവാണിഭം, യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കരുനാഗപ്പള്ളി. ടൗണിൽ പെൺ വാണിഭം നടത്തിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപള്ളി കുലശേഖരപുരം മുപ്പെട്ടി തറയിൽ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താലൂക്കാശുപത്രിക്ക് വീട് വാടകക്കെടുത്തു മൂന്നു വർഷമായി അനാശാസ്യ പ്രവർത്തനം നടന്നു വരുന്നതായി പോലീസ് പറഞ്ഞു.കുടുംബ സമേതം താമസിക്കുകയാണെന്ന് വരുത്തി തീർക്കാൻ ബന്ധുമിത്രാദികളായ കുട്ടികളെ ഇവിടെ ഇടക്കിടക്ക് കൊണ്ടുവരുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ നിരവധി പേർ അനാശാസ്യ പ്രവർത്തനത്തിനായി വന്ന് പോയിരുന്നു. അവശ നിലയിലായ ഒരു സ്ത്രീക്ക് ഉച്ചക്ക് മൂന്ന് മണി വരെയും ഭക്ഷണം നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് രാജേഷുമായി വാക്ക് തർക്കം ഉണ്ടായി. മദ്യ ലഹരിയിലായിരുന്ന പ്രതി വെട്ടുകത്തിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇവര്‍ പോലീസിന്റെ 112 – ൽ വിവരമറിയിക്കുകയായിരുന്നു. ഈ സന്ദേശം കരുനാഗപള്ളി ACP അഞ്ജന ഭാവനക്ക് കൈ മാറുകയും ACP യുടെ നിർദേശാനുസരണം SHO ബിജുവിന്റെ നേത്യത്വത്തിൽ പോലീസ് വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസെത്തുമ്പോൾ രണ്ട് സ്ത്രീകൾ വീട്ടിൽ ഉണ്ടായിരുന്നു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കരുനാഗപ്പള്ളി. യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ അഴകിയകാവിന് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ അഖില്‍ അടക്കമുള്ള പ്രതികള്‍ വാഹനത്തിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ആയിരുന്നു. വടികൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ മുഖത്ത് പരിക്കേല്‍ക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തല്‍ പ്രതികള്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവിലായിരുന്ന അഖിലിനെ പിടികൂടുകയുമായിരുന്നു. മറ്റുപ്രതികളും ഉടന്‍ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, കണ്ണന്‍, ഷാജിമോന്‍ എസ്.സിപിഒ മാരായ ഹാഷിം, രാജീവ്കുമാര്‍, ബീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം

ശബരിമല: ശബരിമലയില്‍ കൊപ്രാ കളത്തില്‍ തീപിടിത്തം. വലിയ തോതില്‍ പുക ഉയരുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ശബരിമലയില്‍ മഴ ശക്തമായിരുന്നു. അതുകൊണ്ട് കെപ്രാ കളത്തില്‍ നിന്ന് കൊപ്ര പ്രോസസ് ചെയ്യാന്‍ കഴിഞ്ഞില്ല. വലിയ തോതില്‍ കൊപ്ര അടിഞ്ഞതോടെ തീ പിടിക്കുകയായിരുന്നു.

കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് എഞ്ചിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിലേക്ക് കാട്ടാന മറിച്ചിട്ട പന വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ആൻമേരി (21)​ മരിച്ചു. കോതമംഗലത്ത് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ്. കോതമംഗലം – നീണ്ടൻ പാറ ചെമ്പൻകുഴിയിൽ വച്ചാണ് അപകടം ഉണ്ടായത്.
ആൻമേരിയും സഹപാഠി അൽത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ അപകടത്തിൽ പെട്ടത്. ആന പിഴുതെറിഞ്ഞ പന വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻമേരി മരണത്തിന് കീഴടങ്ങി. അൽത്താഫ് ചികിത്സയിലാണ്. ആൻമേരിയുടെ മൃതദേഹം കളമേശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും,​

ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമര്‍പ്പണം നടത്തിയത്.
ഗുരുവായൂരപ്പന്റെ സോപാനത്ത് സ്വര്‍ണക്കിണ്ണം സമര്‍പ്പിക്കുകയായിരുന്നു. ഏകദേശം 38.93 പവന്‍ തൂക്കം വരും. 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ സ്വര്‍ണക്കിണ്ണം ഏറ്റുവാങ്ങി.